തദ്ദേശ സ്വയെഭരണ സ്ഥാപനങ്ങൾ കെട്ടിട നിർമ്മാണാനുമതി നൽകുന്ന രജിസ്റ്റർ കൃത്യമായ രേഖപ്പെടുത്തലുകൾ നടത്തി സൂക്ഷിക്കുന്നത് സംബന്ധിച്ച്

വിഷയവിമായി ബന്ധപ്പെട്ട പരിപത്രത്തിന്‍റെ നിർദ്ദേശങ്ങൾ ചുവടെ,

വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ കോഴിക്കോട് കോർപ്പറേഷനിലും കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലും നടത്തിയ പരിശോധനയിൽ പെർമിറ്റ് ആപ്ലിക്കേഷൻ രജിസ്റ്ററിൽ കൃത്യമായ രേഖപ്പെടുത്തലുകൾ നടത്തി സൂക്ഷിക്കുന്നില്ല എന്ന് കണ്ടെത്തുകയും ഇതു സംബന്ധിച്ച് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നല്കണമെന്ന് ശിപാർശ ചെയ്യുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ അധികൃതർ നടത്തിയ പരിശോധനകളിൽ കെട്ടിട നിർമ്മാണാനുമതി ഒക്കുപ്പൻസി നൽകുന്നതിനുള്ള – അപേക്ഷകൾ ചട്ടവിരുദ്ധമായി അഴിമതി നടത്തുക എന്ന ദുരുദ്ദേശത്തോടെ അനാവശ്യമായി കൈവശം സൂക്ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കെട്ടിട നിർമ്മാണാനുമതിയുമായി ബന്ധപ്പെട്ട് – തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കെതിരെ നിരന്തരം ഉയരുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമായ കാരണങ്ങൾ ഒഴിവാക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഒഴിവാക്കുന്നതിനുമുള്ള തീവ്രയജ്ഞ പരിപാടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. ഈ – സാഹചര്യത്തിൽ ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം വീഴ്ചകൾ അഭിലഷണീയമല്ല കൂടാതെ ഓഫീസ് മാന്വൽ നിഷ്കർഷിക്കുന്ന രജിസ്റ്ററുകൾ കൃത്യമായി സൂക്ഷിക്കാതിരിക്കുന്നത് – അച്ചടക്ക നടപടി ക്ഷണിച്ച് വരുത്തുന്ന ‘ പ്രവൃത്തിയാണ്. അതിനാൽ കെട്ടിട നിർമ്മാണാപേക്ഷയുമായി ബന്ധപ്പെട്ട രജിസ്റ്ററിലെ എല്ലാ കോളങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സമയബന്ധിതമായും കൃത്യമായും രേഖപ്പെടുത്തലുകൾ നടത്തി സൂക്ഷിക്കേണ്ടതും ഇത് സെക്രട്ടറി കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുമാണെന്ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നല്കുന്നു. ഇക്കാര്യത്തിലുണ്ടാകുന്ന വീഴ്ച സർക്കാർ ഗൗരവമായി വീക്ഷിക്കുന്നതും ടി ജീവനക്കാർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കുന്നതുമാണ്. ബന്ധപ്പെട്ടു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ കൃത്യമായ ഇടവേളയിൽ പഞ്ചായത്താഫീസുകളിൽ പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കേണ്ടതാണ്.

Download Circular

Tags:

Add a Comment

Your email address will not be published. Required fields are marked *