ILGMS – Integrated Local Governance Management System – Guide Page

തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ഓഫീസ് പ്രവർത്തന ശൈലി അഴിച്ചുപണിയുന്ന ഐ.എൽ.ജി.എം.എസ് എന്ന നൂതന സോഫ്റ്റ് വെയർ സംസ്ഥാനത്തെ 150 ഗ്രാമപഞ്ചായത്തുകളിൽ ബഹു.മുഖ്യമന്ത്രി 28/09/2020 തിയ്യതി 10.30 മണിക്ക് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 40 ലധികം ജീവനക്കാർ 2 വർഷക്കാലമായി കഠിന പ്രയത്നം ചെയ്തുണ്ടാക്കിയ ഒരു സോഫ്റ്റ്വെയറാണ് Integrated Local Governance Management System.

Features of ILGMS

1) സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും സമാനമായ രീതിയിൽ അപേക്ഷകൾ സ്വീകരിക്കുന്നു.
2) ഫ്രണ്ട് ഓഫീസിൽ നേരിട്ട് വരാതെ അക്ഷയ വഴിയോ, വീട്ടിലിരുന്ന് ഓൺലൈനായോ അപേക്ഷകൾ സമർപ്പിക്കാൻ കഴിയുന്നു.
3) പൂർണ്ണമല്ലാത്ത അപേക്ഷകളിൽ തൽസമയം ന്യൂനതകൾ ചൂണ്ടിക്കാണിക്കപ്പെടുന്നു.
4) അപേക്ഷകന് ഫയൽ ട്രാക്കിംഗ് നടത്തി അപേക്ഷയുടെ നിജസ്ഥിതി ബോധ്യപ്പെടാൻ കഴിയുന്നു.
5) ഓഫീസിലെ തിരക്ക് ഒഴിവാക്കാനും സമയം ലാഭിക്കാനും കഴിയുന്നു.
6) ഉദ്യോഗസ്ഥർക്ക് ഓഫീസിനു പുറത്തുള്ളപ്പോഴും ഫയലുകളിൽ തീർപ്പു കൽപ്പിക്കാൻ കഴിയുന്നു.
7) ഓഫീസ് സംവിധാനം പൂർണ്ണമായും പേപ്പർലസ്സ് ആവുന്നു.
8) അപേക്ഷകന് കൃത്യസമയത്ത് സേവനം ലഭ്യമാവുന്നു.
9) നടപടി പൂർത്തിയാകുമ്പോൾ അറിയിപ്പ് എസ്.എം.എസ് വഴി അപേക്ഷകന് ലഭിക്കുന്നു.
10) 2180 ലധികം മൈനർ ഫങ്ഷനുകൾ വെബ് അധിഷ്ഠിതമായി കൈകാര്യം ചെയ്യുന്നു.

ഇലക്ഷൻ, കോവിഡ് നിയന്ത്രണം, വികസന പ്രവർത്തനങ്ങൾ, ലൈഫ് മിഷൻ, പെൻഷൻ, തൊഴിലുറപ്പ് പദ്ധതി, കെട്ടിട നിർമ്മാണ പെർമിറ്റുകൾ, വിവിധ തരം ലൈസൻസുകൾ, ജനന മരണം, വിവാഹം… തുടങ്ങി നിരവധി പ്രവർത്തനങ്ങൾ പരിമിതമായ ജീവനക്കാരെ വെച്ച് കൈകാര്യം ചെയ്യുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ത്വരിത പ്പെടുത്തുന്നതിനും സുതാര്യമാക്കുന്നതിനുമുള്ള ഒരു വഴിയാണ് ILGMS.

ILGMS വീഡിയോ പരിശീലനങ്ങൾ

Other Useful Resources

Related GOs / Circulars

Add a Comment

Your email address will not be published. Required fields are marked *