പതിനൊന്നാം ശമ്പള കമ്മിഷൻ നിർദ്ദേശങ്ങൾ – കമ്മിഷൻ റിപ്പോർട്ട്

സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ചെലവുകൾ പരിമാവധി ചുരുക്കേണ്ട സാഹചര്യമുള്ളതിനാൽ മുൻകാലങ്ങളെ അപേക്ഷിച്ച് പരിമിതമായ ശമ്പള വർദ്ധനയും ആനുകൂല്യങ്ങളും മാത്രമേ കമ്മിഷൻ ശുപാർശ ചെയ്തിട്ടുള്ളു.

ശമ്പളം, അലവൻസുകൾ

  • ശമ്പള പരിഷ്കരണത്തിന് 01.07.2019 മുതൽ പ്രാബല്യം
  • 01.07.2019 വരെയുള്ള 28% ക്ഷാമബത്ത അടിസ്ഥാനശമ്പളത്തിൽ ലയിപ്പിക്കും.
  • ഫിറ്റ്മെന്റ് ബെനിഫിറ്റ് 10%
  • സാമ്പത്തിക ക്ലേശം പരിഗണിച്ച് സർവ്വീസ് വെയിറ്റേജ് ശുപാർശ ചെയ്തിട്ടില്ല.
  • ശമ്പള നിർൺയത്തിന് Stage to Stage Revision – നിലവിലുള്ള അടിസ്ഥാന ശമ്പള സ്റ്റേജ് – പുതിയ അടിസ്ഥാന ശമ്പള സ്റ്റേജ് പട്ടികയായി തയാറാക്കിയിട്ടുണ്ട്.
  • ഓഫീസുകളിൽ ശമ്പളഫിക്സേഷൻ നടത്തുന്ന ജോലി ഒഴിവാക്കും.
  • ഇത്തരത്തിൽ സ്റ്റേജ് റിവൈസ് ചെയ്യുന്നതിന് 1.38 എന്ന Multiplication Factor ഉപയോഗിച്ചിരിക്കുന്നു.
  • 01.07.2019-നു ശേഷമുള്ള ക്ഷാമബത്ത യഥാക്രമം 4% (01.01.2020), 7% (01.07.2020).
  • ശമ്പള നിർണ്ണയ ചട്ടങ്ങൾ ലഘൂകരിച്ചു.

Add a Comment

Your email address will not be published. Required fields are marked *