കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങൾ – ഭാഗം 2

ഭരണഘടനയുടെ 73, 74 ഭേദഗതികളെത്തുടർന്ന് കേരള പഞ്ചായത്ത് രാജ് ആക്ട്, 1994; കേരള മുനിസിപ്പാലിറ്റി ആക്ട്, 1994 എന്നിവ കേരളത്തിൽ പാസാക്കുകയും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുകയും ചെയ്തു. തദ്ദേശ ഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി നിയമങ്ങളിൽ അനേകം ഭേദഗതികൾ വരുത്തുകയും ചട്ടങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

1994 ലെ നിയമങ്ങൾക്ക് മുമ്പ് കേരള പഞ്ചായത്ത് നിയമം, 1960; കേരള മുനിസി പ്പാലിറ്റി നിയമം, 1961 എന്നിവയാണ് നിലവിലുണ്ടായിരുന്നത്.

1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം, 1994 ലെ കേരള മുനിസിപ്പാലിറ്റി നിയമം എന്നിവയെ അടിസ്ഥാനമാക്കിയാണ് ത്രിതല പഞ്ചായത്തുകളും നഗരപാലികാ സ്ഥാപനങ്ങളും നിലവിൽ പ്രവർത്തിച്ചു വരുന്നത്.
പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനങ്ങൾക്കാവശ്യമായ അടിസ്ഥാന നിയമങ്ങളേയും ചട്ടങ്ങളേയും സർക്കാർ മാർഗ്ഗനിർദ്ദേശങ്ങളേയും ഉത്തരവുകളേയും കുറിച്ചുള്ള അറിവ് പൊതുജനങ്ങൾക്ക് ഉണ്ടാകേണ്ടത് അനിവാര്യമാണ്. പൊതുജനങ്ങൾക്ക് തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനാവശ്യമായ നിയമങ്ങളുടേയും ചട്ടങ്ങളുടേയും ഉത്തരവുകളുടേയും പ്രസക്ത ഭാഗങ്ങളാണ് തുടർന്നുള്ള അധ്യായങ്ങളിൽ വിവരിച്ചിട്ടുള്ളത്.

തയ്യാറാക്കിയത് – സി.എസ് സന്തോഷ്

Add a Comment

Your email address will not be published. Required fields are marked *