ഗ്രാമസഭാ യോഗങ്ങൾ – ഭാഗം 4

എ. ഗ്രാമസഭയുടെ യോഗം :

  • ഗ്രാമസഭ കുറഞ്ഞപക്ഷം മൂന്ന് മാസത്തിലൊരിക്കലെങ്കിലും ചേരേണ്ടതാണ്.
  • പ്രസിഡണ്ടുമായി കൂടിയാലോചിച്ച് ഗ്രാമസഭയുടെ കൺവീനർ നിശ്ചയിക്കുന്ന സ്ഥലത്തും തിയതിയിലും സമയത്തും യോഗം ചേരേണ്ടതാണ്.
  • യോഗം ചേരുന്ന വിവരം കൺവീനർ ഒരു പൊതു നോട്ടീസ് മുഖേന ഗ്രാമസഭാംഗങ്ങളെ അറിയിക്കേണ്ടതാണ്.
  • ഗ്രാമസഭ ഉൾക്കൊള്ളുന്ന പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് അംഗത്തേയും ജില്ലാ പഞ്ചായത്ത് അംഗത്തേയും നിയമസഭാംഗത്തെയും നിർബന്ധമായും കൺവീനർ ക്ഷണിക്കേണ്ടതാണ്.

ബി. ഗ്രാമസഭയുടെ പ്രത്യേക യോഗം

  • ഏതെങ്കിലും ഗ്രാമസഭയിലെ പത്ത് ശതമാനത്തിൽ കുറയാതെയുള്ള അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെടുകയാണെങ്കിൽ കാര്യപരിപാടിയോടുകൂടി ഗ്രാമസഭയുടെ ഒരു പ്രത്യേക യോഗം കൺവീനർ 15 ദിവസത്തിനകം വിളിച്ചു ചേർക്കേണ്ടതാണ്.
  • പ്രത്യേക യോഗം വിളിച്ചു കൂട്ടുന്നത് രണ്ട് സാധാരണ യോഗങ്ങൾക്കിടയിലുള്ള കാലയളവിൽ ഒരിക്കൽ മാത്രം ആയിരിക്കേണ്ടതാണ്.

തയ്യാറാക്കിയത് – സി.എസ് സന്തോഷ്

Add a Comment

Your email address will not be published. Required fields are marked *