Income Tax 2019-20
|auto insurance quotes workers compensation insurance car insurance quotes compare car insurance online buy car insurance online auto insurance commercial auto insurance small business insurance professional indemnity general liability insurance e&o insurance business insurance car insurance insurance quotes motorcycle lawyer automobile accident lawyers auto injury lawyers accident claims lawyers mesothelioma law firm accident attorney accident lawyers firm accident lawyer car wreck lawyer car lawyer home refinance best mortgage refinance companies refinance home loan mortgage preapproval best place to refinance mortgage refinance mortgage best refinance companies best refinance rates kidney foundation car donation unicef donation reputable car donation charities npr car donation donate money to charity best car donation charities cancer research donation donating to charity msw online msw programs masters in social work online psychology degree online colleges online social work degree msw degree psychology courses online online business degree elementary education online online mba programs dental seo company seo reputation management seo copywriting services international seo services
international seo agency seo for plumbers seo marketing experts seo for ecommerce website b2b seo services best cloud hosting for wordpress wordpress hosting services dreamhost web hosting best wordpress hosting wordpress cloud hosting best managed wordpress hosting premium wordpress hosting fastest wordpress hosting dedicated wordpress hosting wordpress vps hosting cloud based hosting providers best wp hosting wordpress domain and hosting wordpress hosting best magento hosting month to month web hosting vps wordpress wordpress hosting sites best wordpress hosting sites accounting software project management software aomei backupper dental software crm software erp software pos system crm zoho people crm system project management tools sap business one cmms software development medical billing and coding medical billing air ambulance medical coder emr systems medical care online prescription emrs private healthcare emergency medicine doctor near me weightloss clinic st joseph medical center medical student medical practitioner uber health weight loss clinic western medicine mental health care plan
2019-20 സാമ്പത്തിക വര്‍ഷം ആദായ നികുതി സ്ലാബുകളില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും ഒരു മാറ്റവും വന്നിട്ടില്ല. എന്നാല്‍ നാം അടക്കേണ്ട നികുതിയെ സാരമായി ബാധിക്കുന്ന രണ്ട് സുപ്രധാന മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
1. കഴിഞ്ഞ വര്‍ഷം സാലറി വരുമാനക്കാര്‍ക്ക് അനുവധിച്ചിരുന്ന സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതിന്‍റെ നേട്ടം സാലറി വരുമാനക്കാരായ എല്ലാവര്‍ക്കും ലഭിക്കും. നമ്മുടെ നികുതി സ്ലാബുകള്‍ ഇതിനെ ബാധിക്കുന്നില്ല.
2. ഈ വര്‍ഷം 87-A വകുപ്പ് പ്രകാരമുള്ള റിബേറ്റ് 12,500 രൂപയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല നികുതി വിധേയ വരുമാനം 5 ലക്ഷം വരെയുള്ളവര്‍ക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കും. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ 5 ലക്ഷം രൂപ വരെ നികുതി വിധേയ വരുമാനമുള്ളവര്‍ക്ക് (എല്ലാ ഡിഡക്ഷനുകള്‍ക്കും ശേഷം) നികുതി അടക്കേണ്ടി വരുന്നില്ല.
എന്നാല്‍ 5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ നികുതി സ്റ്റേറ്റ്മെന്‍റുകള്‍ തയ്യാറാക്കേണ്ടതില്ല, റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ല എന്ന് അര്‍ത്ഥമാക്കരുത്. നിങ്ങളുടെ നികുതി വിധേയ വരുമാനം 2,50,000 ത്തില്‍ കൂടതലാണെങ്കില്‍ നിങ്ങള്‍ നികുതി ധാതാവാണ്. പിന്നെ റിബേറ്റിന്‍റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ഇളവുകള്‍ മാത്രംകൊണ്ടാണ് നിങ്ങള്‍ക്ക് നികുതി ഇല്ലാതാവുന്നത്. ഈ അവസരത്തില്‍ നിങ്ങള്‍ നികുതി നല്‍കേണ്ടി വരുന്നില്ലെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്യുക എന്നത് നിര്‍ബന്ധമാണ്.
ആദായ നികുതിയുടെ ഇളവുകളെ പരമാവധി ഉപയോഗപ്പെടുത്തി നികുതിഭാരം ലഘൂകരിക്കുന്നതിന് നാം ഇപ്പോള്‍ തന്നെ നികുതി ആസൂത്രണം ചെയ്തു തുടങ്ങണം. അത് കൊണ്ട് ഇന്നു തന്നെ Easy Tax ന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്ത് നികുതി ആസൂത്രണം ആരംഭിക്കുക. അവസാന ദിവസങ്ങളിലേക്ക് കാത്ത് നില്‍ക്കാതിരിക്കുക. കാരണം ചെറിയ ഒരു നിക്ഷേപ തീരുമാനം ചിലപ്പോള്‍ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക ലാഭങ്ങള്‍ ഉണ്ടാക്കിത്തരും.
ആദായ നികുതി കണക്കാക്കുന്നതെങ്ങിനെ ?
ഓരോ വര്‍ഷവും ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ലഭിച്ച വരുമാനമാണ് ടാക്സ് കണക്കാക്കാന്‍ പരിഗണിക്കേണ്ടത്. എന്നാല്‍ ഓരോ മാസത്തേയും ശമ്പളം തൊട്ടടുത്ത മാസമാണ് ലഭിക്കുന്നത് എന്നത് കൊണ്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ചിലെ ശമ്പളം ഇതില്‍ ഉള്‍പ്പെടുത്തുകയും ഈ സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ചിലെ ശമ്പളം ഇതില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്യുന്നു. മാര്‍ച്ച് 31 വരെ ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ ഡിഡക്ക്ഷനുകളും കണക്കിലെടുക്കാവുന്നതാണ്. ശമ്പളം എന്നാല്‍ അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, വീട്ടുവാടക ബത്ത, സാലറി അരിയര്‍, ഡി.എ.അരിയര്‍, സ്പെഷ്യല്‍ അലവന്‍സുകള്‍, ഏണ്‍ഡ് ലീവ് സറണ്ടര്‍, ഫെസ്റ്റിവല്‍ അലവന്‍സ്, ബോണസ്, പേ റിവിഷന്‍ അരിയര്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തണം.
മുകളില്‍ വിശദീകരിച്ച രീതിയില്‍ മൊത്തം ശമ്പളം കണക്കാക്കി അതില്‍ നിന്നും ഇനി പറയുന്നവ കുറയ്ക്കാവുന്നതാണ്.
1) വീട്ടുവാടക ബത്ത ( HOUSE RENT ALLOWANCE)
നിങ്ങള്‍ താമസിക്കുന്നത് വാടക വീട്ടിലാണെങ്കില്‍ മാത്രം, വിട്ടുവാടക ബത്ത താഴെ കൊടുത്തിട്ടുള്ള മൂന്ന് തുകകളില്‍ ഏതാണോ ചെറുത് അത് കുറവ് ചെയ്യാം.
യഥാര്‍ത്ഥത്തില്‍ ഈ വര്‍ഷം കൈപ്പറ്റിയ വീട്ടുവാടക ബത്ത അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 10 ശതമാനത്തിനേക്കാള്‍ അധികം നല്‍കിയ വാടകഅടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 40 ശതമാനം വരുന്ന തുക
2) വാഹന ബത്ത വാങ്ങിയിട്ടുണ്ടെങ്കില്‍, പരമാവധി ഒരു മാസം 800 രൂപ പ്രകാരം ഒരു വര്‍ഷം 9600 രൂപയോ അതല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ വാങ്ങിയ തുകയോ ഏതാണോ കുറവ് അത് കുറവ് ചെയ്യാവുന്നതാണ്.
3) തൊഴില്‍ നികുതിയിനത്തില്‍ നല്‍കിയ തുക (രണ്ടു ഗഡുക്കളും കൂടി കൂട്ടിയത്)
മൊത്തം ശമ്പളവരുമാനത്തില്‍ നിന്നും മുകളില്‍ കൊടുത്ത കിഴിവുകള്‍ വരുത്തിയതിന് ശേഷം കിട്ടുന്ന തുകയെ Net Salary Income എന്നറിയപ്പെടുന്നു.
ഇതിനോട് കൂടി വാടക കെട്ടിടങ്ങളില്‍ നിന്നുള്ള വരുമാനം, ബിസിനസ് & പ്രൊഫഷന്‍, കാപിറ്റല്‍ ഗെയിന്‍, മറ്റു വരുമാനം തുടങ്ങിയ സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കൂട്ടേണ്ടതുണ്ട്.
ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമുക്ക് വീട്ടുവാടകയിനത്തില്‍ വരുമാനമൊന്നും ഇല്ലെങ്കിലും സ്വന്തം താമസത്തിനുപയോഗിക്കുന്ന വീട് വാങ്ങിക്കുന്നതിനോ നിര്‍മ്മിക്കുന്നതിനോ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ ആ ലോണിന് പലിശയിനത്തില്‍ നല്‍കിയിട്ടുള്ള തുക ഈ തലക്കെട്ടില്‍ നഷ്ടമായി കാണിക്കണം. (1999 ഏപ്രില്‍ 1 ന് മുമ്പ് എടുത്ത ലോണാണെങ്കില്‍ പരമാവധി 30,000 രൂപയും അതിന് ശേഷം എടുത്ത ലോണാണെങ്കില്‍ പരമാവധി 2,00,000 രൂപ വരെയും കിഴിവ് അനുവദിക്കും. എന്നാല്‍ ലോണ്‍ എടുത്ത് 3 വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയായിരിക്കണം)
Net Salary യോട് കൂടി മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കൂടി കൂട്ടുമ്പോള്‍ കിട്ടുന്ന തുകയെ Gross Income എന്നറിയപ്പെടുന്നു. ഇതില്‍ നിന്നും ചാപ്റ്റര്‍ VI-A പ്രകാരം 80 സി, 80 സി.സി.സി, 80 സി.സി.ഡി എന്നീ വകുപ്പുകള്‍ അനുസരിച്ച് പരമാവധി 1,50,000 രൂപ വരെ കുറവ് ചെയ്യാം.
80 സി പ്രകാരം അനുവദനീയമായ പ്രധാനപ്പെട്ട ഇളവുകള്‍
- പ്രാവിഡന്റ് ഫണ്ടില്‍ നിക്ഷേപിച്ച തുക (വായ്പ തിരിച്ചടവ് കണക്കിലെടുക്കരുത്)
- SLI, FBS, GIS, GPAIS തുടങ്ങിയവ
- ജീവനക്കാരുടെയോ ആശ്രതരുടെയോ പേരില്‍ അടച്ചിട്ടുള്ള ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയം
- നാഷണല്‍ സേവിംഗ്സ് ഡെപ്പോസിറ്റ്, അംഗീകൃത മ്യൂച്ച്യുല്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.
- നാഷണലൈസ്ഡ് ബാങ്കുകളിലെ 5 വര്‍ഷത്തേക്കുള്ള ടാക്സ് സേവര്‍ സ്കീം.
- 5 വര്‍ഷം കാലാവധിയുള്ള പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഡെപ്പോസിറ്റ്
- വീട് നിര്‍മ്മാണത്തിന് എടുത്ത ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ് (പലിശ Income From House Property എന്ന തലക്കെട്ടില്‍ നഷ്ടമായി കാണിക്കുക)
- പരമാവധി രണ്ട് കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് വേണ്ടി അംഗീകൃത സ്ഥാപനത്തില്‍ നല്‍കിയ ട്യൂഷന്‍ ഫീസ്. (ഡൊണേഷന്‍, ഡവലപ്മെന്റ് ഫീസ്, കാപിറ്റേഷന്‍ ഫീ എന്നിവ പരിഗണിക്കില്ല) തെളിവായി സ്ഥാപനത്തില്‍ നിന്നുള്ള റസിപ്റ്റ് ഹാജരാക്കേണ്ടി വരും
80 സി.സി.സി – ഐ.ആര്‍.ഡി.എ അംഗീകൃത പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.
80 സി.സി.ഡി – കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക. നാഷണല്‍ പെന്‍ഷന്‍ സ്കീമില്‍ ഉള്‍പ്പെടുന്നവര്‍ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷനിലേക്ക് അടച്ചിട്ടുള്ള തുക ഈ സെക്ഷനിലാണ് ഡിഡക്ഷനായി കാണിക്കേണ്ടത്. പരമാവധി ബേസികും ഡി.എ യും കൂടിയതിന്‍റെ 10 ശതമാനം മാത്രമേ ഇതില്‍ കിഴിവായി അനുവദിക്കൂ.
മുകളില്‍ നല്‍കിയ 80C, 80CCC, 80CCD എന്നീ മൂന്ന് വകുപ്പുകളിലും കൂടി പരമാവധി ഒന്നര ലക്ഷം രൂപയുടെ കിഴിവുകള്‍ മാത്രമേ അനുവദിക്കൂ. ഇത് കൂടാതെ താഴെ പറയുന്ന കിഴിവുകളും അനുവദനീയമാണ്.
80 സി.സി.ഡി (1) – കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സ്കീമിലേക്ക് അടച്ചതും 80CCE പ്രകാരം 1,50,000 രൂപയില്‍ ഉള്‍ക്കൊള്ളിച്ച് ബാക്കി വരുന്ന തുക പരമാവധി 50,000 രൂപവരെ ഈ വകുപ്പില്‍ കിഴിക്കാം.
80. സി.സി.ജി – ഓഹരി നിക്ഷേപങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടു കൂടി കേന്ദ്ര സര്‍ക്കാര്‍ 2012-13 മുതല്‍ രാജീവ് ഗാന്ധി ഇക്വിറ്റി സേവിംഗ്സ് സ്കീം എന്ന പേരില്‍ ഒരു പുതിയ സ്കീം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ നിക്ഷേപിക്കുന്ന 50,000 രൂപ വരെയുള്ള തുകയുടെ 50 ശതമാനം വരുമാനത്തില്‍ നിന്നും കിഴിവായി അനുവദിക്കും. എന്ന് പറഞ്ഞാല്‍ മാക്സിമം കിഴിവ് 25,000 രൂപ. ഉദാഹരണമായി ടാക്സ് ബാധ്യത 10 ശതമാനത്തില് ഒതുങ്ങി നില്‍ക്കുന്ന ഒരാള്‍ 50,000 രൂപ ഈ ഇനത്തില്‍ നിക്ഷേപിച്ചാല്‍ 2500 രൂപ മാത്രമേ നികുതിയില്‍ കുറയുകയുള്ളൂ. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
80. ഡി – ജീവനക്കാരന്‍, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്ക് വേണ്ടി എടുത്തിട്ടുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് അടച്ച പ്രീമിയം. പരമാവധി 25,000 രൂപ. ഇത് കൂടാതെ രക്ഷിതാക്കളുടെ പേരില്‍ എടുത്തിട്ടുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം പരമാവധി 25,000 രൂപ. (രക്ഷിതാക്കള്‍ സീനിയര്‍ സിറ്റിസനാണെങ്കില്‍ 30,000 രൂപ വരെ കിഴിക്കാം). ഇങ്ങനെ മൊത്തം 55,000 രൂപ വരെ കുറയ്ക്കാം. ഉദാഹരണം. മെഡിക്ലെയിം പോളിസി
80 ഡി.ഡി – ശാരീരികായോ, മാനസികമായോ അംഗവൈകല്യം സംഭവിച്ച, നികുതി ദായകനെ ആശ്രയിച്ച് കഴിയുന്ന ബന്ധുവിന്റെ ചികിത്സാ ചെലവ്. (വൈകല്യം 40 ശതമാനം മുതല്‍ 80 ശതമാനം വരെയാണെങ്കില്‍ പരമാവധി 75,000 രൂപ. 80 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ പരമാവധി 1.25 ലക്ഷം രൂപ)
80 ഡി.ഡി.ബി. – മാരകമായ രോഗങ്ങള്‍ അനുഭവിക്കുന്ന നികുതി ദായകനോ അദ്ദേഹത്തിന്റെ ആശ്രിതര്‍ക്കോ വേണ്ടി ചെലവഴിച്ച ചികിത്സാ ചെലവ്. പരമാവധി 40,000 രൂപ (സീനിയര്‍ സിറ്റിസനാണെങ്കില്‍ 60,000 രൂപ, സൂപ്പര്‍ സീനിയറാണെങ്കില്‍ 80.000 രൂപ). ഉദാഹരണം- കാന്‍സര്‍, എയിഡ്സ്, വൃക്ക തകരാറ്. 12/10/2015 ന് പുറപ്പെടുവിച്ച 2791 ാം നമ്പര്‍ നോട്ടിഫിക്കേഷന്‍ പ്രകാരം ഈ ഡിഡക്ഷന്‍ ക്ലെയിം ചെയ്യുന്നതിന് ചികിത്സിക്കുന്ന ഡോക്ടറുടെ ഒരു പ്രിസ്ക്രിപ്ഷന്‍ സമര്‍പ്പിച്ചാല്‍ മതി. ഈ പ്രിസ്ക്രിപ്ഷനില്‍ രോഗിയുടെ പേര്, വയസ്, രോഗത്തിന്‍റെ പേര്, ഡോക്ടറുടെ പേര്, രജിസ്ട്രേഷന്‍ നമ്പര്‍, യോഗ്യതകള്‍ എന്നിവ രേഖപ്പെടുത്തിയിരിക്കണം.
80.ഇ – തന്റെയോ ആശ്രിതരുടെയോ ഉന്നത വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള എഡ്യുക്കേഷന്‍ ലോണിന്റെ പലിശയിനത്തിലേക്ക് തന്‍റെ വരുമാനത്തില്‍ നിന്നും അടച്ച തുക.
80.ഇഇ – 24-ബി വകുുപ്പ് പ്രകാരം ഇന്‍കം ഫ്രം ഹൗസ് പ്രോപ്പര്‍ട്ടി എന്ന ഇനത്തില്‍ നഷ്ടമായി കാണിച്ച ഹൗസിംഗ് ലോണിന്റെ പലിശയ്ക്കു പുറമെ ഈ വര്‍ഷം പുതുതായി സ്വന്തം താമസത്തിന് വേണ്ടി വാങ്ങിക്കുന്ന വീടിനായി എടുക്കുന്ന ലോണിന്‍റെ പരമാവധി 50,000 രൂപ വരെയുള്ള പലിശ ഈ വകുപ്പില്‍ കുറയ്ക്കാം. ലോണ്‍ അനുവദിക്കുന്ന തിയതില്‍ സ്വന്തം പേരില്‍ വേറെ വീട് ഉണ്ടായിരിക്കാന്‍ പാടില്ല. വീടിന്റെ വില 50 ലക്ഷത്തില്‍ കവിയാന്‍ പാടില്ല. ലോണ്‍ തുക 30 ലക്ഷത്തില്‍ കൂടാന്‍ പാടില്ല.
80.ജി – ധര്‍മ്മസ്ഥാപനങ്ങളിലേക്കും മറ്റും നല്കിയ സംഭാവന. ചില സ്ഥാപനങ്ങള്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റിക്കും നല്കുന്ന തുക പൂര്‍ണ്ണമായും മറ്റു ചിലതിന് നല്കുന്നതിന്റെ 50 ശതമാനവും കിഴിവ് ലഭിക്കും.
80.യു – പൂര്‍ണ്ണമായോ ഭാഗികമായോ അംഗവൈകല്യമുള്ള നികുതി ദായകന് തന്റെ വരുമാനത്തില്‍ നിന്നും വൈകല്യം 40 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ 75,000 രൂപയും വൈകല്യം 80 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ 1.25 ലക്ഷം രൂപയും കുറവ് ചെയ്യാവുന്നതാണ്.
മുകളില്‍ കൊടുത്തിട്ടുള്ള എല്ലാ കിഴിവുകളും നടത്തിയതിന് ശേഷം ലഭിക്കുന്ന തുകയെ അടുത്ത 10 രൂപയിലേക്ക് റൌണ്ട് ചെയ്യുക. ഇതിനെ Taxable Income എന്നറിയപ്പെടുന്നു. ഈ തുകയുടെ മുകളിലാണ് നിശ്ചിത നിരക്കനുസരിച്ച് ടാക്സ് കണക്കാക്കേണ്ടത്. ടാക്സ് കണ്ടതിന് ശേഷം ആ ടാക്സിന്റെ മുകളില്‍ 2 ശതമാനം എഡ്യുക്കേഷന്‍ സെസും 1 ശതമാനം സെക്കണ്ടറി ആന്റ് ഹയര്‍ എഡ്യുക്കേഷന്‍ സെസും കൂട്ടുക (മൊത്തം മൂന്ന് ശതമാനം). ഈ കിട്ടിയ തുകയാണ് നിങ്ങളുടെ ഇന്‍കം ടാക്സ്.
ARREAR RELIEF
2015 ഏപ്രിലിന് മുമ്പുള്ള ഏതെങ്കിലും മാസങ്ങളില്‍ ലഭിക്കേണ്ടിയിരുന്ന ശമ്പളം അരിയറായി ഈ വര്‍ഷം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ഈ വര്‍ഷത്തെ വരുമാനമായി കാണിക്കേണ്ടതുണ്ട്. തന്‍മൂലം ചിലപ്പോള്‍ നമ്മുടെ നികുതി ബാധ്യത ഒരു പാട് വര്‍ദ്ധിച്ചിട്ടുണ്ടാകാം. ഒരു പക്ഷെ ഇപ്പോള്‍ ലഭിച്ച ശമ്പള കുടിശ്ശിക അതത് വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കില്‍ നമുക്ക് നികുതി അടക്കേണ്ടി വരില്ലായിരുന്നു. ഇപ്പോള്‍ എല്ലാം കൂടി ലഭിച്ചതിന്‍റെ ഫലമായി വരുമാന പരിധി വര്‍ദ്ധിക്കുകയും അത് മൂലം നികുതി ബാധ്യത വരികയും ചെയ്തതാകാം. അത്തരം ആളുകള്‍ക്ക് 89(1) വകുപ്പ് പ്രകാരം അരിയര്‍ സാലറിയുടെ റിലീഫ് അവകാശപ്പെടാം. ഈ വര്‍ഷം പേ ഫിക്സ് ചെയ്തവര്‍, അപ്രൂവല്‍ ലഭിക്കാന്‍ താമസം നേരിട്ട് ഇപ്പോള്‍ ശമ്പളം ഒരുമിച്ച് ലഭിച്ചവര്‍, എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിക്കേണ്ട ശമ്പളം ഈ വര്‍ഷത്തില്‍ വാങ്ങിച്ചവര്‍ തുടങ്ങി പലര്‍ക്കും ഈ റിലീഫ് ഉപയോഗപ്പെടുത്താവുന്നതാണ്.
അരിയര്‍ സാലറിയുടെ റിലീഫ് അവകാശപ്പെടാമെന്നുള്ളത് പലരും അറിയാതെ പോവുകയോ, അതല്ലെങ്കില്‍ അറിഞ്ഞിട്ടും സങ്കീര്‍ണ്ണമ്മായ പേപ്പര്‍ വര്‍ക്കുകള്‍ കാരണം വേണ്ടെന്ന് വെക്കുകയോ ചെയ്യുന്ന പ്രവണത കണ്ട് വരുന്നു. എന്നാല്‍ ഈ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് വേണ്ടി തയ്യാറാക്കിയ Relief Calculator എന്ന എക്സല്‍ അപ്ലിക്കേഷന്‍ ഒരു വലിയ വിജയമായിത്തീര്‍ന്നു. ആയത്കൊണ്ട് അത് പരിഷ്കരിച്ച് ഈ വര്‍ഷത്തെ ഉപയോഗത്തിന് വേണ്ടി സജ്ജമാക്കിയിട്ടുണ്ട്. വളരെ കുറഞ്ഞ നേരം കൊണ്ട് ഒരു ബുദ്ധിമുട്ടുമില്ലാതെ, ചിലപ്പോള്‍ ഒരുപാട് സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ ഇത് സഹായിച്ചേക്കാം.
Relief Calculator ഉപയോഗിക്കുന്നതെങ്ങിനെ?
റിലീഫ് കണക്കാക്കുന്നതിന് മുമ്പായി നിങ്ങള്‍ EASY TAX ഓപ്പണ്‍ ചെയ്ത് ഈ വര്‍ഷത്തെ വിവരങ്ങള്‍ ചേര്‍ക്കുക. കാരണം റിലീഫ് നമുക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രം ക്ലെയിം ചെയ്താല്‍ മതി. ഈ വര്‍ഷം അരിയര്‍ അടക്കമുള്ള മൊത്തവരുമാനത്തിന് മേല്‍ ടാക്സ് വരുന്നില്ലെങ്കില്‍ റിലീഫ് കണക്കാക്കാന്‍ സമയം ചെലവഴിക്കേണ്ട ആവശ്യമില്ലല്ലോ.. മാത്രമല്ല റിലീഫ് കണക്കാക്കുന്നതിന് ഈ വര്‍ഷത്തെ മൊത്തവരുമാനം എത്രയാണെന്ന് അറിയുകയും വേണം. ആയത് കൊണ്ട് ആദ്യം EASY TAX ലെ വിവരങ്ങള്‍ എന്റര്‍ ചെയ്യുക. അതില്‍ അരിയര്‍ ചേര്‍ക്കാനുള്ള സ്ഥലങ്ങളില്‍ അത് ചേര്‍ക്കുകയും ചെയ്യുക. ഇനി ഇതിലെ Statement എടുത്ത് നോക്കിയാല്‍ ടാക്സ് വരുന്നുണ്ടോ എന്നറിയാം. ടാക്സ് അടക്കേണ്ടതുണ്ടെങ്കില്‍ മാത്രം റിലീഫ് കണക്കാക്കുന്നതിന് അടുത്ത സ്റ്റെപ്പിലേക്ക് പോവുക.
റിലീഫ് കണക്കാക്കുന്നതിന് ആകെ രണ്ട് കാര്യങ്ങളാണ് വേണ്ടത്.
നിങ്ങള്‍ക്ക് ലഭിച്ച അരിയര്‍ സാലറിയുടെ Due-Drawn Statement. ഓരോ സാമ്പത്തിക വര്‍ഷത്തിലേക്ക് ലഭിച്ച സാലറി അരിയര്‍ കണ്ടെത്തുന്നതിന് വേണ്ടിയാണിത്ഏതൊക്കെ മുന്‍വര്‍ഷങ്ങളിലേക്കുള്ള അരിയറാണോ ലഭിച്ചിട്ടുള്ളത് ആ വര്‍ഷങ്ങളില്‍ തയ്യാറാക്കിയിട്ടുള്ള ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്‍റുകള്‍. അതല്ലെങ്കില്‍ ആ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മൊത്തവരുമാനം (എല്ലാ ഡിഡക്ഷനുകള്‍ക്കും ശേഷമുള്ളത്) കൃത്യമായി അറിഞ്ഞിരുന്നാലും മതി.
ഈ രണ്ട് കാര്യങ്ങള്‍ മാത്രം ലഭിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ Relief Calculator ഓപ്പണ്‍ ചെയ്യുക. എക്സല്‍ സോഫ്റ്‍വെയറില്‍ നേരത്തെ മാക്രോ എനാബിള്‍ ചെയതിട്ടില്ലെങ്കില്‍ അത് എനാബിള്‍ ചെയ്യുക. അതിന് ശേഷം DATA ENTRY എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഈ സ്ക്രീനില്‍ മുന്ന് സ്റ്റെപ്പുകള്‍ മാത്രം ചെയ്താല്‍ മതി.
ഒന്നാമത്തെ സ്റ്റെപ്പില്‍ Personal Details വിഭാഗത്തില്‍ പേര്, ഓഫീസ്, ഉദ്യോഗപ്പേര്, പാന്‍ നമ്പര്‍ എന്നിവ എന്റര്‍ ചെയ്യുക. അതിന് ശേഷം കാറ്റഗറി സെലക്ട് ചെയ്യുക. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഇതില്ലെങ്കില്‍ കാല്‍ക്കുലേഷന്‍ ശരിയാകില്ല.
രണ്ടാമത്തെ സ്റ്റെപ്പില്‍ അരിയര്‍ ലഭിച്ചതിന്‍റെ Due-Drawn Statement നോക്കി ഓരോ മാസത്തെയും അരിയര്‍ തുകകള്‍ അതത് കോളങ്ങളില്‍ എന്‍റര്‍ ചെയ്യുക. ഓരോ സാമ്പത്തിക വര്‍ഷത്തെക്കും ബാധകമായ അരിയറുകള്‍ വേര്‍തിരിച്ചെടുക്കുന്നതിനാണിത്.
മൂന്നാമത്തെ സ്റ്റെപ്പില്‍ അരിയര്‍ ബാധകമായ വര്‍ഷങ്ങളില്‍ അന്ന് റിപ്പോര്‍ട്ട് ചെയ്ത മൊത്തവരുമാനം എന്‍റര്‍ ചെയ്യുകയാണ് വേണ്ടത്. അരിയര്‍ ഡീറ്റയില്‍സ് എന്‍റര്‍ ചെയ്യുന്നതോടു കൂടി മൂന്നാമത്തെ സെക്ഷനില്‍ താഴെ നല്‍കിയിട്ടുള്ള പട്ടികയില്‍ ചുകന്ന നിറത്തിലുള്ള കള്ളികളില്‍ വര്‍ഷങ്ങളുടെ പേരുകള്‍ പ്രത്യക്ഷപ്പെട്ടും. അതിന് നേരെ മാത്രം അന്നത്തെ മൊത്തവരുമാനം എന്‍റര്‍ ചെയ്താല്‍ മതി. ഈ വര്‍ഷത്തെ (2018-19) ടാക്സബിള്‍ ഇന്‍കം ചേര്‍ക്കുന്നതിന് ഈ വര്‍ഷത്തേക്ക് തയ്യാറാക്കിയിട്ടുള്ള EASY TAX ലെ Statement എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്റ്റേറ്റമെന്റിലെ Net Taxable Income എന്നതിന് നേരെ വരുന്ന തുക ചേര്‍ത്താല്‍ മതി.
ഇത്ര മാത്രമേ നമ്മള്‍ ചെയ്യേണ്ടതുള്ളു. നിങ്ങള്‍ക്ക് റിലീഫിന് അര്‍ഹതയുണ്ടെങ്കില്‍ Relief Calculator ന്‍റെ മെയിന്‍ വിന്‍ഡോയില്‍ നിന്ന് സ്റ്റേറ്റ്മെന്‍റുകള്‍ പ്രിന്‍റെടുക്കാവുന്നതാണ്. മെയിന്‍ വിന്‍ഡോയില്‍ നിന്നും 3 സ്റ്റേറ്റ്മെന്‍റുകളുടെ പ്രിന്‍റ് ലഭിക്കും. ഇതില്‍ Arrear Statement, Table of Calculation എന്നിവ നമ്മുടെ സ്വന്തം റഫറന്‍സിന് വേണ്ടിയുള്ളതാണ്. എവിടെയും സമര്‍പ്പിക്കേണ്ടതില്ല. എന്നാല്‍ 10E Form എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് 10-ഇ ഫോറം, അനക്സര്‍, ടേബിള്‍-എ എന്നിവ പ്രിന്റ് ചെയ്യാം. ഇത് ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്‍റിനോടൊപ്പം ഡിസ്ബേര്‍സിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. റിലീഫായി കാണിക്കുന്ന തുക ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റുകളിലെ Releif u/s 89(1) എന്ന കോളത്തില്‍ ചേര്‍ക്കുക. നിങ്ങള്‍ ഈസി-ടാക്സ് ഉപയോഗിക്കുന്നുവെങ്കില്‍ Deduction എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പേജില്‍ Releif For Arrears of Salary u/s 89(1) എന്നതിന് നേരെ ഈ തുക ചേര്‍ക്കുക.
Manual ആയി റിലീഫ് കാല്‍ക്കുലേറ്റ് ചെയ്യുന്നതിന്
Relief Calculator ഉപയോഗിക്കുന്നവര്‍ക്ക് ഈ റീലീഫ് കാല്‍ക്കുലേറ്റ് ചെയ്യുന്ന സ്റ്റെപ്പുകളൊന്നും മനസ്സിലാക്കി വെക്കേണ്ടതില്ല. എങ്കിലും സ്വന്തമായി റിലീഫ് കാല്‍ക്കലേറ്റ് ചെയ്യുന്നവര്‍ക്ക് വേണ്ടി ഇതിനുള്ള സ്റ്റെപ്പുകള്‍ താഴെ കൊടുക്കുന്നു.
ആദ്യം ഈ വര്‍ഷം നമുക്ക് ലഭിച്ച മൊത്തം വരുമാനത്തിന്‍റെ, അതായത് ലഭിച്ച അരിയര്‍ അടക്കമുള്ള തുകയുടെ നികുതി കണക്കാക്കുക.പിന്നീട് മൊത്തം വരുമാനത്തില്‍ നിന്നും അരിയര്‍ കുറച്ച് ബാക്കി തുകയുടെ നികുതി കാണുക. ഇവിടെ അരിയര്‍ കുറയ്ക്കുമ്പോള്‍ ഈ വര്‍ഷത്തേക്ക് ബാധകമായിട്ടുള്ളത് കുറയ്ക്കരുത്. അത് ഈ വര്‍ഷത്തെ വരുമാനം തന്നെയാണ്.സ്റ്റെപ്പ്-1 ല്‍ കണ്ട നികുതിയില്‍ നിന്നും സ്റ്റെപ്-2 ല്‍ കണ്ട നികുതി കുറയ്ക്കുക ( ഇത് ഈ വര്‍ഷം അരിയര്‍ ലഭിച്ചത് കാരണം വന്നിട്ടുള്ള അധിക നികുതി ബാധ്യതയാണ് )അരിയര്‍ ബാധകമായിട്ടുള്ള മുന്‍വര്‍ഷങ്ങളില്‍ നമ്മള്‍ അന്ന് നല്‍കിയ നികുതികള്‍ കണ്ടെത്തി അതിന്റെ തുക കാണുക (ഇതിന് ആ വര്‍ഷങ്ങളിലെ ആദായ നികുതി സ്റ്റേറ്റ്മെന്റുകള്‍ പരിശോധിക്കുക )ഈ ഓരോ വര്‍ഷത്തെയും അന്നത്തെ മൊത്തം വരുമാനത്തോട് കൂടി ഇപ്പോള്‍ അതത് വര്‍ഷത്തേക്ക് ലഭിച്ച അരിയറുകള്‍ കൂട്ടി ആ വര്‍ഷങ്ങളിലെ നികുതി റീകാല്‍ക്കുലേറ്റ് ചെയ്യുക. എന്നിട്ട് ഈ പുതിയ നികുതികളുടെ തുക കാണുക. മുന്‍ വര്‍ഷങ്ങളിലെ നികുതി നിരക്കുകള്‍ ഓര്‍ക്കുന്നില്ലെങ്കില്‍ Previous Income Tax Rates ഡൌണ്‍ലോഡ് ചെയ്യുക.അതിന് ശേഷം സ്റ്റെപ് -5 ല്‍ ലഭിച്ച തുകയില്‍ നിന്നും-4 ല്‍ ലഭിച്ച തുക കുറയ്ക്കുക. (ഇത് അരിയറുകള്‍ അതത് വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കില്‍ അന്ന് വരുമായിരുന്ന അധിക നികുതി ബാധ്യതയാണ് )ഇനി സ്റ്റെപ്-3 ല്‍ ലഭിച്ച തുകയില്‍ നിന്നും സ്റ്റെപ്-6 ല്‍ ലഭിച്ച തുക കുറയ്ക്കുക. ഈ കിട്ടുന്ന തുകയാണ് നമുക്ക് അവകാശപ്പെടാവുന്ന റിലീഫ്. (അതായത് ഇപ്പോള്‍ അരിയര്‍ ലഭിച്ചത് കാരണം അധികമായി വന്നിട്ടുള്ള നികുതിയില്‍ നിന്നും അന്നന്ന് അടയ്ക്കേണ്ടിയിരുന്ന നികുതി കുറച്ച് ബാക്കിയുള്ളത് )അരിയര്‍ സാലറി ലഭിച്ച എല്ലാവര്‍ക്കും 89(1) പ്രകാരമുള്ള റിലീഫിന്റെ പ്രയോജനം ലഭിക്കണമെന്നില്ല. കാരണം അരിയര്‍ ബാധകമായിട്ടുള്ള വര്‍ഷങ്ങളില്‍ നമ്മള്‍ നേരത്തെ തന്നെ നികുതി അടക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ അരിയര്‍ അതത് വര്‍ഷങ്ങളിലെ വരുമാനങ്ങളോടൊപ്പം കൂട്ടുകയാണെങ്കില്‍ ആ വര്‍ഷങ്ങളിലെ നികുതി വര്‍ദ്ധിക്കുന്നു. അത്തരക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല.
എന്നാല്‍ ഈ വര്‍ഷം അരിയര്‍ ലഭിച്ചത് കാരണം നമ്മുടെ വരുമാനം വര്‍ദ്ധിച്ച് 5 ലക്ഷം രൂപയില്‍ കവിഞ്ഞിട്ടുണ്ടെങ്കില്‍ നമ്മള്‍ 5 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് 20 ശതമാനം നികുതി അടയ്ക്കേണ്ടി വരും. എന്നാല്‍ അരിയര്‍ അതത് വര്‍ഷങ്ങളിലേക്ക് മാറ്റിയാല്‍ നികുതി ബാധ്യത 10 ശതമാനത്തില്‍ ഒതുങ്ങിയേക്കാം. ഇങ്ങനയുള്ളവര്‍ക്ക് മുന്‍വര്‍ഷങ്ങളില്‍ നികുതി അടച്ചിരുന്നുവെങ്കിലും റിലീഫിന്റെ പ്രയോജനം ലഭിക്കും.
HRA DEDUCTION
HRA എന്നത് കണ്ണും ചിമ്മി കുറവ് ചെയ്യാവുന്ന ഒന്നല്ല. അതിന് ചില വ്യവസ്ഥകളുണ്ട്
1) യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA2) ശമ്പളത്തിന്‍റെ 10 ശതമാനത്തില്‍ അധികം നല്‍കിയ വാടക3) ശമ്പളത്തിന്‍റെ 40 ശതമാനം
മുകളില്‍ പറഞ്ഞിരിക്കുന്ന ഈ മൂന്നെണ്ണത്തില്‍ ഏതാണോ ഏറ്റവും ചെറുത്, അത് മാത്രമേ കുറവ് ചെയ്യാന്‍ അര്‍ഹതയുള്ളൂ. ഒരു പക്ഷെ താങ്കള്‍ക്ക് ഈ വര്‍ഷം ലഭിച്ച ശമ്പളത്തിന്‍റെ (ഈ ആവശ്യത്തിന് മൊത്ത ശമ്പളം എന്നതിന്‍റെ നിര്‍വ്വചനം അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂട്ടിയത് മാത്രമാണ്) 10 ശതമാനം വരുന്ന തുകയെക്കാള്‍ താഴെയായിരിക്കും താങ്കള്‍ ഈ വര്‍ഷം നല്‍കിയ വാടക). അത് കൊണ്ടാണ് HRA യുടെ സ്ഥാനത്ത് NIL എന്ന് കാണിക്കുന്നത്. ഇതൊന്നും നോക്കാതെ താങ്കള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ HRA കിഴിവായി അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് അധികാരികള്‍ ശ്രദ്ധിക്കാതെ പോയതായിരിക്കാം.
ഉദാഹരണമായി താങ്കള്‍ക്ക് ഈ വര്‍ഷത്തില്‍ ആകെ ലഭിച്ച അടിസ്ഥാന ശമ്പളം 2 ലക്ഷം രൂപയും ക്ഷാമബത്ത 80,000 രൂപയും HRA 6,000 രൂപയും എന്നിരിക്കട്ടെ. HRA യുടെ കിഴിവ് കണക്കാക്കുന്നതിന് ശമ്പളം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അടിസ്ഥാന ശമ്പളവും ഡി.എ യും കൂട്ടിയതാണ്. അതായത് 2,80,000 രൂപ. ഇനി താഴെ കൊടുത്ത 3 ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.
താങ്കള്‍ ഒരു മാസം 2000 രൂപ നിരക്കില്‍ ഒരു വര്‍ഷം 24,000 രൂപ വാടക നല്‍കുന്നുവെങ്കില്‍
1) യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA – 6,000 രൂപ2) ശമ്പളത്തിന്‍റെ 10 ശതമാനത്തില്‍ അധികം നല്‍കിയ വാടക – Nil (കാരണം ശമ്പളത്തിന്‍റെ 10 ശതമാനം 28,000 രൂപയാണ്. അതിന്‍റെ താഴെയാണ് താങ്കള്‍ നല്‍കിയ വാടക)3) ശമ്പളത്തിന്‍റെ 40 ശതമാനം – 1,12,000 രൂപ
ഇവിടെ താങ്കള്‍ക്ക് ഒന്നും കുറയ്ക്കാന്‍ അവകാശമില്ല. കാരണം രണ്ടാമത്തെ വ്യവസ്ഥ Nil ആണ്. അതാണ് ഏറ്റവും ചെറുത്.
താങ്കള്‍ ഒരു മാസം 2500 രൂപ നിരക്കില്‍ ഒരു വര്‍ഷം 30,000 രൂപ വാടക നല്‍കുന്നുവെങ്കില്‍
1) യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA – 6,000 രൂപ2) ശമ്പളത്തിന്‍റെ 10 ശതമാനത്തില്‍ അധികം നല്‍കിയ വാടക – 2,000 രൂപ3) ശമ്പളത്തിന്‍റെ 40 ശതമാനം – 1,12,000 രൂപ
ഇവിടെ താങ്കള്‍ക്ക് 2,000 രൂപ മാത്രമേ കുറയ്ക്കാന്‍ അവകാശമൂള്ളൂ. കാരണം അതാണ് ഏറ്റവും ചെറുത്.
താങ്കള്‍ ഒരു മാസം 10,000 രൂപ നിരക്കില്‍ ഒരു വര്‍ഷം 1,20,000 രൂപ വാടക നല്‍കുന്നുവെങ്കില്‍
1) യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA – 6,000 രൂപ2) ശമ്പളത്തിന്‍റെ 10 ശതമാനത്തില്‍ അധികം നല്‍കിയ വാടക – 92,000 രൂപ (അതായത് 1,20,000 – 28,000)3) ശമ്പളത്തിന്‍റെ 40 ശതമാനം – 1,12,000 രൂപ
ഇവിടെ താങ്കള്‍ക്ക് 6,000 രൂപ മാത്രമേ കുറയ്ക്കാന്‍ അവകാശമൂള്ളൂ. കാരണം ഇവിടെ യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA യാണ് ഏറ്റവും കുറവ്.
auto insurance quotes workers compensation insurance car insurance quotes compare car insurance online buy car insurance online auto insurance commercial auto insurance small business insurance professional indemnity general liability insurance e&o insurance business insurance car insurance insurance quotes motorcycle lawyer automobile accident lawyers auto injury lawyers accident claims lawyers mesothelioma law firm accident attorney accident lawyers firm accident lawyer car wreck lawyer car lawyer home refinance best mortgage refinance companies refinance home loan mortgage preapproval best place to refinance mortgage refinance mortgage best refinance companies best refinance rates kidney foundation car donation unicef donation reputable car donation charities npr car donation donate money to charity best car donation charities cancer research donation donating to charity msw online msw programs masters in social work online psychology degree online colleges online social work degree msw degree psychology courses online online business degree elementary education online online mba programs dental seo company seo reputation management seo copywriting services international seo services
international seo agency seo for plumbers seo marketing experts seo for ecommerce website b2b seo services best cloud hosting for wordpress wordpress hosting services dreamhost web hosting best wordpress hosting wordpress cloud hosting best managed wordpress hosting premium wordpress hosting fastest wordpress hosting dedicated wordpress hosting wordpress vps hosting cloud based hosting providers best wp hosting wordpress domain and hosting wordpress hosting best magento hosting month to month web hosting vps wordpress wordpress hosting sites best wordpress hosting sites accounting software project management software aomei backupper dental software crm software erp software pos system crm zoho people crm system project management tools sap business one cmms software development medical billing and coding medical billing air ambulance medical coder emr systems medical care online prescription emrs private healthcare emergency medicine doctor near me weightloss clinic st joseph medical center medical student medical practitioner uber health weight loss clinic western medicine mental health care plan