കേരള പഞ്ചായത്ത് രാജ് (വസ്തു ആർജ്ജിക്കലും കയ്യൊഴിക്കലും) ചട്ടങ്ങൾ, 2005
|auto insurance quotes workers compensation insurance car insurance quotes compare car insurance online buy car insurance online auto insurance commercial auto insurance small business insurance professional indemnity general liability insurance e&o insurance business insurance car insurance insurance quotes motorcycle lawyer automobile accident lawyers auto injury lawyers accident claims lawyers mesothelioma law firm accident attorney accident lawyers firm accident lawyer car wreck lawyer car lawyer home refinance best mortgage refinance companies refinance home loan mortgage preapproval best place to refinance mortgage refinance mortgage best refinance companies best refinance rates kidney foundation car donation unicef donation reputable car donation charities npr car donation donate money to charity best car donation charities cancer research donation donating to charity msw online msw programs masters in social work online psychology degree online colleges online social work degree msw degree psychology courses online online business degree elementary education online online mba programs dental seo company seo reputation management seo copywriting services international seo services
international seo agency seo for plumbers seo marketing experts seo for ecommerce website b2b seo services best cloud hosting for wordpress wordpress hosting services dreamhost web hosting best wordpress hosting wordpress cloud hosting best managed wordpress hosting premium wordpress hosting fastest wordpress hosting dedicated wordpress hosting wordpress vps hosting cloud based hosting providers best wp hosting wordpress domain and hosting wordpress hosting best magento hosting month to month web hosting vps wordpress wordpress hosting sites best wordpress hosting sites accounting software project management software aomei backupper dental software crm software erp software pos system crm zoho people crm system project management tools sap business one cmms software development medical billing and coding medical billing air ambulance medical coder emr systems medical care online prescription emrs private healthcare emergency medicine doctor near me weightloss clinic st joseph medical center medical student medical practitioner uber health weight loss clinic western medicine mental health care plan
എസ്.ആർ.ഒ. നമ്പർ 258/2005– 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 178-ാം വകുപ്പും 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (XXXvii)-ാം ഖണ്ഡവും കൂട്ടിവായിച്ചപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്:-
(2) ഇവ ഉടൻതന്നെ പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ- (1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം.-
(എ) ‘ആക്ട് ‘എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാകുന്നു;
(ബി), ‘ഡയറക്ടർ’ എന്നാൽ പഞ്ചായത്ത് ഡയറക്ടർ എന്നർത്ഥമാകുന്നു;
(സി) ‘പഞ്ചായത്ത് ‘എന്നാൽ ഒരു ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അഥവാ ജില്ലാ പഞ്ചായത്ത് എന്നർത്ഥമാകുന്നു;
(ഡി) ‘സെക്രട്ടറി’ എന്നാൽ അതതു സംഗതി പോലെ, ഒരു ഗ്രാമപഞ്ചായത്തിന്റെയോ ബ്ലോക്ക് പഞ്ചായത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ സെക്രട്ടറി എന്നർത്ഥമാകുന്നു;
(എഫ്) ‘വസ്തു’ എന്നതിൽ ഭൂമിയും കെട്ടിടവും അതിൽ ഉൾപ്പെടുന്ന എല്ലാ വകകളും ഉൾപ്പെടുന്നതാകുന്നു;
(ജി) ‘ക്ഷമതയുള്ള എൻജീനിയർ” എന്നാൽ ഒറിജിനൽ എസ്റ്റിമേറ്റുകൾക്ക് സാങ്കേതികാനുമതി നൽകുന്നതിന് നിശ്ചയിച്ചിട്ടുള്ള സാമ്പത്തിക പരിധിയുള്ള അതായത് പഞ്ചായത്തിൽ 180-ാം വകുപ്പ് പ്രകാരം നിയമിച്ചിട്ടുള്ളതോ 181-ാം വകുപ്പ് പ്രകാരം പഞ്ചായത്തിലേക്ക് സർക്കാർ വിട്ടു കൊടുത്തിട്ടുള്ളതോ അഥവാ സർക്കാർ ഇതിലേക്കായി പൊതുവായോ പ്രത്യേകമായോ ഉത്തരവു മൂലം അധികാരപ്പെടുത്തുകയോ ചെയ്തിട്ടുള്ള സിവിൽ എൻജീനിയർ എന്നർത്ഥമാകുന്നു;
(എച്ച്) ‘വകുപ്പ് ‘എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;
(ഐ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.
(2) (1)-ാം ഉപചട്ടപ്രകാരമുള്ള വസ്തു ആർജ്ജിക്കൽ, തൽസമയം പ്രാബല്യത്തിലുള്ള ഭൂമി വിലയ്ക്കെടുക്കൽ ആക്ടും അതിനുകീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങളും പ്രകാരമോ അല്ലെങ്കിൽ സ്വകാര്യ വിലയ്ക്കുവാങ്ങൽ മുഖാന്തിരമോ അല്ലെങ്കിൽ സൗജന്യമായ വിട്ടുകൊടുക്കൽ മുഖാന്തിരമോ ആകാവുന്നതാണ്.
(3) (1)-ാം ഉപചട്ടപ്രകാരം പഞ്ചായത്ത് ഏതൊരു വസ്തുവും ആർജ്ജിക്കുന്നതിന് മുമ്പ് താഴെ പറയുന്ന നിബന്ധനകൾ പാലിച്ചിരിക്കേണ്ടതാണ്. അതായത്.-
(എ.) നിർദ്ദിഷ്ട വസ്തു നിർദ്ദിഷ്ട ആവശ്യത്തിന് അനുയോജ്യമാണെന്ന് ഗ്രാമ/ബോക്ക്/ ജില്ലാ പഞ്ചായത്തുകളുടെ സംഗതിയിൽ യഥാക്രമം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ/അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണറുടെ/ജില്ലാകളക്ടറുടെ അനുയോജ്യതാ സർട്ടിഫിക്കറ്റ് വാങ്ങിയിരിക്കേണ്ടതാണ്.
(ബി) നിർദ്ദിഷ്ട വസ്തു വിദ്യാഭ്യാസ ആവശ്യത്തിനാണെങ്കിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതി വാങ്ങിയിരിക്കേണ്ടതാണ്.
(സി) ആശുപ്രതികൾ, ഡിസ്പെൻസറികൾ തുടങ്ങിയ കാര്യത്തിനാണെങ്കിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുവാദം വാങ്ങിയിരിക്കേണ്ടതാണ്.
4. ഭൂമി വിലക്കെടുക്കൽ ആക്ട് പ്രകാരമുള്ള വസ്തതു ആർജ്ജിക്കൽ- (1) ഉഭയസമ്മത പ്രകാരമോ സൗജന്യമായ വിട്ടുകൊടുക്കൽ പ്രകാരമോ അല്ലാതെ ഒരു പഞ്ചായത്ത് വസ്തു ആർജ്ജിക്കുന്ന സംഗതിയിൽ തൽസമയം പ്രാബല്യത്തിലുള്ള ഭൂമി വിലക്കെടുക്കൽ ആക്ടിലെ വ്യവസ്ഥകളും അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെ നടപടിക്രമങ്ങളും പാലിക്കേണ്ടതാണ്.
(2) പൊന്നും വിലക്കെടുക്കുവാൻ ഉദ്ദേശിക്കുന്ന ഭൂമിയിൽ ഏതെങ്കിലും കെട്ടിടമോ, ദേഹണ്ഡങ്ങളോ ഉണ്ടെങ്കിൽ ആയതിന്റെ വില ക്ഷമതയുള്ള എൻജിനീയർ നിശ്ചയിക്കേണ്ടതും ആ വില സെക്രട്ടറി ബന്ധപ്പെട്ട ലാന്റ് അക്വിസിഷൻ ഓഫീസറെ അറിയിക്കേണ്ടതാണ്.
(3) വസ്തു പൊന്നും വിലക്കെടുക്കുന്ന നടപടിയിൽ വില സംബന്ധമായി കോടതിയിൽ ഉണ്ടായേക്കാവുന്ന എല്ലാ വ്യവഹാരങ്ങളിലും പഞ്ചായത്ത് നിർബന്ധമായും ഒരു കക്ഷി ആയിരിക്കേണ്ടതും ഇതുസംബന്ധമായ വ്യവഹാരം ഫയൽ ചെയ്യുകയോ കോടതിയിൽ റഫർ ചെയ്യുകയോ ചെയ്യുന്ന പക്ഷം ബന്ധപ്പെട്ട ലാന്റ് അക്വിസിഷൻ ഓഫീസർ ആ വിവരം ബന്ധപ്പെട്ട പഞ്ചായത്തിനേയും സർക്കാരിനേയും രേഖാമൂലം അറിയിച്ചിരിക്കേണ്ടതുമാണ്.
5. ഉഭയസമ്മതപ്രകാരമുള്ള വസ്തു ആർജ്ജിക്കൽ- (1) ഉഭയസമ്മതപ്രകാരം വസ്തു ആർജ്ജിക്കാൻ ഉദ്ദേശിക്കുന്ന എല്ലാ സംഗതികളിലും,-
(എ) ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും ആർജ്ജിക്കാൻ ഉദ്ദേശിക്കുന്ന വസ്തുവിന്റെ മുൻകാല ബാദ്ധ്യത തെളിയിക്കുന്നതിനുള്ള 18 വർഷത്തെ കുടിക്കട സർട്ടിഫിക്കറ്റ് വാങ്ങി വസ്തതു ബാദ്ധ്യതമുക്തമെന്ന് ഉറപ്പുവരുത്തുകയും;
(ബി) ആർജ്ജിക്കൽ ഉദ്ദേശിക്കുന്ന വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച ഉടമാവകാശം ജില്ലാ ഗവൺമെന്റ് പ്ലീഡറെക്കൊണ്ട് പരിശോധിപ്പിച്ച് ഉടമസ്ഥന് നിർദ്ദിഷ്ട വസ്തുവിന്മേൽ ശരിയായ ഉടമസ്ഥ-കയ്യൊഴിക്കൽ അവകാശം ഉണ്ടെന്ന് ഉറപ്പുവരുത്തുകയും;
(സി) ആർജ്ജിക്കൽ ഉദ്ദേശിക്കുന്ന വസ്തുവിന് നൽകുന്ന വില ബന്ധപ്പെട്ട തഹസീൽദാർ/ ജില്ലാകളക്ടർ രേഖാമൂലം നിശ്ചയിക്കുന്ന വിലയിൽ കവിയുന്നില്ലെന്ന് ഉറപ്പുവരുത്തുകയും;
(ഡി) ഭൂമിയിൽ ഏതെങ്കിലും കെട്ടിടമോ ദേഹണ്ഡമോ ഉണ്ടെങ്കിൽ ആയതിന്റെ വില ക്ഷമതയുള്ള എൻജിനീയർ നിശ്ചയിക്കുന്ന വിലയിൽ കവിയുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്.
(2) ഏതെങ്കിലും ഒരു പൊതു ആവശ്യത്തിന് ഏതെങ്കിലും ഭൂമിയോ കെട്ടിടമോ പഞ്ചായത്തിന് ആവശ്യമായിവരുന്ന സംഗതിയിൽ, പഞ്ചായത്ത് നിശ്ചയിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി അപ്രകാരമുള്ള ഭൂമിയോ കെട്ടിടമോ പാട്ടത്തിന് എടുക്കാവുന്നതാണ്.
എന്നാൽ അപ്രകാരം ഭൂമിയോ കെട്ടിടമോ പാട്ടത്തിന് എടുക്കുന്ന സംഗതിയിൽ പാട്ടത്തുക, പാട്ടത്തിന് എടുക്കുവാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ അല്ലെങ്കിൽ കെട്ടിടത്തിന്റെ ശരിയായ മൂല്യനിർണ്ണയം നടത്തിയശേഷം മാത്രം നിശ്ചയിക്കേണ്ടതാണ്.
(3) (1)-ാം ഉപചട്ടപ്രകാരം പഞ്ചായത്ത് ആർജ്ജിക്കുന്ന വസ്തുവിന്റെ ആധാരം ഈ ചട്ടങ്ങളുടെ അനുബന്ധമായി ചേർത്തിട്ടുള്ള ഫാറം 1-ന് അനുയോജ്യമായിരിക്കേണ്ടതാണ്.
(4) മേൽചട്ടങ്ങളിൽ പറഞ്ഞിട്ടുള്ള യാതൊന്നും തന്നെ ഒരു കോടതിവിധിയുടെ അടിസ്ഥാനത്തിൽ ഒരു പഞ്ചായത്ത് ആർജ്ജിക്കുന്ന ഏതെങ്കിലും വസ്തുവിന് ബാധകമാകുന്നതല്ല.
7. പഞ്ചായത്തിന്റെ സ്വന്തമായ വസ്തുക്കൾ ലൈസൻസിന്മേൽ വാടകയ്ക്കക്കോ പാട്ടത്തിനോ നൽകാമെന്ന്– (1) ഒരു പഞ്ചായത്തിന് വ്യാപാരത്തിനായുള്ളതോ അല്ലാത്തതോ ആയ കെട്ടിടങ്ങൾ നിർമ്മിക്കാവുന്നതും അവ ആവശ്യമുള്ള പൊതുജനങ്ങൾക്ക് ആക്ടിലേയും അതിൻകീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളിലേയും ഈ ആവശ്യത്തിലേക്കായി പഞ്ചായത്ത് ഉണ്ടാക്കിയേക്കാവുന്ന ബൈലായിലേയും വ്യവസ്ഥകൾക്കനുസരണമായി ലൈസൻസിന്മേൽ വാടകക്കോ പാട്ടത്തിനോ കൊടുക്കാവുന്നതും അവയുടെ ഉപയോഗത്തിനും കൈവശത്തിനും പഞ്ചായത്ത് നിശ്ചയിച്ചേക്കാവുന്ന ഫീസ് ചുമത്തുകയും ചെയ്യാവുന്നതാണ്.
(2), (1)-ാം ഉപചട്ടപ്രകാരമുള്ള ഓരോ ലൈസൻസും ആ കെട്ടിടമോ അതിലുള്ള മുറിയോ ഇടമോ ഉപയോഗിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും ഉള്ള വ്യവസ്ഥകളും, ഫീസിന്റെ നിരക്കും, അത് കൊടുക്കേണ്ട സമയവും അതിൽ ഉൾക്കൊള്ളിച്ചിരിക്കേണ്ടതും മേൽപ്പറഞ്ഞ പ്രകാരമുള്ള വ്യവസ്ഥകളും നിബന്ധനകളും ഉചിതമായ മൂല്യമുള്ള മുദ്രപത്രത്തിലുള്ള ഒരു കരാറിന്റെ രൂപത്തിൽ എഴുതിയുണ്ടാക്കിയതായിരിക്കേണ്ടതും ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫോറം III-ന് അനുയോജ്യമായിരിക്കേണ്ടതും ആണ്.
(3) (1)-ാം ഉപചട്ടപ്രകാരം വാടകയ്ക്ക് കൊടുത്തിട്ടുള്ള യാതൊരു കെട്ടിടമോ മുറിയോ ഇടമോ ലൈസൻസുകാരൻ, മറ്റൊരാൾക്ക് വാടകയ്ക്ക് കൊടുക്കാനോ അതിന്റെ ഉപയോഗത്തിന്റെ സ്വഭാവം മാറ്റാനോ പാടില്ലാത്തതാകുന്നു.
(4) (1)-ാം ഉപചട്ടപ്രകാരം ഏതെങ്കിലും ഒരാൾക്ക് വാടകയ്ക്ക് കൊടുത്തിട്ടുള്ള ഏതെങ്കിലും കെട്ടിടമോ മുറിയോ മറ്റൊരാൾക്ക് കൊടുത്തിട്ടുള്ളതായി ഏതെങ്കിലും സമയത്ത് സെക്രട്ടറിക്ക് തോന്നുന്നുവെങ്കിൽ അങ്ങനെയുള്ള ആൾക്ക്, കൊടുത്തിട്ടുള്ള ലൈസൻസ് അദ്ദേഹം ഉടൻതന്നെ ഉത്തരവ് വഴി റദ്ദാക്കേണ്ടതും, അതതു സംഗതി പോലെ, ആ കെട്ടിടമോ മുറിയോ ഇടമോ ഉപയോഗിക്കുകയും കൈവശം വച്ചിരിക്കുകയും ചെയ്യുന്ന ആളിനോടോ ആളുകളോടോ ആ ഉത്തരവിൽ പറഞ്ഞിട്ടുള്ള സമയത്തിനുള്ളിൽ ഒഴിഞ്ഞുപോകുവാൻ നിർദ്ദേശിക്കേണ്ടതുമാണ്.
എന്നാൽ, ലൈസൻസ് റദ്ദാക്കിക്കൊണ്ടുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതിനും ഉപയോഗിക്കുന്ന ആളെയോ കൈവശക്കാരനെയോ ഒഴിപ്പിക്കുന്നതിനുമുമ്പ്, സെക്രട്ടറി, അങ്ങനെയുള്ള ഉത്തരവ് പുറപ്പെടുവിക്കാതിരിക്കാൻ കാരണമെന്തെങ്കിലുമുണ്ടെങ്കിൽ, നോട്ടീസിൽ പറഞ്ഞിരിക്കേണ്ട ന്യായമായ സമയത്തിനുള്ളിൽ, ആയത് കാണിക്കാൻ അയാളോട് ആവശ്യപ്പെട്ടുകൊണ്ട് അയാൾക്ക് നോട്ടീസ് നൽകേണ്ടതാണ്.
(5) (4)-ാം ഉപചട്ടപ്രകാരമുള്ള ഉത്തരവ്, അതിൽ പറഞ്ഞിരിക്കുന്ന സമയത്തിനുള്ളിൽ പാലിച്ചില്ലെങ്കിൽ, സെക്രട്ടറി അങ്ങനെയുള്ള ആളെയോ ആളുകളെയോ ആ കെട്ടിടത്തിൽ നിന്നോ മുറിയിൽ നിന്നോ ഇടത്തിൽ നിന്നോ പോലീസിന്റെ സഹായത്തോടുകൂടിയോ അല്ലാതെയോ നീക്കം ചെയ്യേണ്ടതും ആ കെട്ടിടമോ മുറിയോ ഇടമോ അതതു സംഗതിപോലെ, അടച്ചിടേണ്ടതും ആകുന്നു. അതിനെത്തുടർന്ന് ആ പരിസരത്ത് കാണപ്പെടുന്ന എല്ലാ വസ്തുക്കളും പഞ്ചായത്തിന്റെ വകയായിരിക്കുന്നതും അവയെ കൈയൊഴിക്കേണ്ടതും അതിൽ നിന്നുള്ള വരുമാനം പഞ്ചായത്ത് ഫണ്ടിൽ വരവ് വയ്ക്കേണ്ടതുമാകുന്നു.
(6) (1)-ാം ഉപചട്ടപ്രകാരം, ഒരു ലൈസൻസ് നൽകപ്പെട്ടിട്ടുള്ള ഓരോ ആളും ആവശ്യപ്പെടാതെ തന്നെ ലൈസൻസ് ഫീസും മറ്റ് ചാർജ്ജുകളും കരാറിൽ പറഞ്ഞിട്ടുള്ള നിരക്കിൽ അതിൽ പറഞ്ഞിട്ടുള്ള സമയത്തിനുള്ളിൽ കൊടുക്കേണ്ടതാണ്.
(7) ഏതെങ്കിലും ലൈസൻസുകാരൻ ലൈസൻസ് ഫീസ് കൊടുക്കുന്നതിൽ ലൈസൻസിലെ വ്യവസ്ഥകൾക്കനുസൃതമായി നിക്ഷേപിച്ച തുകയ്ക്കുള്ള കാലാവധിയിൽ കൂടുതൽ കാലത്തേക്ക് വീഴ്ച വരുത്തുകയാണെങ്കിൽ, സെക്രട്ടറി, രേഖാമൂലമായ നോട്ടീസ് മൂലം കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരമുള്ള പലിശയോ പിഴയോ സഹിതം കൊടുക്കേണ്ട തുക, അങ്ങനെയുള്ള നോട്ടീസയച്ച ഏഴുദിവസത്തിനകം കൊടുക്കാൻ വീഴ്ചക്കാരനോട് ആവശ്യപ്പെടേണ്ടതും അതിന് വീഴ്ച വരുത്തുന്ന സംഗതിയിൽ, അദ്ദേഹം ഉടൻ തന്നെ പരിസരങ്ങൾ താൽക്കാലികമായി അടച്ചിടീക്കേണ്ടതും പോലീസിന്റെ സഹായത്തോടെയോ അല്ലാതെയോ അതിന്റെ കൈവശക്കാരനെയോ കൈവശക്കാരെയോ അവിടെനിന്നും ഒഴിപ്പിക്കേണ്ടതുമാകുന്നു.
(8) (7)-ാം ഉപചട്ടപ്രകാരം ആ പരിസരങ്ങൾ അടച്ചിട്ടാൽ തന്നെയും, ലൈസൻസുകാരൻ ആ പരിസരം ഉപയോഗിക്കുന്നയാളും കൈവശക്കാരനുമായി തുടരുന്നതും അവിടെയുള്ള വകകളുടെ സുരക്ഷയ്ക്ക് ഉത്തരവാദിയായിരിക്കുന്നതും ആകുന്നു. എന്നാൽ അയാൾ ആ പരിസരങ്ങൾ ബലമുപയോഗിച്ച് തുറക്കാനോ അവിടെ പുനഃപ്രവേശിക്കാനോ പാടില്ലാത്തതും ആകുന്നു.
(9) (7)-ാം ഉപചട്ടപ്രകാരം ഒരു പരിസരം സെക്രട്ടറി അടച്ചിടീക്കുമ്പോൾ അദ്ദേഹം നോട്ടീസു വഴി നോട്ടീസിൽ പറഞ്ഞേക്കാവുന്ന സമയത്തിനുള്ളിൽ കൊടുക്കേണ്ട തുക കൊടുത്തുതീർക്കാൻ ലൈസൻസുകാരനോട് നിർദ്ദേശിക്കേണ്ടതാണ്.
(10) (9)-ാം ഉപചട്ടപ്രകാരം ആവശ്യപ്പെട്ട പ്രകാരമുള്ള തുക ലൈസൻസുകാരൻ അടയ്ക്കുന്നപക്ഷം, സെക്രട്ടറി ഉടൻതന്നെ അയാൾക്ക് ആ പരിസരങ്ങളുടെ കൈവശം വിട്ടുകൊടുക്കേണ്ടതും, അയാൾ ആ തുക കൊടുത്തുതീർക്കുവാൻ വീഴ്ച വരുത്തുകയാണെങ്കിൽ, സെക്രട്ടറി ഉടൻതന്നെ ലൈസൻസ് റദ്ദാക്കേണ്ടതും ലൈസൻസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് അയാളെ അറിയിക്കേണ്ടതും, ഏതെങ്കിലും കാരണവശാലോ, അയാളെ നേരിട്ട് ആ ഉത്തരവ് അറിയിക്കാൻ സാധിക്കാതിരിക്കുകയാണെങ്കിൽ അത് (7)-ാം ഉപചട്ടപ്രകാരം അടച്ചിട്ടിട്ടുള്ള പരിസരത്ത് പ്രസിദ്ധീകരിക്കേണ്ടതും അത് മതിയായ നോട്ടീസായി കരുതപ്പെടേണ്ടതും ആകുന്നു.
(11) (10)-ാം ഉപചട്ടപ്രകാരം സെക്രട്ടറി ഒരു ലൈസൻസ് റദ്ദാക്കിയിട്ടുള്ളിടത്ത് അദ്ദേഹം ലൈസൻസുകാരന് മുൻകൂട്ടി നോട്ടീസ് നൽകിക്കൊണ്ടും പൊതുനോട്ടീസ് നൽകിയശേഷവും, വിജ്ഞാപനം ചെയ്തിട്ടുള്ള ദിവസം ആ പരിസരങ്ങളിൽ കാണപ്പെട്ട വകകൾ ലേലം വഴിയോ അല്ലാതെയോ കയ്യൊഴിക്കേണ്ടതും അതിൽ നിന്നു കിട്ടുന്ന വരുമാനം ലൈസൻസുകാരിൽ നിന്നും കിട്ടേണ്ടതുകയിലും വിൽപ്പനയോട് ബന്ധപ്പെട്ട മറ്റ് ചാർജ്ജുകളിലും ചെലവുകളിലും തട്ടിക്കിഴിക്കേണ്ടതും, ശിഷ്ടം എന്തെങ്കിലുമുണ്ടെങ്കിൽ അത് ലൈസൻസുകാരന് തിരികെ നൽകേണ്ടതുമാണ്. ലൈസൻസു കാരിൽ നിന്നും ഈടാക്കേണ്ട തുകയും വിൽപ്പനയോടു ബന്ധപ്പെട്ട മറ്റ് ചാർജ്ജകളും ചെലവുകളും കൊടുത്തുതീർക്കാൻ അപ്രകാരമുള്ള വിൽപ്പനയിൽ നിന്നുള്ള വരുമാനം മതിയാകുന്നില്ലെങ്കിൽ ബാക്കി തുക ലൈസൻസുകാരനിൽ നിന്നും പഞ്ചായത്തിന് ലഭിക്കാനുള്ള നികുതി കുടിശ്ശികയെന്നപോലെ വസൂലാക്കേണ്ടതാണ്.
8. പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടുള്ള വസ്തുക്കളുടെ കൈമാറ്റും- (1) പഞ്ചായത്തിന് സ്വന്തമല്ലാത്തതും എന്നാൽ പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടുള്ളതുമായ ഏതൊരു വസ്തുവും ഏത് വ്യവസ്ഥകളിന്മേലാണോ അവ നിക്ഷിപ്തമായിട്ടുള്ളത് ആ വ്യവസ്ഥകൾ ലംഘിക്കാതെ പാട്ടത്തിന് നൽകാവുന്നതാണ്. (2), (1)-ാം ഉപചട്ടപ്രകാരമുള്ള കൈമാറ്റം ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫോറം IV-ന് അനുയോജ്യമായിരിക്കേണ്ടതാണ്.
9. റോഡിന്റെയും തെരുവിന്റെയും പാർശ്വങ്ങൾ പാട്ടത്തിന് നൽകൽ- (1) പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കുന്ന ഏതെങ്കിലും പൊതുതെരുവിലോ, നിയന്ത്രണം പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കുന്ന മറ്റേതെങ്കിലും പൊതുസ്ഥലത്തോ, പഞ്ചായത്തിന് യുക്തമെന്ന് തോന്നുന്ന വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി പന്തലോ മറ്റ് എടുപ്പുകളോ തൽക്കാലത്തേക്കായി കെട്ടുന്നതിന് ലൈസൻസ് നൽകാവുന്നതാണ്.
(2) (1)-ാം ഉപചട്ടപ്രകാരം ഏത് കാലത്തേക്ക് ലൈസൻസ് നൽകപ്പെട്ടുവോ അങ്ങനെയുള്ള കാലം കഴിഞ്ഞതിനുശേഷം പ്രസ്തുത ഉപചട്ടപ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും പന്തലോ മറ്റ് എടുപ്പുകളോ അതിനോടനുബന്ധിച്ച നിർമ്മാണപ്പണിയോ സെക്രട്ടറിക്ക് നോട്ടീസ് കൂടാതെ നീക്കം ചെയ്യാവുന്നതും അങ്ങനെ നീക്കം ചെയ്യുന്നതിനുള്ള ചെലവ് ലൈസൻസ് നൽകപ്പെട്ട ആളുടെ പക്കൽ നിന്നും ആക്റ്റിലെ 210-ാം വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം വസൂലാക്കേണ്ടതുമാണ്.
(3) പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കുന്ന റോഡിന്റെ പാർശ്വങ്ങളും തെരുവിന്റെ അരികുകളും കൈവശം വയ്ക്കുന്നതിനായി അതിന് യുക്തമെന്ന് തോന്നുന്ന വ്യവസ്ഥകളിന്മേലും നിബന്ധനകളിന്മേലും കാലത്തേക്കും പാട്ടത്തിന് കൊടുക്കുന്നതിന് അതിന് അധികാരം ഉണ്ടായിരിക്കുന്നതാണ്.
(4) ഏതെങ്കിലും നിർമ്മാണമോ കൈവശം വയ്ക്കലോ ആരോഗ്യത്തിന് ഹാനികരമാകാനിടയുണ്ടായിരിക്കുകയോ അല്ലെങ്കിൽ പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കി തീർക്കുകയോ അല്ലെങ്കിൽ റോഡ് ആ വിധത്തിൽ ഉപയോഗിക്കുന്നത് മറ്റ് പ്രകാരത്തിൽ സാരമായി തടസ്സമുണ്ടാക്കുകയോ, ചെയ്യുകയാണെങ്കിൽ (1)-ാം ഉപചട്ടപ്രകാരമുള്ള ലൈസൻസോ (3)-ാം ഉപചട്ടപ്രകാരമുള്ള പാട്ടമോ അനുവദിക്കാൻ പാടില്ലാത്തതാണ്.
(5) സർക്കാരിന്, അവർക്ക് യുക്തമെന്നു തോന്നുന്ന പ്രകാരം (1)-ഉം (3)-ഉം ഉപചട്ടങ്ങൾ പ്രകാരമുള്ള അധികാരങ്ങൾ പഞ്ചായത്തുകൾ പൊതുവായോ ഏതെങ്കിലും പഞ്ചായത്ത് പ്രത്യേകമായോ വിനിയോഗിക്കുന്നതിനോ, ഉത്തരവുമൂലം, പരിമിതപ്പെടുത്തുകയോ നിയന്ത്രിക്കുകയോ ചെയ്യാവുന്നതാണ്.
10. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും വികലാംഗർക്കും സംവരണം- (1) പഞ്ചായത്ത് ലൈസൻസ് വ്യവസ്ഥയിൽ വാടകയ്ക്കക്കോ പാട്ടത്തിനോ നൽകുന്ന കടമുറികൾ, ബങ്കുകൾ, സ്റ്റാളുകൾ മുതലായവയുടെ ഓരോ ഇനത്തിലും പത്ത് ശതമാനം പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ആളുകൾക്കുവേണ്ടിയും മൂന്നു ശതമാനം വികലാംഗർക്കു (50% ന് മുകളിൽ അംഗ വൈകല്യം ഉള്ള) വേണ്ടിയും സംവരണം ചെയ്യേണ്ടതും അപ്രകാരം സംവരണം ചെയ്യപ്പെട്ടിട്ടുള്ളവ ആ വിഭാഗക്കാരിൽ നിന്ന് മാത്രം പരസ്യമായി അപേക്ഷ ക്ഷണിച്ചു നൽകേണ്ടതുമാണ്.
(2) (1)-ാം ഉപചട്ടപ്രകാരം സംവരണം ചെയ്യപ്പെട്ട കടമുറികൾ, ബങ്കുകൾ മുതലായവയ്ക്ക് പരസ്യമായ അപേക്ഷ ക്ഷണിച്ചശേഷവും ബന്ധപ്പെട്ട വിഭാഗത്തിൽ നിന്നും അപേക്ഷകർ ആരും ഇല്ലാത്തപക്ഷം അവ മറ്റ് വിഭാഗത്തിൽപ്പെട്ടവർക്ക് അനുവദിക്കാവുന്നതും എന്നാൽ അടുത്തുണ്ടാകുന്ന ഒഴിവ് ഈ വിഭാഗത്തിൽപ്പെട്ടവർക്കായി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതുമാണ്,
11. കൈമാറ്റങ്ങൾ പരസ്യലേലമോ ടെൻഡറോ മുഖാന്തിരം ആയിരക്കണമെന്ന്:- ലൈസൻസുകളുടെ പുതുക്കൽ, ലൈസൻസികളെ പുനരധിവസിപ്പിക്കൽ എന്നിവ ഒഴികെയുള്ള വിൽപ്പന, പാട്ടത്തിന് നൽകൽ, വാടകയ്ക്ക് കൊടുക്കൽ എന്നിവ മുഖേന പഞ്ചായത്തുകളുടെ വസ്തു കൈമാറ്റങ്ങൾ പരസ്യലേലം വഴിയോ ടെണ്ടർ മുഖേനയോ ആയിരിക്കേണ്ടതാണ്.
12. സർക്കാർ പഞ്ചായത്തുകൾക്ക് കൈമാറിയ വസ്തു പഞ്ചായത്ത് കൈമാറ്റം ചെയ്യാൻ പാടില്ലെന്ന്:- 8-ാം ചട്ടത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും ആക്ടിലെ 166-ാം വകുപ്പ് (6-ാം ഉപവകുപ്പ് പ്രകാരമോ 172-ാം വകുപ്പ് (5)-ാം ഉപവകുപ്പുപ്രകാരമോ 173-ാം വകുപ്പ് (5)-ാം ഉപവകുപ്പു പ്രകാരമോ സർക്കാർ പഞ്ചായത്തുകൾക്ക് കൈമാറിയ ഏതെങ്കിലും വസ്തു പഞ്ചായത്തുകൾ വിൽക്കുവാനോ കൈമാറ്റം ചെയ്യുവാനോ അന്യാധീനപ്പെടുത്തുവാനോ അല്ലെങ്കിൽ അതിന്മേൽ ബാദ്ധ്യത വരുത്തിവയ്ക്കുവാനോ മറ്റ് വിധത്തിൽ കയ്യൊഴിക്കുവാനോ പാടുള്ളതല്ല.
ഇപ്പോൾ ടി കരാറിനെ തുടർന്ന് വാങ്ങുന്ന ആൾ വിൽക്കുന്ന ആളിന്…ആണ്ടിൽ…………-ാം തീയതിയിൽ നൽകിയ തുകയായ…………….രൂപയ്ക്കുള്ള (അത് കൈപ്പറ്റിയതായി വിൽക്കുന്ന ആൾ ഇതിനാൽ സമ്മതിക്കുന്നു) പ്രതിഫലമായും വിൽക്കുന്നയാൾ വാങ്ങുന്നയാളിന്……………യിൽ സ്ഥിതിചെയ്യുന്നതും ഇതിനുതാഴെ എഴുതിച്ചേർത്തിട്ടുള്ള പട്ടികയിൽ കൂടുതലായി പ്രത്യേകം വിവരിക്കുന്നതും അതിൽ നിർമ്മിച്ചിട്ടുള്ള പാർപ്പിടമോ, കെട്ടിടമോ സഹിതം…………………എന്ന പേരിൽ പൊതുവിൽ പറയുന്നതോ അറിയുന്നതോ ആയ ഭൂമിയുടെ അംശവും അഥവാ ഭാഗവും;
ടി ഭൂമിയുടെ ഭാഗത്തിൽ അല്ലെങ്കിൽ അംശത്തിൽ ഉള്ള സകല കെട്ടിടങ്ങൾ, ഗുദാമുകൾ, വൃക്ഷങ്ങൾ, തുറസ്സായ സ്ഥലങ്ങൾ, കുറ്റിച്ചെടികളായുള്ള വേലികൾ, കിടങ്ങുകൾ, കയ്യാലകൾ, പാതകൾ, ജലാശയങ്ങൾ, സൗകര്യാവകാശങ്ങൾ, ആനുകൂല്യങ്ങൾ അനുലഗ്നകങ്ങളായിട്ടുള്ള സർവ്വവുമായ അല്ലെങ്കിൽ ഏതെങ്കിലും വിധം അതുമായി അനുലഗ്നകമായി വരുന്നതോ ഇന്നേവരെ കൈവശം വച്ച് അനുവദിച്ച് പോരുന്നതോ ആയ അവയിൽ ഏതെങ്കിലുമോ സഹിതം വാങ്ങുന്നയാളിന് ഇതിനാൽ നൽകുകയും കൈമാറുകയും തീറ് നൽകുകയും ചെയ്യുന്നതായും ടി ഭൂമിയുടെ അംശവും അഥവാ ഭാഗവും പാർപ്പിടവും വളപ്പും കൈവശം വച്ച് അനുഭവിക്കുന്നതിന് വിൽക്കുന്നയാളിന് ടി വസ്തുവകകളിന്മേലുള്ള സകല അവകാശവും അധികാരവും താൽപ്പര്യവും, സ്വത്തും, തേർച്ചയും, ഡിമാന്റും എന്തുതന്നെ ആയാലും, ഇനിമേൽ ശാശ്വതമായും വാങ്ങുന്നയാളിൽ ആയിരിക്കുമെന്നും ഈ ഉടമ്പടിയാൽ സാക്ഷ്യപ്പെടുത്തുകയും വാങ്ങുന്നയാളിന് ഇതിനാൽ നൽകിയതും കൈമാറിയതും തീറുകൊടുക്കുന്നതുമായ വസ്തുവകകൾ മേൽപ്പറഞ്ഞ വിധം നൽകുന്നതിനും കൈമാറുന്നതിനും തീറുകൊടുക്കുന്നതിനും വിൽക്കുന്ന ആളിന് ഇപ്പോൾ മതിയായ അവകാശമുണ്ടെന്നും വാങ്ങുന്നയാളിന് ഇതിനുശേഷം എപ്പോഴും ടി വസ്തുവകകൾ സ്വൈരമായും സമാധാനമായും യാതൊരു കടബാധ്യതകളും ഇല്ലാതെ ഇനി മേൽ എല്ലായ്പ്പോഴും കൈവശം വച്ച് അനുഭവിക്കുകയും ചെയ്യാവുന്നതാണെന്നും വിൽക്കുന്ന ആളിൽ നിന്നോ വിൽക്കുന്ന ആളിനാലോ അല്ലെങ്കിൽ വിൽക്കുന്ന ആളിന്റെ കീഴിലുള്ള മറ്റേതെങ്കിലും ആളിൽ നിന്നോ, ആളുകളിൽ നിന്നോ അല്ലെങ്കിൽ അവർ മുഖേനയോ നിയമാനുസൃതമായ യാതൊരുവിധ ഒഴിപ്പിക്കലോ, വിഘ്നമോ, തേർച്ചയോ, ഡിമാന്റോ ഉണ്ടാകുന്നതല്ലെന്നും കൂടാതെ അതിൽനിന്നുള്ള വാടകയും ലാഭവും കൈപ്പറ്റാവുന്നതാണെന്നും മാത്രമല്ല വിൽക്കുന്നയാളും, വിൽക്കുന്ന ആളിനുവേണ്ടിയുള്ള ട്രസ്റ്റിൽ നിന്നോ ട്രസ്റ്റിൻകീഴിലോ, ട്രസ്റ്റിനാലോ അല്ലെങ്കിൽ അയാളുടെ പൂർവ്വീകരിൽ നിന്നോ ടി വസ്തുവകകളിന്മേലോ അതല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ഭാഗത്തിന്മേലോ നിയമാനുസൃതമായോ നീതിപൂർവ്വകമായോ ഏതെങ്കിലും താൽപ്പര്യമോ ഉണ്ടെന്ന് അവകാശപ്പെടുന്ന എല്ലാ ആളുകളും കാലാകാലങ്ങളിലും ഇതിന്മേൽ എല്ലാ സമയത്തും വാങ്ങുന്നയാളിന് ടി വസ്തുവകകളും അതിലെ ഏതൊരു ഭാഗവും തുടർന്നും ഏറെ തികച്ചും ഉറപ്പാക്കുന്നതിന് വാങ്ങുന്നയാളിന്റെ അപേക്ഷയിന്മേലും ചെലവിന്മേലും മേൽപ്പറഞ്ഞ രീതിയിൽ ന്യായമായും ആവശ്യമായി വരുന്നതും അല്ലെങ്കിൽ ആവശ്യമായി വരാവുന്നതുമായ എല്ലാ പ്രവർത്തികളും പ്രമാണങ്ങളും സംഗതികളും നടത്തുകയും രജിസ്റ്റർ ചെയ്യുകയും അല്ലെങ്കിൽ നടത്തിക്കുകയും രജിസ്റ്റർ ചെയ്യിക്കുകയും ചെയ്യുന്നതാണെന്നും വിൽക്കുന്നയാൾ വാങ്ങുന്ന ആളുമായി ഇതിനാൽ ഉടമ്പടി ചെയ്യുന്നു. ഈ തീറാധാരം മുഖേന വാങ്ങുന്ന ആളിന് പട്ടിക വസ്തു സംബന്ധമായി ഉണ്ടാകാവുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും വിൽക്കുന്ന ആൾ എല്ലാ കാലവും പൂർണ്ണ ഉത്തരവാദിയായിരിക്കുന്നതും ആ വക കഷ്ടനഷ്ടങ്ങൾ വിൽക്കുന്ന ആളിന്റെ മറ്റ് വസ്തുവകകളിൽ നിന്നും വസൂലാക്കുന്നതിന് വാങ്ങുന്ന ആളിന് പൂർണ്ണ അവകാശം ഉണ്ടായിരിക്കുമെന്നും ഇതിനാൽ പൂർണ്ണമായും സമ്മതിക്കുകയും ചെയ്തുകൊണ്ട് വിൽക്കുന്ന ആൾ ഈ തീറാധാരം ഒപ്പിട്ടു പൂർത്തീകരിക്കുന്നു. ഇതിന് സാക്ഷിയായി വിൽക്കുന്ന ആൾ മുകളിൽ ആദ്യം എഴുതിയിട്ടുള്ള ആണ്ടിലും തീയതിയിലും അയാളുടെ ഒപ്പും മുദ്രയും വയ്ക്കുന്നു.
മുകളിൽ പേര് പറഞ്ഞിട്ടുള്ള വിൽക്കുന്ന ആൾ താഴെ പറയുന്ന സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ ഒപ്പും മുദ്രയും വച്ച ഈ തീറാധാരം പൂർത്തീകരിച്ച് വാങ്ങുന്ന ആളിന് നൽകുന്നു.
സാക്ഷികൾ: 1. ………………. (പേര്, പൂർണ്ണ വിലാസം)
. 2. . ………………. (പേര്, പൂർണ്ണ വിലാസം)
വിൽക്കുന്ന ആൾ താഴെ കൊടുത്തിട്ടുള്ള പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമിയുടെ സകല അംശത്തിന്റെയും അഥവാ ഭാഗത്തിന്റെയും അതിലുള്ള കെട്ടിടത്തിന്റെയും വളപ്പിന്റെയും പരിപൂർണ്ണ ഉടമസ്ഥനാകയാലും അതിന് വാടക എന്തെങ്കിലും നൽകുവാനുണ്ടെങ്കിൽ അത് കൊടുക്കാമെന്ന വ്യവസ്ഥയിലും എന്നാൽ വാങ്ങുന്ന ആൾ കടബാധ്യതകളിൽ നിന്നും മറ്റു വിധത്തിൽ വിമുക്തമായും…………. രൂപയ്ക്ക് അത് വാങ്ങുന്ന ആൾക്ക് വിൽക്കാമെന്ന് വിൽക്കുന്ന ആൾ വാങ്ങുന്ന ആളുമായി സമ്മതിച്ചിരിക്കയാലും താഴെപ്പറഞ്ഞിട്ടുള്ള വസ്തുവിന്റെ വിൽപ്പനയ്ക്ക്………..ആണ്ടിൽ ……………മാസം ……………… തീയതിയിലെ ………….. -ാം നമ്പർ സർക്കാർ ഉത്തരവു പ്രകാരം സർക്കാർ അനുമതി നൽകിയിട്ടുള്ളതിനാലും അതിന്റെ വിൽപ്പനയെക്കുറിച്ച് തക്കതായ നോട്ടീസ് അതുസംബന്ധിച്ച ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് അനുസൃതമായി നൽകിയിട്ടുള്ളതിനാലും;
ടി കരാറിന് അനുസൃതമായും വാങ്ങുന്ന ആൾ……………. തീയതിയിലോ അതിനു മുമ്പോ വിൽക്കുന്ന ആളിന് നൽകിയ മൊത്തം. ………….രൂപയ്ക്ക് പ്രതിഫലമായി (ഇത് കൈപ്പറ്റിയതായി വിൽക്കുന്ന ആൾ ഇതിനാൽ അറിയിക്കുന്നു) ഗുണഭോക്താവായ ഉടമസ്ഥൻ എന്ന നിലയിലും നിയമദത്താധികാരത്തിലും മറ്റ് അധികാരത്തിനും അനുസൃതമായും……….. ൽ സ്ഥിതിചെയ്യുന്നതും താഴെപട്ടികയിൽ കൂടുതലായി പ്രത്യേകം വിവരിച്ചിട്ടുള്ളതും, അതിൽ നിർമ്മിച്ചിട്ടുള്ള പാർപ്പിടവും കെട്ടിടവും ഉൾപ്പെടെ പൊതുവിൽ……………എന്നറിയപ്പെടുന്നതും ആയ ഭൂമിയുടെ സകല അംശം അഥവാ ഭാഗവും അതിലുള്ള കെട്ടിടങ്ങൾ, ഗുദാമുകൾ, വൃക്ഷങ്ങൾ, തുറസ്സായ സ്ഥലങ്ങൾ, കുറ്റിച്ചെടികളാലുള്ള വേലികൾ, കിടങ്ങുകൾ, വേലികൾ, കയ്യാലകൾ, പാതകൾ, ജലാശയങ്ങൾ, നീർച്ചാലുകൾ അവയിന്മേലുള്ള സർവ്വ സ്വാതന്ത്ര്യങ്ങൾ, പ്രത്യേക അവകാശങ്ങൾ, സൗകര്യാവകാശങ്ങൾ, ആനുകൂല്യങ്ങൾ, ടി കെട്ടിടവും വസ്തുവും വളപ്പുമായി അനുലഗ്നങ്ങളായിട്ടുള്ള സർവ്വവുമോ അല്ലെങ്കിൽ ഏതെങ്കിലും വിധം അതുമായി അനുലഗ്നകമായി വരുന്നതോ ഇന്നേവരെ കൈവശം വച്ച അനുഭവിച്ചുപോരുന്നതോ ആയതും അവയിലേതെങ്കിലുമോ സഹിതം വാങ്ങുന്ന ആളിന് കൈമാറുകയും തീറ് നൽകുകയും ചെയ്യുന്നതായും വിൽക്കുന്ന ആൾ ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു.
വാങ്ങുന്ന ആളിന് ഇതിനാൽ നൽകുകയും കൈമാറുകയും തീറ് നൽകുകയും ചെയ്യുന്ന ടി വസ്തുവിന്റെ സകല അംശവും അഥവാ ഭാഗവും പാർപ്പിടവും വളപ്പും അധീനതയിൽ വയ്ക്കുന്നതിന് വിൽക്കുന്ന ആളിനുള്ള എല്ലാ ആസ്തിയും അവകാശവും അധികാരവും താൽപ്പര്യവും സ്വത്തും തേർച്ചയും ഡിമാന്റും ഇനിമേൽ ശാശ്വതമായും വാങ്ങുന്ന ആളിന് ഇതിനാൽ നൽകിയതും കൈമാറിയതും തീറ് നൽകിയതുമായ വസ്തുവകകൾ മേൽപ്പറഞ്ഞ പ്രകാരം നൽകുകയും കൈമാറുകയും തീറ് നൽകുകയും ചെയ്യുന്നതിന് വിൽക്കുന്ന ആളിന് മതിയായ അവകാശം ഉണ്ടെന്നും വാങ്ങുന്ന ആളിന് ഇനി എല്ലായ്പ്പോഴും ടി വസ്തുവകകൾ വിൽക്കുന്ന ആളിനാലോ അല്ലെങ്കിൽ മറ്റേതെങ്കിലും ആളിൽ നിന്നോ അല്ലെങ്കിൽ ആളുകളിൽ നിന്നോ നിയമാനുസൃതമായോ യാതൊരു ഒഴിപ്പിക്കലോ വിഘ്നമോ, തേർച്ചയോ, ഡിമാന്റോ ഇല്ലാതെ കൈവശം വച്ച് അനുഭവിക്കാമെന്നും എന്നുമാത്രമല്ല വിൽക്കുന്ന ആളും, പ്രസ്തുത കെട്ടിടത്തിലും വളപ്പിലും അല്ലെങ്കിൽ അവയിലേതെങ്കിലും ഒന്നിന്മേലോ അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ഭാഗത്തിന്മേലോ, വിൽക്കുന്ന ആളിനുവേണ്ടിയുള്ള ട്രസ്റ്റിൽ നിന്നോ, ട്രസ്റ്റിൻകീഴിലോ നിയമാനുസൃതമായോ നീതിപൂർവ്വകമായോ ഏതെങ്കിലും ആസ്തിയോ താൽപ്പര്യമോ ഉള്ള എല്ലാ ആളുകളും ഇനിമേൽ കാലാകാലങ്ങളിലും എപ്പോഴും വാങ്ങുന്ന ആളിന്റെ അപേക്ഷയിന്മേലും ചെലവിന്മേലും അയാൾക്ക് ടി കെട്ടിടവും വളപ്പും അതിന്റെ ഓരോ ഭാഗവും മേൽപ്പറഞ്ഞ രീതിയിൽ തുടർന്നും ഏറെത്തികച്ചും ഉറപ്പുവരുത്തുവാൻ ന്യായമായും വേണ്ട എല്ലാ പ്രവർത്തികളും പ്രമാണങ്ങളും കാര്യങ്ങളും ചെയ്യുകയും നടത്തുകയും രജിസ്റ്റർ ചെയ്യുകയും അല്ലെങ്കിൽ ചെയ്യിക്കുകയും നടത്തിക്കുകയും ചെയ്യുന്നതുമാണെന്ന് വിൽക്കുന്ന ആൾ വാങ്ങുന്ന ആളുമായി ഇതിനാൽ വ്യവസ്ഥ ചെയ്യുകയും ഇതിനാൽ നൽകുകയും കൈമാറുകയും തീറു നൽകുകയും ചെയ്ത വസ്തുവകകളിന്മേലും അത്തരം ഭൂമികളിന്മേലും അസസ്മെന്റുകളും നികുതികളും ചുമത്തുന്നതിന് ഇപ്പോൾ നിലവിലുള്ളതോ ഇനിമേൽ വരാവുന്നതോ ആയ ചട്ടങ്ങൾ പ്രകാരം കേരള സർക്കാരിന് ഇപ്പോൾ കൊടുക്കേണ്ടതോ അല്ലെങ്കിൽ ഇനിമേൽ ഏതുസമയത്തും ചുമത്തിക്കാവുന്നതോ ആയ എല്ലാ അസസ്മെന്റുകളും തീരുവകളും ഒടുക്കിക്കൊള്ളാമെന്ന് മേൽപ്പറഞ്ഞ പ്രകാരം വാങ്ങിയ ആളായ ഞാൻ ഇതിനാൽ വിൽക്കുന്ന ആളുമായി വ്യവസ്ഥ ചെയ്യുകയും ചെയ്യുന്നു.
ഇതിനു സാക്ഷിയായി ആദ്യം എഴുതിയ ആണ്ടിലും തീയതിയിലും പഞ്ചായത്തിനു വേണ്ടി……………ആൾ ഒപ്പും ……………………….. പഞ്ചായത്താഫീസിന്റെ മുദ്രയും ഇവിടെ വയ്ക്കുന്നു.
…………………………………….പഞ്ചായത്തിനുവേണ്ടി …………….. പഞ്ചായത്ത് സെക്രട്ടറി താഴെപ്പറയുന്ന സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ ഒപ്പും മുദ്രയും വച്ച് നൽകുന്നു.
സാക്ഷികൾ
1. …………………………………….
2. …………………………………….
1. ഇതിനാൽ നിശ്ചയിച്ച വാടകയും വാടകയ്ക്ക് നൽകുന്ന ആളാൽ ഉണ്ടാക്കപ്പെട്ട ഇതിലുള്ള വ്യവസ്ഥകളും കണക്കിലെടുത്ത്. ………………………………രജിസ്ട്രേഷൻ ജില്ലയിൽ …………………….. രജിസ്ട്രേഷൻ ഉപജില്ലയിൽ സ്ഥിതിചെയ്യുന്നതും ………….. സർവ്വെ നമ്പറിൽപ്പെട്ടതും ഇതിലെ പട്ടികയിൽ കൂടുതലായി പ്രത്യേകം വിവരിക്കുന്നതും…………………എന്നറിയപ്പെടുന്ന കെട്ടിട വളപ്പോടുകൂടിയ ഭൂമിയുടെ സകല ഭാഗവും അല്ലെങ്കിൽ സകല അംശവും…….. മാസം……..-ാം തീയതി മുതൽ……… വർഷത്തേക്ക് സകല കിഴിവുകളും കഴിച്ച് ………..രൂപ മാസ വാടക മുൻകൂറായി നൽകണമെന്നും അതിന്റെ ആദ്യ……….. ാം തീയതി നൽകേണ്ടതാണെന്നും നിശ്ചയിച്ച് വാടകയ്ക്ക് നൽകുന്ന ആൾ വാടകക്കാരന് കൈമാറുന്നതിനായി ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു.
2.(1) വാടകക്കാരൻ വാടകയ്ക്ക് നൽകുന്ന ആളുമായി താഴെപ്പറയും പ്രകാരം ഉടമ്പടി ചെയ്യുന്നു. നിശ്ചയിച്ചുറപ്പിച്ച വാടക മുൻകൂറായും മേൽപ്പറഞ്ഞ രീതിയിലും ഓരോ മാസവും……..ാം തീയതിയിലോ അതിനുമുമ്പോ നൽകുന്നതാണ്.
(2) ടി കെട്ടിടത്തിനും വളപ്പിനും നൽകേണ്ടതായി വരുന്ന എല്ലാ കരവും ചാർജ്ജുകളും നികുതികളും ചെലവുകളും നൽകുകയും തീർക്കുകയും വഹിക്കുകയും ചെയ്യുന്നതാണ്.
(3) വാടകയ്ക്ക് കൊടുത്ത കെട്ടിടത്തിന്റെയും വളപ്പിന്റെയും അതിനോടുള്ള കൂട്ടിച്ചേർക്കലുകളുടെയും നിർമ്മിതികളുടേയും അകവും പുറവും, അതിന്റെ മതിൽ ഭിത്തികളും, വേലികളും, അതിലുള്ള അഴുക്ക് ചാലുകളും, മൺപൈപ്പുകളും, മറ്റു കുഴലുകളും ശുചീകരണത്തിനും ജല ഉപയോഗത്തിനുമുള്ള ഉപകരണങ്ങൾ, ഇലക്ട്രിക്സ് ഫിറ്റിംഗുകൾ, അനുബന്ധ വസ്തുക്കൾ എന്നിവയും വാടകയ്ക്ക് നൽകത്തക്കവിധം നന്നായും അറ്റകുറ്റപ്പണികൾ തീർത്തും സൂക്ഷിച്ചുകൊള്ളുന്നതാണ്.
(4) വാടക കെട്ടിടങ്ങളിൽ വാടകയ്ക്ക് നൽകിയ ആളിന്റെ രേഖാമൂലമുള്ള മുൻകൂർ അനുവാദമില്ലാതെ യാതൊരു സാഹചര്യത്തിലും ഏതെങ്കിലും മാറ്റങ്ങളോ കൂട്ടിച്ചേർക്കലുകളോ നടത്തുകയോ നടത്താൻ അനുവദിക്കുകയോ ചെയ്യുന്നതല്ലാത്തതും എന്നാൽ വാടകയ്ക്ക് നൽകുന്ന ആൾ വാടകക്കാരനെ ഏതെങ്കിലും മാറ്റം വരുത്താൻ അനുവദിക്കുകയാണെങ്കിൽ വാടകക്കാരന് അതിനുള്ള നഷ്ടപരിഹാരത്തിന് അർഹതയില്ലാത്തതുമാണ്.
(5) വാടക കെട്ടിടത്തിലും വളപ്പിലും വാടകയ്ക്ക് നൽകുന്ന ആളിന് തനിച്ചോ അല്ലെങ്കിൽ പണിക്കാരോടൊപ്പമോ മറ്റാരെങ്കിലുമൊത്തോ ഒരു ദിവസത്തെ മുൻകൂട്ടിയുള്ള നോട്ടീസ് വാടകക്കാരന് നൽകിക്കൊണ്ട്, ന്യായമായ എല്ലാ സമയങ്ങളിലും മുൻകൂട്ടി പ്രവേശിക്കുവാനും അതിന്റെ സ്ഥിതി വീക്ഷിക്കുവാനും വാടകക്കാരന് നോട്ടീസ് നൽകിയതിനുശേഷം നോട്ടീസ് നടത്തിയ തീയതി മുതൽ ഒരു മാസത്തിനകം അതിൻപ്രകാരമുള്ള അറ്റകുറ്റപ്പണികൾ ചെയ്യുവാനും അനുവദിക്കുന്നതുമാണ്.
(6) വാടകയ്ക്ക് നൽകുന്ന ആളിന്റെ മുൻകൂട്ടിയുള്ള രേഖാമൂലമായ അനുവാദത്തോടുകൂടിയല്ലാതെ വാടകകെട്ടിടമോ, വളപ്പോ, അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ഭാഗമോ കൊടുക്കുകയോ, മറ്റു വാടകയ്ക്ക് കൊടുക്കുകയോ കൈവശം ഉപേക്ഷിക്കുകയോ ചെയ്യുന്നതല്ല.
(7) വാടകക്കാലാവധി അവസാനിക്കുന്നതോടെ വാടക കെട്ടിടവും വളപ്പും, അതിലുറപ്പിച്ചിട്ടുള്ളതും, അതിനോട് ചേർത്തിട്ടുള്ളതുമായ സകലതും നന്നായും വാടകയ്ക്ക് നൽകാവുന്ന സ്ഥിതിയിലും ഇതിലടങ്ങിയിട്ടുള്ള ഉടമ്പടി വ്യവസ്ഥകൾക്കനുസൃതമായി തിരിച്ചേൽപ്പിച്ചുകൊള്ളാവുന്നതാണ്.
3. വാടകയ്ക്ക് നൽകുന്ന ആൾ വാടകക്കാരനുമായി താഴെപ്പറയും പ്രകാരം ഉടമ്പടി ചെയ്യുന്നു.
(1) ഇതിനാൽ നിശ്ചയിച്ചുറപ്പിച്ച വാടക വാടകക്കാരൻ നൽകുകയും ഈ ഉടമ്പടിയിൽ വ്യവസ്ഥ ചെയ്ത പ്രകാരം നിശ്ചിത കരാറുകളും നിബന്ധനകളും പാലിക്കുകയും നിർവ്വഹിക്കുകയും ചെയ്യുന്ന പക്ഷം വാടകയ്ക്ക് നൽകപ്പെട്ട വീടും കെട്ടിടവും പരിസരവും നിശ്ചിത കാലാവധി പൂർത്തിയാകുന്നതുവരെ സ്വൈരമായി കൈവശം വച്ച് അനുഭവിക്കുന്നതിൽ നിന്ന് വാടകക്കാരനെ വാടകയ്ക്ക് നൽകിയ ആളോ അയാൾ അധികാരപ്പെടുത്തിയ ഏതെങ്കിലും വ്യക്തിയോ തടസ്സപ്പെടുത്തുന്നതല്ല.
(2) പ്രധാന ഭിത്തികൾ, മേൽക്കൂര, അസ്തിവാരം എന്നിവയുടെ തേയ്മാനത്താലുള്ള എല്ലാ അറ്റകുറ്റപ്പണികളും തന്റെ സ്വന്തം ചെലവിൽ നടത്തുന്നതുമാണ്. അങ്ങനെയുള്ള അറ്റകുറ്റപ്പണികളുടെ ആവശ്യകതയെപ്പറ്റി തൽസമയത്തുള്ള . ഡിവിഷണൽ എക്സസിക്യൂട്ടീവ് എൻജിനീയറുടെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.
4. ഇതിലെ കക്ഷികളും കക്ഷികൾ തമ്മിലും താഴെപ്പറയുന്ന പ്രകാരം വ്യവസ്ഥചെയ്യുകയും സ്പഷ്ടമായി സമ്മതിക്കുകയും ചെയ്യുന്നു.
(1) ഇതിനാൽ നിശ്ചയിച്ചുറപ്പിച്ച വാടകയോ, അല്ലെങ്കിൽ അതിന്റെ ഏതെങ്കിലുമൊരംശമോ കൊടുക്കാറായതിനുശേഷം 14 ദിവസത്തേക്ക് കൊടുത്തിട്ടില്ലെങ്കിലോ (ഔപചാരികമായി ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും) അല്ലെങ്കിൽ വാടകക്കാരന്റെ ഭാഗത്തുനിന്നുള്ള ഇതിലെ ഏതെങ്കിലും കരാറോ മറ്റ് ഏതെങ്കിലും സംഗതികളോ നിറവേറ്റാതെയോ പാലിക്കാതെയോ ഇരുന്നെങ്കിലോ അപ്പോഴും മേൽപ്പറഞ്ഞ ഏതെങ്കിലും സംഗതികളിൽ അതിനുശേഷം വാടകക്കെട്ടിടത്തിലും വളപ്പിലും അല്ലെങ്കിലും അതിൽ മുഴുവൻ ഭാഗത്തുമെന്ന നിലയിൽ അതിന്റെ ഏതെങ്കിലുമൊരു ഭാഗത്തും വാടകയ്ക്ക് കൊടുക്കുന്ന ആൾ പ്രവേശിക്കുന്നത് നിയമാനുസൃതമായിരിക്കുന്ന അതിൽ വാടകയ്ക്ക് കൊടുക്കുന്ന ആളിന് വാടകക്കാരന്റെ ഇതിലെ ഏതെങ്കിലും ഉടമ്പടിയുടെ ലംഘനത്തിൻമേലുള്ള വ്യവഹാരവകാശത്തിനു ഭംഗം വരാതെ ഈ വാടകച്ചാർത്ത് അവസാനിക്കുന്നതുമാണ്.
(2) വാടകക്കാരൻ നിലവിലുള്ള വാടകച്ചാർത്ത് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നപക്ഷം അപ്രകാരമുള്ള ആഗ്രഹം വാടകയ്ക്ക് നൽകുന്ന ആളിന് മൂന്ന് കലണ്ടർ മാസത്തെ മുമ്പേകൂട്ടി രേഖാമൂലം അറിയിക്കേണ്ടതും അപ്പോൾ ആ മൂന്ന് കലണ്ടർ മാസങ്ങൾ കഴിഞ്ഞയുടൻ തന്നെ നിലവിലുള്ള വാടക കെട്ടിടവും അതിലടങ്ങിയിട്ടുള്ള സർവ്വവും ഉടമ്പടി ലംഘനത്താലുള്ള ഏതെങ്കിലും പൂർവ്വവ്യവഹാര അവകാശത്തെ സംബന്ധിച്ച് ഒരു കക്ഷിക്ക് മറ്റേ കക്ഷിക്കെതിരെയുള്ള നിവൃത്തികൾക്ക് ഭംഗം വരാതെ റദ്ദാക്കുന്നതും അസാധുവാക്കുന്നതുമാണ്.
(3) ഇതിനാൽ അനുവദിക്കപ്പെട്ട കാലാവധി കഴിയുന്നതിനുമുമ്പുള്ള മൂന്നു കലണ്ടർ മാസങ്ങൾക്കുള്ളിൽ വാടകക്കാരന്റെ രേഖാമൂലം അപേക്ഷയിന്മേൽ വാടകയ്ക്ക് നൽകുന്നയാൾ വാടകക്കെട്ടിടവും വളപ്പും……………കൊല്ലത്തേക്കു കൂടി പുതുക്കലിനുള്ള ഉടമ്പടി ഇതിലടങ്ങിയിട്ടുള്ള അതേ ഉടമ്പടി വ്യവസ്ഥകളോടെ വാടകക്കാരന് വാടകയ്ക്ക് നൽകുന്നതാണ്. ഇതിനുസാക്ഷിയായി വാടകയ്ക്ക് നൽകുന്ന ആളായ പഞ്ചായത്തിനുവേണ്ടി …………… ഉം മുകളിൽ ആദ്യം എഴുതിയിട്ടുള്ള വർഷത്തിലും ദിവസത്തിലും ഇതിൽ ഒപ്പും മുദ്രയും വെയ്ക്കുന്നു.
താഴെപ്പറയുന്നതും സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ മേൽ ഒന്നാം പേരുകാരൻ (വാടകക്കാരൻ) ഇന്നേ ദിവസം ഒപ്പിട്ടു മുദ്രവച്ച് നൽകുന്നു.
സാക്ഷികൾ:
1……………………………..
2……………………………..
താഴെപ്പറയുന്ന സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ രണ്ടാം പേരുകാരൻ പഞ്ചായത്ത് സെക്രട്ടറി വാടകയ്ക്ക് നൽകുന്ന ആൾ ഒപ്പുവെച്ചു.
സാക്ഷികൾ
1……………………………….
2……………………………….
പഞ്ചായത്താഫീസിന്റെ പൊതുമുദ്ര………… സാന്നിദ്ധ്യത്തിൽ പതിച്ചു.
പാട്ടക്കാരൻ പാട്ടത്തിനു നൽകുന്ന ആളിനോട് ഇതിൽ ഒന്നാം പട്ടികയിൽ പ്രത്യേകം വിവരിച്ചിരിക്കുന്ന വസ്തതു ഇതിനുശേഷം പറഞ്ഞിട്ടുള്ള കാലാവധിയിലേക്കും നിർണ്ണയിക്കപ്പെട്ട നിരക്കിലുമുള്ള പാട്ടത്തുകയ്ക്കും ഇതിലെയും രണ്ടാം പട്ടികയിലെയും ഉപാധികൾക്കും നിബന്ധനകൾക്കും വിധേയമായും പാട്ടത്തിനു നൽകുന്ന ആൾ ഇതിനുശേഷം പ്രതിപാദിക്കുന്ന രീതിയിൽ ടി വസ്തതു പാട്ടത്തിന് നൽകാമെന്ന് സമ്മതിക്കയാലും ഇതിനാൽ നിശ്ചയിച്ചുറപ്പിച്ച പാട്ടത്തുകയും, പാട്ടക്കാരൻ ഉണ്ടാക്കിയ ഇതിലടങ്ങിയിട്ടുള്ള ഉടമ്പടികളും കണക്കിലെടുത്ത്……………………. രജിസ്ട്രേഷൻ ജില്ലയിൽ………………………. രജിസ്ട്രേഷൻ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്നതും………….. സർവ്വെ നമ്പരിൽപ്പെട്ടതും. …………………. എന്നറിയപ്പെടുന്ന കെട്ടിടത്തോടും വളപ്പോടു കൂടിയ ഭൂമിയുടെ സകലഭാഗവും അല്ലെങ്കിൽ സകല അംശവും. … ആണ്ട് …………….. മാസം …………………. -ാം തീയതി മുതൽ പാട്ടത്തിന് നൽകേണ്ടതാണെന്ന് നിശ്ചയിച്ച് പാട്ടത്തിന് നൽകുന്ന ആൾ പാട്ടക്കാരന് കൈമാറുന്നതായി ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു.
(2) പാട്ടക്കാരൻ ടി കെട്ടിടത്തിന്മേലും, വളപ്പിന്മേലും ഇപ്പോഴുള്ളതും മേലിൽ നൽകേണ്ടി വരുന്നതും കേന്ദ്രസർക്കാരിനു വേണ്ടിയോ കേരള സർക്കാരിനുവേണ്ടിയോ . ജില്ലാ കളക്ടർ പ്രസ്തുത ഭൂമിയുടെ അംശത്തിന്മേൽ അഥവാ ഭാഗത്തിന്മേൽ കാലാകാലങ്ങളിൽ ചുമത്തുന്ന തറവാടകയായ ……………. രൂപയോ മറ്റേതെങ്കിലും തുകയോ ഉൾപ്പെടെയുള്ള എല്ലാ ചാർജ്ജുകളും, നികുതികളും, ചെലവുകളും വഹിക്കുകയും ഒടുക്കുകയും തീർക്കുകയും ചെയ്യുന്നതാണ്.
(3) പാട്ടത്തിനു നൽകപ്പെട്ട കെട്ടിടത്തിന്റെയും വളപ്പിന്റെയും അതിനോട് ചേർത്ത് ഉണ്ടാക്കിയിട്ടുള്ള നിർമ്മിതികളുടെയും അകവും പുറവും അതിന്റെ അതിർഭിത്തികൾ, വേലികൾ, അഴുക്കു ചാലുകൾ, മൺപൈപ്പുകൾ മറ്റ് കുഴലുകളും ശുചീകരണ ഉപകരണങ്ങളും, ജലോപയോഗത്തിനു വേണ്ടിയുള്ള ഉപകരണങ്ങൾ, ഇലക്സ്ടിക്സ് ഫിറ്റിംഗുകൾ, അനുബന്ധ വസ്തുക്കൾ എന്നിവ പാട്ടത്തിനു നൽകത്തക്കവിധം എല്ലാക്കാലവും പാട്ടക്കാരൻ നന്നായും അറ്റകുറ്റപ്പണികൾ ചെയ്തതും സൂക്ഷിക്കുന്നതാണ്.
(4) പാട്ടക്കാരൻ പാട്ടത്തിനു നൽകിയ ആളിന്റെയോ, അല്ലെങ്കിൽ അയാൾ അധികാരപ്പെടുത്തിയ ആളിന്റെയോ രേഖാമൂലമുള്ള മുൻകൂട്ടിയുള്ള അനുമതിയില്ലാതെ യാതൊരു സാഹചര്യത്തിലും പാട്ടവസ്തുവിൽ/കെട്ടിടങ്ങളിൽ എന്തെങ്കിലും മാറ്റങ്ങളോ കൂട്ടിച്ചേർക്കലുകളോ നടത്തുകയോ നടത്തിക്കുകയോ നടത്താൻ അനുവദിക്കുകയോ ചെയ്യുന്നതല്ലാത്തതും എന്നാൽ പാട്ടത്തിനു നൽകുന്ന ആൾ പാട്ടക്കാരനെ ഏതെങ്കിലും മാറ്റം വരുത്തുവാൻ അനുവദിക്കുന്ന പക്ഷം പാട്ടക്കാരന് അതു സംബന്ധിച്ച യാതൊരു നഷ്ടപരിഹാരത്തിനും അർഹതയില്ലാത്തതുമാണ്.
(5) പാട്ടത്തിന് നൽകിയ വസ്തുവിലും കെട്ടിടത്തിലും വളപ്പിലും പാട്ടത്തിന് നൽകുന്ന ആളിനും അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർക്കും അല്ലെങ്കിൽ ഏജന്റിനും പണിക്കാരോടൊപ്പമോ അല്ലാതെയോ മറ്റാരെങ്കിലുമൊത്തോ ഒരു ദിവസത്തെ മുൻകൂട്ടിയുള്ള നോട്ടീസ് പാട്ടക്കാരന് നൽകി കൊണ്ട് ന്യായമായ എല്ലാ സമയങ്ങളിലും മുൻകൂട്ടി പ്രവേശിക്കുവാനും അതിന്റെ സ്ഥിതി വീക്ഷിക്കുവാനും പാട്ടക്കാരന് നോട്ടീസ് നൽകിയതിനുശേഷം നോട്ടീസ് നടത്തിയ തീയതി മുതൽ ഒരു മാസത്തിനകം അതിൻപ്രകാരമുള്ള അറ്റകുറ്റപ്പണികൾ ചെയ്യുന്നതിന് അനുവദിക്കുന്നതുമാണ്.
(6) പാട്ടത്തിനു നൽകുന്ന ആളിന്റെ മുൻകൂട്ടിയുള്ള രേഖാമൂലമായ അനുവാദത്തോടു കൂടിയല്ലാതെ പാട്ടക്കാരൻ പാട്ട വസ്തതുവോ കെട്ടിടമോ വളപ്പോ അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ഭാഗമോ പതിച്ചു കൊടുക്കുകയോ മറ്റു പാട്ടത്തിനോ വാടകയ്ക്കക്കോ കൊടുക്കുകയോ അതിന്റെ കൈവശം ഉപേക്ഷിക്കുകയോ ചെയ്യുന്നതല്ല.
(7) പാട്ടക്കാലാവധി അവസാനിക്കുന്നതോടെ പാട്ടത്തിന് നൽകിയ കെട്ടിടവും വളപ്പും അതിലുറപ്പിച്ചിട്ടുള്ളതും, അതിനോടു കൂടി ചേർത്തിട്ടുള്ളതുമായ സകലതും നന്നായും ശരിയാംവണ്ണം അറ്റകുറ്റപ്പണി ചെയ്തതും, ഇതിലടങ്ങിയിട്ടുള്ള ഉടമ്പടി വ്യവസ്ഥകൾക്കനുസൃതമായി തിരിച്ചേല്പിക്കുന്നതുമാകുന്നു.
3. പാട്ടത്തിനു നൽകുന്നയാൾ പാട്ടക്കാരനുമായി താഴെപ്പറയും പ്രകാരം ഉടമ്പടി ചെയ്യുന്നു.
(1) ഇതിനാൽ നിശ്ചയിക്കപ്പെട്ട പാട്ടം നൽകിയും ഇതിലടങ്ങിയിട്ടുള്ള പാട്ടക്കാരന്റെ ഭാഗത്തുള്ള കരാറുകളും നിബന്ധനകളും പാലിച്ചും നിർവ്വഹിച്ചും പാട്ടത്തിനു നൽകുന്ന ആളിനെക്കൊണ്ടോ അല്ലെങ്കിൽ അയാളുടെ കീഴിലോ അല്ലെങ്കിൽ അയാൾക്കുവേണ്ടിയുള്ള ട്രസ്റ്റിൻ കീഴിലോ അവകാശമുന്നയിക്കുന്ന എന്തെങ്കിലുമൊരാളെ കൊണ്ടോ യാതൊരു തടസ്സവും ഇല്ലാതെയും സ്വൈര്യമായും മേൽപ്പറഞ്ഞ കാലത്തേക്ക് പാട്ടത്തിന് നൽകിയ കെട്ടിടവും വളപ്പും പാട്ടക്കാരന് കൈവശം വെയ്ക്കാവുന്നതും അനുഭവിക്കാവുന്നതുമാണ്.
(2) പ്രധാന ഭിത്തികൾ, മേൽക്കൂര, അസ്ഥിവാരം എന്നിവയുടെ നേരും ന്യായവുമായ തേയ്മാനം കൊണ്ടുള്ള എല്ലാ അറ്റകുറ്റപ്പണികളും പാട്ടക്കാരന്റെ ചെലവിൽ നിർവ്വഹിക്കുന്നതും അങ്ങനെയുള്ള അറ്റകുറ്റപ്പണികളുടെ എഞ്ചിനീയറുടെ തീരുമാനം അന്തിമമായിരിക്കുന്നതുമാകുന്നു.
4. ഇതിലെ കക്ഷികളും, കക്ഷികൾ തമ്മിലും താഴെപ്പറയും പ്രകാരം വ്യവസ്ഥ ചെയ്യുകയും ഇതിനാൽ സ്പഷ്ടമായി സമ്മതിക്കുകയും ചെയ്തിരിക്കുന്നു.
(1) ഇതിനാൽ നിശ്ചയിക്കപ്പെട്ട പാട്ടത്തുകയോ വാടകയോ അല്ലെങ്കിൽ രണ്ടുംകൂടിയോ അല്ലെങ്കിൽ അതിന്റെ ഏതെങ്കിലുമൊരംശമോ പാട്ടത്തിന് നൽകുന്ന ആളിന് കൊടുക്കുവാനായതിനുശേഷം (ഔപചാരികമായി ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും) 14 ദിവസത്തേക്ക് കൊടുക്കാതിരിക്കുകയോ പാട്ടക്കാരന്റെ ഭാഗത്തുനിന്നുള്ള ഇതിലടങ്ങിയിട്ടുള്ള ഏതെങ്കിലും ഉടമ്പടി നിർവ്വഹിക്കാതിരിക്കുകയോ പാലിക്കാതിരിക്കുകയോ പാട്ടക്കാരനോ അല്ലെങ്കിൽ ഇതിനാൽ ഉണ്ടാക്കപ്പെട്ട വ്യവസ്ഥകളാൽ തൽസമയം ബാദ്ധ്യസ്ഥനായ മറ്റെതെങ്കിലും ആളോ പാപ്പരാവുകയോ ചെയ്യുന്നതായാൽ അപ്പോഴും മേൽപ്പറഞ്ഞ ഏതെങ്കിലും കാര്യത്തിനും പാട്ടത്തിന് നൽകുന്ന ആളോ അല്ലെങ്കിൽ അതിന് അധികാരം നൽകപ്പെട്ട അതിന്റെ ഉദ്യോഗസ്ഥന്മാരോ അതിന് ശേഷമുള്ള ഏതു സമയത്തും പാട്ടവസ്തുവിലോ അതിന്റെ മുഴുവൻ ഭാഗത്തുമോ അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ഒരു ഭാഗത്തോ വീണ്ടും പ്രവേശിക്കുന്നത് നിയമാനുസൃതമായിരിക്കുന്നതും പാട്ടക്കാരൻ ഇതിൽ അടങ്ങിയിട്ടുള്ള അയാളുടെ ഉടമ്പടികൾ ഏതെങ്കിലും ലംഘിക്കുന്നതുകൊണ്ട് പാട്ടത്തിന് നൽകുന്ന ആളിന്റെ വ്യവഹാരാവകാശത്തിന് ഭംഗം വരാതെ ഈ പാട്ടക്കരാർ പരിപൂർണ്ണമായി അവസാനിക്കുന്നതും ആകുന്നു.
(2) പാട്ടത്തിന് നൽകുന്ന ആൾക്ക് (അദ്ദേഹത്തിന്റെ തീരുമാനം അന്തിമമായിരിക്കും) ഏതെങ്കിലുമൊരു സമയത്ത് പൊതുതാല്പര്യം മുൻനിർത്തി പാട്ടം റദ്ദാക്കേണ്ടതാണെന്ന് തോന്നുന്നപക്ഷം ഉടൻ തന്നെ പാട്ടത്തിന് നൽകിയ ആൾക്ക് പാട്ടക്കാരൻ ഒടുവിൽ താമസിച്ചിരുന്നതായി അറിയുന്ന താമസസ്ഥലത്തെ മേൽവിലാസത്തിൽ പാട്ടക്കാരനെ രേഖാമൂലം അറിയിച്ച് പാട്ടം റദ്ദാക്കുന്നത് നിയമാനുസൃതമായിരിക്കുന്നതും അതിന്മേൽ ഈ പാട്ടം റദ്ദാക്കുന്നതും മുൻകൂറായി നൽകിയിട്ടുള്ള പാട്ടത്തുക/വാടകയിൽ ആനുപാതികമായുള്ള ഇളവല്ലാതെ യാതൊരു നഷ്ടപരിഹാരത്തിനും പാട്ടക്കാരൻ അർഹനല്ലാത്തതുമാകുന്നു.
ഇതിനു സാക്ഷിയായി പഞ്ചായത്തിനുവേണ്ടി ………………….ഉം പാട്ടക്കാരൻ ശ്രീ/ശ്രീമതി ………………………………………………. ഉം മുകളിലെഴുതിയിട്ടുള്ള വർഷത്തിലും ദിവസത്തിലും അവരുടെ ഒപ്പും പഞ്ചായത്തിന്റെ മുദ്രയും വെയ്ക്കുന്നു.
(1)
(2)
(3)
പഞ്ചായത്തിന്റെ സെക്രട്ടറി താഴെപ്പറയുന്ന സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ ഒപ്പും മുദ്രയും വെച്ച് നൽകുന്നു.
(1)
(2)
താഴെപ്പറയുന്ന സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ ശ്രീ. ………………………. പാട്ടക്കാരൻ ഒപ്പു വച്ചു.
(1)
(2)
auto insurance quotes workers compensation insurance car insurance quotes compare car insurance online buy car insurance online auto insurance commercial auto insurance small business insurance professional indemnity general liability insurance e&o insurance business insurance car insurance insurance quotes motorcycle lawyer automobile accident lawyers auto injury lawyers accident claims lawyers mesothelioma law firm accident attorney accident lawyers firm accident lawyer car wreck lawyer car lawyer home refinance best mortgage refinance companies refinance home loan mortgage preapproval best place to refinance mortgage refinance mortgage best refinance companies best refinance rates kidney foundation car donation unicef donation reputable car donation charities npr car donation donate money to charity best car donation charities cancer research donation donating to charity msw online msw programs masters in social work online psychology degree online colleges online social work degree msw degree psychology courses online online business degree elementary education online online mba programs dental seo company seo reputation management seo copywriting services international seo services
international seo agency seo for plumbers seo marketing experts seo for ecommerce website b2b seo services best cloud hosting for wordpress wordpress hosting services dreamhost web hosting best wordpress hosting wordpress cloud hosting best managed wordpress hosting premium wordpress hosting fastest wordpress hosting dedicated wordpress hosting wordpress vps hosting cloud based hosting providers best wp hosting wordpress domain and hosting wordpress hosting best magento hosting month to month web hosting vps wordpress wordpress hosting sites best wordpress hosting sites accounting software project management software aomei backupper dental software crm software erp software pos system crm zoho people crm system project management tools sap business one cmms software development medical billing and coding medical billing air ambulance medical coder emr systems medical care online prescription emrs private healthcare emergency medicine doctor near me weightloss clinic st joseph medical center medical student medical practitioner uber health weight loss clinic western medicine mental health care plan