1995-ലെ കേരള പഞ്ചായത്ത് രാജ് (തിരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങൾ
|auto insurance quotes workers compensation insurance car insurance quotes compare car insurance online buy car insurance online auto insurance commercial auto insurance small business insurance professional indemnity general liability insurance e&o insurance business insurance car insurance insurance quotes motorcycle lawyer automobile accident lawyers auto injury lawyers accident claims lawyers mesothelioma law firm accident attorney accident lawyers firm accident lawyer car wreck lawyer car lawyer home refinance best mortgage refinance companies refinance home loan mortgage preapproval best place to refinance mortgage refinance mortgage best refinance companies best refinance rates kidney foundation car donation unicef donation reputable car donation charities npr car donation donate money to charity best car donation charities cancer research donation donating to charity msw online msw programs masters in social work online psychology degree online colleges online social work degree msw degree psychology courses online online business degree elementary education online online mba programs dental seo company seo reputation management seo copywriting services international seo services
international seo agency seo for plumbers seo marketing experts seo for ecommerce website b2b seo services best cloud hosting for wordpress wordpress hosting services dreamhost web hosting best wordpress hosting wordpress cloud hosting best managed wordpress hosting premium wordpress hosting fastest wordpress hosting dedicated wordpress hosting wordpress vps hosting cloud based hosting providers best wp hosting wordpress domain and hosting wordpress hosting best magento hosting month to month web hosting vps wordpress wordpress hosting sites best wordpress hosting sites accounting software project management software aomei backupper dental software crm software erp software pos system crm zoho people crm system project management tools sap business one cmms software development medical billing and coding medical billing air ambulance medical coder emr systems medical care online prescription emrs private healthcare emergency medicine doctor near me weightloss clinic st joseph medical center medical student medical practitioner uber health weight loss clinic western medicine mental health care plan
എസ്.ആർ.ഒ. നമ്പർ 229/95– 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 50, 52, 53, 56, 57, 58, 60, 62, 63, 64, 70, 74, 75, 80, 85, 91 എന്നീ വകുപ്പുകളും 254-ാം വകുപ്പും കൂട്ടിവായിച്ച പ്രകാരം നല്കപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച കേരള സർക്കാർ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ച് താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാ ക്കുന്നു, അതായത്:-
ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്ത് രാജ് (തിര ഞെടുപ്പ് നടത്തിപ്പി ചട്ടങ്ങൾ എന്ന് പേർ പറയാം. (2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-
(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്ന് അർത്ഥമാകുന്നു;
(ബി) ‘ബാലറ്റു പെട്ടികൾ’ എന്നതിൽ സമ്മതിദായകർക്ക് ബാലറ്റ് പേപ്പർ നിക്ഷേപിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഏതെങ്കിലും പെട്ടിയോ, സഞ്ചിയോ മറ്റു പാത്രമോ ഉൾപ്പെടുന്നതാകുന്നു
(സി) ‘കൗണ്ടർ ഫോയിൽ’ എന്നാൽ ഈ ചട്ടങ്ങളുടെ വ്യവസ്ഥകൾക്ക് വിധേയമായി അച്ചടിച്ച ബാലറ്റ് പേപ്പറിനോട് അനുബന്ധിച്ചുള്ള കൗണ്ടർ ഫോയിൽ എന്നർത്ഥമാകുന്നു;
(ഡി) ‘ഫാറം‘ എന്നാൽ ഈ ചട്ടങ്ങളോട് ചേർത്തിട്ടുള്ള ഒരു ഫാറം എന്നർത്ഥമാകുന്നു;
((ഡി.ഡി) ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രം എന്നാൽ സമ്മതിദായകൻ വോട്ടുകൾ നൽകു ന്നതിനോ രേഖപ്പെടുത്തുന്നതിനോ വേണ്ടി ഉപയോഗിക്കുന്ന ഏതൊരു ഇലക്സ്ട്രോണിക്സ് യന്ത്രമോ മറ്റേതെങ്കിലും യന്ത്രമോ എന്നർത്ഥമാകുന്നു.)
(ഇ) “വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പ് എന്നാൽ ഒരു തിരഞ്ഞെടുപ്പിൽ ബാലറ്റുപേപ്പർ നൽകപ്പെട്ട സമ്മതിദായകരുടെ പേരുകൾ രേഖപ്പെടുത്താനുള്ള ഉദ്ദേശത്തോടുകൂടി മാറ്റിവച്ച വോട്ടർ പട്ടികയുടെ പകർപ്പ് എന്നർത്ഥമാകുന്നു;
(എഫ്) ‘വരണാധികാരി’ എന്നാൽ 41-ാം വകുപ്പുപ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാന നിർദ്ദേശം ചെയ്യുകയോ, നാമനിർദ്ദേശം ചെയ്യുകയോ ചെയ്ത ഒരു ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നതും 42-ാം വകുപ്പുപ്രകാരം നിയമിക്കപ്പെടുന്ന അസിസ്റ്റന്റ് വരണാധികാരിയും ഉൾപ്പെടുന്നതും ആകുന്നു
(ജി) ‘വകുപ്പ്’ എന്നാൽ ആക്ടിലെ ഒരു വകുപ്പ് എന്ന് അർത്ഥമാകുന്നു
(എച്ച്) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്ടിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥമുണ്ടായിരിക്കുന്നതാണ്.
3. അംഗങ്ങളുടെ തിരഞ്ഞെടുപ്പ്.- ഒരു ഗ്രാമപഞ്ചായത്തിലെയും, ബ്ലോക്ക് പഞ്ചായത്തിലെയും, ജില്ലാ പഞ്ചായത്തിലെയും സ്ഥാനങ്ങളിലേക്ക് അംഗങ്ങളെ നേരിട്ട് തിരഞ്ഞെടുക്കുന്നത് ആക്റ്റിലേയും ഈ ചട്ടങ്ങളിലേയും വ്യവസ്ഥകൾ അനുസരിച്ച് ആയിരിക്കേണ്ടതാണ്.
4. ആകസ്മികമായ ഒഴിവുകൾ അറിയിക്കുന്നതിനുള്ള സമയപരിധി.- ഒരു പഞ്ചായ ത്തിലെ ഏതൊരു അംഗത്തിന്റെ ഉദ്യോഗത്തിലും ഉണ്ടാകുന്ന ആകസ്മികമായ ഓരോ ഒഴിവും ആ ഒഴിവ് ഉണ്ടായി ഒരാഴ്ചയ്ക്കക്കകം, സെക്രട്ടറി ബന്ധപ്പെട്ട പ്രസിഡന്റ് മുഖേന, സംസ്ഥാന തിരഞ്ഞെ ടുപ്പ് കമ്മീഷനെ അറിയിക്കേണ്ടതാണ്.
5. തിരഞ്ഞെടുപ്പ് സംബന്ധിച്ച പൊതു അറിയിപ്പ്. (1) തിരഞ്ഞെടുപ്പ് നടത്തുവാൻ നിശ്ച യിച്ചിട്ടുള്ള തീയതിക്കു ‘^(ഇരുപത്തിയഞ്ചി ദിവസത്തിൽ കുറയാതെയുള്ള തീയതിക്ക് മുമ്പ് വരണാ ധികാരി നാമനിർദ്ദേശപ്രതിക ക്ഷണിച്ചുകൊണ്ടും, ഏതു സ്ഥലത്താണോ നാമനിർദ്ദേശപ്രതിക സമർപ്പിക്കേണ്ടതെന്നും, വോട്ടെടുപ്പ് നടത്തുന്നത് ഏതൊക്കെ മണിക്കുറുകളിൽ ആയിരിക്കുമെന്നും വോട്ടെണ്ണൽ ആരംഭിക്കുന്നതിനെ സംബന്ധിച്ചും വ്യക്തമാക്കിക്കൊണ്ട് തദ്ദേശഭാഷയിലോ ഭാഷക ളിലോ 1-ാം നമ്പർ ഫോറത്തിൽ ഒരു നോട്ടീസ് പ്രസിദ്ധീകരിക്കേണ്ടതാണ്.
(2) (1)-ാം ഉപചട്ടപ്രകാരമുള്ള നോട്ടീസ് വരണാധികാരിയുടെ ആഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത് ആഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുന്ന പ്രകാരമുള്ള മറ്റു സ്ഥലങ്ങളിലും പതിച്ച് പ്രസിദ്ധീകരിക്കേണ്ടതാണ്.
6. സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശം. (1) ഒരു സ്ഥാനാർത്ഥിയെ 2-ാം നമ്പർ ഫാറത്തി ലുള്ള ഒരു നാമനിർദ്ദേശ പ്രതിക മുഖേന നാമനിർദ്ദേശം ചെയ്യേണ്ടതും അതിലേക്കായി ബന്ധപ്പെട്ട പഞ്ചായത്തിലെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പട്ടികയിൽ പേരുള്ള ഒരു സമ്മതിദായകന്റെ അപേക്ഷയിൻമേൽ വരണാധികാരി 2-ാം നമ്പർ ഫാറം അയാൾക്ക് സൗജന്യമായി നൽകേണ്ടതുമാണ്.
(2) ഏതൊരു സ്ഥാനാർത്ഥിയും ആക്ടിന്റെ ഒന്നാം പട്ടികയിൽ നിർദ്ദേശിച്ചിട്ടുള്ള ഫാറത്തിൽ വരണാധികാരിയുടെയോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയ ആളിന്റെയോ മുമ്പാകെ സത്യപ്രതിജ്ഞയോ, ദൃഢപ്രതിജ്ഞയോ ചെയ്ത് ഒപ്പ് രേഖപ്പെടുത്തേണ്ടതാണ്.
(2.എ) ഏതൊരു സ്ഥാനാർത്ഥിയും നാമനിർദ്ദേശ പ്രതികയോടൊപ്പം 2എ നമ്പർ ഫാറ ത്തിൽ വിശദവിവരങ്ങൾ വരണാധികാരിയുടെ മുമ്പാകെ സമർപ്പിക്കേണ്ടതാണ്.)
(3) നാമനിർദ്ദേശ പ്രതിക കിട്ടിയാലുടൻ വരണാധികാരി അതു ഹാജരാക്കിയ മുറയ്ക്കനു സരിച്ച ക്രമമായി നമ്പരിടുകയും ഓരോ നാമ നിർദ്ദേശപ്രതികയിലും അത് ഹാജരാക്കിയ തീയ തിയും സമയവും രേഖപ്പെടുത്തുകയും ചെയ്യേണ്ടതും 2-ാം നമ്പർ ഫാറത്തോടൊപ്പമുള്ള ഒരു രസീത നൽകേണ്ടതുമാണ്.
7. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് നൽകപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റ് ഒപ്പ വയ്ക്കക്കൽ– 52-ാം വകുപ്പ് (3)-ാം ഉപവകുപ്പ് പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഒരു സർട്ടിഫിക്കറ്റിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സെക്രട്ടറി ഒപ്പിടേണ്ടതും അതിന്റെ ആഫീസ് മുദ്ര പതിച്ചിരിക്കേണ്ടതുമാണ്.
8. നിക്ഷേപത്തുക.- 53-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം ഒരു ഗ്രാമ പഞ്ചായത്തിന്റേയോ, ബ്ലോക്ക് പഞ്ചായത്തിന്റേയോ, ജില്ലാ പഞ്ചായത്തിന്റേയോ ഒരു നിയോജകമണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പിന്റെ കാര്യത്തിനുവേണ്ടി യഥാക്രമം “(ആയിരം രൂപയും, രണ്ടായിരം രൂപയും, മൂവാ യിരം രൂപയും) പ്രസ്തുത ഉപവകുപ്പിലെ ക്ലിപ്തത നിബന്ധനയ്ക്കു വിധേയമായി ഒരു സ്ഥാനാർത്ഥി കെട്ടിവയ്ക്കുകയോ കെട്ടി വയ്ക്ക്പിക്കുകയോ ചെയ്യേണ്ടതാണ്
9. നാമനിർദ്ദേശങ്ങളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തൽ. (1) വരണാധികാരി നാമനിർദ്ദേശ പ്രതികകൾ സ്വീകരിക്കുവാൻ നിശ്ചയിച്ചിട്ടുള്ള അവസാന ദിവസവും അതിനുള്ള സമയവും കഴി ഞ്ഞാലുടൻ 3-ാം നമ്പർ ഫാറത്തിൽ സ്വീകരിച്ച നാമനിർദ്ദേശപ്രതികകളുടെ ഒരു ലിസ്റ്റ് 5-ാം ചട്ട ത്തിൻകീഴിലുള്ള നോട്ടീസിൽ സൂചിപ്പിച്ചിട്ടുള്ള തീയതിയിലും സ്ഥലത്തും വച്ച് അവ സൂക്ഷ്മ പരി ശോധനയ്ക്ക് എടുക്കുന്നതാണെന്നുള്ള ഒരു നോട്ടീസോടുകൂടി പ്രസിദ്ധപ്പെടുത്തേണ്ടതാണ്.
(2) 6-ാം ചട്ടം (2എ) ഉപ ചട്ടപ്രകാരം സ്ഥാനാർത്ഥി സമർപ്പിക്കുന്ന വിശദവിവരങ്ങളുടെ പകർപ്പ (1)-ാം ഉപചട്ടപ്രകാരം പ്രസിദ്ധപ്പെടുത്തുന്ന നാമനിർദ്ദേശ പ്രതികയുടെ ലിസ്റ്റിനോടൊപ്പം പ്രസിദ്ധപ്പെടുത്തേണ്ടതും അവയുടെ പകർപ്പുകൾ മറ്റു സ്ഥാനാർത്ഥികൾക്കും മാദ്ധ്യമങ്ങൾക്കും സൗജന്യമായി നൽകേണ്ടതുമാണ്.)
10. സ്ഥാനാർത്ഥികളുടെ ലിസ്റ്റ്- നാമനിർദ്ദേശ പ്രതികകൾ സൂക്ഷ്മ പരിശോധന കഴിഞ്ഞാലുടനെ വരണാധികാരി, നിയമാനുസൃതമായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളതായി കാണുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് 4-ാം നമ്പർ ഫാറത്തിൽ തയ്യാറാക്കേണ്ടതാണ്.
11. സ്ഥാനാർത്ഥിത്വം പിൻവലിക്കൽ.- സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള നോട്ടീസ് 5-ാം നമ്പർ ഫാറത്തിൽ ആയിരിക്കേണ്ടതും അപ്രകാരമുള്ള നോട്ടീസ് കൈപ്പറ്റിയാൽ വരണാധി കാരി അതു കിട്ടിയ തീയതിയും സമയവും അതിന്മേൽ രേഖപ്പെടുത്തേണ്ടതും ഫാറത്തോടൊപ്പ മുള്ള രസീത് നൽകേണ്ടതുമാണ്.
12. ചിഹ്നങ്ങൾ.- (1) ഈ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നതിനു ശേഷം, ആകാവുന്നത്ര വേഗത്തിൽ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഗസറ്റ് വിജ്ഞാപനം മൂലം ചിഹ്നങ്ങളുടെ ഒരു ലിസ്റ്റ് പ്രസിദ്ധപ്പെടുത്തേണ്ടതും, അതേ പ്രകാരത്തിൽതന്നെ അവ വിപുലീകരിക്കുകയോ വ്യത്യാ സപ്പെടുത്തുകയോ ചെയ്യാവുന്നതും അപ്രകാരമുള്ള ലിസ്റ്റിൽ നിന്ന് വരണാധികാരി, മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് പ്രഥമഗണനാർഹമായ ചിഹ്നങ്ങൾ നിശ്ചയിച്ചു കൊടുക്കേണ്ടതുമാണ്.
എന്നാൽ, രാഷ്ട്രീയ കക്ഷിയിൽപ്പെട്ട സ്ഥാനാർത്ഥികൾക്ക് ഭാരത തിരഞ്ഞെടുപ്പു കമ്മീഷൻ നിശ്ചയിച്ചു കൊടുത്തിട്ടുള്ള ചിഹ്നങ്ങൾ തന്നെ കൊടുക്കേണ്ടതാണ്.
‘[എന്നു മാത്രമല്ല, ഭാരത തിരഞ്ഞെടുപ്പു കമ്മീഷൻ ചിഹ്നം നിശ്ചയിച്ചു കൊടുത്തിട്ടില്ലാത്ത രാഷ്ട്രീയ കക്ഷിയിൽപ്പെട്ട സ്ഥാനാർത്ഥികളുടെ സംഗതിയിൽ, അത്തരം സ്ഥാനാർത്ഥികൾക്ക് അവർ രേഖപ്പെടുത്തിയിട്ടുള്ള മുൻഗണന അനുസരിച്ച് (1)-ാം ഉപചട്ടപ്രകാരം പ്രസിദ്ധീകരിക്കപ്പെ ട്ടിട്ടുള്ള ചിഹ്നങ്ങളിൽ നിന്ന്, ചിഹ്നം അനുവദിക്കേണ്ടതാണ്).
(1എ) ഭാരത തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ളതോ ഭാരത തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതോ ആയ ഒരു രാഷ്ട്രീയ കക്ഷി, രണ്ടോ അതിലധികമോ രാഷ്ട്രീയ കക്ഷികളായി വിഭജിക്കപ്പെടുകയും അപ്രകാരമുള്ള ഓരോ കക്ഷിയും, ഭാരത തിരഞ്ഞെടുപ്പ് കമ്മീ ഷൻ നിശ്ചയിച്ചുകൊടുത്തിട്ടുള്ളതോ, (1)-ാം ഉപചട്ടത്തിന്റെ രണ്ടാം ക്ലിപ്ത നിബന്ധന പ്രകാരം മുൻഗണനയ്ക്ക് അർഹതപ്പെട്ടതോ ആയ ഒരേ ചിഹ്നത്തിന് അവകാശവാദം ഉന്നയിക്കുന്ന സംഗതി യിൽ, ആ കക്ഷികളിൽപ്പെട്ട സ്ഥാനാർത്ഥികൾക്ക് പ്രസ്തുത ചിഹ്നം അനുവദിച്ചുകൊടുക്കേണ്ടതില്ലാത്തതും അങ്ങനെയുള്ള ഓരോ കക്ഷിയിലും പെട്ട സ്ഥാനാർത്ഥികൾക്ക് (1)-ാം ഉപചട്ടപ്രകാരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ചിഹ്നങ്ങളിൽ നിന്ന് ഓരോ ചിഹ്നം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു കൊടുക്കേണ്ടതുമാണ്.
(1 ബി.) (1)-ാം ചട്ടത്തിന്റെ രണ്ടാം ക്ലിപ്തത നിബന്ധന പ്രകാരം, ഒരു രാഷ്ട്രീയ കക്ഷിയിൽ പ്പെട്ട സ്ഥാനാർത്ഥികൾക്ക് മുൻഗണന അനുസരിച്ച് ചിഹ്നം അനുവദിക്കാവുന്ന സംഗതിയിൽ, ആ രാഷ്ട്രടീയ കക്ഷിയിൽപ്പെട്ട സംസ്ഥാനത്തൊട്ടാകെയുള്ള സ്ഥാനാർത്ഥികൾക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിയുന്നതും ഒരേ ചിഹ്നം അനുവദിച്ചുകൊടുക്കേണ്ടതാണ്.)
(2) ഒന്നിൽ കൂടുതൽ സ്ഥാനാർത്ഥികൾ ഒരേ ചിഹ്നത്തിനു വേണ്ടി മുൻഗണന രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വരണാധികാരി, ബന്ധപ്പെട്ട സ്ഥാനാർത്ഥികൾക്ക് നോട്ടീസ് നൽകിയതിനുശേഷം ഏത് സ്ഥാനാർത്ഥിക്കാണ് ആ ചിഹ്നം നിശ്ചയിച്ചു കൊടുക്കേണ്ടത് എന്ന് കുറിയിട്ട് തീരുമാനിക്കേണ്ടതും അപ്രകാരമുള്ള വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.
എന്നാൽ 2-ാം നമ്പർ ഫാറത്തിലുള്ള നാമനിർദ്ദേശ പ്രതികയിൽ സ്ഥാനാർത്ഥി എടുത്തു പറഞ്ഞിട്ടുള്ള ചിഹ്നങ്ങൾ ഒന്നും തന്നെ അയാൾക്ക് നൽകാൻ സാധിക്കാത്തപക്ഷം, വരണാധികാരിക്ക് ലിസ്റ്റിലെ ചിഹ്നങ്ങളിൽ നിന്നും ഏതെങ്കിലും ചിഹ്നം ആ സ്ഥാനാർത്ഥിക്ക് നൽകാവുന്നതാണ്.
(3) ഒരു സ്ഥാനാർത്ഥിക്ക് ചിഹ്നം നിശ്ചയിച്ചുകൊടുത്ത് ഓരോ സംഗതിയിലും വരണാധികാരി അങ്ങനെ നിശ്ചയിച്ചു കൊടുത്ത ചിഹ്നത്തെപ്പറ്റി ആ സ്ഥാനാർത്ഥിയെ ഉടനടി അറിയിക്കേണ്ടതും അതിന്റെ ഒരു മാതൃക അയാൾക്ക് കൊടുക്കേണ്ടതുമാണ്.
(4) ഒരു സ്ഥാനാർത്ഥിക്ക് ചിഹ്നം നിശ്ചയിച്ചുകൊടുത്തുകൊണ്ടുള്ള വരണാധികാരിയുടെ നടപടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പുനഃപരിശോധിക്കാവുന്നതും, വരണാധികാരിയുടെ നടപടി തെറ്റാണെന്ന് ബോദ്ധ്യമായാൽ മറ്റൊരു ചിഹ്നം അനുവദിച്ചുകൊടുക്കാവുന്നതുമാണ്.)
13. മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കൽ- (1) 57-ാം വകുപ്പ പ്രകാരമുള്ള ലിസ്റ്റ് 6-ാം നമ്പർ ഫാറത്തിൽ ആയിരിക്കേണ്ടതും അതിൽ സ്ഥാനാർത്ഥികളുടെ പേരുകൾക്കെതിരെ അവർക്ക് നിശ്ചയിച്ചുകൊടുത്ത ചിഹ്നങ്ങൾ കാണിക്കേണ്ടതുമാണ്.
(2) (1)-ാം ഉപചട്ടപ്രകാരമുള്ള ലിസ്റ്റ് വരണാധികാരിയുടെയും ബന്ധപ്പെട്ട പഞ്ചായത്തിന്റെയും ആഫീസുകളിലെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കേണ്ടതാണ്.
14. വോട്ടെടുപ്പിന് നിശ്ചയിച്ച സമയം പ്രസിദ്ധീകരിക്കൽ- 70-ാം വകുപ്പു പ്രകാരം വോട്ടെടുപ്പ് നടത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച മണിക്കുറുകൾ ഗസറ്റ് വിജ്ഞാപനം മൂലം പ്രസിദ്ധീകരിക്കേണ്ടതാണ്.
[14A. സമ്മതിദായകർക്ക് വോട്ടർ സ്ലിപ്പ് വിതരണം ചെയ്യൽ– തിരഞ്ഞെടുപ്പ് വിജ്ഞാ പനം പ്രസിദ്ധപ്പെടുത്തിയതിനുശേഷം തിരഞ്ഞെടുപ്പ് നടത്തുവാൻ നിശ്ചയിച്ച തീയതിക്ക് മുമ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ ഓരോ സമ്മതിദായകനും വോട്ടർപട്ടികയിലെ ക്രമനമ്പരും അയാളുടെ പേരും അയാൾക്ക് വോട്ട് രേഖപ്പെടുത്തുവാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന പോളിംഗ്സ്റ്റേഷന്റെ പേരും പ്രസക്തമായ മറ്റ് വിവരങ്ങളും രേഖപ്പെടുത്തിയ വോട്ടർ സ്ലിപ്പ് നൽകാവുന്നതാണ്.)
15. മത്സരമില്ലാത്ത തിരഞ്ഞെടുപ്പിലെ നടപടികമം.- 69-ാം വകുപ്പ് (2)-ാം ഉപവകുപ്പ പ്രകാരം ഒരു സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുന്നതിലേയ്ക്കായി വരണാധികാരി 7-ാം നമ്പർ ഫാറം പുരിപ്പിക്കേണ്ടതും അതിന്റെ ഒപ്പിട്ട പകർപ്പുകൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും, സർക്കാരിനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയ്ക്കും അയച്ചുകൊടുക്കേണ്ടതും 26-ാം നമ്പർ ഫാറത്തിൽ ഒരു തിരഞ്ഞെടുപ്പ് സർട്ടിഫി ക്കറ്റ്, കൈപ്പറ്റി രസീത വാങ്ങിക്കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിക്ക് നൽകേണ്ടതുമാണ്.
16. തിരഞ്ഞെടുപ്പ് ഏജന്റിന്റെ നിയമനം- 58-ാം വകുപ്പ് പ്രകാരമുള്ള തിരഞ്ഞെടുപ്പ ഏജന്റിന്റെ നിയമനത്തിനുള്ള നോട്ടീസ് 8-ാം നമ്പർ ഫാറത്തിൽ ആയിരിക്കേണ്ടതും അപ്രകാര മുള്ള നോട്ടീസ് രണ്ടു കോപ്പി സഹിതം വരണാധികാരിയ്ക്ക് അയച്ചുകൊടുക്കേണ്ടതും 59-ാം വകുപ്പിലെ വ്യവസ്ഥകൾക്ക് വിധേയമായി, വരണാധികാരി തന്റെ അധികാര ചിഹ്നമായി അതിന്റെ ഒരു കോപ്പി ഒപ്പും മുദ്രയും പതിച്ചതിനുശേഷം തിരഞ്ഞെടുപ്പ് ഏജന്റിന് തിരികെ കൊടുക്കേണ്ടതുമാണ്.
17. തിരഞ്ഞെടുപ്പ് ഏജന്റിന്റെ നിയമനം പിൻവലിക്കൽ- 60-ാം വകുപ്പ് (1)-ാം ഉപവകു പ്പുപ്രകാരമുള്ള ഏതു പിൻവലിക്കലും 9-ാം നമ്പർ ഫാറത്തിൽ ആയിരിക്കേണ്ടതും (2)-ാം ഉപവകുപ്പ് പ്രകാരമുള്ള മറ്റൊരാളുടെ നിയമനം പുതുതായി ഒരു തിരഞ്ഞെടുപ്പ് ഏജന്റിന്റെ നിയമനം എന്നതുപോലെ ആയിരിക്കേണ്ടതുമാണ്.
18. പോളിംഗ് ഏജന്റുമാരുടെ നിയമനം.-(1) മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കോ അയാ ളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ ഓരോ പോളിംഗ് സ്റ്റേഷനിലും ഒരു ഏജന്റിനേയും രണ്ട് റിലീഫ് ഏജന്റുമാരെയും പോളിംഗ് ഏജന്റുമാരായി പ്രവർത്തിക്കുന്നതിന് നിയമിക്കാവുന്നതാണ്. (2) അങ്ങനെയുള്ള എല്ലാ നിയമനങ്ങളും 10-ാം നമ്പർ ഫാറത്തിൽ ആയിരിക്കേണ്ടതും പോളിംഗ് ഏജന്റ് അത് പ്രിസൈഡിംഗ് ആഫീസറെ ഏൽപ്പിക്കേണ്ടതുമാണ്. (3) (2)-ാം ഉപചട്ടപ്രകാരമുള്ള നിയമനരേഖയിലുള്ള സത്യപ്രഖ്യാപന പ്രിസൈഡിംഗ്ദ് ആഫീ സറുടെ സാന്നിദ്ധ്യത്തിൽ യഥാവിധി പുരിപ്പിച്ച് ഒപ്പിട്ട് പോളിംഗ് ഏജന്റ് നൽകിയാലല്ലാതെ അയാളെ പോളിംഗ് സ്റ്റേഷനിൽ പ്രവേശിപ്പിക്കുവാൻ പാടുള്ളതല്ല.
(4) 64-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഏതൊരു പിൻവലിക്കലും 11-ാം നമ്പർ ഫാറത്തിൽ പ്രിസൈഡിംഗ് ആഫീസറുടെ പക്കൽ ഏൽപ്പിക്കേണ്ടതും മറ്റൊരു പോളിംഗ് ഏജന്റിന്റെ നിയമനം പുതുതായി ഒരു പോളിംഗ് ഏജന്റിന്റെ നിയമനം എന്നതുപോലെ ആയിരി ക്കേണ്ടതുമാണ്.
19. വോട്ടെണ്ണൽ ഏജന്റുമാരുടെ നിയമനം.- (1) മത്സരിക്കുന്ന സ്ഥാനാർത്ഥിക്കോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ വോട്ടെണ്ണൽ മേശകളുടെ എണ്ണത്തിന് തുല്യമായ എണ്ണത്തിൽ കവിയാത്തത്ര ആളുകളെ വോട്ടെണ്ണൽ ഏജന്റോ ഏജന്റുമാരോ ആയി നിയമിക്കാവുന്നതും അപ്രകാരമുള്ള നിയമനത്തിന്റെ ഒരു നോട്ടീസ്, വോട്ടെണ്ണൽ ആരംഭിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് ഒരു മണിക്കുർ മുമ്പായി വരണാധികാരിക്ക് 12-ാം നമ്പർ ഫാറത്തിൽ നൽകേണ്ടതുമാണ്.
(2) 64-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരമുള്ള ഏതൊരു പിൻവലിക്കലും 13-ാം നമ്പർ ഫാറ ത്തിൽ ആയിരിക്കേണ്ടതും മറ്റൊരു വോട്ടെണ്ണൽ ഏജന്റിന്റെ നിയമനം പുതുതായി ഒരു വോട്ടെണ്ണൽ ഏജന്റിന്റെ നിയമനം എന്നതുപോലെ ആയിരിക്കേണ്ടതുമാണ്.
20. പ്രിസൈഡിംഗ് ആഫീസർമാരുടെയും പോളിംഗ് ആഫീസർമാരുടെയും നിയമനം.- 46-ാം വകുപ്പു പ്രകാരമുള്ള പ്രിസൈഡിംഗ് ആഫീസർമാരുടെയും പോളിംഗ് ആഫീസർമാരുടെയും നിയമനം 14-ാം നമ്പർ ഫാറത്തിലായിരിക്കേണ്ടതാണ്.
21. പോസ്സൽ ബാലറ്റുപേപ്പറിനു വേണ്ടിയുള്ള അപേക്ഷ.- തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഒരു സമ്മതിദായകൻ, തിരഞ്ഞെടുപ്പിൽ തപാൽമാർഗ്ഗം വോട്ടുചെയ്യുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ വോട്ടെടുപ്പ് തീയതിക്ക് ഏറ്റവും കുറഞ്ഞത് ഏഴു ദിവസത്തിനോ അല്ലെങ്കിൽ വരണാധികാരി അനു വദിക്കാവുന്ന അങ്ങനെയുള്ള കുറഞ്ഞ കാലാവധിക്കോ മുമ്പ് ലഭിക്കത്തക്കവിധത്തിൽ 15-ാം നമ്പർ ഫാറത്തിൽ ഒരു അപേക്ഷ വരണാധികാരിക്ക് അയക്കേണ്ടതും അപേക്ഷകൻ തിരഞ്ഞെടുപ്പ് ഡ്യൂട്ടി യിലുള്ള ഒരു സമ്മതിദായകനാണെന്ന് വരണാധികാരിക്ക് ബോദ്ധ്യപ്പെടുന്നപക്ഷം അയാൾക്ക് ഒരു പോസ്റ്റൽ ബാലറ്റ് പേപ്പർ നൽകേണ്ടതുമാണ്.
22. പോസ്സൽ ബാലറ്റ് പേപ്പർ- ‘[(1) പോസ്റ്റൽ ബാലറ്റ് പേപ്പർ, സംസ്ഥാന തിരഞ്ഞെടുപ്പ കമ്മീഷൻ നിശ്ചയിക്കുന്ന ഫാറത്തിൽ ആയിരിക്കേണ്ടതും അതിൽ കമ്മീഷൻ നിർദ്ദേശിക്കുന്ന വിവരങ്ങൾ അടങ്ങിയിരിക്കേണ്ടതും അതിന്റെ മറുവശത്ത് പോസ്റ്റൽ ബാലറ്റ് എന്ന വാക്കുകൾ അധി കമായി മുദ്രണം ചെയ്തിരിക്കേണ്ടതുമാണ്.)
(2) പോസ്റ്റൽ ബാലറ്റുപേപ്പർ സർട്ടിഫിക്കറ്റ് ഓഫ് പോസ്റ്റിംഗ് ആയി തപാൽ മാർഗ്ഗം സമ്മ തിദായകന് താഴെ പറയുന്നവ സഹിതം അയച്ചുകൊടുക്കേണ്ടതാണ്, അതായത്
എ) 16-ാം നമ്പർ ഫാറത്തിലുള്ള സത്യപ്രസ്താവിനു;
(ബി.) 17-ാം നമ്പർ ഫാറത്തിൽ സമ്മതിദായകർക്കുള്ള നിർദ്ദേശങ്ങൾ;
(സി.) 18-ാം നമ്പർ ഫാറത്തിലുള്ള ഒരു കവർ,
ഡി) 19-ാം നമ്പർ ഫാറത്തിലുള്ള ഒരു വലിയ കവർ, എന്നാൽ വരണാധികാരി അങ്ങനെയുള്ള സമ്മതിദായകർക്ക്, ബാലറ്റുപേപ്പറും ഫാറങ്ങളും നേരിട്ടുകൊടുക്കുകയോ കൊടുപ്പിക്കുകയോ ചെയ്യാവുന്നതാണ്.
(3) അതേ സമയം, വരണാധികാരി
(എ) വോട്ടർ പട്ടികയുടെ അടയാളം ചെയ്ത പകർപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നതു പോലെ, സമ്മതിദായകന്റെ വോട്ടർ പട്ടികയിലെ നമ്പർ ബാലറ്റ് പേപ്പറിന്റെ കൗണ്ടർ ഫോയിലിൽ രേഖപ്പെടുത്തേണ്ടതും,
(ബി) അടയാളപ്പെടുത്തിയ വോട്ടർ പട്ടികയുടെ പകർപ്പിൽ സമ്മതിദായകന്റെ പേരിനെ തിരെ ബാലറ്റ് പേപ്പർ അയാൾക്ക് കൊടുത്തു എന്ന് സൂചിപ്പിക്കുന്നതിനായി സമ്മതിദായകന് കൊടു ത്തിട്ടുള്ള ബാലറ്റുപേപ്പറിന്റെ ക്രമനമ്പർ രേഖപ്പെടുത്താതെ “പി.ബി.” എന്ന് അടയാളപ്പെടുത്തേ ണ്ടതും;
(സി) ഒരു പോളിംഗ് സ്റ്റേഷനിലും വോട്ടു രേഖപ്പെടുത്തുവാൻ സമ്മതിദായകനെ അനുവദിച്ചിട്ടില്ല എന്ന് ഉറപ്പു വരുത്തേണ്ടതും, ആണ്.
(4) ആരുടെ ചുമതലയിലോ ആരു മുഖാന്തിരമോ ആണ് പോസ്റ്റൽ ബാലറ്റ് പേപ്പർ സമ്മതി ദായകന് നൽകുന്നതിനായി അയച്ചു കൊടുത്തിട്ടുള്ളത് അങ്ങനെയുള്ള ഓരോ ആഫീസറും, അത് മേൽവിലാസക്കാരന് താമസം വരുത്താതെ എത്തിച്ചു കൊടുത്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
(5) തപാൽ മാർഗ്ഗം വോട്ടു രേഖപ്പെടുത്തുവാൻ അവകാശമുള്ള സമ്മതിദായകർക്ക് കൊടുത്ത ബാലറ്റുപേപ്പറുകളുടെ കൗണ്ടർ ഫോയിലുകൾ വരണാധികാരി ഒരു പായ്ക്കറ്റിൽ ഇട്ടു മുദ്രവ്യ്തക്കേണ്ടതും പായ്ക്കറ്റിന്റെ പുറത്ത് മുദ്രവച്ച തീയതിയും അതിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച ഒരു ചെറുവിവരണം രേഖപ്പെടുത്തേണ്ടതുമാണ്.
23. പോസ്സൽ ബാലറ്റുപേപ്പറിൽ വോട്ടുരേഖപ്പെടുത്തൽ. –
(1) പോസ്റ്റൽ ബാലറ്റു പേപ്പർ ലഭിക്കുകയും അതിൽ വോട്ടു രേഖപ്പെടുത്താൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു സമ്മതിദായകൻ 17-ാം നമ്പർ ഫാറത്തിന്റെ ഭാഗം 1-ൽ അടങ്ങിയിരിക്കുന്ന നിർദ്ദേശങ്ങൾക്കനുസൃതമായി വോട്ടു രേഖപ്പെടുത്തേണ്ടതും, 18-ാം നമ്പർ ഫാറത്തിലുള്ള ഒരു കവറിൽ അടക്കം ചെയ്യേണ്ടതുമാണ്.
(2) സമ്മതിദായകൻ 16-ാം നമ്പർ ഫാറത്തിലുള്ള സത്യപ്രസ്താവനയിൽ അയാളുടെ ഒപ്പ് സാക്ഷ്യപ്പെടുത്തുന്നതിന് അധികാരമുള്ള ഒരു ആഫീസർ മുമ്പാകെ ഒപ്പിടേണ്ടതും ആ ഒപ്പ് 17-ാം നമ്പർ ഫാറത്തിന്റെ ഭാഗം II-ൽ അടങ്ങിയിരിക്കുന്ന നിർദ്ദേശങ്ങൾക്കനുസൃതമായി സാക്ഷ്യപ്പെടു ത്തേണ്ടതുമാണ്.
(3) (1)-ഉം (2)-ഉം ഉപചട്ടങ്ങൾ പ്രകാരം വോട്ടു രേഖപ്പെടുത്തുകയും സത്യപ്രസ്താവന നട ത്തുകയും ചെയ്തതിനുശേഷം സമ്മതിദായകൻ, ആ പ്രത്യേക നിയോജകമണ്ഡലത്തിലെ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുള്ള സമയത്തിനു മുമ്പ് വരണാധികാരിക്ക് ലഭിക്കത്തക്ക വിധം, 17-ാം നമ്പർ ഫാറത്തിന്റെ ഭാഗം II-ൽ അടങ്ങിയിരിക്കുന്ന നിർദ്ദേശങ്ങൾക്കനുസൃതമായി, ബാലറ്റു പേപ്പറും സത്യപ്രസ്താവനയും വരണാധികാരിക്ക് 19-ാം നമ്പർ ഫാറത്തിലുള്ള കവറിൽ അയച്ചുകൊടുക്കേണ്ടതാണ്.
(4) (3)-ാം ഉപചട്ടപ്രകാരം തീരുമാനിച്ചിട്ടുള്ള സമയത്തിനുശേഷം വരണാധികാരിക്ക് ബാല റ്റുപേപ്പർ ഉള്ളടക്കം ചെയ്ത ഏതെങ്കിലും കവർ ലഭിക്കുകയാണെങ്കിൽ അദ്ദേഹം അത് കൈപ്പറ്റിയ സമയവും തീയതിയും രേഖപ്പെടുത്തിയശേഷം അങ്ങനെയുള്ള കവറുകൾ എല്ലാം കൂടി ഒരു പ്രത്യേക പായ്ക്കറ്റിൽ സൂക്ഷിക്കേണ്ടതാണ്.
(5) വരണാധികാരിക്ക് ലഭിച്ച പോസ്റ്റൽ ബാലറ്റുപേപ്പറുകൾ അടങ്ങിയ എല്ലാ കവറുകളും വോട്ടെണ്ണൽ ആരംഭിക്കുന്നതുവരെ അദ്ദേഹം ഭദ്രമായി സൂക്ഷിക്കേണ്ടതാണ്.
24. പോസ്സൽ ബാലറ്റ് പേപ്പർ വീണ്ടും നൽകൽ- (1) 22-ാം ചട്ടത്തിൻ കീഴിൽ അയച്ച പോസ്റ്റൽ ബാലറ്റ് പേപ്പറുകളും മറ്റു പേപ്പറുകളും ഏതെങ്കിലും കാരണവശാൽ കൈപ്പറ്റാതെ മടക്കി കിട്ടുകയാണെങ്കിൽ വരണാധികാരി, സമ്മതിദായകന്റെ അപേക്ഷ പ്രകാരം, അവ വീണ്ടും സർട്ടിഫിക്കറ്റ് ഓഫ് പോസ്റ്റിംഗ് ആയി തപാൽമാർഗം അയക്കുകയോ അല്ലെങ്കിൽ സമ്മതിദായകന് നേരിട്ടു കൊടുക്കുകയോ കൊടുപ്പിക്കുകയോ ചെയ്യേണ്ടതാണ്.
(2) ഏതെങ്കിലും സമ്മതിദായകൻ, അയാൾക്ക് കിട്ടിയ പോസ്റ്റൽ ബാലറ്റ് പേപ്പറിനോ അതോ ടൊപ്പമുള്ള മറ്റേതെങ്കിലും പേപ്പറുകൾക്കോ ഉപയോഗിക്കാൻ പറ്റാത്ത തരത്തിൽ നാശം സംഭവിച്ചു പോകുന്ന പക്ഷം, അത് വരണാധികാരിക്ക് തിരിച്ചുകൊടുക്കേണ്ടതും, അത്തരം നാശം മന:പൂർവ്വം വരുത്തിയതല്ല എന്നു വരണാധികാരിക്ക് ബോധ്യം വരുന്നപക്ഷം അയാൾക്ക് പോസ്റ്റൽ ബാലറ്റുപേ പ്പറും മറ്റു പേപ്പറുകളും വീണ്ടും നൽകാവുന്നതാണ്.
(3) (2)-ാം ഉപചട്ടപ്രകാരം മടക്കിക്കിട്ടിയ പേപ്പറുകൾ റദ്ദാക്കേണ്ടതും തിരഞ്ഞെടുപ്പിന്റെ വിവ രണങ്ങളും റദ്ദ് ചെയ്ത ബാലറ്റു പേപ്പറുകളുടെ ക്രമനമ്പരുകളും മറ്റും രേഖപ്പെടുത്തിയതിനു ശേഷം ഒരു പ്രത്യേക പായ്ക്കറ്റിൽ അവ സൂക്ഷിക്കേണ്ടതുമാണ്.
24.എ. ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടെടുപ്പ്:- ഈ ചട്ടങ്ങളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പിൽ, നിർണ്ണയിക്കപ്പെട്ട രീതി യിൽ, സമ്മതിദായകർക്ക് വോട്ടുകൾ രേഖപ്പെടുത്തുന്നതിന് ഇലക്സ്ട്രോണിക്സ് വോട്ടിംഗ് യന്ത്രം (ഇതിനുശേഷം വോട്ടിംഗ് യന്ത്രം എന്നാണ് പരാമർശിക്കപ്പെടുക) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീ ഷന് ഏർപ്പെടുത്താവുന്നതാണ്.
24ബി. വോട്ടിംഗ് യന്ത്രത്തിന്റെ രൂപകല്പന:- ഓരോ വോട്ടിംഗ് യന്ത്രത്തിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്ന രൂപകല്പനയിലുള്ള ഒരു കൺട്രോൾ യൂണിറ്റും, മെമ്മറി ചിപ്പും, ബാലറ്റ് യൂണിറ്റോ യൂണിറ്റുകളോ ഉണ്ടായിരിക്കുന്നതാണ്.
24.സി. വരണാധികാരി വോട്ടിംഗ് യന്ത്രം സജ്ജമാക്കുന്ന വിധം:- (1) വോട്ടിംഗ് യന്ത്ര ത്തിലെ ബാലറ്റ് യൂണിറ്റിൽ ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിക്കുന്ന വിവരങ്ങൾ ഇംഗ്ലീഷിലോ, മലയാളത്തിലോ, കന്നഡയിലോ, തമിഴിലോ അല്ലെങ്കിൽ ഏതെങ്കിലും രണ്ടു ഭാഷയിലും കൂടിയോ ഉണ്ടാ യിരിക്കേണ്ടതാണ്.
(2) സ്ഥാനാർത്ഥി ലിസ്റ്റിലുള്ള ക്രമത്തിൽ തന്നെയായിരിക്കണം ബാലറ്റ് യൂണിറ്റിൽ സ്ഥാനാർത്ഥികളുടെ പേര് ക്രമീകരിക്കേണ്ടത്.
(3) രണ്ടോ അതിൽക്കൂടുതലോ സ്ഥാനാർത്ഥികൾ ഒരേ പേരിൽ ഉണ്ടായാൽ അവരെ തിരിച്ചറി യുന്നതിന് അവരുടെ ജോലിയോ വീട്ടുപേരോ അല്ലെങ്കിൽ അതുപോലുള്ള മറ്റെന്തെങ്കിലുമോ പേരി നോടൊപ്പം കൂട്ടിച്ചേർക്കേണ്ടതാണ്.
(4) (1) മുതൽ (3) വരെയുള്ള ഉപചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിധേയമായി വരണാധികാരി സ്ഥാനാർത്ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ ബാലറ്റ് യൂണിറ്റിൽ മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ പേര്, ചിഹ്നം എന്നിവ രേഖപ്പെടുത്തിയ ലേബൽ പതിപ്പിക്കേണ്ടതും, ബാലറ്റ യൂണിറ്റ് വരണാധികാരിയുടെയും കൂടാതെ താൽപ്പര്യമുള്ള സ്ഥാനാർത്ഥികളുടെയോ അവിടെ സന്നിഹിതരായിരിക്കുന്ന അവരുടെ ഏജന്റിന്റെയോ സീൽ പതിച്ച മുദ്രവെയ്തക്കേണ്ടതും അതുപോലെ തന്നെ കൺട്രോൾ യൂണിറ്റിലും മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ എണ്ണം സൈറ്റ് ചെയ്തതിനു ശേഷം വരണാധികാരിയുടെയും കൂടാതെ താൽപ്പര്യമുള്ള അങ്ങനെയുള്ള സ്ഥാനാർത്ഥികളുടെയോ അവിടെ സന്നിഹിതരായിരിക്കുന്ന അവരുടെ ഏജന്റിന്റെയോ സീൽ പതിച്ച മുദ്ര ചെയ്ത് സംരക്ഷി ക്കേണ്ടതുമാണ്.
(5) മേൽ പറയുന്ന പ്രകാരം കൺട്രോൾ യൂണിറ്റ് മുദ്രവെയ്ക്കുന്നതിനു മുമ്പായി പ്രിസൈ ഡിംഗ് ഓഫീസർ ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ, വോട്ടിംഗ് യന്ത്രം ശരിയായ രീതിയിൽ പ്രവർത്തി ക്കുന്നുണ്ടെന്ന് ഏജന്റുമാരേയും സമ്മതിദായകരേയും ബോദ്ധ്യപ്പെടുത്തുന്നതിനായി, പ്രദർശന വോട്ടെ ടുപ്പ് (മോക്ക് പോൾ) നടത്തേണ്ടതും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുന്ന നിശ്ചിത ഫോറത്തിൽ പോളിംഗ് ഏജന്റുമാരുടെ ഒപ്പുകൾ ശേഖരിക്കേണ്ടതുമാകുന്നു.
25. പോളിംഗ് സ്റ്റേഷനിലെ സജ്ജീകരണങ്ങൾ.- (1) ഓരോ പോളിംഗ് സ്റ്റേഷനു വെളി യിലും,-
(എ) വോട്ടെടുപ്പ് സ്ഥലം വ്യക്തമാക്കുന്ന നോട്ടീസും ആ പോളിംഗ് സ്റ്റേഷനിൽ വോട്ടു രേഖപ്പെടുത്തുവാൻ അവകാശപ്പെട്ട സമ്മതിദായകരുടെയും, ആ വോട്ടെടുപ്പ് സ്ഥലത്ത് ഒന്നിലധികം പോളിംഗ് സ്റ്റേഷൻ ഉണ്ടെങ്കിൽ അവിടെ വോട്ടുചെയ്യാൻ അവകാശപ്പെട്ട സമ്മതിദായകരുടെയും വിവരങ്ങൾ;
(ബി) മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റിന്റെ ഒരു പകർപ്പ, എന്നിവ മുഖ്യമായും പ്രദർശിപ്പിക്കേണ്ടതാണ്.
(2) ഓരോ പോളിംഗ് സ്റ്റേഷനിലും സമ്മതിദായകർക്ക് രഹസ്യമായി വോട്ടു രേഖപ്പെടുത്തു ന്നതിനുള്ള രണ്ടോ അതിലധികമോ അറകൾ സംവിധാനം ചെയ്യേണ്ടതാണ്.
(3) വരണാധികാരി ഓരോ പോളിംഗ് സ്റ്റേഷനിലും വേണ്ടത്ര ബാലറ്റുപെട്ടികളും വോട്ടർപ ട്ടികയുടെ പ്രസക്തമായ ഭാഗങ്ങളുടെ പകർപ്പുകളും ബാലറ്റുപേപ്പറുകളും ബാലറ്റുപേപ്പറുകളിൽ
തിരിച്ചറിയാനുള്ള അടയാളം മുദ്ര കുത്താനുള്ള ഉപകരണങ്ങളും സമ്മതിദായകർക്ക് ബാലറ്റു പേപ്പറുകളിൽ അടയാളമിടുന്നതിന് ആവശ്യമായ സാമഗ്രികളും കരുതി വയ്ക്കക്കേണ്ടതാണ്.
25 എ. വോട്ടിംഗ് യന്ത്രം ഉപയോഗപ്പെടുത്തുന്ന പോളിംഗ് സ്റ്റേഷനിലെ സജ്ജീകരണ ങ്ങൾ:- (1) ഓരോ പോളിംഗ് സ്റ്റേഷന് വെളിയിലും വോട്ടെടുപ്പ് സ്ഥലം, ആ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തുവാൻ അവകാശപ്പെട്ട സമ്മതിദായകരുടെയും ആ വോട്ടെടുപ്പ് സ്ഥലത്ത് ഒന്നി ലധികം പോളിംഗ് സ്റ്റേഷൻ ഉണ്ടെങ്കിൽ അവിടെ വോട്ട് ചെയ്യാൻ അവകാശപ്പെട്ട സമ്മതിദായകരുടെയും വിവരങ്ങൾ, മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റിന്റെ ഒരു പകർപ്പ, എന്നിവ വ്യക്ത മാക്കുന്ന ഒരു നോട്ടീസ് മുഖ്യമായും പ്രദർശിപ്പിക്കേണ്ടതാണ്.
(2) ഓരോ പോളിംഗ് സ്റ്റേഷനിലും സമ്മതിദായകർക്ക് രഹസ്യമായും സ്വതന്ത്രമായും വോട്ടു രേഖപ്പെടുത്തുന്നതിന് ഒന്നോ അതിലധികമോ “വോട്ടിംഗ് കംപാർട്ടുമെന്റുകൾ’ ഉണ്ടായിരിക്കേണ്ട താണ്.
(3) വരണാധികാരി, ഓരോ പോളിംഗ് സ്റ്റേഷനിലും ഒരു വോട്ടിംഗ് യന്ത്രം, വോട്ടർ പട്ടികയുടെ പ്രസക്ത ഭാഗത്തിന്റെ പകർപ്പുകൾ, വോട്ടെടുപ്പ് നടത്തുന്നതിലേക്ക് ആവശ്യമായ മറ്റു തിരഞ്ഞെ ടുപ്പ് സാമഗ്രികൾ എന്നിവ കരുതി വയ്ക്കക്കേണ്ടതാണ്.
(4) ഒരേ സ്ഥലത്തുതന്നെ ഒന്നിൽ കൂടുതൽ പോളിംഗ് സ്റ്റേഷൻ ഉള്ള സംഗതിയിൽ വരണാധി കാരിക്ക് സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ മുൻകൂട്ടിയുള്ള അനുവാദത്തോടുകൂടി (3)-ാം ഉപചട്ട ത്തിലെ വ്യവസ്ഥകൾക്ക് ഹാനികരമാകാതെ രണ്ടോ അതിലധികമോ പോളിംഗ് ബുത്തകൾക്ക് പൊതുവായി ഒരു വോട്ടിംഗ് യന്ത്രം ഉപയോഗിക്കാവുന്നതാണ്.)
26. പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം- പ്രിസൈഡിംഗ് ആഫീസർ ഏതെ ങ്കിലും ഒരു സമയത്ത് പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കപ്പെടാവുന്ന സമ്മതിദായകരുടെ എണ്ണം നിയന്ത്രിക്കേണ്ടതും,-
(എ) പോളിംഗ് ആഫീസർമാർ;
(ബി) തിരഞ്ഞെടുപ്പ് സംബന്ധിച്ച ഡ്യൂട്ടിയിലുണ്ടായിരിക്കുന്ന ഉദ്യോഗസ്ഥന്മാർ;
(സി) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയ ആളുകൾ;
(ഡി) സ്ഥാനാർത്ഥികളും, അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാരും, 18-ാം ചട്ടത്തിലെ വ്യവ സ്ഥകൾക്കു വിധേയമായി ഓരോ സ്ഥാനാർത്ഥിയുടെയും ഓരോ പോളിംഗ് ഏജന്റും;
(ഇ) ഒരു സമ്മതിദായകന്റെ ഒപ്പമുള്ള കൈക്കുഞ്ഞ്;
(എഫ്) പരസഹായമില്ലാതെ ചലിക്കാൻ കഴിയാത്ത ഒരു അന്ധനെയോ മറ്റു വികലാംഗ നെയോ അവശനെയോ അനുധാവനം ചെയ്യാൻ അനുവദിക്കപ്പെടുന്ന ഒരു വ്യക്തി;
(ജി) 30-ാം ചട്ടം (2)-ാം ഉപചട്ടത്തിൻ കീഴിലോ 31-ാം ചട്ടം (1)-ാം ഉപചട്ടത്തിൻ കീഴിലോ വരണാധികാരിയോ പ്രിസൈഡിംഗ് ഓഫീസറോ നിയമിച്ച അങ്ങനെയുള്ള മറ്റു വ്യക്തികൾ; എന്നിവർ ഒഴികെയുള്ള എല്ലാവരെയും അവിടെനിന്ന് ഒഴിവാക്കേണ്ടതുമാണ്. ‘
26.എ. ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടെടുപ്പിനായി വോട്ടിംഗ് യന്ത്രം സജ്ജമാക്കൽ- (1) പോളിംഗ് സ്റ്റേഷനിൽ ഉപയോഗിക്കുന്ന എല്ലാ വോട്ടിംഗ് യന്ത്രത്തി ലെയും കൺട്രോൾ യൂണിറ്റിലും ബാലറ്റിംഗ് യൂണിറ്റിലും താഴെ പറയുന്ന കാര്യങ്ങൾ അടയാള പ്പെടുത്തിയ ലേബൽ ഉണ്ടായിരിക്കേണ്ടതാണ്.
(എ.) നിയോജക മണ്ഡലത്തിന്റെ പേരും ക്രമനമ്പർ ഏതെങ്കിലും ഉണ്ടെങ്കിൽ അതും;
(ബി) അതതു സംഗതിപോലെ പോളിംഗ് സ്റ്റേഷന്റെയോ സ്റ്റേഷനുകളുടെയോ പേരും ക്രമ നമ്പരും;
(സി) ഇലക്സ്ട്രോണിക്സ് വോട്ടിംഗ് യൂണിറ്റിന്റെ ക്രമനമ്പർ,
(ഡി) വെട്ടെടുപ്പിന്റെ തീയതി.
(2) വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് യാതൊരാളും വോട്ടിംഗ് യന്ത്രത്തിൽ വോട്ടു രേഖപ്പെടുത്തിയിട്ടില്ല എന്നും ചട്ടം 24 സി ഉപചട്ടം (4)- ൽ പരാമർശിക്കുന്ന തരത്തിലുള്ള ലേബൽ യന്ത്രത്തിൽ ഉണ്ട് എന്നും പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഏജന്റുമാരെയും, അവിടെ ഹാജ രുള്ള മറ്റുള്ളവരെയും ബോദ്ധ്യപ്പെടുത്തേണ്ടതാണ്.
(3) വോട്ടിംഗ് യന്ത്രവും കൺട്രോൾ യൂണിറ്റും സുരക്ഷിതമാക്കുന്നതിനായി ഒരു പേപ്പർസീൽ ഉപയോഗിക്കേണ്ടതും അങ്ങനെയുള്ള പേപ്പർസീലിൽ പ്രിസൈഡിംഗ് ഓഫീസറും അവിടെ ഹാജ രുള്ള ഒപ്പ് രേഖപ്പെടുത്താൻ താൽപര്യമുള്ള പോളിംഗ് ഏജന്റുമാരും ഒപ്പ് രേഖപ്പെടുത്തേണ്ടതാണ്.
(4) അങ്ങനെ ഒപ്പിട്ട മുദ്ര വച്ച പേപ്പർ സീൽ പ്രിസൈഡിംഗ് ഓഫീസർ വോട്ടിംഗ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റിൽ അതിനായിട്ടുള്ള സ്ഥാനത്ത് ഉറപ്പിക്കേണ്ടതും അത് മുദ്ര വച്ച് സംരക്ഷിക്കേ ണ്ടതുമാണ്.
(5) കൺട്രോൾ യൂണിറ്റ് സംരക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന മുദ്ര, യൂണിറ്റ് മുദ്ര വച്ചതിനു ശേഷം മുദ്ര പൊട്ടിക്കാതെ റിസൽട്ട ബട്ടൺ അമർത്താൻ സാധിക്കാത്ത അങ്ങനെയുള്ള വിധത്തിൽ ഉറപ്പിക്കേണ്ടതാണ്.
(6) കൺട്രോൾ യൂണിറ്റ് അടയ്ക്കുകയും സുരക്ഷിതമാക്കുകയും പ്രിസൈഡിംഗ് ഓഫീസർക്കും പോളിംഗ് ഏജന്റുമാർക്കും പൂർണ്ണമായി കാണത്തക്കവിധം വയ്ക്കുകയും ബാലറ്റിംഗ് യൂണിറ്റ് വോട്ടിംഗ് കമ്പാർട്ടുമെന്റിനുള്ളിൽ വയ്ക്കുകയും ചെയ്യേണ്ടതാണ്.)
27 വോട്ടെടുപ്പിനുപയോഗിക്കുന്ന ബാലറ്റുപെട്ടികൾ- (1) ബാലറ്റു പേപ്പറുകൾ അകത്തേക്കിടാനും എന്നാൽ പെട്ടി തുറക്കാതെ തിരിച്ചെടുക്കുവാൻ സാധിക്കാത്തതുമായ രീതിയിൽ ആയി രിക്കണം ബാലറ്റുപെട്ടികൾ നിർമ്മിക്കേണ്ടത്.
(2) ഒരു ബാലറ്റുപെട്ടി ഭദ്രമായി സൂക്ഷിക്കുന്നതിന് ഒരു പേപ്പർ സീൽ ഉപയോഗിക്കുകയാണെ ങ്കിൽ പ്രിസൈഡിംഗ് ആഫീസർ, അയാളുടെ ഒപ്പ് പേപ്പർ സീലിൽ ഇടേണ്ടതും അതിൽ ഒപ്പു വയ്ക്കാൻ ആഗ്രഹിക്കുന്ന അവിടെ ഹാജരുള്ള ഓരോ പോളിംഗ് ഏജന്റിന്റെയും ഒപ്പ് അതിൽ വാങ്ങേണ്ടതുമാണ്.
(3) അതിനുശേഷം പ്രിസൈഡിംഗ് ആഫീസർ, അങ്ങനെ ഒപ്പിട്ട പേപ്പർ സീൽ ബാലറ്റു പേപ്പറുകൾ ഇടാൻ വേണ്ടിയുള്ള ഒരു വിടവ് തുറന്നിരിക്കത്തക്ക രീതിയിൽ, അതിനായി ഉദ്ദേശിച്ചിട്ടുള്ള സ്ഥാനത്ത് ഉറപ്പിച്ച മുദ്ര ചെയ്ത് ഭദ്രമായി സൂക്ഷിക്കേണ്ടതാണ്.
(4) പെട്ടി അടച്ചുകഴിഞ്ഞാൽ മുദ്ര പൊട്ടിക്കാതെ തുറക്കുവാൻ സാധിക്കാത്ത രീതിയിലായിരിക്കണം ബാലറ്റുപെട്ടികൾ സൂക്ഷിക്കുന്നതിനുള്ള മുദ്ര വയ്ക്കക്കേണ്ടത്.
(5) ബാലറ്റ് പെട്ടികൾ ഭ്രദമായി സൂക്ഷിക്കുന്നതിന് പേപ്പർ സീൽ ഉപയോഗിക്കാത്തപക്ഷം പ്രിസൈഡിംഗ് ആഫീസർ, ബാലറ്റു പേപ്പറുകൾ കടത്താൻ ആവശ്യമുള്ള ഒരു വിടവ് തുറന്നിരിക്കത്തക്ക രീതിയിൽ ബാലറ്റുപെട്ടി സീൽ ചെയ്തതു സൂക്ഷിക്കേണ്ടതും അവിടെ സന്നിഹിതരായി രിക്കുന്ന പോളിംഗ് ഏജന്റുമാർക്ക് അവരുടെ സീൽ പതിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെ ങ്കിൽ അവരെ അതിന് അനുവദിക്കേണ്ടതുമാണ്.
(6) പോളിംഗ് സ്റ്റേഷനിൽ ഉപയോഗിക്കുന്ന ഓരോ ബാലറ്റ് പെട്ടിയുടെയും അകത്തും പുറത്തും,-
(എ) നിയോജകമണ്ഡലത്തിന്റെ പേരും ക്രമനമ്പരുണ്ടെങ്കിൽ അതും;
(ബി) പോളിംഗ് സ്റ്റേഷന്റെ പേരും ക്രമനമ്പരും;
(സി) ബാലറ്റുപെട്ടിയുടെ ക്രമനമ്പരും (വോട്ടെടുപ്പിനുശേഷം ബാലറ്റുപെട്ടിയുടെ പുറ ത്തുള്ള ലേബലിൽ മാത്രം പൂരിപ്പിക്കേണ്ടത്); (ഡി) വോട്ടെടുപ്പിന്റെ തീയതിയും; അടങ്ങിയ ലേബലുകൾ ഉണ്ടായിരിക്കേണ്ടതാണ്.
(7) വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രിസൈഡിംഗ് ആഫീസർ, പോളിംഗ് ഏജന്റു മാരേയും അവിടെ ഹാജരായിരിക്കുന്ന മറ്റു ആളുകളേയും, ബാലറ്റുപെട്ടി ഒഴിഞ്ഞതാണെന്നും (6)-ാം ഉപചട്ടത്തിൽ സൂചിപ്പിച്ചിരിക്കുന്ന ലേബലുകൾ ഒട്ടിച്ചിട്ടുള്ളതാണെന്നും വ്യക്തമായി കാണിക്കേണ്ടതാണ്.
(8) അതിനുശേഷം ബാലറ്റുപെട്ടി അടച്ചുസീൽ ചെയ്തതു സുരക്ഷിതമായി പ്രിസൈഡിംഗ് ആഫീസർക്കും പോളിംഗ് ഏജന്റുമാർക്കും, പൂർണ്ണമായി കാണത്തക്ക സ്ഥാനത്ത് വയ്ക്കക്കേണ്ടതാണ്.
28. ബാലറ്റ് പേപ്പറിനുള്ള ഫാറം.- (1) ഓരോ ബാലറ്റു പേപ്പറിനും അതിനോട് ചേർന്നു ഒരു കൗണ്ടർഫോയിൽ ഉണ്ടായിരിക്കേണ്ടതും ബാലറ്റു പേപ്പറും കൗണ്ടർഫോയിലും 20-ാം നമ്പർ ഫാറത്തിൽ ആയിരിക്കേണ്ടതും അതിലെ വിവരങ്ങൾ മലയാളത്തിലും സംസ്ഥാന തിരഞ്ഞെടുപ്പ കമ്മീഷൻ നിർദ്ദേശിക്കാവുന്ന അങ്ങനെയുള്ള മറ്റു ഭാഷകളിലും ആയിരിക്കേണ്ടതുമാണ്.
(2) ബാലറ്റുപേപ്പറുകൾ ക്രമമായി നമ്പർ ചെയ്യേണ്ടതും ബാലറ്റുപേപ്പറിനും കൗണ്ടർ ഫോയി ലിനും കൊടുക്കേണ്ട നമ്പർ ഒന്നുതന്നെ ആയിരിക്കേണ്ടതുമാണ്.
(3) മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റിൽ കാണുന്ന അതേ ക്രമത്തിലായിരിക്കണം ബാലറ്റുപേപ്പറിൽ സ്ഥാനാർത്ഥികളുടെ പേര് അച്ചടിക്കേണ്ടത്.
(4) ഒരേ പേരിൽ രണ്ടോ അതിലധികമോ സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ, അവരുടെ തൊഴിലോ വീട്ടുപേരോ കൂടുതലായി ചേർത്തോ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലോ, അവരെ വേർതിരിച്ചു കാണിക്കേണ്ടതാണ്.
29. വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പ്.- വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പ് പ്രിസൈഡിംഗ് ആഫീസർ, പോളിംഗ് ഏജന്റുമാർക്കും അവിടെ ഹാജരായിരിക്കുന്ന മറ്റു ആളു കൾക്കും വോട്ടെടുപ്പിന് ഉപയോഗിക്കാൻ വേണ്ടിയുള്ള വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പിൽ 22-ാം ചട്ടം (3)-ാം ഉപചട്ടം (ബി) ഖണ്ഡത്തിൽ പറഞ്ഞിട്ടുള്ള രേഖപ്പെടുത്തലുകൾ അല്ലാതെ മറ്റു യാതൊരു രേഖപ്പെടുത്തലുകളും ഉൾക്കൊള്ളുന്നില്ല എന്നുള്ളത് ബോദ്ധ്യപ്പെടുത്തേ 6Ոe(0)O6Ո).
30. വനിതാ സമ്മതിദായകർക്കുള്ള സൗകര്യങ്ങൾ- (1) ഒരു പോളിംഗ് സ്റ്റേഷൻ വനിതാ സമ്മതിദായകർക്കും പുരുഷ സമ്മതിദായകർക്കും കൂടിയുള്ളതാകുന്നപക്ഷം പ്രിസൈഡിംഗ് ആഫീ സർക്ക്, അവരെ പ്രത്യേകം ബാച്ചുകളായി ഒന്നിടവിട്ട് പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കേണ്ട താണെന്ന് നിർദ്ദേശിക്കാവുന്നതാണ്.
(2) വനിതാ സമ്മതിദായകരെ സഹായിക്കുന്നതിനും, വനിതാ സമ്മതിദായകരുടെ വോട്ടെടുപ്പ കാര്യത്തിൽ പൊതുവിലും, ഏതെങ്കിലും വനിതാ സമ്മതിദായകരെ പരിശോധിക്കേണ്ടത് ആവശ്യ മായി വരുന്ന കാര്യത്തിൽ പ്രത്യേകിച്ചും, പ്രിസൈഡിംഗ് ആഫീസറെ സഹായിക്കുന്നതിനും പ്രിസൈഡിംഗ് ആഫീസർക്കോ വരണാധികാരിക്കോ ഒരു സ്ത്രീയെ പരിചാരികയുടെ ജോലിക്കായി നിയമിക്കാവുന്നതാണ്.
31. സമ്മതിദായകരെ തിരിച്ചറിയൽ.- (1) പ്രിസൈഡിംഗ് ആഫീസർക്ക് സമ്മതിദായകരെ തിരിച്ചറിയുന്നതിനോ വോട്ടെടുപ്പിൽ മറ്റുവിധത്തിൽ അദ്ദേഹത്തെ സഹായിക്കുന്നതിനോ ആയി യോഗ്യരെന്നു തോന്നുന്ന അങ്ങനെയുള്ള ആളുകളെ പോളിംഗ് സ്റ്റേഷനിൽ നിയമിക്കാവുന്നതാണ്.
(2) പോളിംഗ് സ്റ്റേഷനിലേക്ക് ഓരോ സമ്മതിദായകൻ പ്രവേശിക്കുമ്പോഴും അയാൾ പ്രിസൈഡിംഗ് ആഫീസറുടെയോ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള പോളിംഗ് ആഫീസറു ടെയോ മുമ്പാകെ, കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡോ അല്ലെ ങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള ഫോട്ടോ പതിച്ച മറ്റേതെങ്കിലും തിരി ച്ചറിയൽ രേഖയോ അല്ലെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള വോട്ടർ സ്ലിപ്പോ ഹാജരാക്കേണ്ടതും അപ്രകാരം ഹാജരാക്കുന്ന കാർഡിലേയോ രേഖയിലേയോ സ്ലിപ്പിലേയോ വിശ ദാംശങ്ങൾ സമ്മതിദായകന്റെ പേരും മറ്റ് വിവരങ്ങളും അടങ്ങിയ വോട്ടർപട്ടികയിലെ പ്രസക്തമായ ഉൾക്കുറിപ്പുമായി പരിശോധിച്ചശേഷം സമ്മതിദായകന്റെ ക്രമനമ്പരും പേരും മറ്റ് വിവരങ്ങളും വിളിച്ചു പറയേണ്ടതാണ്.
(3) ഒരു ബാലറ്റുപേപ്പർ ലഭിക്കുന്നതിനുള്ള ഒരു സമ്മതിദായകന്റെ അവകാശം തീരുമാനി ക്കുന്നതിനായി, പ്രിസൈഡിംഗ് ആഫീസറോ, പോളിംഗ് ആഫീസറോ അതതു സംഗതിപോലെ, വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പിലെ വെറും അക്ഷരത്തെറ്റോ അച്ചടി പിശകോ, അങ്ങനെയുള്ള ഉൾക്കുറിപ്പിൽ പറയുന്ന സമ്മതിദായകൻ അങ്ങനെയുള്ള ആളുമായി ഒരുപോലെയാണെന്ന് ബോദ്ധ്യപ്പെടുന്നപക്ഷം വകവയ്ക്കാതിരിക്കേണ്ടതാണ്.
(4) xxx
32. നിജസ്ഥിതിയെപ്പറ്റി തർക്കം പുറപ്പെടുവിക്കൽ- (1) ഏത് പോളിംഗ് ഏജന്റിനും ഒരു പ്രത്യേക സമ്മതിദായകനാണെന്ന് അവകാശപ്പെടുന്ന ആളിന്റെ നിജസ്ഥിതിയെപ്പറ്റി, ഓരോ തർക്ക ത്തിനും പത്തുരൂപാ വീതം പ്രിസൈഡിംഗ് ആഫീസറുടെ പക്കൽ മുൻകൂറായി കെട്ടിവച്ചുകൊണ്ട് തർക്കം ഉന്നയിക്കാവുന്നതാണ്.
(2) (1)-ാം ഉപചട്ടപ്രകാരം തർക്കം ഉന്നയിക്കുന്ന സംഗതിയിൽ, പ്രിസൈഡിംഗ് ആഫീസർ
(എ) ആൾ മാറാട്ടത്തിനുള്ള ശിക്ഷയെപ്പറ്റി തർക്കത്തിന് വിധേയനായ ആളിനെ താക്കീത് ചെയ്യേണ്ടതും;
(ബി) വോട്ടർ പട്ടികയിലെ പ്രസക്തഭാഗം മുഴുവനും വായിക്കേണ്ടതും ആ ഭാഗത്ത് സൂചിപ്പിക്കുന്ന ആൾ അയാൾ തന്നെയാണോ എന്ന് ചോദിക്കേണ്ടതും;
(സി) 21-ാം നമ്പർ ഫാറത്തിലുള്ള, തർക്കത്തിനു വിധേയമായ വോട്ടുകളുടെ പട്ടികയിൽ അയാളുടെ പേരും വിലാസവും ചേർക്കേണ്ടതും;
(ഡി) ആ പട്ടികയിൽ അയാളുടെ ഒപ്പ് ഇടാൻ ആവശ്യപ്പെടേണ്ടതും, ആണ്.
(3) പ്രിസൈഡിംഗ് ആഫീസർ അതിനുശേഷം, തർക്കം സംബന്ധിച്ച സമ്മറി എൻക്വയറി നടത്തേണ്ടതും അതിന്റെ ആവശ്യത്തിലേക്കായി.-
(എ) തർക്കിക്കുന്ന ആളിനോട് തർക്കത്തിന് ഉപോൽബലകമായ തെളിവ് ഹാജരാക്കാനും, തർക്കത്തിന് വിധേയനായ ആളിനോട് അയാളുടെ നിജസ്ഥിതി വെളിപ്പെടുത്തുന്നതിനുള്ള തെളി വുകൾ ഹാജരാക്കാനും ആവശ്യപ്പെടേണ്ടതും,
(ബി) അയാളുടെ നിജസ്ഥിതി ഉറപ്പുവരുത്തുന്നതിന്റെ ആവശ്യത്തിലേക്കായുള്ള ഏതു ചോദ്യവും തർക്കത്തിന് വിധേയനായ ആളിനോടു ചോദിക്കേണ്ടതും, അതിന്റെ ഉത്തരം അയാളോട് സത്യം ചെയ്തതു ബോധിപ്പിക്കാൻ ആവശ്യപ്പെടാവുന്നതും;
(സി) തർക്കത്തിന് വിധേയനായ ആളിനും തെളിവു നൽകാമെന്നു പറയുന്ന മറ്റേതെ ങ്കിലും ആളിനും സത്യവാചകം ചൊല്ലികൊടുക്കേണ്ടതും, ആണ്.
(4) അന്വേഷണത്തിനുശേഷം പ്രിസൈഡിംഗ് ആഫീസർ, തർക്കം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കരുതുന്നുവെങ്കിൽ തർക്കത്തിന് വിധേയനായ ആളിനെ വോട്ടുചെയ്യാൻ അനുവദിക്കേണ്ടതും, തർക്കം തെളിയിക്കപ്പെട്ടതായി അദ്ദേഹം കരുതുന്നപക്ഷം തർക്കത്തിന് വിധേയനായ ആളെ വോട്ടു ചെയ്യുന്നതിൽ നിന്നും തടയേണ്ടതുമാണ്.
(5) അന്വേഷണത്തിന്റെ അവസാനം തർക്കം നിസ്സാരമാണെന്നോ ഉത്തമവിശ്വാസത്തോടെ ചെയ്തതല്ല എന്നോ പ്രിസൈഡിംഗ് ആഫീസർക്ക് തോന്നുന്നപക്ഷം,
(1)-ാം ഉപചട്ടപ്രകാരം കെട്ടി വച്ച തുക സർക്കാരിലേക്ക് കണ്ടുകെട്ടുന്നതിന് നിർദ്ദേശിക്കേണ്ടതും മറ്റേതെങ്കിലും സംഗതികളിൽ അദ്ദേഹം, അത് തർക്കിക്കുന്ന ആളിന് മടക്കി കൊടുക്കേണ്ടതുമാണ്.
33. ആൾ മാറാട്ടത്തിനെതിരെയുള്ള മുൻകരുതലുകൾ- (1) ഓരോ സമ്മതിദായകന്റെയും നിജസ്ഥിതിയെപ്പറ്റി പോളിംഗ് ആഫീസർക്കോ പ്രിസൈഡിംഗ് ആഫീസർക്കോ, അതതു സംഗതി പോലെ, ബോദ്ധ്യമായാൽ അയാളുടെ ഇടതുകൈയിലെ ചൂണ്ടുവിരൽ പ്രിസൈഡിംഗ് ആഫീസറോ
പോളിംഗ് ആഫീസറോ പരിശോധിക്കുന്നതിനും അതിൽ മായാത്ത മഷികൊണ്ട് ഒരു അടയാളം ഇടുന്നതിനും അനുവദിക്കേണ്ടതാണ്.
(2) ഏതെങ്കിലും സമ്മതിദായകൻ (1)-ാം ഉപചട്ടപ്രകാരം ഇടതുകൈയിലെ ചൂണ്ടുവിരൽ പരിശോധിക്കുന്നതിനോ അടയാളമിടുന്നതിനോ വിസമ്മതിക്കുകയോ അല്ലെങ്കിൽ, അങ്ങനെ ഒരു അടയാളം അയാളുടെ ഇടതു ചൂണ്ടുവിരലിൽ ഉണ്ടെങ്കിലോ അല്ലെങ്കിൽ, അടയാളം മായ്ക്കച്ചുകളയു ന്നതിനുള്ള ഏതെങ്കിലും പ്രവൃത്തി ചെയ്യുകയാണെങ്കിലോ, അയാൾക്ക് ഏതെങ്കിലും ബാലറ്റു പേപ്പർ കൊടുക്കുകയോ, അയാളെ വോട്ടുചെയ്യാൻ അനുവദിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
(3) ഈ ചട്ടത്തിൽ ഒരു സമ്മതിദായകന്റെ ഇടതുകൈയിലെ ചൂണ്ടുവിരൽ എന്ന് പരാമർശം, ഒരു സമ്മതിദായകന്റെ ഇടതുകൈയിലെ ചൂണ്ടുവിരൽ ഇല്ലാത്ത സംഗതിയിൽ അയാളുടെ ഇടതു കൈയിലെ മറ്റേതെങ്കിലും വിരലുകളെന്നോ, ഇടതുകൈയിൽ വിരലുകളൊന്നുമില്ലായെങ്കിൽ, അയാളുടെ വലതുകൈയിലെ ചൂണ്ടുവിരലെന്നോ, മറ്റേതെങ്കിലും വിരലുകളെന്നോ, രണ്ടു കൈയിലും വിരലുകളില്ലായെങ്കിൽ അയാൾക്കുള്ള ഇടതോ വലത്തോ കൈയുടെ അഗ്രം എന്നോ മന സ്സിലാക്കേണ്ടതാണ്. −
(4) ഈ ചട്ടങ്ങൾ പ്രകാരം ഏതെങ്കിലും പഞ്ചായത്തിലെ ഒരു നിയോജകമണ്ഡലത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ ഒരു തിരഞ്ഞെടുപ്പിന്റെ തൊട്ടുപിന്നാലെ വീണ്ടും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ തിരഞ്ഞെടുപ്പു നടത്തുന്ന സംഗതിയിലോ, അല്ലെങ്കിൽ ഏതെങ്കിലും പഞ്ചായത്തിലെ ഒരു നിയോജകമണ്ഡലത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ ഒരു തിരഞ്ഞെടുപ്പിന്റെ തൊട്ടുപിന്നാലെ ആ നിയോജകമണ്ഡലം ഉൾപ്പെടുന്ന നിയമ സഭാ നിയോജകമണ്ഡലത്തിലോ ലോകസഭാ നിയോജകമണ്ഡലത്തിലോ ഭാരത തിരഞ്ഞെടുപ്പു കമ്മീഷൻ തിരഞ്ഞെടുപ്പു നടത്താൻ ഉദ്ദേശിക്കുന്ന സംഗതിയിലോ, അല്ലെങ്കിൽ ഭാരത തിരഞ്ഞെ ടുപ്പു കമ്മീഷൻ ഒരു തിരഞ്ഞെടുപ്പു നടത്തിയതിന്റെ തൊട്ടുപിന്നാലെ അങ്ങനെ തിരഞ്ഞെടുപ്പു നടത്തിയ നിയോജകണ്ഡലത്തിൽ ഉൾപ്പെട്ട ഏതെങ്കിലും പഞ്ചായത്തിലെ നിയോജകമണ്ഡല ത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ തിരഞ്ഞെടുപ്പു നടത്തുന്ന സംഗതിയിലോ, ഈ ചട്ട ത്തിൽ ഒരു സമ്മതിദായകന്റെ ഇടതു കയ്യിലെ ചൂണ്ടുവിരൽ എന്ന പരാമർശം, സംസ്ഥാന തിര ഞെടുപ്പു കമ്മീഷൻ നിശ്ചയിക്കുന്നു, അയാളുടെ ഇടതു കയ്യിലേയോ വലതു കയ്യിലേയോ ഒരു വിരൽ എന്നു മനസ്സിലാക്കേണ്ടതാണ്.
34. സമ്മതിദായകർക്ക് ബാലറ്റ് പേപ്പർ നൽകൽ.- (1) ഒരു പഞ്ചായത്തിലെ തിരഞ്ഞെടു പ്പിന് ഉദ്ദേശിച്ചുകൊണ്ടുള്ള ഓരോ ബാലറ്റുപേപ്പറിന്റേയും അതിനോട് ചേർന്ന കൗണ്ടർ ഫോയിലി ന്റേയും മറു പുറത്ത് അതു ഒരു സമ്മതിദായകന് നൽകുന്നതിനു മുമ്പായി തിരിച്ചറിയുന്നതിനുള്ള അടയാളത്തോടുകൂടിയ മുദ്ര പതിക്കേണ്ടതും, ഓരോ ബാലറ്റു പേപ്പറിന്റേയും മറുപുറത്ത് അത് നൽകുന്നതിന് മുമ്പായി, പ്രിസൈഡിംഗ് ആഫീസർ പൂർണ്ണമായി ഒപ്പിടേണ്ടതുമാണ്.
(2) പോളിംഗ് ആഫീസർ സമ്മതിദായകന് ബാലറ്റു പേപ്പർ കൊടുക്കുന്ന സമയത്ത്,-
(എ) വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പിൽ കാണിച്ചിരിക്കുന്ന സമ്മതിദായ കന്റെ വോട്ടർ പട്ടികയിലെ ക്രമനമ്പർ കൗണ്ടർ ഫോയിലിൽ രേഖപ്പെടുത്തേണ്ടതും,
(ബി) മേൽപറഞ്ഞ കൗണ്ടർഫോയിലിൽ സമ്മതിദായകന്റെ ഒപ്പോ വിരലടയാളമോ വാങ്ങേണ്ടതും, സമ്മതിദായകൻ അതിനു വിസമ്മതിക്കുന്ന പക്ഷം അയാൾക്ക് ബാലറ്റ് പേപ്പർ നിരസിക്കേണ്ടതും;
(സി) സമ്മതിദായകന് നൽകിയ ബാലറ്റ് പേപ്പറിന്റെ ക്രമനമ്പർ രേഖപ്പെടുത്താതെ, ബാലറ്റു പേപ്പർ കൊടുത്തു എന്ന് സൂചിപ്പിക്കുന്നതിനായി അടയാളപ്പെടുത്തിയ വോട്ടർ പട്ടികയിലെ അയാളെ സംബന്ധിക്കുന്ന ഉൾക്കുറിപ്പിന് അടിവരയിടേണ്ടതും;
(ഡി) വനിതാ സമ്മതിദായകരുടെ കാര്യത്തിൽ വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പിൽ ഉൾക്കുറിപ്പിന്റെ ഇടതു വശത്ത് ഒരു ശരി അടയാളം ഇടേണ്ടതും, ആണ്.
(3) പോളിംഗ് സ്റ്റേഷനിലെ ഏതൊരാളും ഒരു പ്രത്യേക സമ്മതിദായകന് കൊടുത്ത ബാലറ്റ് പേപ്പറിന്റെ ക്രമനമ്പർ കുറിച്ചെടുക്കാൻ പാടുള്ളതല്ല.
35. പോളിംഗ് സ്റ്റേഷനുകളിൽ വോട്ടു ചെയ്യുന്നതിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കലും വോട്ടു രേഖപ്പെടുത്തുന്നതിനുള്ള നടപടിക്രമവും.- (1) ബാലറ്റ് പേപ്പർ നൽകപ്പെട്ടിട്ടുള്ള ഓരോ സമ്മതിദായകനും പോളിംഗ് സ്റ്റേഷനുകളിൽ വോട്ടു ചെയ്യുന്നതിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കേണ്ടതാണ്.
(2) ഒരു സമ്മതിദായകൻ ബാലറ്റ് പേപ്പർ കിട്ടിയാലുടൻ
(എ) വോട്ടു ചെയ്യാനുള്ള ഒരു അറയിലേക്ക് നീങ്ങേണ്ടതും;
(ബി) അനന്തരം ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥികളുടെ പേരുകളും ചിഹ്നങ്ങളും അച്ച ടിച്ചിരിക്കുന്ന വശത്ത് അയാൾ വോട്ടു ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥിയുടെ ചിഹ്നത്തിലോ അതിനോടു ചേർന്നോ, അടയാളമിടാനുള്ള ആവശ്യത്തിലേക്കായി നൽകിയിട്ടുള്ള ഉപകരണം കൊണ്ട് ഒരു അടയാളമിടേണ്ടതും;
(സി) അയാളുടെ വോട്ടു മറയത്തക്ക രീതിയിൽ ബാലറ്റ് പേപ്പർ മടക്കേണ്ടതും,
(ഡി) ആവശ്യപ്പെടുകയാണെങ്കിൽ ബാലറ്റുപേപ്പറിലെ തിരിച്ചറിയുന്നതിനുള്ള അടയാളം പ്രിസൈഡിംഗ് ആഫീസറെ കാണിക്കേണ്ടതും;
(ഇ) മടക്കിയ ബാലറ്റ്പേപ്പർ ബാലറ്റു പെട്ടിയിൽ ഇടേണ്ടതും,
(എഫ്) പോളിംഗ് സ്റ്റേഷൻ വിട്ടുപോകേണ്ടതും, ആണ്.
(3) അനാവശ്യമായ കാലതാമസം കൂടാതെ ഓരോ സമ്മതിദായകനും വോട്ടു രേഖപ്പെടുത്തേ ണ്ടതാണ്.
(4) ഒരു സമ്മതിദായകൻ വോട്ടു രേഖപ്പെടുത്തുന്നതിനുള്ള അറയിൽ ഉള്ളപ്പോൾ മറ്റൊരു സമ്മതിദായകൻ അതിനകത്തു പ്രവേശിക്കുന്നത് അനുവദിക്കാൻ പാടില്ലാത്തതാണ്.
(5) ബാലറ്റു പേപ്പർ നൽകപ്പെട്ട ഒരു സമ്മതിദായകൻ പ്രിസൈഡിംഗ് ആഫീസർ താക്കീതു കൊടുത്തതിനുശേഷവും (2)-ാം ഉപചട്ടപ്രകാരമുള്ള ഏതെങ്കിലും നടപടിക്രമം അനുസരിക്കാൻ വിസമ്മതിക്കുന്നപക്ഷം, അയാൾ അതിൽ വോട്ടു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും പ്രിസൈഡിംഗ് ആഫീസറോ പ്രിസൈഡിംഗ് ആഫീസറുടെ നിർദ്ദേശപ്രകാരം പോളിംഗ് ആഫീ സറോ അയാൾക്കു കൊടുത്ത ബാലറ്റു പേപ്പർ തിരിച്ചുവാങ്ങേണ്ടതും അതിന്റെ മറുപുറത്ത് “റദ്ദാക്കി; വോട്ടു ചെയ്യുന്നതിനുള്ള നടപടിക്രമം ലംഘിച്ചു” എന്ന് എഴുതി പ്രിസൈഡിംഗ് ആഫീ സർ ഒപ്പിടേണ്ടതുമാണ്.
(6) “റദ്ദാക്കി; വോട്ടു ചെയ്യുന്നതിനുള്ള നടപടിക്രമം ലംഘിച്ചു” എന്നു രേഖപ്പെടുത്തിയ എല്ലാ ബാലറ്റ് പേപ്പറുകളും, “ബാലറ്റ് പേപ്പർ, വോട്ടു ചെയ്യുന്നതിനുള്ള നടപടിക്രമം ലംഘിച്ചു” എന്ന് എഴുതിയ പ്രത്യേകം കവറുകളിൽ സൂക്ഷിക്കേണ്ടതാണ്.
(7) (5)-ാം ഉപചട്ടപ്രകാരം റദ്ദാക്കപ്പെട്ട ഏതെങ്കിലും ബാലറ്റ് പേപ്പറിൽ രേഖപ്പെടുത്തിയ വോട്ടു കണക്കിലെടുക്കാൻ പാടില്ലാത്തതാണ്.
35 എ. വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് വോട്ട് ചെയ്യുന്നതിനുള്ള നടപടിക്രമം.- (1) ഒരു സമ്മതിദായകനെ വോട്ട് ചെയ്യാൻ അനുവദിക്കുന്നതിനുമുമ്പ് പോളിംഗ് ഓഫീസർ,- (എ) വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പിൽ കാണിച്ചിരിക്കുന്നതുപോലെ സമ്മ തിദായകന്റെ വോട്ടർ പട്ടികയിലെ ക്രമനമ്പർ, 21(എ.)-ാം നമ്പർ ഫോറത്തിലുള്ള വോട്ട് രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതും;
(ബി) മേൽപ്പറഞ്ഞ വോട്ട് രജിസ്റ്ററിൽ സമ്മതിദായകന്റെ ഒപ്പോ വിരലടയാളമോ വാങ്ങേണ്ടതും;
(സി) വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പിൽ അയാളെ വോട്ട് ചെയ്യാൻ അനുവദിച്ചു എന്ന് കാണിക്കാൻ സമ്മതിദായകന്റെ പേരിനു താഴെ വരയിടേണ്ടതുമാണ്.
(3) പോളിംഗ് സ്റ്റേഷനിലെ ഏതൊരാളും ഒരു പ്രത്യേക സമ്മതിദായകന് കൊടുത്ത ബാലറ്റ് പേപ്പറിന്റെ ക്രമനമ്പർ കുറിച്ചെടുക്കാൻ പാടുള്ളതല്ല.
35. പോളിംഗ് സ്റ്റേഷനുകളിൽ വോട്ടു ചെയ്യുന്നതിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കലും വോട്ടു രേഖപ്പെടുത്തുന്നതിനുള്ള നടപടിക്രമവും.- (1) ബാലറ്റ് പേപ്പർ നൽകപ്പെട്ടിട്ടുള്ള ഓരോ സമ്മതിദായകനും പോളിംഗ് സ്റ്റേഷനുകളിൽ വോട്ടു ചെയ്യുന്നതിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കേണ്ടതാണ്.
(2) ഒരു സമ്മതിദായകൻ ബാലറ്റ് പേപ്പർ കിട്ടിയാലുടൻ
(എ) വോട്ടു ചെയ്യാനുള്ള ഒരു അറയിലേക്ക് നീങ്ങേണ്ടതും;
(ബി) അനന്തരം ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥികളുടെ പേരുകളും ചിഹ്നങ്ങളും അച്ച ടിച്ചിരിക്കുന്ന വശത്ത് അയാൾ വോട്ടു ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥിയുടെ ചിഹ്നത്തിലോ അതിനോടു ചേർന്നോ, അടയാളമിടാനുള്ള ആവശ്യത്തിലേക്കായി നൽകിയിട്ടുള്ള ഉപകരണം കൊണ്ട് ഒരു അടയാളമിടേണ്ടതും;
(സി) അയാളുടെ വോട്ടു മറയത്തക്ക രീതിയിൽ ബാലറ്റ് പേപ്പർ മടക്കേണ്ടതും,
(ഡി) ആവശ്യപ്പെടുകയാണെങ്കിൽ ബാലറ്റുപേപ്പറിലെ തിരിച്ചറിയുന്നതിനുള്ള അടയാളം പ്രിസൈഡിംഗ് ആഫീസറെ കാണിക്കേണ്ടതും;
(ഇ) മടക്കിയ ബാലറ്റ്പേപ്പർ ബാലറ്റു പെട്ടിയിൽ ഇടേണ്ടതും,
(എഫ്) പോളിംഗ് സ്റ്റേഷൻ വിട്ടുപോകേണ്ടതും, ആണ്.
(3) അനാവശ്യമായ കാലതാമസം കൂടാതെ ഓരോ സമ്മതിദായകനും വോട്ടു രേഖപ്പെടുത്തേ ണ്ടതാണ്.
(4) ഒരു സമ്മതിദായകൻ വോട്ടു രേഖപ്പെടുത്തുന്നതിനുള്ള അറയിൽ ഉള്ളപ്പോൾ മറ്റൊരു സമ്മതിദായകൻ അതിനകത്തു പ്രവേശിക്കുന്നത് അനുവദിക്കാൻ പാടില്ലാത്തതാണ്.
(5) ബാലറ്റു പേപ്പർ നൽകപ്പെട്ട ഒരു സമ്മതിദായകൻ പ്രിസൈഡിംഗ് ആഫീസർ താക്കീതു കൊടുത്തതിനുശേഷവും (2)-ാം ഉപചട്ടപ്രകാരമുള്ള ഏതെങ്കിലും നടപടിക്രമം അനുസരിക്കാൻ വിസമ്മതിക്കുന്നപക്ഷം, അയാൾ അതിൽ വോട്ടു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും പ്രിസൈഡിംഗ് ആഫീസറോ പ്രിസൈഡിംഗ് ആഫീസറുടെ നിർദ്ദേശപ്രകാരം പോളിംഗ് ആഫീ സറോ അയാൾക്കു കൊടുത്ത ബാലറ്റു പേപ്പർ തിരിച്ചുവാങ്ങേണ്ടതും അതിന്റെ മറുപുറത്ത് “റദ്ദാക്കി; വോട്ടു ചെയ്യുന്നതിനുള്ള നടപടിക്രമം ലംഘിച്ചു” എന്ന് എഴുതി പ്രിസൈഡിംഗ് ആഫീ സർ ഒപ്പിടേണ്ടതുമാണ്.
(6) “റദ്ദാക്കി; വോട്ടു ചെയ്യുന്നതിനുള്ള നടപടിക്രമം ലംഘിച്ചു” എന്നു രേഖപ്പെടുത്തിയ എല്ലാ ബാലറ്റ് പേപ്പറുകളും, “ബാലറ്റ് പേപ്പർ, വോട്ടു ചെയ്യുന്നതിനുള്ള നടപടിക്രമം ലംഘിച്ചു” എന്ന് എഴുതിയ പ്രത്യേകം കവറുകളിൽ സൂക്ഷിക്കേണ്ടതാണ്.
(7) (5)-ാം ഉപചട്ടപ്രകാരം റദ്ദാക്കപ്പെട്ട ഏതെങ്കിലും ബാലറ്റ് പേപ്പറിൽ രേഖപ്പെടുത്തിയ വോട്ടു കണക്കിലെടുക്കാൻ പാടില്ലാത്തതാണ്.
35 എ. വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് വോട്ട് ചെയ്യുന്നതിനുള്ള നടപടിക്രമം.- (1) ഒരു സമ്മതിദായകനെ വോട്ട് ചെയ്യാൻ അനുവദിക്കുന്നതിനുമുമ്പ് പോളിംഗ് ഓഫീസർ,- (എ) വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പിൽ കാണിച്ചിരിക്കുന്നതുപോലെ സമ്മ തിദായകന്റെ വോട്ടർ പട്ടികയിലെ ക്രമനമ്പർ, 21(എ.)-ാം നമ്പർ ഫോറത്തിലുള്ള വോട്ട് രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതും;
(ബി) മേൽപ്പറഞ്ഞ വോട്ട് രജിസ്റ്ററിൽ സമ്മതിദായകന്റെ ഒപ്പോ വിരലടയാളമോ വാങ്ങേണ്ടതും;
(സി) വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പിൽ അയാളെ വോട്ട് ചെയ്യാൻ അനുവദിച്ചു എന്ന് കാണിക്കാൻ സമ്മതിദായകന്റെ പേരിനു താഴെ വരയിടേണ്ടതുമാണ്.
എന്നാൽ ഏതൊരാളെയും ഒരേദിവസം തന്നെ ഒന്നിലധികം സമ്മതിദായകരുടെ സഹായിയായി ഏതൊരു പോളിംഗ് സ്റ്റേഷനിലും പ്രവർത്തിക്കുന്നതിന് അനുവദിക്കാൻ പാടുള്ളതല്ല.
എന്നു മാത്രമല്ല, ഈ ചട്ടപ്രകാരം ഏതെങ്കിലും ദിവസം ഒരു സമ്മതിദായകന്റെ സഹായിയായി പ്രവർത്തിക്കുവാൻ ഏതെങ്കിലും ഒരാളെ അനുവദിക്കുന്നതിനുമുൻപായി സമ്മതിദായകനു വേണ്ടി അയാൾ രേഖപ്പെടുത്തുന്ന വോട്ട് രഹസ്യമായി സൂക്ഷിക്കുമെന്നും അതേദിവസം തന്നെ മറ്റൊരു പോളിംഗ് സ്റ്റേഷനിലും മറ്റൊരു സമ്മതിദായകന്റെയും സഹായിയായി അയാൾ പ്രവർത്തി ച്ചിട്ടില്ലായെന്നും പ്രതിജ്ഞ ചെയ്യുവാൻ അയാളോട് ആവശ്യപ്പെടേണ്ടതാണ്.
(2) അങ്ങനെയുള്ള എല്ലാ സംഗതിയിലും പ്രിസൈഡിംഗ് ഓഫീസർ 22-ാം നമ്പർ ഫാറത്തിൽ ഒരു രേഖ സൂക്ഷിക്കേണ്ടതാണ്.
35 ഡി. ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള വെട്ടെടുപ്പിൽ വോട്ടു ചെയ്യുന്നി ല്ലെന്ന് ഒരു സമ്മതിദായകൻ തീരുമാനിച്ചാൽ:- ഒരു സമ്മതിദായകൻ ഫാറം 21-എ-യിലെ വോട്ടു രജിസ്റ്ററിൽ വോട്ടർ പട്ടികയിലെ നമ്പർ രേഖപ്പെടുത്തുകയും 35 എ ചട്ടത്തിൽ ആവശ്യപ്പെടുന്ന പ്രകാരം കൈയൊപ്പോ വിരലടയാളമോ രേഖപ്പെടുത്തുകയും ചെയ്തതിനുശേഷം വോട്ടു ചെയ്യു ന്നില്ല എന്നു തീരുമാനിച്ചാൽ പ്രസ്തുത വിവരം പ്രിസൈഡിംഗ് ആഫീസർ 21 എ ഫാറത്തിലുള്ള വോട്ടു രജിസ്റ്ററിൽ മേൽപ്പറഞ്ഞ ഉൾക്കുറിപ്പിനെതിരെ ഇത് സംബന്ധിച്ച അഭിപ്രായക്കുറിപ്പ് രേഖ പ്പെടുത്തിയശേഷം സമ്മതിദായകന്റെ കൈയൊപ്പോ വിരലടയാളമോ രേഖപ്പെടുത്തേണ്ടതുമാണ്.
35.ഇ. ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടെടുപ്പിലെ ടെസ്റ്റേർഡ് വോട്ടുകൾ:-(1) ഒരു സമ്മതിദായകന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തി കഴിഞ്ഞ സംഗതിയിൽ യഥാർത്ഥ സമ്മതിദായകൻ താനാണെന്ന് സ്വയം അവകാശപ്പെട്ടുകൊണ്ട് ഒരാൾ വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സംഗതിയിൽ അയാളുടെ അനന്യതയെ സംബന്ധിച്ച പ്രിസൈഡിംഗ് ആഫീസർ ചോദിച്ചേക്കാവുന്ന ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം അയാൾ നൽകുന്ന പക്ഷം ബാലറ്റിംഗ് യൂണിറ്റ് മുഖേന വോട്ടു രേഖപ്പെടുത്തുന്നതിന് അനുവദിക്കുന്നതിനുപകരം സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിക്കാവുന്നതും അങ്ങനെയുള്ള മാതൃകയിലും അങ്ങനെയുള്ള ഭാഷയിലോ ഭാഷകളിലോ ഉള്ള വിവരങ്ങൾ അടങ്ങിയ ടെന്റേർഡ് ബാലറ്റ് പേപ്പർ അയാൾക്ക് നൽകേണ്ടതാണ്.
(2) അങ്ങനെയുള്ള ഓരോ വ്യക്തിയും ടെന്റേർഡ് ബാലറ്റ് പേപ്പർ കൊടുക്കുന്നതിനു മുമ്പായി 21 ബി നമ്പർ ഫാറത്തിൽ അയാളെ സംബന്ധിക്കുന്ന ഉൾക്കുറിപ്പിനെതിരെ അയാളുടെ പെരെഴുതേണ്ടതാണ്.
(3) ബാലറ്റ് പേപ്പർ ലഭിച്ചു കഴിഞ്ഞാലുടനെ അയാൾ,-
(എ) വോട്ടു ചെയ്യാനുള്ള അറയിലേക്ക് നീങ്ങേണ്ടതും;
(ബി) ബാലറ്റ് പേപ്പറിൽ അയാൾ വോട്ടു ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥിയുടെ ചിഹ്ന ത്തിലോ അതിനോടു ചേർന്നോ അടയാളമിടുന്നതിനുള്ള ആവശ്യത്തിലേക്കായി നൽകിയിട്ടുള്ള ഉപ കരണം കൊണ്ട് ‘X’ എന്ന അടയാളമിട്ട് വോട്ട രേഖപ്പെടുത്തേണ്ടതും;
(സി) അയാളുടെ വോട്ട് മറയത്തക്ക രീതിയിൽ ബാലറ്റ് പേപ്പർ മടക്കേണ്ടതും;
(ഡി) ആവശ്യപ്പെടുകയാണെങ്കിൽ ബാലറ്റ് പേപ്പറിലെ തിരിച്ചറിയുന്നതിനുള്ള അടയാളം പ്രിസൈഡിംഗ് ആഫീസറെ കാണിക്കേണ്ടതും;
(ഇ) അത് അതിനായി സൂക്ഷിച്ചിരിക്കുന്ന കവറിൽ ഇടുന്നതിനായി പ്രിസൈഡിംഗ് ആഫീറെ ഏൽപ്പിക്കേണ്ടതും;
(എഫ്) പോളിംഗ് സ്റ്റേഷൻ വിടേണ്ടതും, ആണ്.
(4) അന്ധതയോ മറ്റ് ശാരീരിക അവശതയോമുലം ഒരു സമ്മതിദായകന് പരസഹായം കൂടാതെ വോട്ട് രേഖപ്പെടുത്താൻ കഴിയില്ലെന്ന് ബോദ്ധ്യമായാൽ 35 സി ചട്ടത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള അതേ നടപടിപ്രകാരം സമ്മതിദായകനുവേണ്ടി അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വോട്ട് രേഖപ്പെടു ത്തുന്നതിനായി ഒരു സഹായിയെ കൊണ്ടു പോകുന്നതിന് പ്രിസൈഡിംഗ് ആഫീസർ അനുവദി ക്കേണ്ടതാണ്.
35 എഫ്. ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രം മുഖേന വോട്ട് രേഖപ്പെടുത്തിന്നതിനുള്ള അറയിലേക്ക് വോട്ടിംഗ് നടക്കുന്ന സമയത്ത് പ്രിസൈഡിംഗ് ആഫീസർ പ്രവേശിക്കുന്നത്:- (1) ബാല റ്റിംഗ് യൂണിറ്റ് കേടുവരുത്തുന്നതിനുള്ള ശ്രമമോ, അതിന്റെ പ്രവർത്തനത്തിൽ അനാവശ്യമായ ഇട പെടലുകളോ ഇല്ല എന്നുറപ്പ് വരുത്തുന്നതിന് ആവശ്യമായേക്കാവുന്ന അങ്ങനെയുള്ള നടപടി എടു ക്കുന്നതിന് പ്രിസൈഡിംഗ് ആഫീസർക്ക് വോട്ടെടുപ്പിനായി തയ്യാറാക്കിയിരിക്കുന്ന അറയിലേക്ക് വോട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോൾപ്പോലും പ്രവേശിക്കാവുന്നതാണ്.
(2) വോട്ട് ചെയ്യുന്നതിനായി പ്രവേശിക്കുന്ന ഒരു സമ്മതിദായകൻ ബാലറ്റിംഗ് യൂണിറ്റിനെ കേടുവരുത്തുവാനുള്ള ശ്രമമോ അതിന്റെ പ്രവർത്തനത്തിൽ അനാവശ്യമായി ഇടപെടുന്നതായോ ദീർഘനേരം വോട്ടിംഗിനുള്ള അറയിൽ സമയം ചെലവിടുന്നതായോ പ്രിസൈഡിംഗ് ആഫീസർക്ക് സംശയം തോന്നിയാൽ അദ്ദേഹത്തിന് വോട്ട് ചെയ്യുന്നതിനുള്ള അറയിൽ പ്രവേശിക്കുന്നതിനും സുഗമമായും ക്രമമായും വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനാവശ്യമായേക്കാവുന്ന അങ്ങനെയുള്ള നടപടി എടുക്കാവുന്നതാണ്.
(3) ഒന്നാം ഉപചട്ടപ്രകാരമോ (2)-ാം ഉപചട്ടപ്രകാരമോ പ്രിസൈഡിംഗ് ആഫീസർ വോട്ടു ചെയ്യു ന്നതിനുള്ള അറയിൽ പ്രവേശിക്കുമ്പോൾ ഹാജരുള്ള പോളിംഗ് ഏജന്റുമാർ ആവശ്യപ്പെടുകയാ ണ്ടെങ്കിൽ അവരെക്കുടി പ്രിസൈഡിംഗ് ആഫീസറെ അനുഗമിക്കാൻ അനുവദിക്കേണ്ടതാണ്.
(4) ഒന്നിൽക്കൂടുതൽ സ്ഥാനങ്ങളിലേക്ക് വോട്ട് ചെയ്യേണ്ട സംഗതിയിൽ സമ്മതിദായകൻ എല്ലാ സ്ഥാനങ്ങളിലേക്കും വോട്ട് ചെയ്യാതിരിക്കുകയോ, എൻഡ് ബട്ടൺ അമർത്താതെ വോട്ടിംഗ് കമ്പാർട്ടു മെന്റ് വിടുകയോ ചെയ്യുന്ന സാഹചര്യത്തിൽ പ്രിസൈഡിംഗ് ആഫീസർ വോട്ട് ചെയ്യാനുള്ള അറ യിൽ പ്രവേശിച്ച് എൻഡ് ബട്ടൺ അമർത്തി വോട്ടിംഗ് പൂർത്തിയാക്കുകയും, അക്കാര്യം 21 എ-യിൽ പറയുന്ന വോട്ട് രജിസ്റ്ററിൽ റിമാർക്ക് കോളത്തിൽ രേഖപ്പെടുത്തേണ്ടതുമാണ്.
35 ജി. ബുത്ത് പിടിച്ചടക്കാൻ കേസുകളിൽ വോട്ടിംഗ് യന്ത്രം നിർത്തൽ ചെയ്യൽ- ഏതെ ങ്കിലും ഒരു പോളിംഗ് സ്റ്റേഷനിലോ പോളിംഗിനായി തിരഞ്ഞെടുത്ത സ്ഥലത്തോ ബുത്ത് പിടിച്ചട ക്കൽ നടക്കുന്നതിനായി പ്രിസൈഡിംഗ് ഓഫീസർക്ക് അഭിപ്രായമുള്ള പക്ഷം, വീണ്ടും വോട്ടെടുപ്പ നടക്കുന്നില്ല എന്നുറപ്പ് വരുത്തുന്നതിനായി ഉടൻതന്നെ കൺട്രോൾ യൂണിറ്റ് അടയ്ക്കുകയും കൺട്രോൾ യൂണിറ്റിൽ നിന്നും ബാലറ്റിംഗ് യൂണിറ്റ് വേർപെടുത്തുകയും ചെയ്യേണ്ടതാണ്.
36. അന്ധരോ അവശരോ ആയ സമ്മതിദായകരുടെ വോട്ടു രേഖപ്പെടുത്തൽ.- (1) അന്ധതയോ മറ്റു ശാരീരിക അവശതയോ മൂലം ഒരു സമ്മതിദായകന് ബാലറ്റുപേപ്പറിലെ ചിഹ്നം തിരി ച്ചറിയാനോ, പരസഹായം കൂടാതെ അതിൽ ഒരു അടയാളം ഇടാനോ കഴിയുകയില്ലെന്ന് പ്രിസൈഡിംഗ് ആഫീസർക്ക് ബോദ്ധ്യപ്പെടുന്ന പക്ഷം, സമ്മതിദായകനുവേണ്ടി അദ്ദേഹത്തിന്റെ അഭിലാഷപ്രകാരം വോട്ടു രേഖപ്പെടുത്തുന്നതിനും ആവശ്യമാകുന്നപക്ഷം അദ്ദേഹത്തിന്റെ വോട്ടു മറയത്തക്ക രീതിയിൽ ബാലറ്റുപേപ്പർ മടക്കി ബാലറ്റ് പെട്ടിയിൽ ഇടുന്നതിനുമായി പതിനെട്ടു വയസ്സിൽ കുറയാത്ത പ്രായമുള്ള ഒരു മിത്രത്തെ സഹായിയായി വോട്ടുചെയ്യാനുള്ള അറയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിന് പ്രിസൈഡിംഗ് ആഫീസർ അനുവദിക്കേണ്ടതാണ്. എന്നാൽ ഏതൊരാളെയും ഒരേ ദിവസം തന്നെ ഒന്നിലധികം സമ്മതിദായകരുടെ സഹായ ത്തിനായി ഏതൊരു പോളിംഗ് സ്റ്റേഷനിലും പ്രവർത്തിക്കുന്നതിന് അനുവദിക്കാൻ പാടുള്ളതല്ല
എന്നുമാത്രമല്ല, (1)-ാം ഉപചട്ടപ്രകാരം ഏതെങ്കിലും ദിവസം ഒരു സമ്മതിദായകന്റെ സഹാ യിയായി പ്രവർത്തിക്കുവാൻ ഏതെങ്കിലും ഒരാളെ അനുവദിക്കുന്നതിന് മുമ്പായി, സമ്മതിദായകനു വേണ്ടി അയാൾ രേഖപ്പെടുത്തുന്ന വോട്ടു രഹസ്യമായി സൂക്ഷിക്കുമെന്നും അതേ ദിവസം തന്നെ ഒരു പോളിംഗ് സ്റ്റേഷനിലും മറ്റൊരു സമ്മതിദായകന്റെയും സഹായിയായി അയാൾ പ്രവർത്തിച്ചി ട്ടില്ലായെന്നും പ്രതിജ്ഞ ചെയ്യുവാൻ ആവശ്യപ്പെടേണ്ടതാണ്.
(2) അങ്ങനെയുള്ള എല്ലാ സംഗതിയിലും പ്രിസൈഡിംഗ് ആഫീസർ 22-ാം നമ്പർ ഫാറത്തിൽ ഒരു രേഖ സൂക്ഷിക്കേണ്ടതാണ്.
37. ഉപയോഗശൂന്യമായ ബാലറ്റു പേപ്പറുകൾ.- (1) ഒരു സമ്മതിദായകൻ അശ്രദ്ധമായി കൈകാര്യം ചെയ്തതുകൊണ്ട്, അത് അങ്ങനെയുള്ള രീതിയിൽ ഒരു ബാലറ്റ് പേപ്പറായി സൗകര്യ പൂർവ്വം ഉപയോഗിക്കാൻ സാധിക്കാതെ വരുന്ന സംഗതിയിൽ, പ്രിസൈഡിംഗ് ആഫീസർക്ക് തിരിച്ചുകൊടുക്കാവുന്നതും, അങ്ങനെ സംഭവിച്ചത് അയാളുടെ അശ്രദ്ധ മൂലമാണെന്ന് ബോദ്ധ്യപ്പെ
ടുകയും ചെയ്യുന്നപക്ഷം, പ്രിസൈഡിംഗ് ആഫീസർ മറ്റൊരു ബാലറ്റുപേപ്പർ അയാൾക്ക് കൊടുക്കേണ്ടതും, തിരികെ വാങ്ങുന്ന ഉപയോഗ ശൂന്യമായ ബാലറ്റുപേപ്പറിലും അതിന്റെ കൗണ്ടർ ഫോയിലിലും “ഉപയോഗശൂന്യം; റദ്ദാക്കി” എന്ന് എഴുതി ഒപ്പിടേണ്ടതുമാണ്.
(2) (1)-ാം ഉപചട്ടപ്രകാരം റദ്ദാക്കിയ എല്ലാ ബാലറ്റ് പേപ്പറുകളും ഒരു പ്രത്യേക കവറിൽ സൂക്ഷിക്കേണ്ടതാണ്.
38. ടെന്റേർഡ് വോട്ടുകൾ.- (1) ഒരു സമ്മതിദായകന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തി കഴിഞ്ഞ സംഗതിയിൽ, യഥാർത്ഥ സമ്മതിദായകൻ താനാണെന്ന് സ്വയം അവകാശപ്പെട്ടുകൊണ്ട് ഒരാൾ ബാലറ്റുപേപ്പറിന് അപേക്ഷിക്കുകയാണെങ്കിൽ, അയാളുടെ അനന്യതയെ സംബന്ധിച്ച പ്രിസൈഡിംഗ് ആഫീസർ ചോദിച്ചേക്കാവുന്ന ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം അയാൾ നൽകുന്നപക്ഷം, ഈ ചട്ടത്തിലെ മറ്റു വ്യവസ്ഥകൾക്ക് വിധേയമായി, മറ്റേതൊരു സമ്മതിദായക നെയും പോലെ ഒരു ബാലറ്റു പേപ്പറിൽ (ഈ ചട്ടങ്ങളിൽ ഇതിനുശേഷം ടെന്റേർഡ് ബാലറ്റ് പേപ്പർ എന്നാണ് പറയുക) വോട്ടു ചെയ്യുവാൻ അയാൾക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.
(2) അങ്ങനെയുള്ള ഓരോ വ്യക്തിയും ടെന്റേർഡ് ബാലറ്റുപേപ്പർ കിട്ടുന്നതിനു മുമ്പായി, 23-ാം നമ്പർ ഫാറത്തിലുള്ള പട്ടികയിൽ അയാളെ സംബന്ധിക്കുന്ന കുറിപ്പിനെതിരെ അയാളുടെ പേരെഴുതി ഒപ്പിടേണ്ടതാണ്.
(3) ഒരു ടെന്റേർഡ് ബാലറ്റ് പേപ്പർ, താഴെ പറയുന്ന കാര്യങ്ങളൊഴിച്ച്, പോളിംഗ് സ്റ്റേഷനിൽ ഉപയോഗിക്കുന്ന മറ്റ് ബാലറ്റ് പേപ്പർ പോലെ തന്നെയായിരിക്കും, അതായത്,-
(എ) ടെന്റേർഡ് ബാലറ്റ് പേപ്പർ, പോളിംഗ് സ്റ്റേഷന്റെ ആവശ്യത്തിനായി കൊടുത്തിരിക്കുന്ന ആകെ ബാലറ്റുപേപ്പറുകളുടെ ക്രമ നമ്പർ പ്രകാരം അവസാനത്തേതും;
(ബി) അങ്ങനെയുള്ള ബാലറ്റ് പേപ്പറിന്റെയും അതിന്റെ കൗണ്ടർ ഫോയിലിന്റെയും പുറകിൽ ‘ടെന്റേർഡ് ബാലറ്റ് പേപ്പർ” എന്ന് പ്രിസൈഡിംഗ് ആഫീസർ സ്വന്തം കൈയക്ഷരത്തിൽ എഴുതി ഒപ്പിട്ടതും, ആയിരിക്കേണ്ടതാണ്.
(4) സമ്മതിദായകൻ വോട്ടു ചെയ്യാനുള്ള അറയിൽവെച്ച് ബാലറ്റുപേപ്പറിൽ വോട്ടു രേഖപ്പെ ടുത്തുകയും അതു മടക്കുകയും ചെയ്തതിനുശേഷം ബാലറ്റുപെട്ടിയിൽ ഇടുന്നതിനു പകരം പ്രിസൈഡിംഗ് ആഫീസർക്ക് കൊടുക്കേണ്ടതും, ഈ ആവശ്യത്തിലേക്കായി പ്രത്യേകം വച്ചിരി ക്കുന്ന കവറിൽ അദ്ദേഹം അതു സൂക്ഷിക്കേണ്ടതുമാണ്.
39. വോട്ടെടുപ്പ് അവസാനിപ്പിക്കൽ.- (1) 5-ാം ചട്ടപ്രകാരമുള്ള നോട്ടീസിൽ വോട്ടെടുപ്പ അവസാനിപ്പിക്കാൻ നിശ്ചയിച്ചിട്ടുള്ള സമയത്ത് പ്രിസൈഡിംഗ് ആഫീസർ പോളിംഗ് സ്റ്റേഷൻ അടയ്ക്കക്കേണ്ടതും അതിനു ശേഷം പോളിംഗ് സ്റ്റേഷനിലേക്ക് ഒരു സമ്മതിദായകനെയും പ്രവേശി പ്പിക്കുവാൻ പാടില്ലാത്തതും ആണ്. എന്നാൽ പോളിംഗ് സ്റ്റേഷൻ അടയ്ക്കുന്നതിന് മുമ്പ് പോളിംഗ് സ്റ്റേഷനിൽ വോട്ടു ചെയ്യാ നായി ഹാജരായിരിക്കുന്ന എല്ലാ സമ്മതിദായകർക്കും പ്രിസൈഡിംഗ് ആഫീസർ ആവശ്യമായ ഐഡന്റിറ്റി സ്ലിപ്പ് നൽകേണ്ടതും, അവരെക്കുടി വോട്ട് രേഖപ്പെടുത്തുവാൻ അനുവദിക്കേണ്ടതുണ്ട്.
(2) ഒരു പോളിംഗ് സ്റ്റേഷൻ അടയ്ക്കുന്നതിന് മുമ്പ് ഒരു സമ്മതിദായകൻ വോട്ടു ചെയ്യുന്നതിനായി ഹാജരായിരുന്നോ എന്ന പ്രശ്നം ഉദിക്കുന്ന പക്ഷം, അക്കാര്യത്തിലുള്ള പ്രിസൈഡിംഗ് ആഫീസറുടെ തീരുമാനം അന്തിമമായിരിക്കുന്നതാണ്.
40. വോട്ടെടുപ്പിനു ശേഷം ബാലറ്റുപെട്ടി സീൽ ചെയ്യൽ.- (1) വോട്ടെടുപ്പ് അവസാനിപ്പിച്ചു കഴിഞ്ഞാൽ കഴിയുന്നത്ര വേഗത്തിൽ പ്രിസൈഡിംഗ് ആഫീസർ, ബാലറ്റുപെട്ടിയുടെ വിടവ് അടയ്ക്കക്കേണ്ടതും ബാലറ്റുപെട്ടിയിലെ വിടവു അടയ്ക്കാൻ യാന്ത്രികോപായങ്ങളൊന്നുമില്ലെങ്കിൽ അദ്ദേഹം വിടവ് സീൽ വച്ച് അടയ്ക്കക്കേണ്ടതും, അവിടെ ഹാജരുള്ള ഏതു പോളിംഗ് ഏജന്റിനെയും അയാളുടെ സീൽ വയ്ക്കാൻ അനുവദിക്കേണ്ടതുമാണ്.
(2) ബാലറ്റുപെട്ടി അതിനുശേഷം സീൽവച്ച് ഭദ്രമായി സൂക്ഷിക്കേണ്ടതാണ്.
(3) ആദ്യത്തെ ബാലറ്റുപെട്ടി നിറഞ്ഞതുകൊണ്ട് രണ്ടാമതൊരു ബാലറ്റുപെട്ടി ഉപയോഗി ക്കേണ്ട ആവശ്യം ഉണ്ടാകുന്ന സംഗതിയിൽ, മറ്റൊരു ബാലറ്റുപെട്ടി ഉപയോഗിക്കുന്നതിനു മുമ്പായി ആദ്യത്തെ പെട്ടി (1)-ഉം (2)- ഉം ഉപചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന പ്രകാരം അടച്ച്, സീൽ വച്ച ഭ്രദമായി സൂക്ഷിക്കേണ്ടതാണ്.
41. ബാലറ്റു പേപ്പറിന്റെ കണക്കുകൾ.- (1) ബാലറ്റു പെട്ടികൾ സീൽ ചെയ്ത ശേഷം പ്രിസൈഡിംഗ് ആഫീസർ 24-ാം നമ്പർ ഫാറത്തിന്റെ ഭാഗം I-ൽ ബാലറ്റ് പേപ്പറിന്റെ ഒരു കണക്ക് തയ്യാറാക്കേണ്ടതും അത് “ബാലറ്റ് പേപ്പറിന്റെ കണക്ക്” എന്ന മേൽക്കുറിപ്പോടുകൂടി ഒരു പ്രത്യേക കവറിൽ ഇടേണ്ടതുമാണ്.
(2) പ്രിസൈഡിംഗ് ആഫീസർ, പോളിംഗ് സ്റ്റേഷനിൽ ഹാജരുള്ള എല്ലാ പോളിംഗ് ഏജന്റു മാർക്കും ബാലറ്റുപേപ്പറിന്റെ കണക്കിലെ ഉൾക്കുറിപ്പുകളുടെ ഒരു ശരിപ്പകർപ്പ്, അവരിൽ നിന്നും അതിനുള്ള രസീതുവാങ്ങിയശേഷം കൊടുക്കേണ്ടതും അത് ഒരു ശരിപ്പകർപ്പായി സാക്ഷ്യപ്പെടു ത്തേണ്ടതുമാണ്.
41 ഏ. ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രം മുഖേന രേഖപ്പെടുത്തിയ വോട്ടുകളുടെ കണ ക്കുകൾ:- (1) വോട്ടെടുപ്പ് അവസാനിച്ചതിനുശേഷം പ്രിസൈഡിംഗ് ആഫീസർ 24എ നമ്പർ ഫോറ ത്തിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്കുകൾ തയ്യാറാക്കേണ്ടതും അത് ‘രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്കുകൾ’ എന്ന മേൽക്കുറിപ്പോടുകൂടി ഒരു പ്രത്യേക കവറിൽ ഉള്ളടക്കം ചെയ്യേ ണ്ടതുമാണ്.
(2) പ്രിസൈഡിംഗ് ആഫീസർ വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്ത് പോളിംഗ് സ്റ്റേഷനിൽ ഹാജരുള്ള എല്ലാ പോളിംഗ് ഏജന്റുമാർക്കും 24എ നമ്പർ ഫാറത്തിൽ തയ്യാറാക്കിയിട്ടുള്ള ഉൾക്കു റിപ്പുകളുടെ ഒരു ശരിപ്പകർപ്പ് അവരിൽ നിന്നും അതിനുള്ള രസീത വാങ്ങിയശേഷം നൽകേണ്ടതും അത് ശരിപ്പകർപ്പായി സാക്ഷ്യപ്പെടുത്തേണ്ടതുമാണ്.)
42. മറ്റു പായ്ക്കറ്റുകൾ സീൽ വയ്ക്കൽ. (1) പ്രിസൈഡിംഗ് ആഫീസർ,- (എ) 34-ാം ചട്ടം (2)-ാം ഉപചട്ടപ്രകാരമുള്ള വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പും;
(ബി) ഉപയോഗിച്ച ബാലറ്റു പേപ്പറുകളുടെ കൗണ്ടർ ഫോയിലുകളും;
(സി) 34-ാം ചട്ടം (1)-ാം ഉപചട്ടപ്രകാരം പ്രിസൈഡിംഗ് ആഫീസർ പൂർണ്ണമായി ഒപ്പിട്ടതും എന്നാൽ സമ്മതിദായകർക്ക് കൊടുത്തതല്ലാത്തതുമായ ബാലറ്റ് പേപ്പറുകളും;
(ഡി) സമ്മതിദായകർക്ക് കൊടുത്തതല്ലാത്ത മറ്റ് ബാലറ്റ് പേപ്പറുകളും;
(ഇ) 35-ാം ചട്ടപ്രകാരം റദ്ദാക്കിയ ബാലറ്റ് പേപ്പറുകളും;
(എഫ്) റദ്ദാക്കിയ മറ്റേതെങ്കിലും ബാലറ്റു പേപ്പറുകളും;
(ജി) ടെന്റേർഡ് ബാലറ്റ് പേപ്പറുകളുടെ കവറുകളും, 23-ാം നമ്പർ ഫാറത്തിലുള്ള പട്ടിക അടങ്ങിയ കവറുകളും;
(എച്ച്) 21-ാം നമ്പർ ഫാറത്തിലുള്ള, തർക്കിക്കപ്പെട്ട വോട്ടുകളുടെ പട്ടികയും;
(ഐ) പ്രത്യേകം സീൽ ചെയ്ത പായ്ക്കറ്റിൽ സൂക്ഷിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനോ വരണാധികാരിയോ നിർദ്ദേശിച്ചിട്ടുള്ള മറ്റേതെങ്കിലും പേപ്പറുകളും, പ്രത്യേകം പായ്ക്കറ്റുകളിൽ ആക്കി സീൽ വയ്ക്കക്കേണ്ടതാണ്.
(2) അങ്ങനെയുള്ള ഓരോ പായ്ക്കറ്റിലും, പ്രിസൈഡിംഗ് ആഫീസറുടെയും പോളിംഗ്സ്റ്റേഷനിൽ ഹാജരായിരിക്കുകയും അതിൽ തന്റെ സീൽ വയ്ക്കുന്നതിന് താൽപ്പര്യപ്പെടുകയും ചെയ്യുന്ന സ്ഥാനാർത്ഥിയുടെയോ, അയാളുടെ തിരഞ്ഞെടുപ്പു ഏജന്റിന്റേയോ, പോളിംഗ് ഏജന്റിന്റേയോ സീലും പതിക്കേണ്ടതാണ്.
42.എ. ഇലക്ട്രോണിക്സ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടെടുപ്പിനുശേഷം വോട്ടിംഗ് യന്ത്രം സീൽ ചെയ്യൽ:- (1) വോട്ടെടുപ്പ് അവസാനിച്ചുകഴിഞ്ഞാൽ കഴിയുന്നത്ര വേഗത്തിൽ പ്രിസൈ
ഡിംഗ് ആഫീസർ വീണ്ടും വോട്ട് രേഖപ്പെടുത്താതിരിക്കുന്നത് ഉറപ്പ് വരുത്തുന്നതിനായി കൺട്രോൾ യൂണിറ്റ് അടക്കേണ്ടതും, ബാലറ്റിംഗ് യൂണിറ്റ് കൺട്രോൾ യൂണിറ്റിൽ നിന്നും വേർപെടുത്തേണ്ടതുണ്ട്.
(2) അതിനുശേഷം കൺട്രോൾ യൂണിറ്റും ബാലറ്റിംഗ് യൂണിറ്റും സംസ്ഥാന ഇലക്ഷൻ കമ്മീ ഷൻ നിർദ്ദേശിക്കാവുന്ന രീതിയിൽ വേർതിരിച്ച് സീൽ ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കേണ്ടതും യാതൊരു കാരണവശാലും സീൽ പൊട്ടിക്കാതെ, യൂണിറ്റുകൾ തുറക്കാൻ സാധിക്കാത്തവിധത്തിൽ മുദ്രവച്ച് സംരക്ഷിക്കേണ്ടതുമാണ്.
(3) പോളിംഗ് സ്റ്റേഷനിൽ ഹാജരുള്ള ഏത് പോളിംഗ് ഏജന്റിനെയും അവർ ആഗ്രഹിക്കുക യാണെങ്കിൽ അവരുടെ മുദ്ര പതിപ്പിക്കുന്നതിന് അനുവദിക്കേണ്ടതാണ്.
42ബി. ഇലക്സ്ട്രോണിക്സ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടെടുപ്പിനുശേഷം മറ്റ് പായ്ക്കറ്റുകൾ സിൽ വയ്ക്കക്കൽ;- (1) പ്രിസൈഡിംഗ് ആഫീസർ.-
(എ) വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പ്;
(ബി.) 21 എ നമ്പർ ഫാറത്തിലുള്ള വോട്ട് രജിസ്റ്റർ;
(സി) ടെന്റേർഡ് ബാലറ്റ് പേപ്പറുകൾ അടങ്ങിയ കവറും ഫാറം 21 ബി പ്രകാരമുള്ള ലിസ്റ്റും;
(ഡി) 21-ാം നമ്പർ ഫാറത്തിലുള്ള തർക്കിക്കപ്പെട്ട വോട്ടുകളുടെ പട്ടിക;
(ഇ) പ്രത്യേകം സീൽ ചെയ്ത പായ്ക്കറ്റിൽ സൂക്ഷിക്കണമെന്ന് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള മറ്റേതെങ്കിലും പേപ്പറുകളും; പ്രത്യേകം പായ്ക്കറ്റുകളിൽ ആക്കി സീൽ വയ്ക്കേണ്ടതാണ്.
(2) (1)-ാം ഉപചട്ടത്തിൽ വിവരിക്കുന്ന ഓരോ പായ്ക്കറ്റിലും പ്രിസൈഡിംഗ് ആഫീസറുടെയും, പോളിംഗ് സ്റ്റേഷനിൽ ഹാജരായിരിക്കുകയും അതിൽ തന്റെ സീൽ വയ്ക്കുന്നതിന് താൽപ്പര്യപ്പെടു കയും ചെയ്യുന്ന സ്ഥാനാർത്ഥിയുടെയോ, അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റെയോ അല്ലെങ്കിൽ പോളിംഗ് ഏജന്റിന്റെയോ സീൽ പതിക്കേണ്ടതാണ്.)
43. വരണാധികാരിക്ക് ബാലറ്റ് പെട്ടികളും മറ്റും എത്തിച്ചുകൊടുക്കൽ- (1) പ്രിസൈഡിംഗ് ആഫീസർ,-
(എ) ബാലറ്റ് പെട്ടികൾ;
(ബി) ബാലറ്റ് പേപ്പറിന്റെ കണക്ക്;
(സി) 42-ാം ചട്ടപ്രകാരമുള്ള സീൽവച്ച പായ്ക്കറ്റുകൾ;
(ഡി) വോട്ടെടുപ്പിനുപയോഗിച്ച മറ്റു പേപ്പറുകളും സാമഗ്രികളും, എന്നിവ വരണാധികാരി നിർദ്ദേശിക്കുന്നതായ സ്ഥലങ്ങളിൽ ഏൽപ്പിച്ചുകൊടുക്കുകയോ കൊടുപ്പിക്കുകയോ ചെയ്യേണ്ടതാണ്.
(2) എല്ലാ ബാലറ്റുപെട്ടികളും, പായ്ക്കറ്റുകളും, മറ്റു പേപ്പറുകളും സാമഗ്രികളും സുരക്ഷി തമായി എത്തിക്കുന്നതിനും വോട്ടെണ്ണൽ ആരംഭിക്കുന്നതുവരെയുള്ള അവയുടെ സുരക്ഷിതമായ സൂക്ഷിപ്പിനും ആവശ്യമായ ഏർപ്പാടുകൾ വരണാധികാരി ചെയ്യേണ്ടതാണ്.
43 എ. ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രം മുതലായവ വരണാധികാരിക്ക് എത്തിച്ചുകൊടുക്കൽ- (1) പ്രിസൈഡിംഗ് ആഫീസർ.-
(എ) വോട്ടിംഗ് യന്ത്രം;
(ബി.) 24 എ. നമ്പർ ഫാറത്തിൽ രേഖപ്പെടുത്തിയ കണക്കുകൾ,
(സി) 42 ബി ചട്ടപ്രകാരമുള്ള സീൽവച്ച പായ്ക്കറ്റുകൾ;
(ഡി) വോട്ടെടുപ്പിന് ഉപയോഗിച്ച മറ്റു പേപ്പറുകൾ എന്നിവ വരണാധികാരി നിർദ്ദേശിക്കുന്ന തായ സ്ഥലങ്ങളിൽ ഏൽപ്പിച്ചുകൊടുക്കുകയോ കൊടുപ്പിക്കുകയോ ചെയ്യേണ്ടതാണ്.
(2) വോട്ടിംഗ് യന്ത്രവും പായ്ക്കറ്റുകളും മറ്റ് പേപ്പറുകളും സാമഗ്രികളും സുരക്ഷിതമായി എത്തി ക്കുന്നതിനും വോട്ടെണ്ണൽ ആരംഭിക്കുന്നതുവരെ അവയുടെ സുരക്ഷിതമായ സൂക്ഷിപ്പിന് ആവശ്യ മായ ഏർപ്പാടുകൾ വരണാധികാരി ചെയ്യേണ്ടതാണ്.)
44. വോട്ടെണ്ണൽ സ്ഥലത്തെ അനുചിതമായ പെരുമാറ്റം.- വോട്ടെണ്ണൽ സ്ഥലത്തും സമയത്തും അനുചിതമായി പെരുമാറുകയോ വരണാധികാരിയുടെ നിയമാനുസൃതമായ നിർദ്ദേശ ങ്ങൾ അനുസരിക്കാതിരിക്കുകയോ ചെയ്യുന്ന ഏതൊരാളെയും, വരണാധികാരിക്കോ, ഡ്യൂട്ടിയിലുള്ള ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനോ, വരണാധികാരി ഇതിലേക്ക് അധികാരപ്പെടുത്തുന്ന ഏതെങ്കിലും ആൾക്കോ, വോട്ടെണ്ണൽ സ്ഥലത്തുനിന്നും നീക്കം ചെയ്യാവുന്നതാണ്
45. വോട്ടെണ്ണലിന്റെ രഹസ്യസ്വഭാവം പരിപാലിക്കൽ– വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പ് വരണാധികാരി, അവിടെ ഹാജരായിട്ടുള്ള ആളുകളുടെ അറിവിലേക്കായി, 125-ാം വകുപ്പിലെ വ്യവസ്ഥകൾ വായിച്ചു കേൾപ്പിക്കേണ്ടതാണ്.
46. ബാലറ്റു പെട്ടികളുടെ സൂക്ഷ്മ പരിശോധനയും തുറക്കലും.- (1) ഒന്നിലധികം പോളിംഗ് സ്റ്റേഷനുകളിൽ ഉപയോഗിച്ച ബാലറ്റ് പെട്ടികൾ വരണാധികാരിക്ക് ഒരേസമയം തുറക്കാവുന്നതും, അതിലെ വോട്ടുകൾ ഒരുമിച്ച് എണ്ണാവുന്നതുമാണ്.
(2) വോട്ടെണ്ണൽ മേശയിൽ വച്ച് ഒരു ബാലറ്റുപെട്ടി തുറക്കുന്നതിന് മുമ്പ് ആ മേശയ്ക്കരികിൽ സന്നിഹിതരായിരിക്കുന്ന വോട്ടെണ്ണൽ ഏജന്റുമാരെ അതിൽ പതിച്ചിട്ടുള്ള പേപ്പർ സീലോ അഥവാ മറ്റേതെങ്കിലും സീലോ പരിശോധിക്കുന്നതിനും അവയെല്ലാം ഭദ്രമാണെന്ന് ബോദ്ധ്യപ്പെ ടുന്നതിനും അനുവദിക്കേണ്ടതാണ്.
(3) ഒരു ബാലറ്റ് പെട്ടിക്കും കേടു പറ്റിയിട്ടില്ലെന്ന് വരണാധികാരി സ്വയം ബോദ്ധ്യപ്പെടേണ്ട താണ്.
(4) ഏതെങ്കിലും ബാലറ്റു പെട്ടിക്ക് കേടു വന്നിട്ടുണ്ടെന്ന് വരണാധികാരിക്ക് ബോദ്ധ്യപ്പെടുന്ന പക്ഷം, 78-ാം വകുപ്പു പ്രകാരമുള്ള നടപടികൾ പാലിക്കേണ്ടതാണ്.
46.എ. ഇലക്സ്ട്രോണിക്സ് വോട്ടിംഗ് യന്ത്രങ്ങളുടെ സൂക്ഷ്മ പരിശോധന:- (1) ഒന്നില ധികം പോളിംഗ് സ്റ്റേഷനുകളിൽ ഉപയോഗിച്ച വോട്ടിംഗ് യന്ത്രത്തിലെ കൺട്രോൾ യൂണിറ്റുകൾ വര ണാധികാരിക്ക് സൂക്ഷ്മപരിശോധന നടത്തി, അതിലെ വോട്ടുകൾ ഒരുമിച്ച് എണ്ണാവുന്നതാണ്.
(2) വോട്ടെണ്ണൽ മേശയിൽ വച്ച് വോട്ടിംഗ് യന്ത്രത്തിലുള്ള കൺട്രോൾ യൂണിറ്റ് തുറക്കുന്നതി നുമുൻപ് ആ മേശക്കരികിൽ സന്നിഹിതരായിരിക്കുന്ന വോട്ടെണ്ണൽ ഏജന്റുമാരെ അതിൽ പതിപ്പി ച്ചിട്ടുള്ള പേപ്പർ സീലോ അഥവാ മറ്റേതെങ്കിലും സീലോ പരിശോധിക്കുന്നതിനും അവയെല്ലാം ഭദ്ര മാണെന്ന് ബോദ്ധ്യപ്പെടുത്തുന്നതിനും അനുവദിക്കേണ്ടതാണ്.
(3) ഒരു വോട്ടിംഗ് യന്ത്രത്തിനും കേടുപറ്റിയിട്ടില്ലെന്ന് വരണാധികാരി സ്വയം ബോദ്ധ്യപ്പെടേ ണ്ടതാണ്.
(4) ഏതെങ്കിലും വോട്ടിംഗ് യന്ത്രത്തിന് കേട് വന്നിട്ടുണ്ടെന്ന് വരണാധികാരിക്ക് ബോദ്ധ്യപ്പെടുന്നപക്ഷം 8-ാം വകുപ്പു പ്രകാരമുള്ള നടപടികൾ പാലിക്കേണ്ടതാണ്.
47. ബാലറ്റു പേപ്പറുകളുടെ സൂക്ഷ്മപരിശോധനയും തള്ളിക്കളയലും.- (1) വരണാധി കാരി, ഓരോ ബാലറ്റ് പെട്ടിയിൽ നിന്നും പുറത്തെടുക്കുന്ന ബാലറ്റു പേപ്പറുകൾ സൗകര്യപ്രദമായ കെട്ടുകളാക്കി ക്രമീകരിക്കേണ്ടതും, സൂക്ഷമ പരിശോധന നടത്തേണ്ടതുമാണ്.
(2) വരണാധികാരി)-
(എ.) സമ്മതിദായകനെ തിരിച്ചറിയാൻ പറ്റുന്ന തരത്തിലുള്ള എന്തെങ്കിലും അടയാളമോ എഴുത്തോ ഏതെങ്കിലും ബാലറ്റുപേപ്പറിൽ ഉണ്ടെങ്കിൽ; അഥവാ
(ബി) അതിൽ വോട്ടു രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ; അഥവാ
(സി) ഒന്നിൽ കൂടുതൽ സ്ഥാനാർത്ഥികൾക്കുവേണ്ടി വോട്ടു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ; അഥവാ
(ഡി) ഏത് സ്ഥാനാർത്ഥിക്കാണ് വോട്ട് ചെയ്തിട്ടുള്ളത് എന്ന കാര്യത്തെക്കുറിച്ച് സംശയമുളവാകുന്ന രീതിയിലാണ് വോട്ടു രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ; അഥവാ
(ഇ) ഇതൊരു വ്യാജ ബാലറ്റ് പേപ്പർ ആണെങ്കിൽ; അഥവാ
(എഫ്) യഥാർത്ഥ ബാലറ്റ് പേപ്പർ ആണോ എന്ന് സ്ഥാപിക്കാൻ പറ്റാത്തവിധം ബാലറ്റ് പേപ്പർ കേടുവന്നതോ വികൃതമാക്കപ്പെട്ടതോ ആണെങ്കിൽ; അഥവാ
(ജി) ആ പ്രത്യേക പോളിംഗ് സ്റ്റേഷനിലെ ഉപയോഗത്തിനായുള്ള അംഗീകൃത ബാലറ്റ പേപ്പറിലെ ക്രമനമ്പറിനോ മാതൃകയ്ക്കക്കോ അതതു സംഗതിപോലെ, വ്യത്യസ്തമായ ക്രമനമ്പരോ മാതൃകയോ ഉള്ള ബാലറ്റ പേപ്പർ ആണെങ്കിൽ; അഥവാ
(എച്ച്) 34-ാം ചട്ടം (1)-ാം ഉപചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരം ഉണ്ടായിരിക്കേണ്ടതായ അടയാളവും ഒപ്പും ബാലറ്റു പേപ്പറിൽ ഇല്ലെങ്കിൽ;
(ഐ) ബാലറ്റുപേപ്പറിൽ രേഖപ്പെടുത്തിയിട്ടുള്ള വോട്ട് 35-ാം ചട്ടം (2)-ാം ഉപചട്ടം (ബി) ഖണ്ഡത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായിട്ടല്ല എങ്കിൽ, അത്തരം ബാലറ്റ് പേപ്പറുകൾ തള്ളിക്കളയേണ്ടതാണ്.
എന്നാൽ, (ജി) ഖണ്ഡമോ (എച്ച്) ഖണ്ഡമോ പ്രകാരമുള്ള ഏതെങ്കിലും ന്യൂനത പ്രിസൈഡിംഗ് ആഫീസറുടെയോ പോളിംഗ് ആഫീസറുടെയോ, തെറ്റോ വീഴ്ചയോ മൂലമാണ് ഉണ്ടായതെന്ന് വരണാധികാരിക്ക് ബോദ്ധ്യമാകുന്ന സംഗതിയിൽ, അത്തരം ബാലറ്റുപേപ്പറുകൾ തള്ളിക്ക ളയാൻ പാടില്ലാത്തതാണ്.
(3) (2)-ാം ഉപചട്ടപ്രകാരം വരണാധികാരി, ഏതെങ്കിലും ബാലറ്റുപേപ്പർ തള്ളിക്കളയുന്നതിന് മുമ്പായി, അവിടെ ഹാജരായിട്ടുള്ള ഓരോ വോട്ടെണ്ണൽ ഏജന്റിനും ബാലറ്റ് പേപ്പർ പരിശോധിക്കുന്നതിനുള്ള ന്യായമായ അവസരം നൽകേണ്ടതും എന്നാൽ, അത് കൈകാര്യം ചെയ്യാൻ അവരെ അനുവദിക്കാൻ പാടില്ലാത്തതുമാണ്.
(4) വരണാധികാരിക്ക് അദ്ദേഹം തള്ളിക്കളയുന്ന ഓരോ ബാലറ്റുപേപ്പറിലും ‘R’ എന്ന ഇംഗ്ലീഷ് അക്ഷരവും, നിരാകരിക്കുന്നതിനുള്ള കാരണങ്ങൾ സംക്ഷിപ്തമായും സ്വന്തം കൈപ്പടയിലോ റബർ മുദ്ര ഉപയോഗിച്ചോ രേഖപ്പെടുത്തേണ്ടതുമാണ്.
(5) ഈ ചട്ടപ്രകാരം തള്ളിക്കളയുന്ന എല്ലാ ബാലറ്റു പേപ്പറുകളും സൗകര്യപ്രദമായ രീതി യിൽ കെട്ടുകളായി വയ്ക്കക്കേണ്ടതാണ്.
48. വോട്ടെണ്ണൽ.- (1) 47-ാം ചട്ടപ്രകാരം തള്ളിക്കളഞ്ഞിട്ടില്ലാത്ത ഓരോ ബാലറ്റു പേപ്പറും സാധുവായ ഒരു വോട്ടായി എണ്ണേണ്ടതാണ്. എന്നാൽ, ടെന്റേർഡ് ബാലറ്റു പേപ്പറുകൾ അടങ്ങിയ യാതൊരു കവറും തുറക്കാൻ പാടില്ലാ ത്തതും, അത്തരം ബാലറ്റു പേപ്പറുകൾ എണ്ണാൻ പാടില്ലാത്തതുമാണ്.
(2) ഒരു പോളിംഗ് സ്റ്റേഷനിൽ ഉപയോഗിച്ച എല്ലാ ബാലറ്റു പെട്ടികളിലെയും എല്ലാ ബാലറ്റു പേപ്പറുകളും എണ്ണിത്തീർന്ന ശേഷം വരണാധികാരി അതു സംബന്ധിച്ച വിവരങ്ങൾ 24-ാം നമ്പർ ഫാറത്തിന്റെ ഭാഗം IIലും 25-ാം നമ്പർ ഫാറം പ്രകാരമുള്ള റിസൽറ്റ് ഷീറ്റിലും രേഖപ്പെടുത്തേ ണ്ടതും വിശദാംശങ്ങൾ വെളിപ്പെടുത്തേണ്ടതുമാണ്.
(3) അതിനുശേഷം വരണാധികാരി, ഓരോ സ്ഥാനാർത്ഥിയുടെയും സാധുവായ വോട്ടുകൾ പ്രത്യേകം പ്രത്യേകം കെട്ടുകളാക്കേണ്ടതും തള്ളിക്കളയപ്പെട്ട ബാലറ്റുപേപ്പറുകളുടെ കെട്ടുകൾ സഹിതം ഒരു പ്രത്യേക പായ്ക്കറ്റിലാക്കി സീൽ വയ്ക്കേണ്ടതും, അവിടെ ഹാജരുള്ള സ്ഥാനാർത്ഥികളെയോ, തിരഞ്ഞെടുപ്പ് ഏജന്റുമാരെയോ, വോട്ടെണ്ണൽ ഏജന്റുമാരെയോ, അതതു സംഗതിപോലെ, സീൽ വയ്ക്കാൻ അനുവദിക്കേണ്ടതും അതിന്മേൽ താഴെ പറയുന്ന വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുമാണ്, അതായത്:-
(എ) പഞ്ചായത്തിന്റെ പേര്;
(ബി) നിയോജകമണ്ഡലത്തിന്റെ പേര്;
(സി) ബാലറ്റു പേപ്പർ ഉപയോഗിക്കപ്പെട്ട പോളിംഗ് സ്റ്റേഷന്റെ വിവരങ്ങൾ;
(4) (2)-ഉം (3)ഉം ഉപചട്ടങ്ങളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും ഒന്നിലധികം തലങ്ങളിലുള്ള പഞ്ചായത്തുകളിലേക്ക് ഒരേ സമയം വോട്ടെടുപ്പ് നടത്തിയ സംഗതിയിൽ, ബ്ലോക്ക് പഞ്ചായത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ അഥവാ രണ്ടിന്റെയുമോ, ഏതാണോ ആവശ്യമായി വരുന്നത് അതിന്റെ അഥവാ അവയുടെ, വോട്ടെണ്ണലിനെ സംബന്ധിച്ച, 24-ാം നമ്പർ ഫോറത്തിന്റെ ഭാഗം |-ൽ വിവരങ്ങൾ രേഖപ്പെടുത്തുകയും വിശദാംശങ്ങൾ വെളിപ്പെടുത്തുകയും ചെയ്യേണ്ടതും, പ്രസ്തുത ഫോറവും (3)-ാം ഉപചട്ടപ്രകാരം സീൽ ചെയ്ത് വിവരങ്ങൾ രേഖപ്പെടുത്തിയ പായ്ക്ക റ്റുകളും ബന്ധപ്പെട്ട വരണാധികാരിക്ക് അയച്ചുകൊടുക്കേണ്ടതുമാണ്.
48.എ. ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രത്തിലെ വോട്ടെണ്ണൽ:- (1) വോട്ടിംഗ് യന്ത്രത്തിന് കേടു വന്നിട്ടില്ലെന്ന് ബോദ്ധ്യപ്പെടുകയാണെങ്കിൽ വരണാധികാരി വോട്ടിംഗ് യന്ത്രത്തിലെ കൺട്രോൾ യൂണിറ്റിലെ റിസൾട്ട് ബട്ടൺ അമർത്തേണ്ടതും ഡിസ്പ്ലേ പാനലിൽ ഓരോ സ്ഥാനാർത്ഥിക്കും ലഭിച്ചതായി കാണിക്കുന്ന വോട്ടുകൾ രേഖപ്പെടുത്തേണ്ടതാണ്.
(2) കൺട്രോൾ യൂണിറ്റിലെ ഡിസ്പ്ലേ പാനൽ ഓരോ സ്ഥാനാർത്ഥിക്കും ലഭിച്ച വോട്ടുകൾ കാണിക്കുമ്പോൾ വരണാധികാരി ഓരോ സ്ഥാനാർത്ഥിക്കും അനുകൂലമായി രേഖപ്പെടുത്തിയ വോട്ടു കളുടെ വിവരം 24എ നമ്പർ ഫാറത്തിലെ II-ാം ഭാഗത്ത് രേഖപ്പെടുത്തേണ്ടതാണ്.
(3)24എ നമ്പർ ഫാറത്തിലെ II-ാം ഭാഗത്തിലെ ശേഷിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തി വോട്ടെണ്ണൽ സൂപ്പർവൈസർമാരുടെയും സ്ഥാനാർത്ഥികളുടെയോ അവരുടെ ഏജന്റുമാരുടെയോ ഒപ്പ് വാങ്ങേ ണ്ടതാണ്.
(4) (1) മുതൽ (3) വരെയുള്ള ഉപചട്ടങ്ങളിലെ വിവരങ്ങൾ 25-ാം നമ്പർ ഫോറം പ്രകാരമുള്ള റിസൾട്ട് ഷീറ്റിൽ രേഖപ്പെടുത്തേണ്ടതും വിശദാംശങ്ങൾ വെളിപ്പെടുത്തേണ്ടതുമാണ്.
48ബി. വോട്ടിംഗ് യന്ത്രങ്ങൾ സീൽ വെയ്ക്കൽ- (1) കൺട്രോളർ യൂണിറ്റിൽ ഓരോ സ്ഥാനാർത്ഥിക്കും അനുകൂലമായി രേഖപ്പെടുത്തിയിട്ടുള്ള വോട്ടുകളുടെ എണ്ണം അറിവായി ആയത് 24എ, 25 എന്നീ നമ്പർ ഫോറങ്ങളിൽ രേഖപ്പെടുത്തിയതിനുശേഷം, വരണാധികാരി വോട്ടിംഗ് യന്ത്ര ത്തിൽ റിക്കാർഡു ചെയ്ത വോട്ടുകളുടെ വിവരം മാഞ്ഞുപോകാതെ കൺട്രോൾ യൂണിറ്റിന്റെ ‘മെമ്മറിയിൽ’ നിലനിൽക്കുന്ന വിധത്തിൽ കൺട്രോൾ യൂണിറ്റും മെമ്മറി ചിപ്പും സീൽ ചെയ്യേ ണ്ടതും അവിടെ ഹാജരുള്ള സീൽ വയ്ക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുന്ന സ്ഥാനാർത്ഥികളെയോ, തിരഞ്ഞെടുപ്പ് ഏജന്റുമാരെയോ, വോട്ടെണ്ണൽ ഏജന്റുമാരെയോ, അതത് സംഗതിപോലെ, സീൽ വെയ്ക്കാൻ അനുവദിക്കേണ്ടതുമാണ്.
(2) സീൽ ചെയ്ത കൺട്രോൾ യൂണിറ്റ് പ്രത്യേകം തയ്യാറാക്കിയ പെട്ടികളിൽ വച്ച് അതിൻമേൽ താഴെ പറയുന്ന വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. അതായത്.-
(എ) പഞ്ചായത്തിന്റെ പേർ,
(ബി) നിയോജക മണ്ഡലത്തിന്റെ പേരും നമ്പരും;
(സി) കൺട്രോൾ യൂണിറ്റും മെമ്മറി ചിപ്പും ഉപയോഗിക്കപ്പെട്ട പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങൾ;
(ഡി) കൺട്രോൾ യൂണിറ്റിന്റെയും മെമ്മറി ചിപ്പിന്റെയും സീരിയൽ നമ്പർ,
(ഇ) വോട്ടെടുപ്പ് തീയതി;
(എഫ്) വോട്ടെണ്ണൽ തീയതി)
49. വോട്ടെണ്ണൽ തുടർച്ചയായി നടത്തണമെന്ന്.- വരണാധികാരി, കഴിയുന്നിടത്തോളം വോട്ടെണ്ണൽ അവിരാമമായി തുടരേണ്ടതും എന്നാൽ, വോട്ടെണ്ണൽ ഇടയ്ക്ക് നിർത്തി വയ്ക്കക്കേണ്ടി വന്നാൽ, അങ്ങനെയുള്ള ഇടവേളയിൽ ബാലറ്റു പേപ്പറുകളും പാക്കറ്റുകളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കടലാസുകളും അദ്ദേഹത്തിന്റെ സ്വന്തം സീലും സീൽ വയ്ക്കാൻ ആഗ്രഹിക്കുന്നതായ സ്ഥാനാർത്ഥികളുടെയോ, തിരഞ്ഞെടുപ്പു ഏജന്റുമാരുടെയോ സീലും വച്ച്, സൂക്ഷിക്കേണ്ടതും അങ്ങനെയുള്ള ഇടവേളയിൽ അതിന്റെ സുരക്ഷിതത്വത്തിന് മതിയായ മുൻകരുതൽ എടുക്കേണ്ടതുമാണ്.
50. പോസ്സൽ ബാലറ്റുപേപ്പറുകളുടെ സൂക്ഷ്മപരിശോധനയും എണ്ണലും.-(1) ബാലറ്റുപെ ട്ടിയിലുള്ള ബാലറ്റുപേപ്പറുകൾ എണ്ണിത്തുടങ്ങുന്നതിനു മുമ്പായി, വരണാധികാരി പോസ്റ്റൽ ബാലറ്റ പേപ്പറുകൾ താഴെ വ്യവസ്ഥ ചെയ്തിരിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യേണ്ടതാണ്, അതായത്.-
(എ.) 23-ാം ചട്ടം (4)-ാം ഉപചട്ടപ്രകാരം പായ്ക്കറ്റിലായി സൂക്ഷിച്ചിട്ടുള്ള ഏതൊരു കവറും തുറക്കാൻ പാടില്ലാത്തതും, അങ്ങനെയുള്ള കവറിൽ അടക്കം ചെയ്തിട്ടുള്ള ഏതൊരു ബാലറ്റു പേപ്പറും എണ്ണാൻ പാടില്ലാത്തതുമാണ്;
(ബി) 19-ാം നമ്പർ ഫാറത്തിലുള്ള മറ്റു കവറുകൾ ഓരോന്നായി തുറക്കേണ്ടതും ഓരോ കവറും തുറക്കുമ്പോൾ ആദ്യം തന്നെ അതിലുള്ള 16-ാം നമ്പർ ഫാറത്തിലെ സത്യപ്രസ്താവന സൂക്ഷമ പരിശോധന നടത്തേണ്ടതുമാണ്;
(സി) മേൽപ്പറഞ്ഞ സത്യപ്രസ്താവന അതിൽ കണ്ടില്ലെങ്കിലോ അല്ലെങ്കിൽ, അതു യഥാ വിധി ഒപ്പിടുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടില്ലെങ്കിലോ അല്ലെങ്കിൽ, മറ്റുതരത്തിൽ കാര്യമായ ന്യൂനത ഉണ്ടെങ്കിലോ അല്ലെങ്കിൽ 16-ാം നമ്പർ ഫാറത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ക്രമനമ്പരും 18-ാം നമ്പർ ഫാറത്തിലുള്ള കവറിന്റെ പുറത്തു രേഖപ്പെടുത്തിയിട്ടുള്ള ക്രമനമ്പരും തമ്മിൽ വ്യത്യാസമുണ്ടെങ്കിലോ, ആ കവർ തുറക്കാൻ പാടില്ലാത്തതും ഉചിതമായ പുറത്തെഴുത്തു നടത്തിയ ശേഷം അതിൽ അടങ്ങിയിട്ടുള്ള ബാലറ്റ് പേപ്പർ തള്ളിക്കളയേണ്ടതുമാണ്;
(ഡി) അങ്ങനെ പുറത്തെഴുത്തു നടത്തിയ ഓരോ കവറും അതിനോടൊപ്പം കിട്ടിയ സത്യപ്രസ്താവനയും 19-ാം നമ്പർ ഫാറത്തിലുള്ള കവറിൽ വീണ്ടും വയ്ക്കക്കേണ്ടതും അപ്രകാരമുള്ള എല്ലാ കവറുകളും ഒരു പ്രത്യേക പായ്ക്കറ്റിലാക്കി സീൽ വയ്ക്കക്കേണ്ടതും, അതിന്റെ പുറത്ത് പഞ്ചായത്തിന്റെ പേരും, നിയോജകമണ്ഡലത്തിന്റെ പേരും, വോട്ടെണ്ണൽ തീയതിയും, അതിലെ ഉള്ളടക്കങ്ങളുടെ ചുരുങ്ങിയ വിവരണവും രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുമാണ്.
(2) അതിനുശേഷം വരണാധികാരി, ശരിയായ വിധത്തിലുള്ളതാണെന്ന് കണ്ട, 16-ാം നമ്പർ ഫാറത്തിലുള്ള എല്ലാ സത്യപ്രസ്താവനകളും ഒരു പ്രത്യേക പായ്ക്കറ്റിൽ സൂക്ഷിക്കേണ്ടതും അത്, 18-ാം നമ്പർ ഫാറത്തിലുള്ള ഏതെങ്കിലും കവർ തുറക്കുന്നതിനു മുമ്പായി സീൽ വയ്ക്കുകയും അതിന്റെ പുറത്ത് (1)-ാം ഉപചട്ടം (ഡി) ഖണ്ഡത്തിൽ പരാമർശിച്ചിട്ടുള്ള വിവരങ്ങൾ രേഖപ്പെടുത്തു കയും ചെയ്യേണ്ടതാണ്.
(3) അതിനുശേഷം വരണാധികാരി, (1)-ാം ഉപചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരം കൈകാര്യം ചെയ്തിട്ടില്ലാത്ത 18-ാം നമ്പർ ഫാറത്തിലുള്ള കവറുകൾ ഓരോന്നായി തുറക്കേണ്ടതും, അതിലുള്ള ഓരോ ബാലറ്റു പേപ്പറും സൂക്ഷ്മപരിശോധന നടത്തേണ്ടതും, 47-ാം ചട്ടം (2)-ഉം (3)- ഉം (4)-ഉം (5)-ഉം ഉപചട്ടങ്ങളിലെ നടപടിക്രമങ്ങൾ പാലിക്കേണ്ടതുമാണ്.
(4) അതിനുശേഷം വരണാധികാരി, ഓരോ സ്ഥാനാർത്ഥിക്കും അനുകൂലമായി രേഖപ്പെടു ത്തിയിട്ടുള്ള പോസ്റ്റൽ വോട്ടുകൾ എണ്ണേണ്ടതും, അതു സംബന്ധിച്ച വിവരങ്ങൾ 25-ാം നമ്പർ ഫാറത്തിലുള്ള റിസൽറ്റ് ഷീറ്റിൽ രേഖപ്പെടുത്തേണ്ടതും, വിശദാംശങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ട്.
(5) അതിനുശേഷം വരണാധികാരി, 48-ാം ചട്ടം (3)-ാം ഉപചട്ടത്തിലെ നടപടിക്രമം പാലിക്കേ ണ്ടതാണ്.
51. വോട്ടുകൾ വീണ്ടും എണ്ണൽ- (1) 48-ാം ചട്ടപ്രകാരവും 50-ാം ചട്ടപ്രകാരവും ഉള്ള വോട്ടെണ്ണൽ പൂർത്തിയായശേഷം വരണാധികാരി ഓരോ സ്ഥാനാർത്ഥിക്കും അനുകൂലമായി രേഖ പ്പെടുത്തിയിട്ടുള്ള ആകെ വോട്ടുകളുടെ എണ്ണം 25-ാം നമ്പർ ഫാറത്തിലുള്ള റിസൽറ്റ് ഷീറ്റിൽ രേഖപ്പെടുത്തേണ്ടതും, വിശദാംശങ്ങൾ വെളിപ്പെടുത്തേണ്ടതുമാണ്.
(2) അപ്രകാരം വിശദാംശങ്ങൾ വെളിപ്പെടുത്തിയതിനുശേഷം, ഒരു സ്ഥാനാർത്ഥിക്കോ അല്ലെങ്കിൽ, അദ്ദേഹത്തിന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഏജന്റിനോ എണ്ണിത്തീർന്ന ബാലറ്റു പേപ്പറുകൾ മുഴുവനായോ ഭാഗീകമായോ വീണ്ടും എണ്ണുന്നതിന്, അപ്രകാരം വീണ്ടും എണ്ണുന്നതിന് ആവശ്യപ്പെടുന്നതിനുള്ള കാരണങ്ങൾ കാണിച്ചുകൊണ്ട് രേഖാമൂലം വരണാധികാരിയോട് അപേക്ഷിക്കാവുന്നതാണ്.
(3) അങ്ങനെ അപേക്ഷ ലഭിച്ചാൽ, വരണാധികാരി, അതിന്മേൽ തീരുമാനം എടുക്കേണ്ടതും പൂർണ്ണമായോ ഭാഗീകമായോ അത് അനുവദിക്കുകയോ, നിസ്സാരമെന്നോ യുക്തിഹീനമെന്നോ അദ്ദേഹത്തിനു തോന്നുന്നപക്ഷം പൂർണ്ണമായി അതിനെ തള്ളിക്കളയുകയോ ചെയ്യാവുന്നതാണ്.
(4) (3)-ാം ഉപചട്ടപ്രകാരം വരണാധികാരി എടുക്കുന്ന എല്ലാ തീരുമാനങ്ങളും രേഖാമൂലമാ യിരിക്കേണ്ടതും അതിനുള്ള കാരണങ്ങൾ അതിൽ അടങ്ങിയിരിക്കേണ്ടതുമാണ്.
(5) (3)-ാം ഉപചട്ടപ്രകാരം ഒരു അപേക്ഷ പൂർണ്ണമായോ ഭാഗീകമായോ അനുവദിക്കാൻ വര ണാധികാരി തീരുമാനിക്കുന്ന പക്ഷം അദ്ദേഹം,-
(എ) 47, 48, 50 എന്നീ ചട്ടങ്ങൾക്കനുസൃതമായി ബാലറ്റു പേപ്പറുകൾ വീണ്ടും എണ്ണുകയും;
(ബി) അപ്രകാരം വീണ്ടും എണ്ണിയതിനുശേഷം ആവശ്യമായി വരുന്നപക്ഷം, 25-ാം നമ്പർ ഫാറത്തിലുള്ള റിസൽറ്റ് ഷീറ്റിൽ പ്രസക്തമായ ഭേദഗതി ചെയ്യുകയും;
(സി) അപ്രകാരം വരുത്തിയ ഭേദഗതികളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുകയും, ചെയ്യേണ്ടതാണ്.
(6) ഓരോ സ്ഥാനാർത്ഥിക്കും ലഭിച്ച വോട്ടുകളുടെ ആകെ എണ്ണം (1)-ാം ഉപചട്ടപ്രകാരമോ (5)-ാം ഉപചട്ടപ്രകാരമോ വെളിപ്പെടുത്തിയ ശേഷം വരണാധികാരി, 25-ാം നമ്പർ ഫാറത്തിലുള്ള റിസൽറ്റ് ഷീറ്റ് പൂർത്തിയാക്കി ഒപ്പിടേണ്ടതും, അതിനുശേഷം വോട്ട് വീണ്ടും എണ്ണുന്നതിനുള്ള ഏതൊരു അപേക്ഷയും സ്വീകരിക്കാൻ പാടില്ലാത്തതുമാകുന്നു. എന്നാൽ, വോട്ടെണ്ണൽ പൂർത്തിയായ ശേഷം അപ്രകാരം പൂർത്തിയാക്കുന്ന സമയം ഹാജരുള്ള സ്ഥാനാർത്ഥികൾക്കും തിരഞ്ഞെടുപ്പ് ഏജന്റുമാർക്കും (2)-ാം ഉപചട്ടത്തിൽ പറയുന്ന അവകാശം വിനിയോഗിക്കാൻ ന്യായമായ അവസരം നൽകുന്നതുവരെ, ഈ ഉപചട്ടപ്രകാരമുള്ള ഏതൊരു നടപടിയും സ്വീകരിക്കാൻ പാടില്ലാത്തതാണ്.
52. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.- (1) 51-ാം ചട്ടപ്രകാരമുള്ള നടപടികൾ പൂർത്തിയായി കഴിയുമ്പോൾ ഉടനടി വരണാധികാരി 53-ാം ചട്ടത്തിലെ വ്യവസ്ഥകൾക്കു വിധേയമായി, ഏറ്റവും കൂടുതൽ സാധുവായ വോട്ടുകൾ ലഭിച്ച സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടതായി, 80-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം [25 എ. നമ്പർ ഫാറത്തിൽ ഫലപ്രഖ്യാപനം നടത്തേണ്ടതും) 26-ാം നമ്പർ ഫാറത്തിൽ ഒരു തിരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ്, കൈപ്പറ്റി രസീതു വാങ്ങിക്കൊണ്ട് അദ്ദേഹത്തിന് നൽകേണ്ടതാണ്.
(2) വരണാധികാരി 27-ാം നമ്പർ ഫാറത്തിലുള്ള തിരഞ്ഞെടുപ്പു റിട്ടേൺ പൂർത്തിയാക്കുകയും, സർട്ടിഫൈ ചെയ്യുകയും, അതിന്റെ ഒപ്പിട്ട പകർപ്പുകൾ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനും, സർക്കാരിനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും, ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിക്കും അയച്ചുകൊടുക്കേണ്ടതുമാണ്.
53. രണ്ടോ അതിൽ കൂടുതൽ സ്ഥലങ്ങളിൽ വോട്ടെണ്ണൽ- ബാലറ്റ് പേപ്പറുകൾ ഒന്നിധികം സ്ഥലങ്ങളിൽ വച്ച് എണ്ണുകയാണെങ്കിൽ 44, 45, 46, 47, 48, 49 എന്നീ ചട്ടങ്ങളിലെ വ്യവ സ്ഥകൾ അങ്ങനെയുള്ള ഓരോ സ്ഥലത്തേയും വോട്ടെണ്ണലിനും ബാധകമാകുന്നതും എന്നാൽ 50, 51, 52 എന്നീ ചട്ടങ്ങളിലെ വ്യവസ്ഥകൾ അങ്ങനെ യുള്ള സ്ഥലങ്ങളിലെ അവസാനത്തെ സ്ഥലത്തെ വോട്ടെണ്ണലിന് മാത്രം ബാധകമാകുന്നതുമാണ്.
54. റിസൽറ്റ് ഷീറ്റിന്റെ പകർപ്പ്.- ഏതെങ്കിലും സ്ഥാനാർത്ഥിയെയോ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഏജന്റിനേയോ അവരുടെ അപേക്ഷയിന്മേൽ, 25-ാം ഫാറത്തിലുള്ള റിസൽട്ട ഷീറ്റിന്റെ പകർപ്പ് എടുക്കാൻ വരണാധികാരി അനുവദിക്കേണ്ടതാണ്.
55. ബാലറ്റുപെട്ടികളുടേയും മറ്റു രേഖകളുടേയും സൂക്ഷിപ്പ്.- (1) തിരഞ്ഞെടുപ്പിന് ഉപയോ ഗിച്ച എല്ലാ ബാലറ്റു പെട്ടികളും സംസ്ഥാന തിരഞ്ഞെടുപ്പുകമ്മീഷൻ നിർദ്ദേശിക്കുന്ന പ്രകാരമുള്ള സൂക്ഷിപ്പിൽ വയ്ക്കക്കേണ്ടതാണ്.
(2) തിരഞ്ഞെടുപ്പിൽ, സാധുവായതും തള്ളിക്കളയപ്പെട്ടതും റദ്ദാക്കപ്പെട്ടതും ടെന്റേർഡ് ബാലറ്റായി ഉപയോഗിച്ചതുമായ ബാലറ്റു പേപ്പറുകളുടെ പായ്ക്കറ്റുകളും, ഉപയോഗിക്കപ്പെടാത്ത
ബാലറ്റു പേപ്പറുകളുടെ പായ്ക്കറ്റുകളും, 34-ാം ചട്ടം (2)-ാം ഉപചട്ടം (സിയും (ഡി)യും ഖണ്ഡങ്ങൾ പ്രകാരമുള്ള അടയാളപ്പെടുത്തിയ വോട്ടർപട്ടികകളുടെ പായ്ക്കറ്റുകളും, തിരഞ്ഞെടുപ്പിനെ സംബന്ധിച്ച മറ്റെല്ലാ രേഖകളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ, സുരക്ഷിതമായ സൂക്ഷിപ്പിൽ വയ്ക്കക്കേണ്ടതും ക്ഷമതയുള്ള ഒരു കോടതിയുടെ ഉത്തരവിൻ പ്രകാരമല്ലാതെ അത്തരം പായ്ക്കറ്റു കൾ തുറക്കുകയോ, അവയുടെ ഉള്ളടക്കം പരിശോധിക്കുകയോ, ഏതെങ്കിലും വ്യക്തിയുടേയോ അധികാര സ്ഥാനത്തിന്റേയോ മുമ്പാകെ അവ ഹാജരാക്കുകയോ ചെയ്യാൻ പാടില്ലാത്തതും, അവ, മറ്റുവിധത്തിൽ കോടതി ഉത്തരവില്ലാത്തപക്ഷം ഫലപ്രഖ്യാപന തീയതി മുതൽ ഒരു വർഷക്കാല യളവിനുശേഷം സംസ്ഥാന തിരഞ്ഞെടുപ്പുകമ്മീഷന്റെ അനുമതിയോടെ, നശിപ്പിക്കാൻ ഏർപ്പാടാ ക്കേണ്ടതുമാണ്.
55.എ. വോട്ടിംഗ് യന്ത്രങ്ങളുടേയും മറ്റ് രേഖകളുടെയും സൂക്ഷിപ്പ്-
(1) തിരഞ്ഞെടുപ്പിന് ഉപയോഗിച്ച എല്ലാ ഇലക്സ്ട്രോണിക്സ് വോട്ടിംഗ് മെഷീനുകളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുന്ന പ്രകാരമുള്ള സൂക്ഷിപ്പിൽ വയ്ക്കക്കേണ്ടതാണ്.
(2) തിരഞ്ഞെടുപ്പിൽ ടെൻഡേർഡ് ബാലറ്റായി ഉപയോഗിച്ചതായ ബാലറ്റ പേപ്പറുകളുടെ പായ്ക്കറ്റുകളും വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പുകളടങ്ങിയ പായ്ക്കറ്റും, വോട്ട് രജിസ്റ്ററടങ്ങിയ കവറും, മെമ്മറി ചിപ്പ് അടങ്ങിയ പായ്ക്കറ്റും തിരഞ്ഞെടുപ്പിനെ സംബന്ധിക്കുന്ന മറ്റ് എല്ലാ രേഖകളും ജില്ലാ തിരഞ്ഞെടുപ്പുദ്യോഗസ്ഥൻ സുരക്ഷിതമായ സൂക്ഷിപ്പിൽ വയ്ക്കക്കേണ്ടതും ക്ഷമതയുള്ള ഒരു കോടതിയുടെ ഉത്തരവിൻപ്രകാരമല്ലാതെ അത്തരം പായ്ക്കറ്റുകൾ തുറക്കുകയോ അവയുടെ ഉള്ളടക്കം പരിശോധിക്കുകയോ ഏതെങ്കിലും വ്യക്തിയുടേയോ അധികാരസ്ഥാനത്തി ന്റെയോ മുമ്പാകെ അവ ഹാജരാക്കുകയോ ചെയ്യാൻ പാടില്ലാത്തതും അവ മറ്റു വിധത്തിൽ കോടതി ഉത്തരവില്ലാത്തപക്ഷം ഫലപ്രഖ്യാപന തീയതി മുതൽ ഒരു വർഷകാലയളവിനുശേഷം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ, നശിപ്പിക്കാൻ ഏർപ്പാടാക്കേണ്ടതുമാണ്.)
56. തിരഞ്ഞെടുപ്പു ചെലവുകളുടെ കണക്കിലെ വിവരങ്ങൾ.-
(1) 85-ാം വകുപ്പ് (1)-ാം ഉപ വകുപ്പു പ്രകാരമുള്ള തിരഞ്ഞെടുപ്പു ചെലവുകളുടെ കണക്കിൽ ഓരോ ദിവസവുമുള്ള ഓരോ ഇനം ചെലവുകളെ സംബന്ധിച്ചും താഴെപ്പറയുന്ന വിവരങ്ങൾ അടങ്ങിയിരിക്കേണ്ടതാണ്. അതായത്:-
(എ) ഏതു തീയതിയിലാണ് ചെലവു വഹിക്കേണ്ടതായി വന്നത് അല്ലെങ്കിൽ, അതിന് അധികാരപ്പെടുത്തപ്പെട്ടത്;
(ബി) ചെലവിന്റെ സ്വഭാവം (ഉദാഹരണമായി യാത്രയ്ക്കക്കോ, തപാലിനോ, അച്ചടിക്കോ അതുപോലെയുള്ള മറ്റു കാര്യങ്ങൾക്കോ);
(സി) ചെലവിന്റെ തുക
(1) കൊടുത്ത തുക;
(2) കൊടുക്കാനുള്ള തുക;
(ഡി) ഒടുക്കിയ തീയതി;
(ഇ) പണം കൈപ്പറ്റിയ ആളിന്റെ പേരും മേൽവിലാസവും;
(എഫ്) തുക കൊടുത്ത സംഗതിയിൽ, വൗച്ചറുകളുടെ ക്രമനമ്പർ,
(ജി) കൊടുക്കാനുള്ള തുകയുടെ കാര്യത്തിൽ, ബില്ലുകൾ ഏതെങ്കിലുമുണ്ടെങ്കിൽ, അവ യുടെ ക്രമനമ്പർ
(എച്ച്) ആർക്കാണ് തുക കൊടുക്കാനുള്ളത്, ആ വ്യക്തിയുടെ പേരും മേൽവിലാസവും.
(2) ചെലവിന്റെ സ്വഭാവമനുസരിച്ച്, അതായത് തപാൽ, തീവണ്ടിയാത്ര എന്നിവ പോലെ വൗച്ചർ ലഭിക്കാൻ സാദ്ധ്യതയില്ലാത്ത കാര്യത്തിലൊഴികെ, ഓരോ ഇനം ചെലവിനും വൗച്ചർ വാങ്ങിയിരിക്കേണ്ടതാണ്.
(3) സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പു ഏജന്റോ എല്ലാ വൗച്ചറുകളും തുക ഒടുക്കിയ തീയതി അനുസരിച്ച് അടുക്കുകയും, ക്രമനമ്പർ ഇടുകയും, തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കിന്റെ കൂടെ അപ്രകാരമുള്ള ക്രമനമ്പർ, (1)-ാം ഉപചട്ടത്തിന്റെ (എഫ്) ഇനപ്രകാരം കണക്ക് ചേർക്കുകയും ചെയ്യേണ്ടതാണ്.
(4) (2)-ാം ഉപചട്ടപ്രകാരം വൗച്ചറുകൾ ലഭിച്ചിട്ടില്ലാത്ത ചെലവിനത്തെ സംബന്ധിച്ച്, (1)-ാം ഉപചട്ടത്തിന്റെ (ഇ) ഇനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ നൽകേണ്ട ആവശ്യമില്ല.
57. കണക്കുകൾ പരിശോധിക്കുന്നതിന് ‘(സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ അധി കാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ) നൽകേണ്ട നോട്ടീസ്.-
86-ാം വകുപ്പ് പ്രകാരം തിരഞ്ഞെടുപ്പു ചെലവുകളുടെ ഒരു കണക്ക് സമർപ്പിക്കപ്പെട്ട തീയതി മുതൽ രണ്ടു ദിവസത്തിനകം ‘(സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ) താഴെ പറയുന്ന വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു നോട്ടീസ് അദ്ദേഹത്തിന്റെ നോട്ടീസ് ബോർഡിൽ പതിക്കേണ്ട താണ്:-
(എ.) സ്ഥാനാർത്ഥിയുടെ പേർ;
(ബി) കണക്ക് സമർപ്പിക്കപ്പെട്ട തീയതി;
(സി) അത്തരം കണക്ക് പരിശോധിക്കാവുന്ന സ്ഥലവും സമയവും.
58. കണക്ക് പരിശോധിക്കലും പകർപ്പ് ലഭ്യമാക്കലും.-
86-ാം വകുപ്പ് പ്രകാരമുള്ള കണക്ക് പരിശോധിക്കാൻ അഞ്ചു രൂപ ഫീസ് നൽകുന്ന ഏതൊരാൾക്കും അർഹതയുണ്ടാ യിരിക്കുന്നതും, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ നിശ്ചയിക്കുന്ന പ്രകാരമുള്ള ഫീസ് നൽകുന്ന ഏതൊരാൾക്കും അപ്രകാരമുള്ള കണക്കിന്റെയോ അതിന്റെ ഏതെങ്കിലും ഭാഗത്തി ന്റെയോ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിക്കാൻ അർഹതയുണ്ടായിരിക്കുന്നതുമാണ്.
59. തിരഞെടുപ്പു ചെലവിന്റെ കണക്കുകളുടെ സമർപ്പണം സംബന്ധിച്ചുള്ള *(സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ) റിപ്പോർട്ടും അതിന്മേൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനവും.-
(1) ഏതൊരു തിരഞ്ഞെടു പ്പിലും തിരഞ്ഞെടുപ്പു ചെലവുകളുടെ കണക്കുകൾ സമർപ്പിക്കാൻ വേണ്ടി 86-ാം വകുപ്പിൽ നിശ്ച യിച്ചിട്ടുള്ള സമയപരിധി കഴിഞ്ഞതിനു ശേഷം കഴിയുന്നത്ര വേഗം സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്,-
(എ.) മത്സരിച്ച ഓരോ സ്ഥാനാർത്ഥിയുടെയും പേര്;
(ബി) അപ്രകാരമുള്ള സ്ഥാനാർത്ഥി തന്റെ തിരഞ്ഞെടുപ്പ ചെലവുകളുടെ കണക്ക് സമ ർപ്പിച്ചിട്ടുണ്ടോയെന്നും അങ്ങനെയാണെങ്കിൽ, ഏതു തീയതിയാണ് അപ്രകാരമുള്ള കണക്ക് സമർപ്പിച്ചതെന്നും;
(സി) അപ്രകാരമുള്ള കണക്ക് സമയപരിധിക്കുള്ളിലും, ആക്റ്റിന്റെയും ഈ ചട്ടങ്ങളുടെ യും ആവശ്യകതയ്ക്കനുസരണമായി സമർപ്പിച്ചിട്ടുണ്ടോയെന്നും; *(സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ) റിപ്പോർട്ട് ചെയ്യേണ്ടതാണ്.
(2) ഏതെങ്കിലും സ്ഥാനാർത്ഥി ആക്ടിലെയും ഈ ചട്ടങ്ങളിലെയും ആവശ്യകതയ്ക്കനുസരണമല്ല തിരഞ്ഞെടുപ്പു കണക്ക് സമർപ്പിച്ചിട്ടുള്ളതെന്ന് “(സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അ ധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന) അഭിപ്രായമുള്ള പക്ഷം, അദ്ദേഹം (1)-ാം ഉപചട്ടപ്രകാരമുള്ള റി പ്പോർട്ടിനോടൊപ്പം പ്രസ്തുത സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പു ചെലവുകളുടെ കണക്കും അതി നോടൊപ്പം സമർപ്പിച്ചിട്ടുള്ള വൗച്ചറുകളും കൂടി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് അയച്ചുകൊ ടുക്കേണ്ടതാണ്.
(3) (1)-ാം ഉപചട്ടപ്രകാരം °(സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ അയക്കുന്ന റിപ്പോർട്ടിന്റെ ഒരു പകർപ്പ് ഉടൻ തന്നെ അദ്ദേഹം തന്റെ നോട്ടീസു ബോർഡിൽ പതിച്ചു പ്രസിദ്ധീകരിക്കേണ്ടതാണ്.
(4) (2)-ാം ഉപചട്ടപ്രകാരം വൗച്ചറുകൾ ലഭിച്ചിട്ടില്ലാത്ത ചെലവിനത്തെ സംബന്ധിച്ച്, (1)-ാം ഉപചട്ടത്തിന്റെ (ഇ) ഇനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ നൽകേണ്ട ആവശ്യമില്ല.
57. കണക്കുകൾ പരിശോധിക്കുന്നതിന് ‘(സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ അധി കാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ) നൽകേണ്ട നോട്ടീസ്.-
86-ാം വകുപ്പ് പ്രകാരം തിരഞ്ഞെടുപ്പു ചെലവുകളുടെ ഒരു കണക്ക് സമർപ്പിക്കപ്പെട്ട തീയതി മുതൽ രണ്ടു ദിവസത്തിനകം ‘(സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ) താഴെ പറയുന്ന വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു നോട്ടീസ് അദ്ദേഹത്തിന്റെ നോട്ടീസ് ബോർഡിൽ പതിക്കേണ്ട താണ്:-
(എ.) സ്ഥാനാർത്ഥിയുടെ പേർ;
(ബി) കണക്ക് സമർപ്പിക്കപ്പെട്ട തീയതി;
(സി) അത്തരം കണക്ക് പരിശോധിക്കാവുന്ന സ്ഥലവും സമയവും.
58. കണക്ക് പരിശോധിക്കലും പകർപ്പ് ലഭ്യമാക്കലും.-
86-ാം വകുപ്പ് പ്രകാരമുള്ള കണക്ക് പരിശോധിക്കാൻ അഞ്ചു രൂപ ഫീസ് നൽകുന്ന ഏതൊരാൾക്കും അർഹതയുണ്ടാ യിരിക്കുന്നതും, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ നിശ്ചയിക്കുന്ന പ്രകാരമുള്ള ഫീസ് നൽകുന്ന ഏതൊരാൾക്കും അപ്രകാരമുള്ള കണക്കിന്റെയോ അതിന്റെ ഏതെങ്കിലും ഭാഗത്തി ന്റെയോ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിക്കാൻ അർഹതയുണ്ടായിരിക്കുന്നതുമാണ്.
59. തിരഞെടുപ്പു ചെലവിന്റെ കണക്കുകളുടെ സമർപ്പണം സംബന്ധിച്ചുള്ള *(സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ) റിപ്പോർട്ടും അതിന്മേൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനവും.-
(1) ഏതൊരു തിരഞ്ഞെടു പ്പിലും തിരഞ്ഞെടുപ്പു ചെലവുകളുടെ കണക്കുകൾ സമർപ്പിക്കാൻ വേണ്ടി 86-ാം വകുപ്പിൽ നിശ്ച യിച്ചിട്ടുള്ള സമയപരിധി കഴിഞ്ഞതിനു ശേഷം കഴിയുന്നത്ര വേഗം സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്,-
(എ.) മത്സരിച്ച ഓരോ സ്ഥാനാർത്ഥിയുടെയും പേര്;
(ബി) അപ്രകാരമുള്ള സ്ഥാനാർത്ഥി തന്റെ തിരഞ്ഞെടുപ്പ ചെലവുകളുടെ കണക്ക് സമ ർപ്പിച്ചിട്ടുണ്ടോയെന്നും അങ്ങനെയാണെങ്കിൽ, ഏതു തീയതിയാണ് അപ്രകാരമുള്ള കണക്ക് സമർപ്പിച്ചതെന്നും;
(സി) അപ്രകാരമുള്ള കണക്ക് സമയപരിധിക്കുള്ളിലും, ആക്റ്റിന്റെയും ഈ ചട്ടങ്ങളുടെ യും ആവശ്യകതയ്ക്കനുസരണമായി സമർപ്പിച്ചിട്ടുണ്ടോയെന്നും; *(സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ) റിപ്പോർട്ട് ചെയ്യേണ്ടതാണ്.
(2) ഏതെങ്കിലും സ്ഥാനാർത്ഥി ആക്ടിലെയും ഈ ചട്ടങ്ങളിലെയും ആവശ്യകതയ്ക്കനുസരണമല്ല തിരഞ്ഞെടുപ്പു കണക്ക് സമർപ്പിച്ചിട്ടുള്ളതെന്ന് “(സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അ ധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന) അഭിപ്രായമുള്ള പക്ഷം, അദ്ദേഹം (1)-ാം ഉപചട്ടപ്രകാരമുള്ള റി പ്പോർട്ടിനോടൊപ്പം പ്രസ്തുത സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പു ചെലവുകളുടെ കണക്കും അതി നോടൊപ്പം സമർപ്പിച്ചിട്ടുള്ള വൗച്ചറുകളും കൂടി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് അയച്ചുകൊ ടുക്കേണ്ടതാണ്.
(3) (1)-ാം ഉപചട്ടപ്രകാരം °(സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ അയക്കുന്ന റിപ്പോർട്ടിന്റെ ഒരു പകർപ്പ് ഉടൻ തന്നെ അദ്ദേഹം തന്റെ നോട്ടീസു ബോർഡിൽ പതിച്ചു പ്രസിദ്ധീകരിക്കേണ്ടതാണ്.
auto insurance quotes workers compensation insurance car insurance quotes compare car insurance online buy car insurance online auto insurance commercial auto insurance small business insurance professional indemnity general liability insurance e&o insurance business insurance car insurance insurance quotes motorcycle lawyer automobile accident lawyers auto injury lawyers accident claims lawyers mesothelioma law firm accident attorney accident lawyers firm accident lawyer car wreck lawyer car lawyer home refinance best mortgage refinance companies refinance home loan mortgage preapproval best place to refinance mortgage refinance mortgage best refinance companies best refinance rates kidney foundation car donation unicef donation reputable car donation charities npr car donation donate money to charity best car donation charities cancer research donation donating to charity msw online msw programs masters in social work online psychology degree online colleges online social work degree msw degree psychology courses online online business degree elementary education online online mba programs dental seo company seo reputation management seo copywriting services international seo services
international seo agency seo for plumbers seo marketing experts seo for ecommerce website b2b seo services best cloud hosting for wordpress wordpress hosting services dreamhost web hosting best wordpress hosting wordpress cloud hosting best managed wordpress hosting premium wordpress hosting fastest wordpress hosting dedicated wordpress hosting wordpress vps hosting cloud based hosting providers best wp hosting wordpress domain and hosting wordpress hosting best magento hosting month to month web hosting vps wordpress wordpress hosting sites best wordpress hosting sites accounting software project management software aomei backupper dental software crm software erp software pos system crm zoho people crm system project management tools sap business one cmms software development medical billing and coding medical billing air ambulance medical coder emr systems medical care online prescription emrs private healthcare emergency medicine doctor near me weightloss clinic st joseph medical center medical student medical practitioner uber health weight loss clinic western medicine mental health care plan