(1) ഓരോ പഞ്ചായത്തിലും അതിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ചെയർമാൻമാർ എന്നിവർ അടങ്ങിയ ഒരു സ്റ്റിയറിംഗ് കമ്മിറ്റി ഉണ്ടായിരിക്കുന്നതും പ്രസിഡന്റ് പ്രസ്തുത കമ്മിറ്റിയുടെ ചെയർമാൻ ആയിരിക്കേണ്ടതുമാണ്. (2) സ്റ്റിയറിംഗ് കമ്മിറ്റി സ്റ്റാന്റിംഗ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും
(1) പഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മിറ്റികൾ താഴെ പറയുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതാണ്, അതായത്:- (എ) ഗ്രാമപഞ്ചായത്തിന്റെ,- (i) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ധനകാര്യം, നികുതി, അക്കൗണ്ടുകൾ, ആഡിറ്റ്,ബഡ്ജറ്റ്, പൊതുഭരണം, നികുതിസംബന്ധമായ അപ്പീൽ, മറ്റ് സ്റ്റാന്റിംഗ് കമ്മിറ്റികൾക്ക് നല്കിയിട്ടില്ലാത്ത കാര്യങ്ങൾ
(1) ഓരോ പഞ്ചായത്തിലും താഴെ പറയും പ്രകാരമുള്ള സ്റ്റാന്റിംഗ് കമ്മിറ്റികൾ രൂപീകരിക്കേണ്ടതാണ്, അതായത്:- (എ) ഒരു ഗ്രാമപഞ്ചായത്തിൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി (ബി) ഒരു
(1) ഏതു തലത്തിൽപെട്ട ഒരു പഞ്ചായത്തിന്റെ യോഗവും നിർണ്ണയിക്കപ്പെട്ടേക്കാവുന്ന അങ്ങനെയുള്ള ഇടവേളകളിൽ നടത്തേണ്ടതാണ്: എന്നാൽ രണ്ട് യോഗങ്ങൾ തമ്മിലുള്ള ഇടവേള ഒരു മാസത്തിൽ കൂടുതലാകാൻ പാടില്ലാത്തതാകുന്നു. (1എ) 6-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം സർക്കാർ വിജ്ഞാപനം ചെയ്ത
(1) നിർണ്ണയിക്കപ്പെടാവുന്ന നിരക്കിലുള്ള ഓണറേറിയം പഞ്ചായത്തിലെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മറ്റു തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും നൽകേണ്ടതാണ്. (2) ഒരു ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റിന് തന്റെ ഉദ്യോഗകാലാവധി മുഴുവനും അതിനു ശേഷം തൊട്ടടുത്തു വരുന്ന പതിനഞ്ചു ദിവസക്കാലത്തേക്കും ജില്ലാ പഞ്ചായത്ത്
(1) ഒരു പഞ്ചായത്തംഗം തന്റെ സ്ഥാനം ഏറ്റെടുത്ത തീയതി മുതൽ മുപ്പത് മാസങ്ങൾക്കകം നിശ്ചിത ഫാറത്തിൽ അയാളുടേയും അയാളുടെ കുടുംബത്തിലെ മറ്റംഗങ്ങളുടേയും, സ്വത്തുകളുടേയും ബാദ്ധ്യതകളുടേയും സ്റ്റേറ്റമെന്റ് സർക്കാർ ഇതിലേക്കായി വിജ്ഞാപനം മുഖേന അധികാരപ്പെടുത്തുന്ന കോമ്പിറ്റന്റ് അതോറിറ്റിക്ക് സമർപ്പിക്കേണ്ടതാണ്: എന്നാൽ,
(1) ഒരു പഞ്ചായത്തിലെ ഓരോ അംഗത്തിനും സർക്കാർ ഉണ്ടാക്കാവുന്ന ചട്ടങ്ങൾക്ക് വിധേയമായി പ്രമേയങ്ങൾ അവതരിപ്പിക്കുന്നതിനും താൻ അംഗമായിട്ടുള്ള പഞ്ചായത്തിന്റെ ഭരണാധികാരത്തിൽപ്പെടുന്ന കാര്യങ്ങൾ സംബന്ധിച്ച് സർക്കാർ ഉണ്ടാക്കിയേക്കാവുന്ന ചട്ടങ്ങൾക്ക് വിധേയമായി പ്രസിഡന്റിനോടോ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനോടോ ചോദ്യം ചോദിക്കുന്നതിനും അവകാശമുണ്ടായിരിക്കുന്നതാണ്.
(1) ഈ വകുപ്പിലെ വ്യവസ്ഥകൾക്ക് വിധേയമായി, ഒരു പഞ്ചായത്തിലെ പ്രസിഡന്റിലോ വൈസ് പ്രസിഡന്റിലോ അവിശ്വാസം പ്രകടിപ്പിക്കുന്ന ഒരു പ്രമേയം ഇതിൽ പറഞ്ഞിരിക്കുന്ന നടപടിക്രമമനുസരിച്ച അവതരിപ്പിക്കാവുന്നതാണ്. (2) (1)-ാം ഉപവകുപ്പിൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും പ്രമേയം അവതരിപ്പിക്കുന്നതിനുള്ള ഉദ്ദേശം സംബന്ധിച്ച നിർണ്ണയിക്കപ്പെടാവുന്ന
(1) ഈ ആക്റ്റിനാലോ അതിൻകീഴിലോ മറ്റു വിധത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതൊഴികെ, ഈ ആക്റ്റിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന്റെയും ഒരു പഞ്ചായത്ത് പാസ്സാക്കുന്ന പ്രമേയങ്ങൾ നടപ്പിലാക്കുന്നതിന്റെയും ആവശ്യത്തിലേയ്ക്കുള്ള നിർവ്വഹണാധികാരം പ്രസിഡന്റിൽ നിക്ഷിപ്തമായിരിക്കുന്നതും ഈ ആക്റ്റിനാലോ അതിൻകീഴിലോ ചുമതലപ്പെട്ട കർത്തവ്യങ്ങൾ യഥാവിധി നിറവേറ്റുന്നതിന്
(1) ഒരു പഞ്ചായത്തിലെ പ്രസിഡന്റിനോ വൈസ് പ്രസിഡന്റിനോ മറ്റേതെങ്കിലും അംഗത്തിനോ, നിർണ്ണയിക്കപ്പെട്ട ഫാറത്തിൽ ആ പഞ്ചായത്തിലെ സെക്രട്ടറിക്ക് രാജി നൽകിക്കൊണ്ട്, തന്റെ സ്ഥാനം രാജി വയ്ക്കാവുന്നതും സെക്രട്ടറിക്ക് അതു കിട്ടുന്ന തീയതി മുതൽ രാജി പ്രാബല്യത്തിൽ വരുന്നതും അക്കാര്യം
(1) ഒരു പുതിയ പ്രസിഡന്റോ വൈസ് പ്രസിഡന്റോ തിരഞെടുക്കപ്പെടുമ്പോൾ, ഉദ്യോഗത്തിൽ നിന്നും പിരിയുന്ന പ്രസിഡന്റോ, വൈസ് പ്രസിഡന്റോ, അതതു സംഗതിപോലെ, യഥാക്രമം തങ്ങളുടെ ഔദ്യോഗിക സ്ഥാനങ്ങളുടെ ചുമതല ആ ആളെ ഏൽപ്പിച്ചുകൊടുക്കേണ്ടതും തന്റെ അധീനതയിലുണ്ടായിരുന്ന ബന്ധപ്പെട്ട പഞ്ചായത്തുവക രേഖകളും
(1) ഓരോ പഞ്ചായത്തിലും ആ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഇടയിൽനിന്നും ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായി തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റും വൈസ് പ്രസിഡന്റും ഉണ്ടായിരിക്കേണ്ടതും പ്രസിഡന്റ് പഞ്ചായത്തിന്റെ മുഴുവൻ സമയകാര്യനിർവ്വഹണാധികാരസ്ഥൻ ആയിരിക്കുന്നതുമാണ്. (2) ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം ഒരു
പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട ഒരാളെ നാമനിർദ്ദേശം ചെയ്യേണ്ടതും അദ്ദേഹം അപ്രകാരമുള്ള യോഗം വിളിച്ചുകൂട്ടുന്നതിന് മുമ്പ് സർക്കാർ ഈ ആവശ്യാർത്ഥം നാമനിർദ്ദേശം ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥന്റെ മുമ്പാകെ രണ്ടാം പട്ടികയിൽ ഈ ആവശ്യത്തിലേക്കായി കൊടുത്തിട്ടുള്ള ഫോറത്തിൽ ഒരു സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത്
(1) ഭൂരിപക്ഷം അംഗങ്ങൾ യഥാവിധി തിരഞ്ഞെടുക്കപ്പെടുമ്പോൾ മാത്രമേ ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്ത് രൂപീകരിക്കപ്പെട്ടതായി കരുതാൻ പാടുള്ളൂ. (2) ഒരു പഞ്ചായത്തിന്റെ കാലാവധി അവസാനിക്കുകയും ഒരു പുതിയ പഞ്ചായത്ത് രൂപീകരിക്കാതിരിക്കുകയും ചെയ്യുന്ന സംഗതിയിലോ അല്ലെങ്കിൽ 193-ാം വകുപ്പുപ്രകാരം ഒരു
ഒരു പൊതു തിരഞ്ഞെടുപ്പിലോ ഒരു ഉപതിരഞ്ഞെടുപ്പിലോ ഒഴിവ് നികത്തുവാൻ ആരും തിരഞ്ഞെടുക്കപ്പെടാത്തപക്ഷം പൊതുതിരഞ്ഞെടുപ്പോ ഉപതിരഞ്ഞെടുപ്പോ, അതതു സംഗതിപോലെ, കഴിഞ്ഞ മൂന്ന് മാസത്തിനകം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചേക്കാവുന്ന അങ്ങനെയുള്ള തീയതിയിൽ അങ്ങനെയുള്ള ഒഴിവിലേക്കായി ഒരു പുതിയ തിരഞ്ഞെടുപ്പ് നടത്തേണ്ടതാണ്.
(1) ഒരു ഗ്രാമപഞ്ചായത്തിലേയോ, ഒരു ബ്ലോക്ക് പഞ്ചായത്തിലേയോ അല്ലെങ്കിൽ ഒരു ജില്ലാ പഞ്ചായത്തിലേയോ അംഗങ്ങളുടെ ഉദ്യോഗകാലാവധി ആ പഞ്ചായത്തിന്റെ ആദ്യ യോഗം ചേരുന്നതിനു നിശ്ചയിച്ച തീയതി മുതൽ അഞ്ചു വർഷം ആയിരിക്കുന്നതാണ്. (2) ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തിലെ അംഗങ്ങളുടെ
വോട്ടർപട്ടിക തയ്യാറാക്കൽ ഉൾപ്പെടെയുള്ള പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും നേരിടുന്നതിനുള്ള ഫണ്ടുകൾ തുടക്കത്തിൽ സർക്കാർ നൽകേണ്ടതും നിർണ്ണയിക്കപ്പെട്ടേക്കാവുന്ന അങ്ങനെയുള്ള രീതിയിൽ അങ്ങനെയുള്ള ചെലവുകൾ ബന്ധപ്പെട്ട പഞ്ചായത്തുകളിൽനിന്ന് സർക്കാരിന് തിരിച്ചുനല്കേണ്ടതുമാണ്. എന്നാൽ, വിവിധ തലങ്ങളിലുള്ള പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുപ്പുകൾ ഒരേ
ഒരു സിവിൽ കോടതിക്കും- (എ) ഒരു നിയോജകമണ്ഡലത്തിലെ വോട്ടർപട്ടികയിൽ രജിസ്റ്റർ ചെയ്യപ്പെടുന്നതിന് ഏതെങ്കിലും ആൾക്ക് അവകാശം ഉണ്ടോ ഇല്ലയോ എന്നുള്ള പ്രശ്നം പരിഗണിക്കുവാനോ അല്ലെങ്കിൽ ന്യായനിർണ്ണയം ചെയ്യുവാനോ, അല്ലെങ്കിൽ (ബി) ഒരു തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസറോ അദ്ദേഹത്തിന്റെ അധികാരത്തിൻ
(1) ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്, ആവശ്യമാണെന്ന് അത് കരുതുന്നപക്ഷം, ഈ ആക്റ്റിൻ കീഴിലുള്ള തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിനായി, ഒരു കണക്കെടുപ്പ് നടത്താതെ നിയമസഭാനിയോജകമണ്ഡലങ്ങളിൽ പ്രാബല്യത്തിലുള്ള വോട്ടർപട്ടിക സ്വീകരിച്ചു കൊണ്ട് പഞ്ചായത്തുകളിലെ വോട്ടർപട്ടികകൾ തയ്യാറാക്കാവുന്നതാണ്. (2)
(1) സ്വകാര്യമേഖലയിലുള്ള ഏതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ വ്യാപാരസ്ഥാപനത്തിലോ വ്യവസായസ്ഥാപനത്തിലോ മറ്റ് ഏതെങ്കിലും സ്ഥാപനത്തിലോ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് അർഹതയുള്ളതുമായ ഓരോ ആൾക്കും പൊതുതെരഞ്ഞെടുപ്പ് ദിവസം അവധി അനുവദിക്കേണ്ടതാണ്. (2) (1)-ാം ഉപവകുപ്പനുസരിച്ച് അനുവദിച്ച അവധിമൂലം,
ഏതൊരു സർക്കാർ വകുപ്പും സംസ്ഥാനത്തെ ഏതൊരു തദ്ദേശ സ്വയംഭരണ സ്ഥാപനവും മറ്റ് അധികാരസ്ഥാനവും എയിഡഡ് സ്കൂളും പ്രൈവറ്റ് അഫിലിയേറ്റഡ് കോളേജ് ഉൾപ്പെടെയുള്ള ഏതൊരു വിദ്യാഭ്യാസ സ്ഥാപനവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ അല്ലെങ്കിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ അപ്രകാരം ആവശ്യപ്പെടുമ്പോൾ-
(1) 53-ാം വകുപ്പിൻ കീഴിൽ നടത്തിയ നിക്ഷേപം ഈ വകുപ്പിലെ വ്യവസ്ഥകൾക്കനുസൃതമായി അത് നടത്തിയ ആളിനോ അല്ലെങ്കിൽ അയാളുടെ നിയമപരമായ പ്രതിനിധിക്കോ തിരിച്ചു നൽകുകയോ അല്ലെങ്കിൽ ബന്ധപ്പെട്ട പഞ്ചായത്തിലേക്ക് കണ്ടുകെട്ടുകയോ ചെയ്യേണ്ടതാണ്. (2) ഇതിനുശേഷം ഈ വകുപ്പിൽ പറഞ്ഞിട്ടുള്ള
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്, മതിയായതെന്ന് അതിനു തോന്നുന്ന കാരണങ്ങളാൽ, അത് 49-ാം വകുപ്പിൻ കീഴിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ആവശ്യമായ ഭേദഗതി വരുത്തിക്കൊണ്ട് ഏതെങ്കിലും തിരഞ്ഞെടുപ്പിന്റെ പൂർത്തീകരണത്തിന് സമയം നീട്ടിക്കൊടുക്കുന്നതിന് അധികാരം ഉണ്ടായിരിക്കുന്നതാണ്. 1,101 Views