Author: Admin

വകുപ്പ് 142 – ഉത്തമവിശ്വാസത്തോടെ എടുത്ത നടപടിക്ക് സംരക്ഷണം (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ഈ അദ്ധ്യായത്തിലെ മുൻപറഞ്ഞിട്ടുള്ള വ്യവസ്ഥകളുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട ഉത്തമവിശ്വാസത്തോടെ ചെയ്തതോ അല്ലെങ്കിൽ ചെയ്യുവാൻ ഉദ്ദേശിക്കപ്പെട്ടതോ അല്ലെങ്കിൽ അതിൻകീഴിൽ ഉണ്ടാക്കിയ ഏതെങ്കിലും ഉത്തരവ് സംബന്ധിച്ചോ അല്ലെങ്കിൽ കമ്മീഷൻ ഗവർണ്ണർക്കോ സർക്കാരിനോ നൽകിയ ഏതെങ്കിലും അഭിപ്രായം സംബന്ധിച്ചോ അല്ലെങ്കിൽ കമ്മീഷനോ കമ്മീഷന്റെ
Read More

വകുപ്പ് 141 – സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ പാലിക്കേണ്ട നടപടി കമങ്ങൾ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

വിചാരണ നടത്തുവാനുള്ള സ്ഥലവും സമയവും നിശ്ചയിക്കുവാനും പരസ്യമായോ സ്വകാര്യമായോ കൂടേണ്ടതെന്ന് തീരുമാനിക്കുവാനും ഉൾപ്പെടെയുള്ള അതിന്റെ സ്വന്തം നടപടി ക്രമങ്ങൾ ക്രമീകരിക്കുവാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരം ഉണ്ടായിരിക്കുന്നതാണ്. 1,161 Views
Read More

വകുപ്പ് 140 – സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനോട് ആളുകൾ നടത്തുന്ന പ്രസ്താവനകൾ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ മുൻപാകെ തെളിവു നൽകുന്നതിനിടയിൽ ഒരാൾ നടത്തിയ യാതൊരു പ്രസ്താവനയും, അങ്ങനെയുള്ള പ്രസ്താവനമുഖേന വ്യാജമായ തെളിവ് നൽകിയതിനുള്ള കുറ്റ വിചാരണയിൽ ഒഴികെ, സിവിലോ ക്രിമിനലോ ആയ ഏതെങ്കിലും നടപടിക്ക് അയാളെ വിധേയനാക്കുന്നതോ അങ്ങനെയുള്ള നടപടിയിൽ അയാൾക്കെതിരെ
Read More

വകുപ്പ് 139 – സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങൾ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഈ ആക്റ്റിലെ 34-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരമോ 36-ാം വകുപ്പ് പ്രകാരമോ ഒരു പ്രശ്നം തീരുമാനിക്കുന്നതിൽ ഒരു അന്വേഷണം നടത്തേണ്ടത് ആവശ്യമാണെന്നോ ഉചിതമാണെന്നോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് തോന്നുകയും ബന്ധപ്പെട്ട കക്ഷികൾ അത്തരം അന്വേഷണത്തിന് ഹാജരാക്കുന്ന
Read More

വകുപ്പ് 138 – മറ്റു കുറ്റങ്ങളും അവയ്ക്കുള്ള ശിക്ഷയും (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഒരാൾ ഏതെങ്കിലും തിരഞ്ഞെടുപ്പിൽ- (എ) ഏതെങ്കിലും നാമനിർദ്ദേശപത്രിക വഞ്ചനാപൂർവ്വം വിരൂപമാക്കുകയോ വഞ്ചനാപൂർവ്വം നശിപ്പിക്കുകയോ; അല്ലെങ്കിൽ (ബി) ഒരു വരണാധികാരിയോ വരണാധികാരിയുടെ അധികാരത്തിൻകീഴിലോ പതിച്ചിട്ടുള്ള ഏതെങ്കിലും പട്ടികയോ, നോട്ടീസോ മറ്റു രേഖയോ വഞ്ചനാപൂർവ്വം വിരൂപമാക്കുകയോ നശിപ്പിക്കുകയോ നീക്കം ചെയ്യുകയോ;
Read More

വകുപ്പ് 137 – ബുത്ത് പിടിച്ചെടുക്കൽ എന്ന കുറ്റം (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ബുത്ത് പിടിച്ചെടുക്കൽ എന്ന കുറ്റം ചെയ്യുന്ന ഏതൊരാളും ആറു മാസത്തിൽ കുറയാത്തതും മൂന്നു വർഷക്കാലത്തോളമാകാവുന്നതുമായ തടവുശിക്ഷയ്ക്കും പിഴശിക്ഷയ്ക്കും ശിക്ഷിക്കപ്പെടാവുന്നതും അപ്രകാരമുള്ള കുറ്റകൃത്യം ചെയ്യുന്ന ഒരു ആൾ സർക്കാരിലോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലോ, ജോലിചെയ്യുന്നയാളാണെങ്കിൽ, മുന്നുവർഷത്തിൽ കുറയാത്തതും അഞ്ചുവർഷക്കാലത്തോളമാകാവുന്നതുമായ തടവുശിക്ഷക്കും
Read More

വകുപ്പ് 136 – പോളിംഗ് സ്റ്റേഷനിൽ നിന്ന് ബാലറ്റ് പേപ്പറുകൾ നീക്കം ചെയ്യുന്നത് കുറ്റമായിരിക്കുമെന്ന് (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഒരു തിരഞ്ഞെടുപ്പിൽ, ഒരു ബാലറ്റ് പേപ്പർ വഞ്ചനാപൂർവ്വം പോളിംഗ് സ്റ്റേഷനിൽ നിന്ന് പുറത്ത് എടുക്കുകയോ പുറത്തെടുക്കാൻ ശ്രമിക്കുകയോ, അല്ലെങ്കിൽ അങ്ങനെയുള്ള കൃത്യം ചെയ്യുന്നതിനെ മനഃപൂർവ്വം സഹായിക്കുകയോ ചെയ്യുന്ന ഏതൊരാളും, മൂന്നുവർഷത്തോളമാകാവുന്ന തടവുശിക്ഷയോ ആയിരം രൂപയോളമാകാവുന്ന പിഴശിക്ഷയോ അല്ലെങ്കിൽ
Read More

വകുപ്പ് 135 – സർക്കാർ ജീവനക്കാരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജീവനക്കാരോ തിരഞ്ഞെടുപ്പ് ഏജന്റായോ പോളിംഗ് ഏജന്റായോ വോട്ടെണ്ണൽ ഏജന്റായോ പ്രവർത്തിക്കുന്നതിനുള്ള ശിക്ഷ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

സർക്കാരിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയോ സേവനത്തിൽ ഉള്ള ഏതെങ്കിലും ഒരാൾ ഒരു തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ഏജന്റോ, പോളിംഗ് ഏജന്റോ, വോട്ടെണ്ണൽ ഏജന്റോ ആയി പ്രവർത്തിക്കുന്നുവെങ്കിൽ അയാൾ മൂന്നുമാസക്കാലത്തോളമാകാവുന്ന തടവുശിക്ഷയോ പിഴശിക്ഷയോ അല്ലെങ്കിൽ അവ രണ്ടും കൂടിയോ
Read More

വകുപ്പ് 134 – തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി കെട്ടിടപരിസരങ്ങൾ മുതലായവ ആവശ്യപ്പെടൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ- (എ) ഏതെങ്കിലും കെട്ടിടപരിസരം ഒരു പോളിംഗ് സ്റ്റേഷനായോ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം ബാലറ്റ് പെട്ടികൾ സൂക്ഷിക്കുന്നതിനായോ ആവശ്യമുണ്ടെന്നോ ആവശ്യമുണ്ടാകാനിടയുണ്ടെന്നോ, അല്ലെങ്കിൽ (ബി) ഒരു പോളിംഗ്
Read More

വകുപ്പ് 133 – തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക കർത്തവ്യങ്ങളുടെ ലംഘനങ്ങൾ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഈ വകുപ്പ് ബാധകമാകുന്ന ഏതെങ്കിലും ആൾ, ന്യായമായ കാരണം കൂടാതെ, തന്റെ ഔദ്യോഗിക കർത്തവ്യം ലംഘിച്ചുകൊണ്ടുള്ള ഏതെങ്കിലും കൃത്യത്തിനോ കൃത്യവിലോപത്തിനോ കുറ്റക്കാരനാണെങ്കിൽ അയാൾ അഞ്ഞൂറു രൂപയോളമാകാവുന്ന പിഴശിക്ഷ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു. (2) അങ്ങനെയുള്ള ഏതെങ്കിലും ആൾക്കെതിരായി അങ്ങനെയുള്ള
Read More

വകുപ്പ് 132 – സർക്കാർ വകുപ്പുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും മറ്റ അധികാരസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥൻമാരുടെയും സ്റ്റാഫിന്റെയും ലിസ്റ്റ് നൽകണമെന്ന് (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) സർക്കാരിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ മറ്റധികാരസ്ഥാനങ്ങളോ ഉൾപ്പെടെയുള്ള എല്ലാ ഓഫീസ് മേധാവികളും വകുപ്പ് തലവൻമാരും എയ്തഡഡ് സ്കൂൾ ഹെഡ്മാസ്റ്റർമാരും പ്രൈവറ്റ് അഫിലിയേറ്റഡ് കോളേജ് പ്രിൻസിപ്പൽമാരും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ അദ്ദേഹം അധികാരപ്പെടുത്തിയ ആഫീസറോ ആവശ്യപ്പെട്ടതിൻമേൽ
Read More

വകുപ്പ് 131 – തെരഞ്ഞെടുപ്പുകളിൽ വാഹനങ്ങൾ നിയമവിരുദ്ധമായി കൂലിക്കെടുക്കുകയോ ആർജ്ജിക്കുകയോ ചെയ്യുന്നതിനുള്ള പിഴ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ഒരു തെരഞ്ഞെടുപ്പിലോ, തെരഞ്ഞെടുപ്പ് സംബന്ധിച്ചോ ഏതെങ്കിലും ആൾ 120-ാം വകുപ്പ് (6)-ാം ഖണ്ഡത്തിൽ പറഞ്ഞിരിക്കുന്നതുപോലെയുള്ള ഏതെങ്കിലും അഴിമതി പ്രവൃത്തിക്ക് അപരാധിയാണെങ്കിൽ അയാൾ ആയിരം രൂപയോളമാകാവുന്ന പിഴശിക്ഷ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു. 1,104 Views
Read More

വകുപ്പ് 130 – വോട്ടുചെയ്യുന്നതിനുള്ള നടപടിക്രമം പാലിക്കുന്നതിൽ വീഴ്ചവരുത്തുന്നതിനുള്ള ശിക്ഷ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ബാലറ്റ് പേപ്പർ നൽകപ്പെട്ട ഏതെങ്കിലും ഒരു സമ്മതിദായകൻ വോട്ടിംഗിന് നിർണ്ണയിച്ചിരിക്കുന്ന നടപടിക്രമം പാലിക്കുന്നതിന് വിസമ്മതിച്ചാൽ അയാൾക്ക് നൽകിയ ബാലറ്റ് പേപ്പർ റദ്ദാക്കലിന് വിധേയമായിരിക്കുന്നതാണ്. 1,097 Views
Read More

വകുപ്പ് 129 – പോളിംഗ് സ്റ്റേഷനിലെ അനുചിതമായ പെരുമാറ്റത്തിനുള്ള ശിക്ഷ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഏതെ ങ്കിലും പോളിംഗ് സ്റ്റേഷനിൽ വോട്ടെടുപ്പിനു നിജപ്പെടുത്തിയിട്ടുള്ള സമയത്തിനിടയിൽ അനുചിതമായ വിധം പെരുമാറുകയോ പ്രിസൈഡിംഗ് ആഫീസറുടെ നിയമാനുസൃതമായ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുകയോ ചെയ്യുന്ന ഏതൊരാളേയും പ്രിസൈഡിംഗ് ആഫീസർക്കോ, ഡ്യൂട്ടിയിലിരിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനോ അങ്ങനെയുള്ള പ്രിസൈഡിംഗ് ആഫീസർ ഇതിലേക്ക്
Read More

വകുപ്പ് 128 – പോളിങ്ങ് സ്റ്റേഷനുകളിലോ അടുത്തോ വെച്ചുള്ള ക്രമരഹിതമായ പെരുമാറ്റത്തിനുള്ള ശിക്ഷ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) യാതൊരാളും ഏതെങ്കിലും പോളിങ്ങ് സ്റ്റേഷനിൽ, വോട്ടെടുപ്പു നടത്തുന്ന തീയതിയിലോ തീയതികളിലോ വോട്ടെടുപ്പിനുവേണ്ടി പോളിങ്ങ് സ്റ്റേഷൻ സന്ദർശിക്കുന്ന ഏതെങ്കിലും ആൾക്ക് അസഹ്യത ഉണ്ടാക്കുന്ന വിധമോ അല്ലെങ്കിൽ പോളിങ്ങ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥൻമാരുടെയും മറ്റാളുകളുടെയും പ്രവൃത്തിയിൽ ഇടപെടുന്ന വിധമോ- (എ)
Read More

വകുപ്പ് 127 – പോളിങ്ങ് സ്റ്റേഷനിലോ അതിനടുത്തോ വച്ച് വോട്ടു പിടിക്കുന്നതിനുള്ള നിരോധനം (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) യാതൊരാളും പോളിങ്ങ് നടക്കുന്ന ഏതെങ്കിലും പോളിങ്ങ് സ്റ്റേഷനിൽ, വോട്ടെടുപ്പ് നടത്തുന്ന തീയതിയിലോ തീയതികളിലോ, ആ പോളിങ്ങ് സ്റ്റേഷനകത്തു വച്ചോ പോളിങ്ങ് സ്റ്റേഷന്റെ ഇരുനൂറ് മീറ്റർ ദൂരത്തിനകത്തുള്ള ഏതെങ്കിലും പൊതുസ്ഥലത്തോ സ്വകാര്യസ്ഥലത്തോ വച്ചോ താഴെപ്പറയുന്ന പ്രവൃത്തികളിൽ ഏതെങ്കിലും, അതായത്:-
Read More

വകുപ്പ് 126 – ഉദ്യോഗസ്ഥൻമാർ മുതലായവർ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികൾക്കു വേണ്ടി പ്രവർത്തിക്കുകയോ വോട്ടു ചെയ്യുന്നതിനെ സ്വാധീനിക്കുകയോ ചെയ്യാൻ പാടില്ലെന്ന് (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) തിരഞ്ഞെടുപ്പിലെ ഒരു ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ വരണാധികാരിയോ അസിസ്റ്റന്റ് വരണാധികാരിയോ ഒരു തിരഞ്ഞെടുപ്പിലെ പ്രിസൈഡിംഗ് ആഫീസറോ പോളിംഗ് ആഫീസറോ അല്ലെങ്കിൽ ഒരു തിരഞ്ഞെടുപ്പു സംബന്ധിച്ച് ഏതെങ്കിലും കർത്തവ്യം നിർവ്വഹിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനോ ജീവനക്കാരനോ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിലോ, കാര്യനിർവ്വഹണത്തിലോ
Read More

വകുപ്പ് 125 – വോട്ടു ചെയ്യലിന്റെ രഹസ്യസ്വഭാവം പരിപാലിക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഒരു തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തുകയോ എണ്ണുകയോ ചെയ്യുന്നതു സംബന്ധിച്ച് ഏതെങ്കിലും കർത്തവ്യം നിർവ്വഹിക്കുന്ന ഏതൊരു ഉദ്യോഗസ്ഥനും, ക്ലാർക്കും, ഏജന്റും, അല്ലെങ്കിൽ മറ്റ് ആളും, വോട്ടു ചെയ്യലിന്റെ രഹസ്യസ്വഭാവം പരിപാലിക്കുകയും പരിപാലിക്കാൻ സഹായിക്കുകയും ചെയ്യേണ്ടതും, അങ്ങനെയുള്ള രഹസ്യസ്വഭാവപരിപാലനം ലംഘിക്കാൻ
Read More

വകുപ്പ് 124 – ലഘുലേഖകൾ, പോസ്സറുകൾ മുതലായവയുടെ അച്ചടിയിൻമേലുള്ള നിയന്ത്രണങ്ങൾ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) യാതൊരാളും, മുൻവശത്ത് അച്ചടിക്കാരന്റേയും പ്രസാധകന്റേയും പേരും മേൽ വിലാസവും വയ്ക്കാതെ ഏതെങ്കിലും തിരഞ്ഞെടുപ്പു ലഘുലേഖയോ തിരഞ്ഞെടുപ്പു പോസ്റ്ററോ അച്ചടിക്കുകയോ പ്രസിദ്ധപ്പെടുത്തുകയോ അച്ചടിപ്പിക്കുകയോ പ്രസിദ്ധപ്പെടുത്തിപ്പിക്കുകയോ ചെയ്യാൻ പാടുള്ളതല്ല. (2) യാതൊരാളും ഏതെങ്കിലും തിരഞ്ഞെടുപ്പു ലഘുലേഖയോ പോസ്റ്ററോ- (എ) അതിന്റെ
Read More

വകുപ്പ് 123 – തിരഞ്ഞെടുപ്പു യോഗങ്ങളിൽ കലക്കമുണ്ടാക്കുന്നത് (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഈ വകുപ്പ് ബാധകമാകുന്ന ഒരു പൊതുയോഗത്തിൽ ഏതു കാര്യങ്ങളുടെ നടത്തിപ്പിനുവേണ്ടിയാണോ ആ യോഗം വിളിച്ചുകൂട്ടിയിട്ടുള്ളത് ആ കാര്യങ്ങളുടെ നടത്തിപ്പ് തടയുന്നതിനായി ക്രമരഹിതമായി പ്രവർത്തിക്കുകയോ പ്രവർത്തിക്കുവാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും മൂന്നു മാസത്തോളമാകാവുന്ന കാലത്തെ തടവുശിക്ഷയോ ആയിരം രൂപവരെ
Read More

വകുപ്പ് 122 – തിരഞ്ഞെടുപ്പു ദിവസവും അതിനു തൊട്ടുമുമ്പുള്ള ദിവസവും പൊതുയോഗങ്ങൾ നിരോധിക്കുന്നത് (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഒരു നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന്റെ സമാപനത്തിന് നിശ്ചയിച്ചിട്ടുള്ള സമയത്തോടെ അവസാനിക്കുന്ന നാൽപ്പെത്തെട്ടു മണിക്കുർ കാലയളവിനുള്ളിൽ യാതൊരാളും ആ നിയോജകമണ്ഡലത്തിനുള്ളിൽ ഏതെങ്കിലും പൊതുയോഗം വിളിച്ചുകൂട്ടുകയോ, നടത്തുകയോ അല്ലെങ്കിൽ അതിൽ സന്നിഹിതനാകുകയോ ചെയ്യാൻ പാടുള്ളതല്ല. (2) (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾ
Read More

വകുപ്പ് 121 – തിരഞ്ഞെടുപ്പു സംബന്ധിച്ച് വർഗ്ഗങ്ങൾ തമ്മിൽ ശത്രുത വളർത്തുന്നത് (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

മതമോ വംശമോ ജാതിയോ സമുദായമോ ഭാഷയോ ആധാരമാക്കി ഈ ആക്റ്റിൻകീഴിലുള്ള ഒരു തിരഞ്ഞെടുപ്പു സംബന്ധിച്ച്, ഇൻഡ്യൻ പൗരൻമാരുടെ വിവിധ വർഗ്ഗങ്ങൾ തമ്മിൽ ശത്രുതാപരമായ വികാരങ്ങളോ വെറുപ്പോ വളർത്തുകയോ വളർത്താൻ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരാളും മൂന്നു വർഷത്തോളമാകാവുന്ന കാലത്തെ തടവുശിക്ഷയോ
Read More

വകുപ്പ് 120 – അഴിമതി പ്രവൃത്തികൾ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ഈ ആക്റ്റിന്റെ ആവശ്യങ്ങൾക്ക് താഴെ പറയുന്നവ അഴിമതി പ്രവൃത്തികളായി കരുതേണ്ടതാണ്:- (1) ‘കൈക്കൂലി കൊടുക്കലോ വാങ്ങലോ’ അതായത്,- (എ) ഒരു സ്ഥാനാർത്ഥിയോ അയാളുടെ ഏജന്റോ അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ സമ്മതത്തോടുകൂടി മറ്റേതെങ്കിലും ആളോ ഏതെങ്കിലും ആൾക്ക്,
Read More