Author: Admin

വകുപ്പ് 74എ – തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് യന്ത്രം ഉപയോഗിക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ഈ ആക്റ്റിലോ അതിൻകീഴിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളിലോ എന്തുതന്നെ അടങ്ങിയിരുന്നാലും ഓരോ പ്രദേശങ്ങളിലെയും സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിക്കുന്ന ഏതൊരു തെരഞ്ഞെടുപ്പിലും നിർണ്ണയിക്കപ്പെടാവുന്ന പ്രകാരം വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് വോട്ട് നൽകുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്യുന്ന സമ്പ്രദായം
Read More

വകുപ്പ് 74 – തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യുന്ന രീതി (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

വോട്ടെടുപ്പു നടത്തുന്ന ഏതൊരു തിരഞ്ഞെടുപ്പിലും വോട്ടുകൾ നിർണ്ണയിക്കപ്പെടുന്ന രീതിയിൽ ബാലറ്റുവഴി നല്കപ്പെടേണ്ടതും യാതൊരു വോട്ടും പ്രതിപുരുഷൻ വഴി സ്വീകരിക്കാൻ പാടില്ലാത്തതും ആകുന്നു. 1,103 Views
Read More

വകുപ്പ് 73 – ബുത്ത് പിടിച്ചെടുക്കുന്നതു കാരണത്താൽ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയോ വോട്ടെടുപ്പ് നീട്ടിവയ്ക്കുകയോ ചെയ്യൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഒരു തിരഞ്ഞെടുപ്പിൽ,- (എ) ഒരു പോളിങ്ങ് സ്റ്റേഷനിലോ വോട്ടെടുപ്പിനുവേണ്ടി നിജപ്പെടുത്തിയിരിക്കുന്ന ഒരു സ്ഥലത്തോ (ഇതിനുശേഷം ഈ വകുപ്പിൽ ഒരു സ്ഥലമായിട്ടാണ് പരാമർശിക്കപ്പെടുക) ആ പോളിംഗ് സ്റ്റേഷനിലെയോ സ്ഥലത്തെയോ തിരഞ്ഞെടുപ്പിന്റെ ഫലം തിട്ടപ്പെടുത്താൻ കഴിയാത്തവിധം ബുത്ത് പിടിച്ചെടുക്കൽ നടന്നിട്ടുണ്ടെങ്കിലോ;
Read More

വകുപ്പ് 72 – ബാലറ്റ് പെട്ടികൾ നശിപ്പിക്കൽ മുതലായവ ഉണ്ടായാൽ പുതിയ വോട്ടെടുപ്പ് (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഏതെങ്കിലും തിരഞ്ഞെടുപ്പിൽ- (എ) ഒരു പോളിംഗ് സ്റ്റേഷനിലോ വോട്ടെടുപ്പിനു നിജപ്പെടുത്തിയിട്ടുള്ള ഒരു സ്ഥലത്തോ ഉപയോഗിക്കപ്പെടുന്നു, ഏതെങ്കിലും ബാലറ്റ് പെട്ടി പ്രിസൈഡിംഗ് ആഫീസറുടേയോ വരണാധികാരിയുടേയോ അധീനതയിൽനിന്ന് നിയമവിരുദ്ധമായി എടുത്തു മാറ്റുകയോ, അല്ലെങ്കിൽ യാദൃശ്ചികമായോ മനഃപൂർവ്വമായോ നശിപ്പിക്കപ്പെടുകയോ, നഷ്ടപ്പെടുകയോ, അല്ലെങ്കിൽ
Read More

വകുപ്പ് 71 – അടിയന്തിര പരിതഃസ്ഥിതികളിൽ വോട്ടെടുപ്പ് മാറ്റിവയ്ക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഒരു തിരഞ്ഞെടുപ്പിൽ 45-ാം വകുപ്പിൻകീഴിൽ ഏർപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും പോളിങ്ങ് സ്റ്റേഷനിലെ നടപടികൾ ഏതെങ്കിലും ലഹളയാലോ പരസ്യമായ അക്രമത്താലോ, തടസ്സപ്പെടുകയോ ചെയ്യുന്നുവെങ്കിലോ, അല്ലെങ്കിൽ ഒരു തിരഞ്ഞെടുപ്പിൽ, പ്രകൃതിക്ഷോഭത്താലോ മതിയായ മറ്റ് ഏതെങ്കിലും കാരണത്താലോ ഏതെങ്കിലും പോളിങ്ങ് സ്റ്റേഷനിലോ അങ്ങനെയുള്ള
Read More

വകുപ്പ് 70 – വോട്ടെടുപ്പിന് സമയം നിശ്ചയിക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

വോട്ടെടുപ്പ് നടത്തുന്നത് ഏതൊക്കെ മണിക്കുറുകളിൽ ആയിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ നിശ്ചയിക്കേണ്ടതും, അപ്രകാരം നിശ്ചയിച്ച മണിക്കുറുകൾ നിർണ്ണയിക്കപ്പെടുന്ന രീതിയിൽ പ്രസിദ്ധപ്പെടുത്തേണ്ടതുമാകുന്നു: എന്നാൽ, ഒരു നിയോജകമണ്ഡലത്തിലെ ഒരു തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന്, ഏതെങ്കിലും ഒരൊറ്റ ദിവസം നീക്കിവച്ചിട്ടുള്ള ആകെ സമയം രാവിലെ
Read More

വകുപ്പ് 69 – മൽസരമുള്ളവയും മൽസരമില്ലാത്തവയുമായ തിരഞ്ഞെടുപ്പുകളിലെ നടപടി ക്രമം (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഒരു നിയോജകമണ്ഡലത്തിലേക്ക് മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ എണ്ണം ഒന്നിലധികമാണെങ്കിൽ ഒരു വോട്ടെടുപ്പ് നടത്തേണ്ടതാകുന്നു. (2) ഒരു നിയോജകമണ്ഡലത്തിന് ഒരു സ്ഥാനാർത്ഥി മാത്രമാണെങ്കിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കേണ്ടതാണ്. (3) ഒരു സ്ഥാനാർത്ഥിയും ഇല്ലെങ്കിൽ ഒഴിവുനികത്തുന്നതിലേക്കായി എല്ലാ പ്രകാരത്തിലും ഒരു
Read More

വകുപ്പ് 68 – വോട്ടെടുപ്പിന് മുൻപ് സ്ഥാനാർത്ഥിയുടെ മരണം (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

55-ാം വകുപ്പിൻകീഴിലെ സൂക്ഷ്മ പരിശോധനയിൽ നാമനിർദ്ദേശം സാധുവാണെന്ന് കാണപ്പെടുകയും 56-ാം വകുപ്പിൻകീഴിൽ തന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചിട്ടില്ലാതിരിക്കുകയും ചെയ്യുന്ന ഒരു സ്ഥാനാർത്ഥി മരിക്കുകയും, അയാളുടെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ട് 57-ാം വകുപ്പിൻകീഴിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തുന്നതിന് മുൻപ് കിട്ടുകയോ അഥവാ
Read More

വകുപ്പ് 67 – പോളിംഗ് ഏജന്റുമാരോ വോട്ടെണ്ണൽ ഏജന്റുമാരോ ഹാജരാകാതിരിക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ഏതെങ്കിലും പ്രവൃത്തിയോ കാര്യമോ വോട്ടെടുപ്പ് ഏജന്റുമാരുടെയോ വോട്ടെണ്ണൽ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ ചെയ്യാൻ ഈ ആക്റ്റിനാലോ അതിൻകീഴിലോ ആവശ്യപ്പെടുകയോ അധികാരപ്പെടുത്തുകയോ ചെയ്യുന്നിടത്ത്, അതിനുവേണ്ടി നിശ്ചയിച്ചിട്ടുള്ള സമയത്തും സ്ഥലത്തും അങ്ങനെയുള്ള ഏതെങ്കിലും ഏജന്റോ ഏജന്റുമാരോ ഹാജരാകാതിരിക്കുന്നത്, ആ പ്രവൃത്തിയോ, കാര്യമോ മറ്റു
Read More

വകുപ്പ് 66 – മത്സരിക്കുന്ന സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ പോളിങ്ങ് സ്റ്റേഷനുകളിൽ ഹാജരാകലും പോളിങ്ങ് ഏജന്റിന്റെയോ വോട്ടെണ്ണൽ ഏജന്റിന്റെയോ ചുമതലകൾ നിർവ്വഹിക്കലും (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) വോട്ടെടുപ്പ് നടക്കുന്ന ഏതൊരു തിരഞ്ഞെടുപ്പിലും അങ്ങനെയുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഓരോ സ്ഥാനാർത്ഥിക്കും അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനും വോട്ടെടുപ്പ് നടത്തുന്നതിന് 45-ാം വകുപ്പിൻ കീഴിൽ ഏർപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും പോളിംഗ് സ്റ്റേഷനിൽ സന്നിഹിതനാകാൻ അവകാശമുണ്ടായിരിക്കുന്നതാണ്. (2) മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കോ
Read More

വകുപ്പ് 65 – പോളിംഗ് ഏജന്റുമാരുടേയും വോട്ടെണ്ണൽ ഏജന്റുമാരുടേയും ചുമതലകൾ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) പോളിംഗ് ഏജന്റിന് വോട്ടെടുപ്പ് സംബന്ധിച്ച് ഈ ആക്റ്റിനാലോ ആക്റ്റിൻകീഴിലോ പോളിംഗ് ഏജന്റ് നിർവ്വഹിക്കേണ്ടതായി അധികാരപ്പെടുത്തിയിട്ടുള്ള ചുമതലകൾ നിർവ്വഹിക്കാവുന്നതാണ്. (2) വോട്ടെണ്ണൽ ഏജന്റിന് വോട്ടെണ്ണൽ സംബന്ധിച്ച്, ഈ ആക്റ്റിനാലോ ആക്റ്റിൻകീഴിലോ വോട്ടെണ്ണൽ ഏജന്റ് നിർവ്വഹിക്കേണ്ടതായി അധികാരപ്പെടുത്തിയിട്ടുള്ള ചുമതലകൾ നിർവ്വഹിക്കാവുന്നതാണ്.
Read More

വകുപ്പ് 64 – ഒരു പോളിംഗ് ഏജന്റിന്റെയോ വോട്ടെണ്ണൽ ഏജന്റിന്റെയോ നിയമനം പിൻവലിക്കലോ മരണമോ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) പോളിംഗ് ഏജന്റിന്റെ ഏത് പിൻവലിക്കലും സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ ഒപ്പു വയ്ക്കേണ്ടതും, നിർണ്ണയിക്കപ്പെടുന്ന ഉദ്യോഗസ്ഥന്റെ പക്കൽ അത് ഏൽപ്പിക്കുന്ന തീയതി മുതൽ അത് പ്രാബല്യത്തിൽ വരുന്നതും, വോട്ടെടുപ്പ് സമാപിക്കുന്നതിന് മുൻപ്, അങ്ങനെയുള്ള പിൻവലിക്കലോ പോളിംഗ് ഏജന്റിന്റെ
Read More

വകുപ്പ് 63 – വോട്ടെണ്ണൽ ഏജന്റുമാരുടെ നിയമനം (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

മൽസരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ, വോട്ടെണ്ണലിന്, തന്റെ വോട്ടെണ്ണൽ ഏജന്റോ വോട്ടെണ്ണൽ ഏജന്റുമാരോ ആയി സന്നിഹിതരാകുന്നതിന്, ഒന്നോ അതിലധികമോ, എന്നാൽ നിർണ്ണയിക്കപ്പെടുന്ന എണ്ണത്തിലും കവിയാത്തത്ര ആളുകളെ, നിർണ്ണയിക്കപ്പെടാവുന്ന രീതിയിൽ നിയമിക്കാവുന്നതും, അങ്ങനെയുള്ള ഏതെങ്കിലും നിയമനം നടത്തുമ്പോൾ
Read More

വകുപ്പ് 62 – പോളിംഗ് ഏജന്റുമാരുടെ നിയമനം (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

മൽസരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ 45-ാം വകുപ്പിൻകീഴിൽ ഏർപ്പെടുത്തിയിട്ടുള്ള ഓരോ പോളിംഗ് സ്റ്റേഷനിലും അങ്ങനെയുള്ള സ്ഥാനാർത്ഥിയുടെ പോളിംഗ് ഏജന്റുമാരായി പ്രവർത്തിക്കുന്നതിന് നിർണ്ണയിക്കപ്പെടാവുന്നത്ര ഏജന്റുമാരേയും റിലീഫ് ഏജന്റുമാരേയും നിർണ്ണയിക്കപ്പെട്ട രീതിയിൽ നിയമിക്കാവുന്നതാണ്. 1,026 Views
Read More

വകുപ്പ് 61 – തിരഞ്ഞെടുപ്പ് ഏജന്റുമാരുടെ ചുമതലകൾ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ഒരു തിരഞ്ഞെടുപ്പ് ഏജന്റിന് തിരഞ്ഞെടുപ്പ് സംബന്ധിച്ച്, ഈ ആക്ടിനാലോ ആക്റ്റിൻകീഴിലോ തിരഞ്ഞെടുപ്പ് ഏജന്റ് നിർവ്വഹിക്കേണ്ടതായി അധികാരപ്പെടുത്തിയിട്ടുള്ള ചുമതലകൾ നിർവ്വഹിക്കാവുന്നതാണ്. 1,067 Views
Read More

വകുപ്പ് 60 – തിരഞ്ഞെടുപ്പ് ഏജന്റിന്റെ നിയമനം പിൻവലിക്കലോ മരണമോ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഒരു തിരഞ്ഞെടുപ്പ് ഏജന്റിന്റെ നിയമനത്തിന്റെ ഏതു പിൻവലിക്കലിലും സ്ഥാനാർത്ഥി ഒപ്പു വയ്ക്കക്കേണ്ടതും വരണാധികാരിയുടെ പക്കൽ അത് ഏല്പിക്കുന്ന തീയതി മുതൽ അത് പ്രാബല്യത്തിൽ വരുന്നതുമാണ്. (2) അങ്ങനെയുള്ള പിൻവലിക്കലോ തിരഞ്ഞെടുപ്പ് ഏജന്റിന്റെ മരണമോ സംഭവിക്കുന്നതായാൽ, ആ സംഭവം
Read More

വകുപ്പ് 59 – തിരഞ്ഞെടുപ്പ് ഏജന്റായിരിക്കുന്നതിനുള്ള അയോഗ്യത (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ഈ ആക്റ്റിൻ കീഴിൽ ഒരു പഞ്ചായത്ത് അംഗമായിരിക്കുന്നതിന് തൽസമയം അയോഗ്യനായിരിക്കുന്ന ഏതെങ്കിലും ആൾ ഏതെങ്കിലും തിരഞ്ഞെടുപ്പിൽ ഒരു തിരഞ്ഞെടുപ്പ് ഏജന്റായിരിക്കുന്നതിന് അയോഗ്യനായിരിക്കുന്നതാണ്. 1,076 Views
Read More

വകുപ്പ് 58 – തിരഞ്ഞെടുപ്പ് ഏജന്റുമാർ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ഒരു തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർത്ഥിക്ക് താനല്ലാത്ത മറ്റൊരാളെ തന്റെ തെരഞ്ഞെടുപ്പ് ഏജന്റായി നിർണ്ണയിക്കപ്പെട്ട രീതിയിൽ നിയമിക്കാവുന്നതും, അങ്ങനെയുള്ള ഏതെങ്കിലും നിയമനം നടത്തുമ്പോൾ, വരണാധികാരിക്ക് നിർണ്ണയിക്കപ്പെട്ടിട്ടുള്ള രീതിയിൽ നിയമനത്തിന്റെ നോട്ടീസ് നല്കേണ്ടതുമാണ്. 1,034 Views
Read More

വകുപ്പ് 57 – മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) 56-ാം വകുപ്പ് (1)-ാം ഉപവകുപ്പിൻ കീഴിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാവുന്ന കാലാവധി കഴിഞ്ഞാലുടൻ, വരണാധികാരി, മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ ഒരു ലിസ്റ്റ് നിർണ്ണയിക്കപ്പെടുന്ന ഫാറത്തിലും രീതിയിലും തയ്യാറാക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്യേണ്ടതാണ്. (2) പ്രസ്തുത ലിസ്റ്റിൽ മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ മലയാള അക്ഷരമാലാക്രമത്തി
Read More

വകുപ്പ് 56 – സ്ഥാനാർത്ഥിത്വം പിൻവലിക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഏതെങ്കിലും സ്ഥാനാർത്ഥിക്ക് തന്റെ സ്ഥാനാർത്ഥിത്വം രേഖാമൂലമുള്ള നോട്ടീസ് വഴി പിൻവലിക്കാവുന്നതും ആ നോട്ടീസിൽ നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള വിവരങ്ങൾ അടങ്ങിയിരിക്കേണ്ടതും, അത് അയാൾ ഒപ്പിടുകയും നേരിട്ടോ തന്റെ നിർദ്ദേശകനോ താൻ രേഖാമൂലം ഇതിലേക്ക് അധികാരപ്പെടുത്തിയ തിരഞ്ഞെടുപ്പ് ഏജന്റോ മുഖേന
Read More

വകുപ്പ് 55 – നാമനിർദ്ദേശപ്രതികകളുടെ സൂക്ഷ്മ പരിശോധന (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) 49-ാം വകുപ്പിൻകീഴിൽ നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്കു നിശ്ചയിച്ചിട്ടുള്ള തീയതിയിൽ സ്ഥാനാർത്ഥികൾക്കും അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാർക്കും ഓരോ സ്ഥാനാർത്ഥിയുടേയും ഒരു നിർദ്ദേശകനും ഓരോ സ്ഥാനാർത്ഥിയും രേഖാമൂലം യഥാവിധി അധികാരപ്പെടുത്തിയിട്ടുള്ള മറ്റൊരാൾക്കും വരണാധികാരി നിശ്ചയിക്കുന്ന സമയത്തും സ്ഥലത്തും ഹാജരാകാവുന്നതും, എന്നാൽ മറ്റാർക്കും
Read More

വകുപ്പ് 54 – നാമനിർദ്ദേശങ്ങളെക്കുറിച്ചുള്ള നോട്ടീസും അവയുടെ സൂക്ഷമ പരിശോധന യ്ക്കുള്ള സമയവും സ്ഥലവും (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

52-ാം വകുപ്പ് (1)-ാം ഉപവകുപ്പിൻകീഴിൽ നാമനിർദ്ദേശപ്രതിക സ്വീകരിച്ചാൽ, വരണാധികാരി, അത് സമർപ്പിക്കുന്ന ആളെയോ ആളുകളേയോ നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്കു നിശ്ചയിച്ചിട്ടുള്ള തീയതിയും സമയവും സ്ഥലവും അറിയിക്കേണ്ടതും,നാമനിർദ്ദേശപ്രതികയിൽ, അതിന്റെ ക്രമനമ്പർ ചേർക്കേണ്ടതും, നാമനിർദ്ദേശപ്രതികയിൽ, അത് തനിക്കു സമർപ്പിച്ച തീയതിയും സമയവും പ്രസ്താവിക്കുന്ന
Read More

വകുപ്പ് 53 – നിക്ഷേപങ്ങൾ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഒരു സ്ഥാനാർത്ഥി, നിർണ്ണയിക്കപ്പെട്ടിട്ടുള്ള അങ്ങനെയുള്ള തുക – വിവിധ തലങ്ങളിലുള്ള പഞ്ചായത്തുകൾക്ക് വ്യത്യസ്ത നിരക്കുകൾ നിർദ്ദേശിക്കാവുന്നതാണ്- കെട്ടിവയ്ക്കുകയോ കെട്ടിവയ്ക്ക്പിക്കുകയോ ചെയ്യാത്തിടത്തോളം ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ ഒരു നിയോജകമണ്ഡലത്തിൽ നിന്നുമുള്ള തിരഞ്ഞെടുപ്പിനുവേണ്ടി മുറ പ്രകാരം നാമനിർദ്ദേശം ചെയ്തതായി
Read More