(1) 49-ാം വകുപ്പ് (എ) ഖണ്ഡത്തിൻകീഴിൽ നിശ്ചയിക്കപ്പെടുന്ന തീയതിയിലോ അതിനുമുൻപോ ഓരോ സ്ഥാനാർത്ഥിയും നേരിട്ടോ തന്റെ നിർദ്ദേശകൻ വഴിയോ 50-ാം വകുപ്പിൻ കീഴിൽ പുറപ്പെടുവിച്ചിട്ടുള്ള നോട്ടീസിൽ ഇതിലേക്ക് നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്തുവച്ച് ഉച്ചയ്ക്ക് മുൻപ് പതിനൊന്നു മണിക്കും ഉച്ചതിരിഞ്ഞ് മുന്നുമണിക്കും
ഏതെങ്കിലും ആൾ ഭരണ ഘടനയിലേയും ഈ ആക്റ്റിലേയും വ്യവസ്ഥകൾക്കുകീഴിൽ ഒരു സ്ഥാനം നികത്തുന്നതിന് തിരഞ്ഞെടുക്കപ്പെടുവാൻ യോഗ്യനാണെങ്കിൽ അയാളെ ആ സ്ഥാനം നികത്തുന്നതിനുള്ള തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യാവുന്നതാണ്: എന്നാൽ, ഏതെങ്കിലും ഒരു പഞ്ചായത്തിലെ ഒരു സ്ഥാനം നികത്തുന്നതിലേക്ക് ഒരു
49-ാം വകുപ്പിൻ കീഴിൽ വിജ്ഞാപനം പുറപ്പെടുവിച്ചാൽ, വരണാധികാരി നിർദ്ദിഷ്ട തിരഞ്ഞെടുപ്പിന്റെ പൊതുനോട്ടീസ്, അങ്ങനെയുള്ള തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു കൊണ്ടും നാമനിർദ്ദേശപ്രതിക സമർപ്പിക്കുന്നതിനുള്ള സ്ഥലം നിർദ്ദേശിച്ചുകൊണ്ടും നിർണ്ണയിക്കപ്പെടുന്ന ഫാറത്തിലും രീതിയിലും നൽകേണ്ടതാകുന്നു. 1,052 Views
ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ ഒരംഗത്തേയോ അംഗങ്ങളേയോ തിരഞ്ഞെടുക്കുന്നതിന് നിയോജകമണ്ഡലങ്ങളോട് ആവശ്യപ്പെട്ടുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചാലുടനെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, ഗസറ്റ് വിജ്ഞാപനംവഴി- (എ) നാമനിർദ്ദേശങ്ങൾ നല്കുന്നതിനുള്ള അവസാന തീയതിയും അത് ആദ്യം പറഞ്ഞ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയ തീയതിക്കു ശേഷമുള്ള
ഒരു പൊതുതിരഞ്ഞെടുപ്പോ ഉപതിരഞ്ഞെടുപ്പുകളോ നടത്തുന്നതിനായി ഈ ആക്റ്റിലെ വ്യവസ്ഥകളനുസരിച്ച തൽസമയം നിയമിക്കുന്ന വരണാധികാരിയും അസിസ്റ്റന്റ് വരണാധികാരിയും പ്രിസൈഡിംഗ് ആഫീസറും പോളിംഗ് ആഫീസറും മറ്റേതെങ്കിലും ഉദ്യോഗസ്ഥനും തൽസമയം സ്ഥാനനിർദ്ദേശം ചെയ്യുന്ന ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനും അങ്ങനെയുള്ള തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടുകൊണ്ടുള്ള വിജ്ഞാപനത്തിന്റെ
ഒരു പോളിംഗ് സ്റ്റേഷനിൽ സമാധാനം പാലിക്കുന്നതും വോട്ടെടുപ്പ് നീതിപൂർവ്വകമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും അവിടത്തെ പ്രിസൈഡിംഗ് ആഫീസറുടെ സാമാന്യ കർത്തവ്യമായിരിക്കുന്നതാണ്. 1,004 Views
(1) ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഓരോ പോളിംഗ് സ്റ്റേഷനും ഒരു പ്രിസൈഡിംഗ് ആഫീസറേയും ആവശ്യമെന്ന് താൻ കരുതുന്നത്ര പോളിംഗ് ആഫീസറെയോ ആഫീസർമാരെയോ നിയമിക്കേണ്ടതും എന്നാൽ തിരഞ്ഞെടുപ്പിലോ തിരഞ്ഞെടുപ്പ് സംബന്ധിച്ചോ ഒരു സ്ഥാനാർത്ഥിയോ അദ്ദേഹത്തിനുവേണ്ടിയോ നിയോഗിച്ചതോ അല്ലെങ്കിൽ മറ്റുവിധത്തിൽ ഒരു
ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻകൂട്ടിയുള്ള അനുമതിയോടുകൂടി, തന്റെ അധികാരിതയിലുള്ള ഓരോ പഞ്ചായത്തിനും വേണ്ടത്ര പോളിംഗ് സ്റ്റേഷനുകൾ ഏർപ്പെടുത്തേണ്ടതും അപ്രകാരം ഏർപ്പെടുത്തപ്പെട്ട പോളിംഗ് സ്റ്റേഷനുകളും അവ യഥാക്രമം ഏതു പോളിംഗ് പ്രദേശങ്ങൾക്കോ സമ്മതിദായക ഗ്രൂപ്പുകൾക്കോ വേണ്ടിയാണ്
ഏതെങ്കിലും തിരഞ്ഞെടുപ്പിൽ, ഈ ആക്റ്റും അതിൻകീഴിലുണ്ടാക്കപ്പെടുന്ന ചട്ടങ്ങളും അല്ലെങ്കിൽ ഉത്തരവുകളും വ്യവസ്ഥ ചെയ്യുന്ന രീതിയിൽ തിരഞ്ഞെടുപ്പ് ഫലപ്രദമായി നടത്തുന്നതിന് ആവശ്യമായ എല്ലാ കൃത്യങ്ങളും കാര്യങ്ങളും ചെയ്യുന്നത് വരണാധികാരിയുടെ സാമാന്യ കർത്തവ്യമായിരിക്കുന്നതാണ്. 1,075 Views
സന്ദർഭം മറ്റ് വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം, വരണാധികാരിയെക്കുറിച്ചുള്ള ഈ ആക്റ്റിലെ പരാമർശങ്ങളിൽ 42-ാം വകുപ്പ് (2)-ാം ഉപ വകുപ്പുപ്രകാരം നിർവ്വഹിക്കുവാൻ തന്നെ അധികാരപ്പെടുത്തുന്ന ഏതെങ്കിലും ചുമതല നിർവ്വഹിക്കുന്ന ഒരു അസിസ്റ്റന്റ് വരണാധികാരിയും ഉൾപ്പെടുന്നതായി കരുതപ്പെടേണ്ടതാകുന്നു. 1,171 Views
ഏതെങ്കിലും വരണാധികാരിയെ തന്റെ ചുമതലകൾ നിർവ്വഹിക്കുന്നതിൽ സഹായിക്കുന്നതിലേക്കായി ഒന്നോ അതിലധികമോ ആളുകളെ അസിസ്റ്റന്റ് വരണാധികാരികളായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് നിയമിക്കാവുന്നതാണ്. (2) ഏതൊരു അസിസ്റ്റന്റ് വരണാധികാരിക്കും, വരണാധികാരിയുടെ നിയന്ത്രണത്തിന് വിധേയമായി, വരണാധികാരിയുടെ എല്ലാമോ ഏതെങ്കിലുമോ ചുമതലകൾ നിർവ്വഹിക്കുന്നതിന് അധികാരം
ഓരോ പഞ്ചായത്തിനും പഞ്ചായത്തിലെ ഒരു സ്ഥാനമോ അല്ലെങ്കിൽ സ്ഥാനങ്ങളോ നികത്തുന്നതിനുള്ള ഓരോ തിരഞ്ഞെടുപ്പിനും, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, സർക്കാരുമായി കൂടിയാലോചിച്ച്, സർക്കാരിലേയോ അല്ലെങ്കിൽ ഒരു തദ്ദേശസ്വയംഭരണ സ്ഥാപ നത്തിലേയോ, ഒന്നോ അതിലധികമോ ഉദ്യോഗസ്ഥരെ വരണാധികാരികളായി സ്ഥാനനിർദ്ദേശം ചെയ്യുകയോ നാമനിർദ്ദേശം
(1) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഏതൊരു പഞ്ചായത്തിലെയും തെരഞ്ഞെടുപ്പു നിരീക്ഷിക്കുന്നതിനുവേണ്ടി ആവശ്യമായത്രയും എണ്ണം ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരെ സർക്കാരുമായി കൂടിയാലോചിച്ച്, നിരീക്ഷകരായി നാമനിർദ്ദേശം ചെയ്യാവുന്നതാണ്. (2) (1)-ാം ഉപവകുപ്പുപ്രകാരം നാമനിർദ്ദേശം ചെയ്യുന്ന നിരീക്ഷകൻ നിഷ്പക്ഷവും നീതി പൂർവകവുമായ തിരഞ്ഞെടുപ്പ്
സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ മേലന്വേഷണത്തിനും നിർദ്ദേശത്തിനും നിയന്ത്രണത്തിനും വിധേയമായി, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ആ ജില്ലയിലെ പഞ്ചായത്തുകളിലേക്കുള്ള എല്ലാ തിരഞ്ഞെടുപ്പുകളുടേയും നടത്തിപ്പിനോട് ബന്ധപ്പെട്ട എല്ലാ പ്രവർത്തികളും ഏകോപിപ്പിക്കുകയും അവയുടെ മേൽനോട്ടം വഹിക്കുകയും ചെയ്യേണ്ടതാകുന്നു. 1,278 Views
സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ, ഈ ആക്റ്റിൻ കീഴിലോ അല്ലെങ്കിൽ അതിൻകീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങളിൻ കീഴിലോ ഉള്ള, ചുമതലകൾ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ ഈ ആവശ്യത്തിലേക്കായി നൽകുന്ന സാമാന്യമോ പ്രത്യേകമോ ആയ നിർദ്ദേശങ്ങൾ വല്ലതുമുണ്ടെങ്കിൽ അവയ്ക്കു വിധേയമായി, സംസ്ഥാന തിരഞ്ഞെടുപ്പു
(1) നിലവിലുള്ള പഞ്ചായത്തുകളുടെ കാലാവധി തീരുന്നതിനു മുൻപ് പുതിയ പഞ്ചായത്തുകളുടെ രൂപീകരണത്തിനായോ പുനർ രൂപീകരണത്തിനായോ ഒരു പൊതു തിരഞ്ഞെടുപ്പു നടത്തേണ്ടതാണ്. (2) സർക്കാർ മേൽപ്പറഞ്ഞ ആവശ്യത്തിനായി തിരഞ്ഞെടുപ്പു കമ്മീഷൻ ശുപാർശ ചെയ്യുന്ന തീയതിയിലോ തീയതികളിലോ, ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന ഒന്നോ
(1) ഒരാൾ 31-ാം വകുപ്പിന്റേയോ അല്ലെങ്കിൽ 35-ാം വകുപ്പ് (എ) ഖണ്ഡത്തിന്റേയോ കീഴിൽ ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ അംഗമല്ലാതായിത്തീരുന്നിടത്ത്, ആ ശിക്ഷ അപ്പീലിലോ പുനഃപരിശോധനയിലോ ദുർബലപ്പെടുത്തുകയോ അല്ലെങ്കിൽ ശിക്ഷകൊണ്ട് നേരിട്ടിട്ടുള്ള അയോഗ്യത നീക്കം ചെയ്യുകയോ ചെയ്യപ്പെടുന്ന പക്ഷം,
(1) ഒരംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം 30-ാം വകുപ്പോ (എൻ) ഖണ്ഡം ഒഴികെയുള്ള 35-ാം വകുപ്പോ പ്രകാരം ഒരംഗം അയോഗ്യനായിത്തീർന്നിട്ടുണ്ടോയെന്ന് ഒരു പ്രശ്നം ഉൽഭവിക്കുമ്പോൾ, ബന്ധപ്പെട്ട പഞ്ചായത്തിലെ ഒരംഗത്തിനോ അല്ലെങ്കിൽ ആ അംഗം തിരഞ്ഞെടുക്കപ്പെട്ട തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുവാൻ അവകാശമുള്ള മറ്റേതെങ്കിലും
(1) ഒരു പഞ്ചായത്തംഗം ഒരേ സമയം പാർലമെന്റിലേയോ അല്ലെങ്കിൽ സംസ്ഥാന നിയമസഭയിലേയോ ഒരംഗമായിരിക്കാൻ പാടില്ലാത്തതും, അതനുസരിച്ച്,- (എ) പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾ തന്റെ ഉദ്യോഗത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് അദ്ദേഹം പാർലമെന്റിലേയോ സംസ്ഥാന നിയമസഭയിലേയോ ഒരംഗമാണെങ്കിൽ അങ്ങനെയുള്ള അംഗത്വം രാജിവച്ചിട്ടില്ലാത്തപക്ഷം,
(1) ഒരാൾ ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തിലെ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിനോ അംഗമായി തുടരുന്നതിനോ താഴെപ്പറയുന്ന സാഹചര്യങ്ങളിൽ അയോഗ്യനായിരിക്കുന്നതാണ്,- (എ) നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആവശ്യങ്ങൾക്ക് തൽസമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്താലോ നിയമത്തിൻ കീഴിലോ അയാൾ അപ്രകാരം അയോഗ്യനാക്കപ്പെട്ടിരിക്കുന്നുവെങ്കിൽ; അഥവാ (എഎ) പട്ടികജാതിക്കാർക്കോ
ഒരാൾ,- (എ) നിർണ്ണയിക്കപ്പെട്ട സമയത്തിനുള്ളിലും രീതിയിലും തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുബോധിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടെന്നും അപ്രകാരമുള്ള വീഴ്ചയ്ക്കു മതിയായ കാരണമോ ന്യായീകരണമോ ഇല്ലായെന്നും; അഥവാ (ബി) ബോധിപ്പിച്ച കണക്കുകൾ കളവാണെന്നോ; (സി) നിർണ്ണയിക്കപ്പെട്ട പരിധിയിൽ കൂടുതൽ തെരഞ്ഞെടുപ്പിന് ചെലവ് ചെയ്തിട്ടുണ്ടെന്നോ,