Category: Panchayat Raj Act

വകുപ്പ് 96 – വോട്ടു ചെയ്യലിന്റെ രഹസ്യ സ്വഭാവം അതിലംഘിക്കപ്പെടരുതെന്ന് (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

യാതൊരു സാക്ഷിയോടൊ അല്ലെങ്കിൽ മറ്റ് ആളിനോടോ, തിരഞ്ഞെടുപ്പിൽ ആർക്കാണ് അയാൾ വോട്ട് ചെയ്തതെന്ന് ചോദിക്കുവാൻ പാടില്ലാത്തതാണ്. 1,087 Views
Read More

വകുപ്പ് 95 – രേഖാമൂലമായ തെളിവ് (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ഏതെങ്കിലും നിയമത്തിൽ വിപരീതമായി എന്തുതന്നെ അടങ്ങിയിരുന്നാലും, ഒരു തിരഞ്ഞെടുപ്പ് ഹർജിയുടെ വിചാരണയിൽ യാതൊരു രേഖയും യഥാവിധി മുദ്രപതിച്ചതോ രജിസ്റ്റർ ചെയ്തതോ അല്ലെന്ന കാരണത്താൽ സ്വീകരിക്കാതിരിക്കാൻ പാടില്ലാത്തതാണ്. 1,156 Views
Read More

വകുപ്പ് 94 – കോടതി മുൻപാകെയുള്ള നടപടിക്രമം (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഈ ആക്റ്റിലേയും അതിൻകീഴിൽ ഉണ്ടാക്കപ്പെടുന്ന ഏതെങ്കിലും ചട്ടങ്ങളിലേയും വ്യവസ്ഥകൾക്ക് വിധേയമായി, ഏതൊരു തിരഞ്ഞെടുപ്പ് ഹർജിയും കഴിയുന്നിടത്തോളം പെട്ടെന്ന് 1908-ലെ സിവിൽ നടപടി നിയമ സംഹിത, (1908-ലെ കേന്ദ്ര ആക്റ്റ് 5)-ൻ കീഴിൽ വ്യവഹാരങ്ങളുടെ വിചാരണയ്ക്ക് ബാധകമാകുന്ന നടപടിക്രമമനുസരിച്ച്
Read More

വകുപ്പ് 93 – തിരഞ്ഞെടുപ്പു ഹർജികളുടെ വിചാരണ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) 89-ാം വകുപ്പിലേയോ 90-ാം വകുപ്പിലേയോ 115-ാം വകുപ്പിലേയോ വ്യവസ്ഥകൾ അനുസരിച്ചുള്ളതല്ലാത്ത ഒരു തിരഞ്ഞെടുപ്പ് ഹർജി കോടതി തള്ളിക്കളയേണ്ടതാകുന്നു. വിശദീകരണം.- ഈ ഉപവകുപ്പിൻകീഴിൽ ഒരു തിരഞ്ഞെടുപ്പ് ഹർജി തള്ളിക്കളഞ്ഞു കൊണ്ടുള്ള കോടതി ഉത്തരവ്, 100-ാം വകുപ്പ് (എ) ഖണ്ഡത്തിൻകീഴിലെ ഉത്തരവായി
Read More

വകുപ്പ് 92 – ഹർജിക്കാരന് അവകാശപ്പെടാവുന്ന നിവൃത്തി (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ഹർജിക്കാരന്, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്നുള്ള ഒരു പ്രഖ്യാപനം അവകാശപ്പെടുന്നതിനു പുറമേ, താൻ തന്നെയോ മറ്റേതെങ്കിലും സ്ഥാനാർത്ഥിയോ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നുള്ള ഒരു പ്രഖ്യാപനം കൂടി അവകാശപ്പെടാവുന്നതാകുന്നു. 1,070 Views
Read More

വകുപ്പ് 91 – ഹർജിയിലെ ഉള്ളടക്കം (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഒരു തിരഞ്ഞെടുപ്പ് ഹർജി- (എ) ഹർജിക്കാരൻ ആശ്രയിക്കുന്ന പ്രസക്ത വസ്തുതകളുടെ ഒരു സംക്ഷിപ്തത പ്രസ്താവന അടങ്ങിയതായിരിക്കേണ്ടതും; (ബി) ഹർജിക്കാരൻ ആരോപിക്കുന്ന ഏതെങ്കിലും അഴിമതി പ്രവൃത്തിയെക്കുറിച്ചുള്ള പൂർണ്ണവിവരങ്ങൾ കൊടുത്തിരിക്കേണ്ടതും, അങ്ങനെയുള്ള അഴിമതി പ്രവൃത്തി ചെയ്തിട്ടുള്ളതായി ആരോപിക്കപ്പെടുന്ന കക്ഷികളുടെ പേരുകളും
Read More

വകുപ്പ് 90 – ഹർജിയിലെ കക്ഷികൾ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ഹർജിക്കാരൻ തന്റെ ഹർജിയിൽ- (എ) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്നുള്ള ഒരു പ്രഖ്യാപനം അവകാശപ്പെടുന്നതിനു പുറമേ താൻ തന്നെയോ മറ്റേതെങ്കിലും സ്ഥാനാർത്ഥിയോ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്നുള്ള ഒരു പ്രഖ്യാപനം കൂടി ഹർജിക്കാരൻ അവകാശപ്പെടുന്നിടത്ത്, ഹർജിക്കാരനല്ലാത്ത മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളേയും അങ്ങനെയുള്ള
Read More

വകുപ്പ് 89 – ഹർജികൾ ബോധിപ്പിക്കുന്നത് (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഏതെങ്കിലും തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യുന്ന ഒരു തിരഞ്ഞെടുപ്പു ഹർജി അങ്ങനെയുള്ള തിരഞ്ഞെടുപ്പിലെ ഏതെങ്കിലും സ്ഥാനാർത്ഥിക്കോ ഏതെങ്കിലും സമ്മതിദായകനോ 102-ാം വകുപ്പിലും 103-ാം വകുപ്പിലും പറഞ്ഞിട്ടുള്ള കാരണങ്ങളിൽ ഒന്നോ, ഒന്നിലധികമോ കാരണം പറഞ്ഞുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ച
Read More

വകുപ്പ് 88 – തിരഞ്ഞെടുപ്പ് ഹർജികൾ വിചാരണ ചെയ്യാൻ ക്ഷമതയുള്ള കോടതി (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഒരു തിരഞ്ഞെടുപ്പ് ഹർജി വിചാരണ ചെയ്യാൻ അധികാരിതയുള്ള കോടതി- (എ) ഒരു ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ ആ പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്ഥലത്തിൻമേൽ അധികാരിതയുള്ള മുൻസിഫ് കോടതിയും; (ബി) ഒരു ബ്ലോക്ക് പഞ്ചായത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ കാര്യത്തിൽ ബന്ധപ്പെട്ട
Read More

വകുപ്പ് 87 – തിരഞ്ഞെടുപ്പ് ഹർജികൾ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

യാതൊരു തിരഞ്ഞെടുപ്പും ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ബോധിപ്പിക്കുന്ന ഒരു തിരഞ്ഞെടുപ്പ് ഹർജി മുഖാന്തിരമല്ലാതെ ചോദ്യം ചെയ്യപ്പെടാൻ പാടുള്ളതല്ല. 1,129 Views
Read More

വകുപ്പ് 86 – സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന് കണക്ക് സമർപ്പിക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏതൊരു സ്ഥാനാർത്ഥിയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ട തീയതി മുതൽ മുപ്പതു ദിവസത്തിനുള്ളിൽ തന്റെ തിരഞ്ഞെടുപ്പ് ചെലവുകളുടെ ഒരു കണക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന് സമർപ്പിക്കേണ്ടതും അത് താനോ
Read More

വകുപ്പ് 85 – തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കും അവയുടെ പരമാവധിയും (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഒരു തിരഞ്ഞെടുപ്പിലെ ഏതൊരു സ്ഥാനാർത്ഥിയും താൻ നാമനിർദ്ദേശം ചെയ്യപ്പെട്ട തീയതിക്കും, തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കപ്പെടുന്ന തീയതിക്കും (രണ്ടു തീയതികളും ഉൾപ്പെടെ) ഇടയിൽ തിരഞ്ഞെടുപ്പ് സംബന്ധമായി താനോ തന്റെ തിരഞ്ഞെടുപ്പ് ഏജന്റോ വഹിച്ചതോ, അധികാരപ്പെടുത്തിയതോ ആയ എല്ലാ ചെലവിന്റെയും
Read More

വകുപ്പ് 84 – ആകസ്മിക ഒഴിവുകൾ നികത്തുന്നതിനുള്ള ഉപതിരഞ്ഞെടുപ്പുകൾ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) അനുച്ഛേദം 243 ഇ-യിൽ പറഞ്ഞിട്ടുള്ള അതിന്റെ കാലാവധി കഴിയുംമുമ്പ് ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്ത് പിരിച്ചു വിടുകയോ അല്ലെങ്കിൽ ഒരു പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഒരു അംഗത്തിന്റെ സ്ഥാനം ഒഴിവാകുകയോ, ഒഴിവായതായി പ്രഖ്യാപിക്കപ്പെടുകയോ അല്ലെങ്കിൽ പഞ്ചായത്തിലേക്കുള്ള അയാളുടെ തിരഞ്ഞെടുപ്പ്
Read More

വകുപ്പ് 83.എ – അംഗത്വം ഇല്ലാതാക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) യാതൊരാളും പഞ്ചായത്തിന്റെ ഒന്നിലധികം തലത്തിൽ അംഗമായിരിക്കുവാൻ പാടില്ലാത്തതും, പഞ്ചായത്തിന്റെ ഒന്നിലധികം തലങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട തീയതി മുതൽ പതിനഞ്ചു ദിവസത്തിനകം താൻ അംഗമായിരിക്കുവാൻ ആഗ്രഹിക്കുന്ന പഞ്ചായത്തിന്റെ വിവരവും താൻ അംഗത്വം ഒഴിയുന്ന പഞ്ചായത്തിന്റെ വിവരവും
Read More

വകുപ്പ് 83 – പഞ്ചായത്തിലേക്ക് ഉള്ള പൊതു തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ പ്രസിദ്ധീകരിക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ഒരു പഞ്ചായത്ത് രൂപീകരിക്കുന്നതിനോ, പുനർ രൂപീകരിക്കുന്നതിനോ വേണ്ടി ഒരു പൊതു തിരഞ്ഞെടുപ്പ് നടത്തുന്നിടത്ത് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ 49-ാം വകുപ്പ് (ഡി) ഖണ്ഡത്തിൻ കീഴിൽ ആദ്യം നിജപ്പെടുത്തിയ തീയതിയിൽ ഏതെങ്കിലും കാരണത്താൽ വോട്ടെടുപ്പ് നടത്താൻ കഴിയാതിരുന്നവയോ അല്ലെങ്കിൽ 143-ാം
Read More

വകുപ്പ് 82 – സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ട തീയതി (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ഈ ആക്റ്റിലെ ആവശ്യങ്ങൾക്ക് ഒരു സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെടുന്ന തീയതി 69-ാം വകുപ്പിലേയോ 80-ാം വകുപ്പിലേയോ വ്യവസ്ഥകൾക്കു കീഴിൽ ഒരു പഞ്ചായത്തിലേക്ക് ആ സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കുന്ന തീയതി ആയിരിക്കുന്നതാണ്. 1,222 Views
Read More

വകുപ്പ് 81 – ഫലം റിപ്പോർട്ടു ചെയ്യൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ഒരു തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചതിനുശേഷം കഴിയുന്നതും വേഗത്തിൽ, വരണാധികാരി, ഫലം ബന്ധപ്പെട്ട പഞ്ചായത്തിനും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനും, സർക്കാരിനും റിപ്പോർട്ടു ചെയ്യേണ്ടതും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികളുടെ പേരുകളടങ്ങിയ പ്രഖ്യാപനങ്ങൾ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിക്കേണ്ടതും ആകുന്നു. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടേയോ
Read More

വകുപ്പ് 80 – ഫലപ്രഖ്യാപനം (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

വോട്ടെണ്ണൽ പൂർത്തിയായിക്കഴിയുമ്പോൾ വരണാധികാരി, സംസ്ഥാന തിരഞ്ഞെടുപ്പുകമ്മീഷന്റെ വിപരീതമായ ഏതെങ്കിലും നിർദ്ദേശത്തിന്റെ അഭാവത്തിൽ, ഉടനടി തിരഞ്ഞെടുപ്പു ഫലം ഈ ആക്റ്റോ അതിൻകീഴിൽ ഉണ്ടാക്കപ്പെടുന്ന ചട്ടങ്ങളോ വ്യവസ്ഥ ചെയ്യുന്ന രീതിയിൽ പ്രഖ്യാപിക്കേണ്ടതാകുന്നു. 1,132 Views
Read More

വകുപ്പ് 79 – വോട്ടുകളുടെ തുല്യത (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

വോട്ടെണ്ണൽ പൂർത്തിയാക്കിയതിനു ശേഷം ഏതെങ്കിലും സ്ഥാനാർത്ഥികൾ തമ്മിൽ വോട്ടുകളുടെ തുല്യത ഉള്ളതായി കാണപ്പെടുകയും, ഒരൊറ്റ വോട്ടു കൂട്ടിയാൽ ആ സ്ഥാനാർത്ഥികളിൽ ആരെയെങ്കിലും തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെടാൻ അവകാശമുണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കിൽ വരണാധികാരി ഉടനടി നറുക്കെടുപ്പുവഴി ആ സ്ഥാനാർത്ഥികൾ തമ്മിലെ കാര്യം തീരുമാനിക്കേണ്ടതും
Read More

വകുപ്പ് 78 – എണ്ണൽ സമയത്ത് ബാലറ്റ് പേപ്പറുകളുടെ നാശം, നഷ്ടം മുതലായവ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) വോട്ടെണ്ണൽ പൂർത്തിയാകുന്നതിനുമുൻപ് ഏതെങ്കിലും സമയത്ത് ഒരു പോളിങ്ങ് സ്റ്റേഷനിലോ, വോട്ടെടുപ്പിന് നിജപ്പെടുത്തിയിട്ടുള്ള ഒരു സ്ഥലത്തോ ഉപയോഗിക്കപ്പെടുന്ന ഏതെങ്കിലും ബാലറ്റ് പേപ്പറുകൾ വരണാധികാരിയുടെ അധീനതയിൽ നിന്ന് നിയമവിരുദ്ധമായി എടുത്തു മാറ്റുകയോ നഷ്ടപ്പെടുത്തുകയോ അല്ലെങ്കിൽ ആ പോളിങ്ങ് സ്റ്റേഷനിലെയോ, സ്ഥലത്തെയോ
Read More

വകുപ്പ് 77 – വോട്ടെണ്ണൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

വോട്ടെടുപ്പു നടത്തുന്ന ഏതൊരു തിരഞ്ഞെടുപ്പിലും വോട്ടുകൾ വരണാധികാരിയാലോ അയാളുടെ മേൽനോട്ടത്തിനും നിർദ്ദേശത്തിനും കീഴിലോ എണ്ണപ്പെടേണ്ടതും മത്സരിക്കുന്ന ഓരോ സ്ഥാനാർത്ഥിക്കും അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനും വോട്ടെണ്ണൽ ഏജന്റുമാർക്കും, എണ്ണൽ സമയത്ത് സന്നിഹിതരായിരിക്കാൻ അവകാശമുണ്ടായിരിക്കുന്നതുമാകുന്നു. 1,079 Views
Read More

വകുപ്പ് 76 – വോട്ടുചെയ്യാനുള്ള അവകാശം (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഒരു നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പു പട്ടികയിൽ തൽസമയം പേരു ചേർക്കപ്പെട്ടിട്ടില്ലാത്ത യാതൊരാൾക്കും ആ നിയോജകമണ്ഡലത്തിൽ വോട്ടുചെയ്യാൻ അവകാശം ഉണ്ടായിരിക്കുന്നതല്ലാത്തതും, ഈ ആക്റ്റിൽ പ്രത്യക്ഷമായി വ്യവസ്ഥ ചെയ്തിരിക്കുന്നവിധമൊഴികെ, അങ്ങനെ പേർ ചേർക്കപ്പെട്ടിട്ടുള്ള ഏതൊരാൾക്കും ആ നിയോജക മണ്ഡലത്തിൽ വോട്ടുചെയ്യാൻ അവകാശമുണ്ടായിരിക്കുന്നതുമാണ്.
Read More

വകുപ്പ് 75 – സമ്മതിദായകരുടെ ആൾമാറാട്ടം തടയുന്നതിനുള്ള പ്രത്യേക നടപടിക്രമം (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

സമ്മതിദായകരുടെ ആൾമാറാട്ടം തടയുന്നതിനായി ഈ ആക്റ്റിന്റെ കീഴിൽ ചട്ടങ്ങൾമൂലം താഴെപ്പറയുന്നവയ്ക്ക് വ്യവസ്ഥ ചെയ്യാവുന്നതാണ്- (എ) ഒരു പോളിങ്ങ് സ്റ്റേഷനിൽ വോട്ടുചെയ്യുന്നതിനു വേണ്ടി ബാലറ്റ് പേപ്പറിനോ ബാലറ്റ് പേപ്പറുകൾക്കോ അപേക്ഷിക്കുന്ന ഏതൊരു സമ്മതിദായകനും അങ്ങനെയുള്ള പേപ്പറോ പേപ്പറുകളോ നല്കുന്നതിനു മുമ്പ്
Read More