(1) ഒരു പഞ്ചായത്തിൽ നിന്നും ഏതെ ങ്കിലും വിവരം ആവശ്യമുള്ള ഒരാൾ, അതിനായി നിർണ്ണയിക്കപ്പെടാവുന്ന ഫാറത്തിലും വിധത്തിലും അപ്രകാരമുള്ള ഫീസ് നൽകിയും ആ പഞ്ചായത്തിന്റെ സെക്രട്ടറിക്ക് ഒരു അപേക്ഷ നൽകേണ്ടതും നിശ്ചിത കാലാവധിക്കുള്ളിൽ, പ്രസ്തുത അപേക്ഷ അതിനകം നിരസിക്കാത്തപക്ഷമോ
(1) ഏതെങ്കിലും വിവരം ഉത്തമവിശ്വാസത്തോടു കൂടി ആവശ്യപ്പെടുന്ന ഓരോ ആളിനും അപ്രകാരമുള്ള വിവരം നിർണ്ണയിക്കപ്പെട്ട നടപടിക്രമത്തിന നുസൃതമായി ഒരു പഞ്ചായത്തിൽനിന്നും ലഭിക്കുവാൻ അവകാശമുണ്ടായിരിക്കുന്നതാണ്. (2) (1)-ാം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും സർക്കാരിന്, പൊതു ഭരണത്തി ന്റെയും തദ്ദേശ ഭരണത്തിന്റെയും
(എ) ‘വിവരങ്ങൾ’ എന്നാൽ ഒരു പഞ്ചായത്തിന്റെ ഭരണപരമോ വികസനപരമോ നിയന്ത്രണപരമോ ആയ ചുമതലകളെ സംബന്ധിച്ച ഒരു പ്രമാണത്തിൽ അടങ്ങിയിരിക്കുന്ന ഏതെങ്കിലും വസ്തുതകളോ വിവരങ്ങളോ എന്നർത്ഥമാകുന്നതും അതിൽ ആ പഞ്ചായത്തിനെ സംബന്ധിച്ച ഏതെങ്കിലും പ്രമാണമോ രേഖയോ ഉൾപ്പെടുന്നതുമാകുന്നു. (ബി) ‘അറിയാനുള്ള
ഗ്രാമപഞ്ചായത്തിന് ഇതിലേക്കായി സർക്കാർ ഉണ്ടാക്കുന്ന ചട്ടങ്ങൾക്ക് വിധേയമായി അവ നൽകുന്ന സേവനങ്ങൾക്കായി സ്വകാര്യ ആശുപ്രതികളിൽനിന്നും, അവർ നിശ്ചയിക്കാവുന്ന പ്രകാരമുള്ള നിരക്കിലുള്ള വാർഷിക ഫീസ് പിരിക്കാവു ന്നതും എന്നാൽ അത്തരത്തിൽ പിരിക്കുന്ന ഫീസ് വിവിധ നിലവാരത്തിലുള്ള സ്വകാര്യ ആശുപ്രതി കൾക്ക്
ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു വിരുദ്ധമായോ ഈ ആക്റ്റിൻകീഴിൽ രജിസ്റ്റർ ചെയ്യാ തെയോ, രജിസ്ട്രേഷൻ റദ്ദ് ചെയ്തതിനുശേഷവും തുടർന്നുമോ, ഒരു സ്വകാര്യ ആശുപ്രതിയോ പാരാ മെഡിക്കൽ സ്ഥാപനമോ പരിപാലിക്കുകയോ നടത്തുകയോ ചെയ്യുന്ന ഏതൊരാളും കുറ്റസ്ഥാപനത്തിൻമേൽ അയ്യായിരം രൂപവരെ ആകാവുന്ന പിഴ
(1) ഈ ആക്റ്റിന്റെ പ്രാരംഭം മുതൽക്കോ അതിനു ശേഷമോ ഒരു ഗ്രാമ പഞ്ചായത്തിൽ മുൻകൂട്ടിയുള്ള രജിസ്റ്റർ ചെയ്യാതെ, ആ ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്തിനുള്ളിൽ യാതൊരു സ്വകാര്യ ആശുപ്രതിയും പാരാമെഡിക്കൽ സ്ഥാപനവും സ്ഥാപിക്കാൻ പാടുള്ളതല്ല. എന്നാൽ ഈ ആക്റ്റ് നിലവിൽ വരുന്ന
(എ) ‘ആശുപ്രതി’ എന്നാൽ, ശാരീരികമോ മാനസികമോ ആയ ഏതെങ്കിലും അസുഖമോ, ക്ഷതമോ, വൈകല്യമോ കാരണം ക്ലേശമനുഭവിക്കുന്ന ആളുകളെ പ്രവേശിപ്പിക്കുകയോ പാർപ്പി ക്കുകയോ ചെയ്യുന്നതിനും അവർക്ക് ചികിൽസയോ, ശുശൂഷയോ അല്ലെങ്കിൽ അവ രണ്ടുംകുടിയോ നൽകുന്നതിനും ഉപയോഗിക്കുന്നതോ ഉപയോഗിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതോ ആയ
ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി ഒരു ട്യൂട്ടോ റിയൽ സ്ഥാപനം പരിപാലിക്കുകയോ നടത്തുകയോ ചെയ്യുന്ന ഏതെങ്കിലും ആളോ, ഈ ആക്റ്റിൻ കീഴിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വാങ്ങാതെ ഒരു ട്യൂട്ടോറിയൽ സ്ഥാപനം നടത്തുകയോ പരി പാലിക്കുകയോ ചെയ്യുന്നതോ അല്ലെങ്കിൽ തനിക്കു
(1) (എ) ഈ ആക്റ്റ് പ്രാബല്യത്തിൽ വരുമ്പോഴോ അതിനുശേഷമോ ഒരു ഗ്രാമ പഞ്ചായത്തിൽനിന്നും മുൻകൂട്ടി രജിസ്ട്രേ ഷൻ ലഭിക്കാതെ ഒരു ട്യൂട്ടോറിയൽ സ്ഥാപനവും പ്രസ്തുത ഗ്രാമപഞ്ചായത്തിൽ സ്ഥാപിക്കുവാൻ പാടില്ലാത്തതും, അത്തരം രജിസ്ട്രേഷനുള്ള അപേക്ഷ നിർണ്ണയിക്കപ്പെട്ട രീതിയിലും നിർണ്ണയിക്കപ്പെട്ട ഫീസ്
(എ) ‘അംഗീകൃത സ്ക്കൂൾ’ എന്നാൽ, 1958-ലെ കേരള വിദ്യാഭ്യാസ ആക്റ്റി (1959-ലെ 6) നും അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങൾക്കും, കീഴിൽ സർക്കാർ അംഗീകരിച്ചിട്ടുള്ള സർക്കാർ സഹായമില്ലാത്ത ഒരു സ്വകാര്യ സ്ക്കൂൾ എന്നർത്ഥമാകുന്നു. (ബി),’ടൂട്ടോറിയൽ സ്ഥാപനം’ എന്നാൽ, സർക്കാരോ സംസ്ഥാനത്തെ
ഈ ആക്റ്റോ അതു പ്രകാരമുണ്ടാക്കിയ ഏതെങ്കിലും ചട്ടമോ, ബൈലായോ പ്രകാരം അങ്ങനെയുള്ള പഞ്ചായത്തിന്റെ അധികാരതിർത്തിയിൽ വച്ചുചെയ്താലുള്ള കുറ്റങ്ങൾ സംബന്ധിച്ച് പഞ്ചായത്തോ കോടതിയോ ചുമത്തിയിട്ടുള്ള എല്ലാ പിഴകളും ഈടാക്കിയാൽ നിശ്ചിത ഫാറത്തിലുള്ള രസീത നൽകേണ്ടതും ആ തുക ബന്ധപ്പെട്ട പഞ്ചായത്തിന്റെ
ഈ ആക്റ്റോ അതനുസരിച്ച് പുറപ്പെടുവിച്ചിട്ടുള്ള ഏതെങ്കിലും നോട്ടീസോ മറ്റു നടപടിയോ മുലം ഏതെങ്കിലും വിവരം നൽകുന്നതിനു ആരോടെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ, ന്യായമായ ഒഴികഴിവു കൂടാതെ ആ ആൾ ആ വിവരം നൽകാൻ വീഴ്ച വരുത്തുകയോ, അഥവാ അറിഞ്ഞുകൊണ്ട് വ്യാജമായ വിവരം
പഞ്ചാ യത്തിന്റേയോ അതിന്റെ സെക്രട്ടറിയുടേയോ ഉത്തരവനുസരിച്ച് പ്രദർശിപ്പിച്ച ഏതെങ്കിലും നോട്ടീസോ സ്ഥാപിച്ച ഏതെങ്കിലും അടയാളമോ ചിഹ്നമോ അതിലേക്ക് അധികാരമില്ലാതെ ആരെങ്കിലും മാറ്റുകയോ, നശിപ്പിക്കുകയോ വികൃതമാക്കുകയോ മറ്റുതരത്തിൽ അറിയാൻ പാടില്ലാത്തതാക്കുകയോ ചെയ്താൽ, അയാൾക്കു ഇരുന്നുറു രൂപവരെയാകാവുന്ന പിഴശിക്ഷ നൽകേണ്ടതാണ്. 3
പഞ്ചായത്തിനേയോ, പഞ്ചായത്തിന്റെ പ്രസിഡന്റിനേയോ, വൈസ് പ്രസിഡന്റിനെയോ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനേയോ അംഗത്തേയോ, പഞ്ചായത്തിന്റെ സെക്രട്ടറിയേയോ പഞ്ചായത്ത് ജോലിക്കാക്കിയിട്ടുള്ള ഏതെങ്കിലും ആളേയോ അല്ലെങ്കിൽ പഞ്ചായത്തോ പഞ്ചായത്തിനുവേണ്ടിയോ ഏതൊരാളുമായി കരാറിലേർപ്പെട്ടിരിക്കുന്നുവോ ആ ആളേയോ, തന്റെ കൃത്യനിർവ്വഹണത്തിലോ അല്ലെങ്കിൽ ഈ ആക്റ്റോ അതുപ്രകാരമുണ്ടാക്കിയ
(1) പ്രസിഡന്റോ സെക്രട്ടറിയോ ഏതെങ്കിലും സ്ഥലത്തോ കെട്ടിടത്തിലോ ഭൂമിയിലോ പ്രവേശിക്കുന്നതിനു തനിക്കുള്ള അധികാരങ്ങൾ പ്രസിഡന്റോ സെക്രട്ടറിയോ അഥവാ അവരിലാരെങ്കിലും നിയമാനുസൃതം ഏല്പിച്ചിട്ടുള്ള ഏതെങ്കിലും ആളോ അവിടെ പ്രവേശിക്കുന്നതിനുള്ള തന്റെ നിയമാനുസൃതാധികാരം വിനിയോഗിക്കുന്നത് തടയുന്ന ഏതൊരാളും ഇന്ത്യൻ ശിക്ഷാ നിയമം
പഞ്ചായത്തിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥനോ ജീവനക്കാരനോ അംഗമോ പഞ്ചായത്തുമായുള്ളതോ പഞ്ചായത്തു ചെയ്യുന്നതോ പഞ്ചായത്തിനു വേണ്ടിയുള്ളതോ ആയ ഏതെങ്കിലും കരാറിലോ ജോലിയിലോ സ്വന്തമായോ ഒരു പങ്കാളിയോ മുതലാളിയോ ഭ്യത്യനോ മുഖാന്തിരമോ ഏതെങ്കിലും സ്വന്തം ഓഹരിയോ അവകാശബന്ധമോ അറിഞ്ഞുകൊണ്ട് നേരിട്ടോ അല്ലാതെയോ സമ്പാദിക്കുന്നുവെങ്കിൽ,
(1) ഒരു പഞ്ചായത്തിന്റെ പ്രസിഡന്റായോ ആക്റ്റിംഗ് പ്രസിഡന്റായോ വൈസ് പ്രസിഡന്റായോ ഉദ്യോഗം വഹിക്കുന്നതിനോ അല്ലെങ്കിൽ അപ്രകാരമുള്ള ജോലികൾ നടത്തുന്നതിനോ തനിക്ക് ഈ ആക്റ്റോ അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് അവകാശമില്ലെന്നോ, ആ അവകാശം ഇല്ലാതായിപ്പോയെന്നോ ഉള്ള അറിവോടെ ആരെങ്കിലും
(1) ആരെങ്കിലും- (എ) ആറാം പട്ടിക, ഒന്നും രണ്ടും കോളങ്ങളിൽ പറഞ്ഞിട്ടുള്ള ഈ ആക്റ്റിലെ ഏതെങ്കിലും വ്യവസ്ഥ ലംഘിക്കുകയോ; അല്ലെങ്കിൽ (ബി) അപ്രകാരം പറഞ്ഞിട്ടുള്ള ഏതെങ്കിലും വ്യവസ്ഥ പ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടമോ ഉത്തരവോ ലംഘിക്കുകയോ; അല്ലെങ്കിൽ (സി)
(1) ഈ ആക്റ്റിലേയും മറ്റേതെങ്കിലും നിയമത്തിലേയും വ്യവസ്ഥകൾക്കും നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്കും വിധേയമായി, പഞ്ചായത്തിന് അത് ഏതു കാര്യങ്ങൾക്കായി രൂപീകരിക്കപ്പെട്ടുവോ ആ കാര്യങ്ങളിലേതെങ്കിലും നിറവേറ്റാൻ സർക്കാരിന്റെ അംഗീകാരത്തോടുകൂടി ബൈലാകൾ ഉണ്ടാക്കാവുന്നതാണ്. (2) ബൈലാ ഉണ്ടാക്കുമ്പോൾ, പഞ്ചായത്തിന്, അത് ലംഘിക്കുന്ന ഏതൊരാളും
ഈ ആക്റ്റുപ്രകാരം ഏതെങ്കിലും ചട്ടം ഉണ്ടാക്കുമ്പോൾ, അതിന്റെ ലംഘനത്തിന് ആയിരം രൂപയോളം വരുന്ന പിഴയോ അഥവാ തുടർന്നു കൊണ്ടിരിക്കുന്ന ലംഘനത്തിന്റെ കാര്യത്തിൽ ആദ്യത്തെ ലംഘനത്തിന് കുറ്റസ്ഥാപനം ചെയ്തതിനുശേഷം ലംഘനം തുടരുന്ന ഓരോ ദിവസത്തേക്കും അമ്പതു രൂപയിൽ കവിയാത്ത പിഴയോ
(1) സർക്കാരിന് ഈ ആക്റ്റിലെ എല്ലാമോ ഏതെങ്കിലുമോ വ്യവസ്ഥകൾ നടപ്പിൽ വരുത്തുന്നതിനായി, ഗസറ്റ് വിജ്ഞാപനം മുഖേന, പിൽക്കാല പ്രാബല്യത്തോടുകൂടിയോ മുൻകാലപ്രാബല്യത്തോടുകൂടിയോ, ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്. (2) പ്രത്യേകമായും മേൽപ്പറഞ്ഞ അധികാരത്തിന്റെ സാമാന്യതയ്ക്കു ഹാനികൂടാതെയും, സർക്കാരിന്,- (i) ശവം മറവുചെയ്യാനും ദഹിപ്പിക്കാനുമുള്ള
(1) താഴെപ്പറയുന്നവ ഏതൊരു പോലീസുദ്യോഗസ്ഥന്റെയും കർത്തവ്യങ്ങളായിരിക്കുന്നതാണ്.- (എ) ഈ ആക്റ്റോ അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടമോ, ബൈലായോ പ്രകാരം ഏതെങ്കിലും കുറ്റം ചെയ്യുന്നതിനുള്ള ആലോചനയെപ്പറ്റിയോ, ചെയ്തതിനെപ്പറ്റിയോ, തനിക്കു കിട്ടുന്ന ഏതെങ്കിലും വിവരം പ്രസിഡന്റിനേയും സെക്രട്ടറിയേയും കാലതാമസം കൂടാതെ അറിയിക്കുക;
(1) ഈ ആക്റ്റിന്റെ അധികാരത്തിൻ കീഴിൽ ചെയ്തിട്ടുള്ള നികുതി ചുമത്തലോ, ആവശ്യപ്പെടലോ, ചുമത്തിയിട്ടുള്ള ഏതെങ്കിലും ചാർജോ (എ) ഏതെങ്കിലും ആളിന്റെ പേരോ താമസസ്ഥലമോ ബിസിനസ് നടത്തുന്ന സ്ഥലമോ തൊഴിലോ; അഥവാ (ബി) ഏതെങ്കിലും ഭൂമിയുടെയോ സാധനത്തിന്റെയോ വിവരണമോ; അഥവാ