Latest

വകുപ്പ് 182 – സെക്രട്ടറിയുടെ അധികാരങ്ങളും ചുമതലകളും (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ഈ ആക്റ്റിലെ വ്യവസ്ഥകൾക്കും അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾക്കും വിധേയമായി സെക്രട്ടറി പഞ്ചായത്തിന്റെ കാര്യ നിർവ്വഹണ ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക്,- (i) പഞ്ചായത്തിന്റെയും സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും യോഗങ്ങളിൽ പങ്കെടുക്കേണ്ടതും, ഉപദേശക നിലയിൽ മാത്രം ചർച്ചകളിൽ പങ്കെടുക്കാവുന്നതും, എന്നാൽ ഒരു
Read More

വകുപ്പ് 181 – സർക്കാരിന് അതിന്റെ ഉദ്യോഗസ്ഥൻമാരുടേയും ജീവനക്കാരുടേയും സേവന ങ്ങൾ പഞ്ചായത്തുകൾക്ക് വിട്ടുകൊടുക്കുവാനുള്ള അധികാരം (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) നിർണ്ണയിക്കപ്പെട്ടേക്കാവുന്ന അങ്ങനെയുള്ള വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായി, ഈ ആക്റ്റ് പ്രകാരം പഞ്ചായത്തിന്, കൽപ്പിച്ചുകൊടുത്തതോ ഏൽപ്പിച്ച് കൊടുത്തതോ ആയ ഏതെങ്കിലും പദ്ധതി, പ്രോജക്റ്റ്, പ്ലാൻ എന്നിവ നടപ്പാക്കുന്നതിലേക്ക് ആവശ്യമായേക്കാവുന്ന സർക്കാർ ഉദ്യോഗസ്ഥൻമാ രുടെയും ജീവനക്കാരുടെയും സേവനങ്ങൾ സർക്കാർ പഞ്ചായത്തിലേക്ക്
Read More

വകുപ്പ് 180 – പഞ്ചായത്തിന്റെ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) കണ്ടിൻജന്റ് ജീവനക്കാർ ഒഴികെ, ഒരു പഞ്ചായത്തിലെ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും സർക്കാർ ജീവനക്കാർ ആയിരിക്കുന്നതാണ്. (2) പഞ്ചായത്തിലെ ഉദ്യോഗസ്ഥൻമാരുടെ നിയന്ത്രണം പഞ്ചായത്തിനായിരിക്കുന്നതാണ്. (3) പഞ്ചായത്ത് ഉദ്യോഗസ്ഥൻമാർക്കും ജീവനക്കാർക്കും, സർക്കാർ അപ്പപ്പോൾ നിശ്ചയിച്ചേക്കാവുന്ന അങ്ങനെയുള്ള ശമ്പളവും ബത്തയും പഞ്ചായത്ത് നൽകേണ്ടതും
Read More

വകുപ്പ് 179 – സെക്രട്ടറിമാരുടെ നിയമനം (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഓരോ പഞ്ചായത്തിനുംവേണ്ടി ഒരു സെക്രട്ടറിയെ നിയമിച്ചിരിക്കേണ്ടതും അയാൾ ഒരു സർക്കാർ ജീവനക്കാരൻ ആയിരിക്കേണ്ടതുമാണ്. (2) പഞ്ചായത്ത്, സർക്കാർ അതതു സമയം നിശ്ചയിക്കാവുന്ന അപ്രകാരമുള്ള ശമ്പളവും അലവൻസുകളും സെക്രട്ടറിക്ക് കൊടുക്കേണ്ടതും അദ്ദേഹത്തിന്റെ അവധി അലവൻസ്, പെൻഷൻ, പ്രോവിഡന്റ് ഫണ്ട്
Read More

വകുപ്പ് 178 – പഞ്ചായത്തുകൾക്കാവശ്യമായ സ്ഥാവരസ്വത്തുക്കൾ ആർജ്ജിക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ഈ ആക്റ്റ് പ്രകാരമോ അല്ലെങ്കിൽ അതിൻകീഴിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളോ ബൈലാകളോ പ്രകാരമോ അഥവാ മറ്റേതെങ്കിലും നിയമപ്രകാരമോ, പഞ്ചായത്തിനെ ഏല്പിച്ചിട്ടുള്ള ചുമതലകളുടെ നിർവ്വഹണത്തോടനുബന്ധിച്ചുള്ള ഒരു പൊതു ഉദ്ദേശത്തിനുവേണ്ടി ഒരു പഞ്ചായത്തിന് ആവശ്യമായേക്കാവുന്ന ഏതെങ്കിലും സ്ഥാവരസ്വത്ത്, 1894-ലെ സ്ഥലമെടുപ്പ് ആക്റ്റി (1894-ലെ
Read More

വകുപ്പ് 177 – സംഭാവനകളും ട്രസ്സുകളും സ്വീകരിക്കുന്നതിനുള്ള അധികാരം (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ഒരു പഞ്ചായത്തിന്, അതിന്റെ ഫണ്ട് ഏതെല്ലാം ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാമോ അങ്ങനെയുള്ള ആവശ്യങ്ങളിൽ ഏതെങ്കിലും മുമ്പോട്ടു കൊണ്ടുപോകുന്നതുമായി മാത്രം ബന്ധപ്പെട്ട സംഭാവനകളും ട്രസ്സുകളും സ്വീകരിക്കാവുന്നതും, അവ ആ ആവശ്യങ്ങൾക്കായി മാത്രം വിനിയോഗിക്കേണ്ട തുമാണ്. 1,082 Views
Read More

വകുപ്പ് 176ബി – പൊതു തെരുവുകളിൽ വിളക്കുവയ്ക്കുന്നതിനുള്ള ഏർപ്പാട് (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഗ്രാമ പഞ്ചായത്ത് അതിന്റെ ഭൂപ്രദേശത്തുള്ള പൊതു തെരുവുകളിൽ വിളക്കു വയ്ക്ക്പിക്കേണ്ടതും അതിലേക്കു അതിനു ആവശ്യമെന്നു തോന്നുന്ന വിളക്കുകൾക്കും പണികൾക്കും ഏർപ്പാടു ചെയ്യേണ്ടതും ആകുന്നു. (2) (1)-ാം ഉപവകുപ്പിന്റെ ആവശ്യത്തിലേക്ക് സർക്കാർ നിശ്ചയിക്കുന്ന നിരക്കിലും നിർണ്ണയിക്കപ്പെട്ട മറ്റ് വ്യവസ്ഥകളിലും
Read More

വകുപ്പ് 176.എ – പഞ്ചായത്തുകളുടെ വൈദ്യുത സംരംഭങ്ങൾക്കുമേലുള്ള നിയന്ത്രണം (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

വൈദ്യുത ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനും പ്രസരണം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും വേണ്ടിയുള്ള ഏതെങ്കിലും സംരംഭങ്ങളുടെ മേൽ പഞ്ചായത്തിന്റെ ഭരണം 1910-ലെ വിദ്യുച്ഛക്തി ആക്റ്റി (1910-ലെ 9-ാം കേന്ദ്ര ആക്റ്റ്)നോ അഥവാ 1948-ലെ വിദ്യുച്ഛക്തി (വിതരണ) ആക്റ്റി (1948-ലെ 54-ാം
Read More

വകുപ്പ് 176 – നിർവ്വഹണത്തിനായി പദ്ധതികൾ പഞ്ചായത്തുകളെ ഭാരമേല്പിക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) തത്സമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, സർക്കാരിന്, ഏർപ്പെടുത്തണമെന്ന് അവർക്ക് ഉചിതമെന്നു തോന്നിയേക്കാവുന്ന വ്യവസ്ഥകൾക്ക് വിധേയമായി, ഗസറ്റിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു ഉത്തരവുവഴി ഭരണഘടനയുടെ പതിനൊന്നാം പട്ടികയിൽ ഇനം തിരിച്ചുപറഞ്ഞിട്ടുള്ള സംഗതികളുമായി ബന്ധപ്പെട്ട പദ്ധതികൾ ഉൾപ്പെടെ സാമ്പത്തിക
Read More

വകുപ്പ് 175 – പഞ്ചായത്തുകൾ വികസനപദ്ധതികൾ തയ്യാറാക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഓരോ തലത്തിലുള്ള പഞ്ചായത്തും ഓരോ വർഷവും നിർണ്ണയിക്കപ്പെട്ട ഫാറത്തിലും രീതിയിലും തൊട്ടടുത്ത വർഷത്തേക്ക് അതതു പഞ്ചായത്തു പ്രദേശത്തിനുവേണ്ടി, അതിൽ നിക്ഷിപ്തമായിട്ടുള്ള ചുമതലകളുടെ കാര്യത്തിൽ, ഒരു വികസന പദ്ധതി തയ്യാറാക്കേണ്ടതും അതു നിർണ്ണയിക്കപ്പെട്ട തീയതിക്കു മുമ്പായി ജില്ലാ ആസൂത്രണ
Read More

വകുപ്പ് 174 – സർക്കാരിന്റെ അധികാരങ്ങളും ചുമതലകളും പഞ്ചായത്തുകളെ ഏല്പിച്ചു കൊടുക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) സർക്കാരിന് ഗസറ്റു വിജ്ഞാപനം വഴി, ഈ ആക്റ്റിൽ വ്യവസ്ഥ ചെയ്യാത്ത ഏതെങ്കിലും സംഗതി സംബന്ധിച്ച വിജ്ഞാപനത്തിൽ വ്യക്തമാക്കിയേക്കാവുന്ന പ്രകാരം, അതിൽ പറഞ്ഞിട്ടുള്ള നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി, അതതുസമയം, ഏതുതലത്തിലുള്ള പഞ്ചായത്തിലേക്കും സർക്കാരിന്റെ ഏത് അധികാരങ്ങളും ചുമതലകളും ഏല്പിച്ചുകൊടുക്കാവുന്നതാണ്.
Read More

വകുപ്പ് 173.എ – പൊതുജനാരോഗ്യ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള മാനേജിംഗ് കമ്മിറ്റി (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

സർക്കാരിൽനിന്ന് പഞ്ചായത്തിന് കൈമാറ്റം ചെയ്യപ്പെട്ട ഓരോ പൊതുജനാരോഗ്യ സ്ഥാപനത്തിനും വേണ്ടി ചെയർമാനുൾപ്പെടെ പതിനഞ്ചു അംഗങ്ങളിൽ കൂടാതെയുള്ള ഒരു മാനേജിംഗ് കമ്മിറ്റി നിർണ്ണയിക്കപ്പെട്ട പ്രകാരം രൂപീകരിക്കേണ്ടതാണ്. 1,157 Views
Read More

വകുപ്പ് 173 – ജില്ലാ പഞ്ചായത്തുകളുടെ അധികാരങ്ങളും കർത്തവ്യങ്ങളും ചുമതലകളും (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) അഞ്ചാം പട്ടികയിൽ ഇനം തിരിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രദേശത്തിന്റെ ആവശ്യങ്ങൾ നിറവേറ്റേണ്ടത് ജില്ലാ പഞ്ചായത്തിന്റെ കർത്തവ്യമായിരിക്കുന്നതാണ്. (2) ഈ ആക്റ്റിലെ മറ്റുവ്യവസ്ഥകൾക്കും സർക്കാരിന്റെ നിർദ്ദേശങ്ങൾക്കും വിധേയമായി, അഞ്ചാം പട്ടികയിൽ ഇനം തിരിച്ചു പറഞ്ഞിരിക്കുന്ന
Read More

വകുപ്പ് 172 – ബ്ലോക്ക് പഞ്ചായത്തുകളുടെ അധികാരങ്ങളും, കർത്തവ്യങ്ങളും ചുമതലകളും (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) നാലാം പട്ടികയിൽ ഇനം തിരിച്ചുപറഞ്ഞിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തിന്റെ ആവശ്യങ്ങൾ നിറവേറ്റേണ്ടത് ബ്ലോക്ക് പഞ്ചായത്തിന്റെ കർത്തവ്യമായിരിക്കുന്നതാണ്. (2) ഈ ആക്റ്റിലെ മറ്റുവ്യവസ്ഥകൾക്കും സർക്കാരിന്റെ നിർദ്ദേശങ്ങൾക്കും വിധേയമായി, നാലാം പട്ടികയിൽ ഇനം തിരിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ
Read More

വകുപ്പ് 171 – സമൂഹ സ്വത്തുക്കളോ വരുമാനമോ ഗ്രാമ പഞ്ചായത്തിൽ നിക്ഷിപ്തമാക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

നാട്ടാചാരപ്രകാരം ഗ്രാമവാസികളുടെ പൊതുവകയായിട്ടുള്ളതോ അവരുടെ പ്രയോജനത്തിലേക്കുള്ളതോ, ഗ്രാമത്തിലെ ഭൂമി കൂട്ടായി കൈവശം വച്ചിരിക്കുന്ന ആളുകൾക്കു പൊതുവായി പ്രയോജനപ്പെടുന്നതിലേക്കോ അല്ലെങ്കിൽ ഒരു പ്രത്യേക വിവരണത്തിൽപെടുന്നതോ വളരെ ചെറിയ ഒരു ജലസേചന സ്രോതസ്സിൻകീഴിൽ വരുന്നതോ ആയ ഭൂമിയുടെ കൈവശക്കാർക്കു പ്രയോജനപ്പെടുന്നതിലേക്കോ ഭരിക്കപ്പെടുന്നതോ
Read More

വകുപ്പ് 170 – പഞ്ചായത്തുകൾ റോഡുകൾ ശരിയായി സംരക്ഷിക്കണമെന്ന് (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടുള്ള റോഡുകളുടെ സംരക്ഷണവും അതിൽ അതിക്രമിച്ചു കടക്കുന്നത് തടയുന്നതും പഞ്ചായത്തിന്റെ ചുമതലയാണ്. (2) ഗ്രാമപഞ്ചായത്ത് അതിന്റെ ഭൂപ്രദേശത്തുള്ള എല്ലാ പൊതു റോഡുകളും പ്രധാന പൊതുവഴികളും, ചപ്പു ചവറുകളും മലിനജലവും മറ്റ് ഉപയോഗശൂന്യമായ വസ്തുക്കളും ഇല്ലാതെ സൂക്ഷിക്കുകയും
Read More

വകുപ്പ് 169 – പൊതു റോഡുകൾ ഗ്രാമ പഞ്ചായത്തുകളിൽ നിക്ഷിപ്തമാക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) 1957-ലെ കേരള ഭൂസംരക്ഷണ ആക്റ്റി (1958-ലെ 8)ലോ തൽസമയം പ്രാബല്യത്തിലുള്ള മറ്റ് ഏതെങ്കിലും നിയമത്തിലോ എന്തുതന്നെ അടങ്ങിയിരുന്നാലും സർക്കാർ ദേശീയ പാതയോ സംസ്ഥാന പാതയോ മേജർ ജില്ലാ റോഡോ ആയി തരംതിരിച്ചിട്ടുള്ള റോഡുകൾ ഒഴികെ ഒരു പഞ്ചായത്തിന്റെ
Read More

വകുപ്പ് 168 – പൊതുവായ ഡിസ്പെൻസറികളും ശിശുക്ഷേമ കേന്ദ്രങ്ങളും മറ്റും നടത്തൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ഈ ആക്റ്റിലെയും അതിൻകീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക് വിധേയമായി, ഒരു ഗ്രാമ പഞ്ചായത്തിനോ അല്ലെങ്കിൽ രണ്ടോ അതിലധികമോ ഗ്രാമ പഞ്ചായത്തുകൾ കൂടിചേർന്നോ പൊതുവായ ഡിസ്പൻസറികളും ശിശുക്ഷേമ കേന്ദ്രങ്ങളും, സർക്കാർ നിർണ്ണയിച്ചേക്കാവുന്ന മറ്റു വിധത്തിലുള്ള സ്ഥാപനങ്ങളും സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യാവുന്നതാണ്.
Read More

വകുപ്പ് 167 – ഗ്രാമപഞ്ചായത്തുകളിലേക്കുള്ള ചുമതലകളുടെയും സ്ഥാപനങ്ങളുടെയും പണികളുടെയും കൈമാറ്റം (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) നിർണ്ണയിച്ചേക്കാവുന്ന അപ്രകാരമുള്ള ചട്ടങ്ങൾക്കു വിധേയമായി, സർക്കാരിനോ ജില്ലാ പഞ്ചായത്തിനോ അഥവാ ബ്ലോക്കു പഞ്ചായത്തിനോ ഏതെങ്കിലും സ്ഥാപനത്തിന്റെ നടത്തിപ്പോ പരിപാലനമോ, ഏതെങ്കിലും പണികളുടെ നിർവ്വഹണമോ, പരിപാലനമോ, അല്ലെങ്കിൽ, ഏതെങ്കിലും അധികാരങ്ങളുടെ വിനിയോഗമോ അഥവാ ഗ്രാമപഞ്ചായത്തു പ്രദേശത്തിനുള്ളിൽ ഈ ആക്റ്റിൽ
Read More

വകുപ്പ് 166 – ഗ്രാമപഞ്ചായത്തിന്റെ അധികാരങ്ങളും കർത്തവ്യങ്ങളും ചുമതലകളും (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) മൂന്നാം പട്ടികയിൽ ഇനം തിരിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങൾ സംബന്ധിച്ച ഗ്രാമപഞ്ചായത്തു പ്രദേശത്തെ ആവശ്യങ്ങൾ നിറവേറ്റേണ്ടത് ഗ്രാമപഞ്ചായത്തിന്റെ കർത്തവ്യമായിരിക്കുന്നതാണ്. എന്നാൽ, മൂന്നാം പട്ടികയിൽ അനിവാര്യ ചുമതലകളായി തരംതിരിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ച് ഗ്രാമപഞ്ചായത്തു പ്രദേശത്തെ താമസക്കാർക്ക് ആവശ്യമായ സേവനങ്ങൾ
Read More

വകുപ്പ് 165 – ജോയിന്റ് കമ്മിറ്റിയുടെ രൂപീകരണം (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഒരു പഞ്ചായത്തിന് ഒന്നോ അതിലധികമോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് അവർക്ക് കൂട്ടായി ഉത്തരവാദിത്വമുള്ള ഏത് ആവശ്യത്തിലേക്കുംവേണ്ടി പഞ്ചായത്ത് അങ്ങനെ തീരുമാനിക്കുകയോ സർക്കാർ അങ്ങനെ ആവശ്യപ്പെടുകയോ ചെയ്യുന്ന പക്ഷം ഒരു ജോയിന്റ് കമ്മിറ്റി രൂപീകരിക്കാവുന്നതാണ്. (2) ഒരു
Read More

വകുപ്പ് 164 – സബ് കമ്മിറ്റികളും വാർഡ് കമ്മിറ്റികളും (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഓരോ പഞ്ചായത്തിനും സ്റ്റാൻഡിംഗ് കമ്മിറ്റിയേയോ പ്രവർത്തന കമ്മിറ്റികളേയോ ഏതെങ്കിലും പണിയോ പദ്ധതിയോ പ്രൊജക്ടോ പ്ലാനോ നടപ്പിലാക്കുന്നതിൽ സഹായിക്കുന്നതിലേക്കായി പഞ്ചായത്തിലെ അംഗങ്ങളും പൊതു ജനക്ഷേമത്തിൽ താല്പര്യമുള്ളവരും പഞ്ചായത്ത് നാമനിർദ്ദേശം ചെയ്യുന്നവരുമായ മറ്റാളുകളുമടങ്ങിയ സബ് കമ്മിറ്റികൾ രൂപീകരിക്കാവുന്നതാണ്: എന്നാൽ, നാമനിർദ്ദേശം
Read More

വകുപ്പ് 163 – പ്രവർത്തന കമ്മിറ്റികളുടെ രൂപീകരണം (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഓരോ പഞ്ചായത്തും ഇതിലേക്കായി ഉണ്ടാക്കിയേക്കാവുന്ന ചട്ടങ്ങൾക്ക് വിധേയമായി, കൃഷി, ശുചീകരണം, വാർത്താവിനിമയം, പൊതു ജനാരോഗ്യം, വിദ്യാഭ്യാസം] തുടങ്ങിയ വിവിധ വിഷയങ്ങൾക്ക്, പഞ്ചായത്ത് അംഗങ്ങളും, പൊതു ജനക്ഷേമത്തിൽ താല്പര്യമുള്ളവരും പഞ്ചായത്ത് നാമനിർദ്ദേശം ചെയ്തവരുമായ മറ്റാളുകളുമടങ്ങിയ പ്രവർത്തന കമ്മിറ്റികൾ രൂപീകരിക്കാവുന്നതാണ്:
Read More