പഞ്ചായത്ത് ദിനാഘോഷം 2020 – വയനാടൻ കാഴ്ചകൾ

*പൂക്കോട് തടാകം

        കല്പറ്റയിൽ നിന്നും 13 കി.മി.വൈത്തിരിക്കു സമീപം തളിപ്പുഴയിൽ സ്ഥിതി ചെയ്യുന്ന അതി മനോഹരമായ തടാകം.പ്രവേശനം എല്ലാ ദിവസവും രാവിലെ 9 മുതൽ 5 വരെ

*കർലാട് തടാകം

             കല്പറ്റയിൽ നിന്നും 18 കി.മി.മാറി കാവുമന്ദത്തിനടുത്ത് സ്ഥിതി ചെയ്യുന്നു.പ്രധാന ആകർഷണം zipline and Boating

പ്രവേശനം എല്ലാ ദിവസവും പാസ്സ് മൂലം.

*ബാണാസുര സാഗർ ഡാം

            കല്പറ്റയിൽ നിന്നും 22 കി.മി മാറിസ്ഥിതി ചെയ്യുന്നു, പ്രധാന ആകർഷണം- Boating, zipline, കിഡ്സ് പാർക്ക്

*പൊഴുതന ടീ മ്യുസിയം

          പ്രകൃതി രമണീയമായ ടീ ഫാക്ടറിയിലേക്ക് ഒരു യാത്ര,, കല്പറ്റയിൽ നിന്നും 15 കി.മി.

*കാരാപ്പുഴ ഡാം

        ഫ്ളവർ ഗാർഡൻ, ഡാം, കിഡ്സ് പാർക്ക് എന്നിവ പ്രധാന ആകര്ഷണങ്ങളാണ്. എല്ലാ ദിവസവും രാവിലെ 9 മണി മുതൽ അഞ്ച് മണി വരെ ഇവിടം സന്ദര്‍ശിക്കാം,പ്രവേശനം പാസ്സ് മൂലം.

 *എടക്കൽ ഗുഹ

          Neolithic Cave Painting,, പ്രധാന ആകർഷണം കല്പറ്റയിൽ നിന്നും 24 കി.മി.വയനാട്ടിലെ പ്രധാനപ്പെട്ട ഒരു Trekking Area

8 to 4 pm വരെ പ്രവേശനം, തിങ്കൾ അവധി

*വയനാട് ഹെറിറ്റേജ് മ്യൂസിയം

          വയനാടിന്റെ ചരിത്രം പറയുന്ന ഈ മ്യൂസിയം കല്പറ്റയിൽ നിന്നും 24 കി.മി അകലെ അമ്പലവയലില്‍  സ്ഥിതി ചെയ്യുന്നു. 9 AM to 6 PM വരെ പ്രവേശനം.

*RAR

        അമ്പലവയലിൽ സ്ഥിതി ചെയ്യുന്ന RA RS-ൽ ഒരു അഗ്രികൾച്ചർ ഗാർഡൻ ഒരുക്കിയിരിക്കുന്നു, തൊട്ടടുത്തായി “FANTOM ROCK”

 നിങ്ങൾക്കു കാണുവാൻ സാധിക്കും.

*ജൈന ക്ഷേത്രം

          പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ജൈനക്ഷേത്രം കല്പറ്റയിൽ നിന്നും 24 കി.മി മാറി സുൽത്താൻ ബത്തേരിയിൽ സ്ഥിതി ചെയ്യുന്നു, പ്രവേശനം 9AM 5 PM ,തിങ്കൾ അവധി

*മുത്തങ്ങ വന്യജീവി സങ്കേതം

               കല്പറ്റയിൽ നിന്നും 40 കി.മി.വയനാട്ടിൽ ഒരു കാനന യാത്ര,ഇക്കോ ടൂറിസം, സാഫാരി എന്നിവ ഇവിടെയുണ്ട്. രാവിലെ 7 മുതൽ 10 വരെയും വൈകുന്നേരം 3 മുതൽ 5 വരെയും പാസ്സ് മൂലം പ്രവേശിക്കാവുന്നതാണ്.

*കാന്തൻപാറ വെള്ളച്ചാട്ടം

             കല്പറ്റയിൽ നിന്നു വടുവൻചാൽ ഭാഗത്തേക്ക് 19 കി.മി യാത്ര ചെയ്താൽ ഇവിടെ എത്തും.രാവിലെ 9 മുതൽ 5 pm വരെ എല്ലാ ദിവസവും ഇവിടേക്ക് പ്രവേശനമുണ്ട്.

*കുറുവ ദ്വീപ്

              ചങ്ങാടത്തിൽ മനോഹരമായ ഒരു യാത്ര നടത്താം, കല്പറ്റയിൽ നിന്നും 36 കി.മി മാനത്തവാടി –കാട്ടികുളം ഭാഗത്തേക്ക് പോയാൽ ഇവിടെയെത്താം: രാവിലെ 9 മുതൽ വൈകിട്ട് 5 വരെ എല്ലാ ദിവസവും പ്രവേശനം.

*തോല്പെട്ടി വന്യജീവി സങ്കേതം

             വീണ്ടുമൊരു കാനന യാത്ര, കല്പറ്റയിൽ നിന്നും 47 കി.മി.വന്യ ജീവികളെ കാണാൻ കാട്ടിലൂടെ ഒരു സഫാരി,പ്രവേശനം പാസ്സ് മൂലം എല്ലാ ദിവസവും രാവിലെ 7 മുതൽ 10 വരെയും വൈകുന്നേരം 3 മുതൽ 5 വരെയും പാസ്സ് മൂലം പ്രവേശിക്കാവുന്നതാണ്.

*തിരുനെല്ലി ക്ഷേത്രം

               ബ്രഹ്മഗിരി മലനിരകളുടെ താഴ്വരയില്‍ പുരാതനമായ ഒരു ഹിന്ദു ക്ഷേത്രം: പ്രശസ്തമായ പാപനാശിനി ഇവിടെ സ്ഥിതി ചെയ്യുന്നു. കല്പറ്റയിൽ നിന്നും 54 കി.മി യാത്ര ചെയ്താൽ ഇവിടെ എത്താം.പക്ഷിപാതാളം ഇതിനടുത്തായി സ്ഥിതി ചെയ്യുന്നു.

*പഴശ്ശികുടീരം

              കല്പറ്റയിൽ നിന്നും 30 കി.മി, മാനന്തവാടിയുടെ ഹൃദയ ഭാഗത്താണ്  പഴശ്ശികുടീരം .വീരപഴശ്ശിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇവിടെയുള്ള UNDER GROUND  മ്യുസിയത്തില്‍ നിന്നും നമ്മുക്കറിയാന്‍ സാധിക്കും.

Tags:

Add a Comment

Your email address will not be published. Required fields are marked *