വകുപ്പ് 232 – ലൈസൻസുകുടാതെ ഏതാവശ്യത്തിനും സ്ഥലങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഗ്രാമപഞ്ചായത്തിന്, ഇതിലേക്കുള്ള ചട്ടങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള എന്തെങ്കിലും കാര്യങ്ങൾക്ക് സെക്രട്ടറി നൽകുന്ന ഒരു ലൈസൻസ് കൂടാതെയും ആ ലൈസൻസിൽ പറഞ്ഞിട്ടുള്ള നിബന്ധനകൾക്കനുസരണമല്ലാതെയും പഞ്ചായത്തു പ്രദേശത്തുള്ള യാതൊരു സ്ഥലവും ഉപയോഗിക്കാൻ പാടില്ലെന്നു പരസ്യം ചെയ്യാവുന്നതാണ്.

എന്നാൽ അപ്രകാരമുള്ള യാതൊരു പരസ്യവും അതിന്റെ പ്രസിദ്ധീകരണത്തീയതി മുതൽ മുപ്പതുദിവസം കഴിയുന്നതുവരെ പ്രാബല്യത്തിൽ വരാൻ പാടില്ലാത്തതാകുന്നു.

Subscibe to our YouTube Channel

Add a Comment

Your email address will not be published. Required fields are marked *