Latest

കാറ്റഗറി II ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നതും 100 ച. മീ. ൽ കുറവ് വിസ്തീർണ്ണമുള്ളതുമായ ഏക കുടുംബവാസഗൃഹങ്ങൾക്ക് അനുമതി ആവശ്യമില്ലെന്ന്ചട്ടങ്ങളിൽ പ്രതിപാദിക്കുന്നു. എന്നാൽ ആയത് CRZ ൽ ഉൾപ്പെടുന്നുവെങ്കിൽ അനുമതി ലഭ്യമാക്കേണ്ടതുണ്ടോ?

LSGI സെക്രട്ടറിയിൽ നിന്നും കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരമുള്ള പെർമിറ്റ് ലഭ്യമാക്കേണ്ടതില്ല. എന്നാൽ KCZMA (Kerala Coastal Zone Management Authority) യുടെ അനുമതി ലഭ്യമാക്കേണ്ടതാണ്. കൂടാതെ ചട്ടം 5 (4) 2-ാം പ്രൊവിനോ പ്രകാരം CRZ മേഖലയിൽ
Read More

ലേ ഔട്ട് അംഗീകാരത്തിന്റെ സ്കൂട്ടണി ഫീസ് നിർണ്ണയിക്കുമ്പോൾ നിർമ്മാണ സ്ഥലത്ത് നിലവിലുളള കെട്ടിടങ്ങളുടെ ഉൾപ്പെടെ ബിൽറ്റപ്പ് ഏരിയ പരിഗണിക്കേണ്ടതുണ്ടോ? അതോ നിർദ്ദിഷ്ട കെട്ടിടങ്ങളുടേത് മാത്രം പരിഗണിച്ചാൽ മതിയോ? പ്ലോട്ട് സബ്ഡിവിഷൻ മാത്രം വരുന്ന സംഗതിയിൽ സ്കൂട്ടണി ഫീസ് ഈടാക്കേണ്ടതുണ്ടോ?

നിർദ്ദിഷ്ട കെട്ടിടങ്ങൾ മാത്രം പരിഗണിച്ചാൽ മതിയാകുന്നതാണ്. പ്ലോട്ട് സബ്ഡിവിഷൻ മാത്രം വരുന്ന സംഗതിയിൽ സ്കൂട്ടണി ഫീസ് ഈടാക്കേണ്ടതില്ല. 359 Views
Read More

ചട്ടം 5 (6) (4) പ്രകാരം ടൌൺ & കൺട്രി പ്ലാനിംഗ് വകുപ്പിൽ നിന്നും നൽകുന്ന ലേ ഔട്ട് അംഗീകാരത്തിന്റെ സംഗതിയിൽ 5% അഥവാ 500 ച. മീ. വരെയുള്ള വ്യതിയാനങ്ങൾക്ക് പുതുക്കിയ ലേ ഔട്ട് ആവശ്യമുണ്ടോ?

ചട്ടം 5 (6) (4) പ്രകാരം ടൌൺ & കൺട്രി പ്ലാനിംഗ് വകുപ്പിൽ നിന്നും നൽകുന്ന ലേ ഔട്ട് അംഗീകാരത്തിന്റെ സംഗതിയിൽ 5% അഥവാ 500 ച. മീ. വരെയുള്ള വ്യതിയാനങ്ങൾക്ക് പുതുക്കിയ ലേ ഔട്ട് ആവശ്യമില്ല. 344
Read More

നഗരഗ്രാമാസൂത്രണ വകുപ്പിന്റെ ലേഖൗട്ട് അംഗീകാരം ആവശ്യമുള്ള അപേക്ഷയിൽ ഫീസ് ഈടാക്കുന്നത് എപ്രകാരമായിരിക്കും ?

Schedule ||| പ്രകാരമുളള Scrutiny fee സർക്കാർ ട്രഷറിയിൽ ഒടുക്കി ആയതിന്റെ പകർപ്പ് layout – നായുളള അപേക്ഷയോടൊപ്പം ഉൾപ്പെടുത്തി നൽകേണ്ടതാണ്. (Head of Account: 0217-60-800-89) 338 Views
Read More

ഭാഗികമായി പൂർത്തിയാക്കിയ അനധികൃത നിർമ്മാണം ക്രമവത്ക്കരിക്കുന്ന സംഗതിയിൽ ക്രമവത്ക്കരണത്തോടൊപ്പം തുടർ നിർമ്മാണത്തിനും ഒരേ ഉത്തരവിൽ തന്ന അനുമതി നൽകാമോ? തുടർ നിർമ്മാണത്തിന് പ്രത്യേകം അനുമതി ആവശ്യമാണോ?

ചട്ടം 3 പ്രകാരം നിലവിലെ കട്ടിടങ്ങൾ അംഗീകൃതമാണങ്കിൽ മാത്രമേ പുതിയ നിർമ്മാണങ്ങൾക്ക് അനുമതി നൽകാവൂ. ആയതിനാൽ, പസ്തുത സംഗതിയിൽ ഭാഗികമായി പൂർത്തിയാക്കിയ അനധികൃത കെട്ടിടം (കെട്ടിട നിർമ്മാണ ചട്ടം പാലിച്ചിരിക്കം) അദ്ധ്യായം XX ലെ വ്യവസ്ഥകൾക്ക് വിധേയമായി പിഴ
Read More

പെർമിറ്റ് കാലാവധിക്കുള്ളിൽ അപേക്ഷകൻ നിർമ്മാണ സ്ഥലത്തോട് ചേർന്ന് കൂടുതൽ സ്ഥലം വാങ്ങി അതിൽ പാർക്കിംഗ് ഉൾഉപ്പടെയുള്ള അനുബന്ധ സൌകര്യങ്ങൾ ഏർപ്പെടുത്തുന്ന പക്ഷം പുതുക്കിയ പെർമിറ്റ് വാങ്ങേണ്ടതുണ്ടോ ?

പെർമിറ്റ് കാലാവധിക്കുള്ളിൽ അപേക്ഷകൻ നിർമ്മാണ സ്ഥലത്തോട് ചേർന്ന് കൂടുതൽ സ്ഥലം വാങ്ങുന്ന പക്ഷം അവിടെ മറ്റു നിർമ്മാണ പ്രവൃത്തികൾ ഇല്ലായെങ്കിൽ പുതുക്കിയ പെർമിറ്റ് വാങ്ങേണ്ടതില്ല. സ്ഥലത്തിന്റെ അതിർത്തിയുടെ മാറ്റങ്ങൾ കംപ്ലീഷൻ പ്ലാനിൽ ഉൾപ്പെടുത്തിയാൽ മതിയാകുന്നതാണ്. 359 Views
Read More

അഗ്നി സുരക്ഷ സംബന്ധിച്ച് self declaration തൊട്ടടുത്ത ഫയർ സ്റ്റേഷനിൽ ആരാണ് സമർപ്പിക്കേണ്ടത് ?

അപേക്ഷകനാണ് നൽകേണ്ടത് (ചട്ടം 5 (4)). കാരണം, അഗ്നിസുരക്ഷ സംബന്ധിച്ച self declaration തൊട്ടടുത്ത ഫയൽ സ്റ്റേഷനിൽ അറിവിലേയ്ക്ക് മാത്രമാണ് നൽകുന്നത്. ആയതിനാൽ ഇത് സെക്രട്ടറി നൽകേണ്ടതില്ല. രജിസ്റ്റേർഡ് ലൈസൻസിയുടെ സാക്ഷ്യപത്രവും self declaration ന്റെ പകർപ്പിനോടൊപ്പം നൽകേണ്ടതാണ്.
Read More

സൈറ്റ് അംഗീകാരം, പ്ലാൻ അംഗീകാരം, അപ്പീലിന്റ് സംഗതിയിൽ കൗൺസിലിന്റെ അംഗീകാരം എന്നിവ ഉൾപ്പെടെ ഒരു അപേക്ഷ പരിശോധിക്കുന്നതിനു ചട്ടപ്രകാരമുള്ള സമയപരിധി എത്രയാണ് ?

അപേക്ഷ കമ്രപകാരമാണെങ്കിൽ ചട്ടം 13 പ്രകാരം സൈറ്റ് അംഗീകാരം ഉൾപ്പെടെയുള്ള പ്ലാൻ അംഗീകാരത്തിന്റെ സമയ പരിധി 15 ദിവസമാണ്. ചട്ടം 14 പ്രകാര പ്രസ്തുത 15 ദിവസത്തിനുള്ളിൽ അപേക്ഷയിൻമേൽ സെകട്ടറി തീരുമാനം കൈക്കൊള്ളാത്ത പക്ഷം അപേക്ഷകന് കമ്മിറ്റി കൗൺസിലിനെ
Read More

കേന്ദ്ര സർക്കാർ / സംസ്ഥാന സർക്കാർ വകുപ്പുകൾ നടത്തുന്ന നിർമ്മാണങ്ങൾക്കു ചട്ട പ്രകരമുള്ള NOC ലഭ്യമാക്കേണ്ടതുണ്ടോ?

ചട്ടം 5 (3) പ്രകാരം സർക്കാർ കെട്ടിടങ്ങളുടെ നിർമ്മാണത്തിന്റെ കാര്യത്തിൽ സെക്രട്ടറി, ജില്ലാ ടൗൺ പ്ലാനർ ചീഫ് ടൗൺ പ്ലാനർ, എന്നിവരുടെ അനുമതി ആവശ്യമില്ലെങ്കിലും ചട്ട പ്രകാരമാവശ്യമായ മറ്റ് ഏജൻസി / അതോറിറ്റികളിൽ (ചീഫ് ടൗൺ പ്ലാനർ /
Read More

അനുമതി ലഭിക്കാതെ നിർമ്മാണം പൂർത്തിയായതും ചട്ട ലംഘനവുമില്ലാത്ത കെട്ടിടങ്ങളെ ക്രമവത്കരിച്ച് നൽകുമ്പോൾ compounding fee (ചട്ടം 95 (4)) എത്രയാണ് ഈടാക്കേണ്ടത്?

Permit fee യുടെ രണ്ട് മടങ്ങാണ് Compounding fee ആയി ഈടാക്കേണ്ടത്. ഇത്തരം സംഗതികളിൽ permit fee പ്രത്യേകമായി ഈടാക്കേണ്ടതില്ല. 447 Views
Read More

കെട്ടിട നിർമ്മാണ അനുമതി ഇല്ലാതെ നിർമ്മണം പൂർത്തീകരിച്ചാൽ ആയത് മറ്റു കട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കുന്നുവെങ്കിൽ സെക്രട്ടറിക്ക് അദ്ധ്യായം 20 ലെ വ്യവസ്ഥകൾ പ്രകാരം ക്രമവത്ക്കരിച്ച് നൽകാമോ?

ബാധകമായ മറ്റെല്ലാ അനുമതികളും ലഭ്യമാക്കിയ ശേഷം ക്രമവൽക്കരിച്ചു നൽകാവുന്നതാണ്. 367 Views
Read More

ഫാക്ടറികൾ പണിയുന്നതിനും യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള അനുവാദം

  ഫാക്ടറികൾ പണിയുന്നതിനും യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള അനുവാദം – വകുപ്പ് 233 വകുപ്പ് 233(1) – ഗ്രാമപഞ്ചായത്തിന്റെ അനുമതി കൂടാതെയും അനുമതിയിൽ നിർദ്ദേശിച്ചിട്ടുള്ള ഉപാധികൾക്ക് അനുസൃതമല്ലാതെയും എ) ആവിശക്തിയോ, ജലശക്തിയോ, മറ്റു യാന്ത്രിക ശക്തിയോ, വിദ്യുച്ഛക്തിയോ ഉപയോഗിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ള
Read More

ലൈസൻസ് കൂടാതെ ഏതാവശ്യത്തിനും സ്ഥലങ്ങൾ ഉപയോഗിക്കുവാൻ പാടില്ല

  ലൈസൻസ് കൂടാതെ ഏതാവശ്യത്തിനും സ്ഥലങ്ങൾ ഉപയോഗിക്കുവാൻ പാടില്ല – വകുപ്പ് 232 +  ഇതിലേക്കുള്ള ചട്ടങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള എന്തെങ്കിലും കാര്യങ്ങൾക്ക് സെക്രട്ടറി നൽകുന്ന ഒരു ലൈസൻസ് കൂടാതെയും ലൈസൻസിൽ പറഞ്ഞിട്ടുള്ള നിബന്ധനകൾക്ക് അനുസൃതമല്ലാതെയും പഞ്ചായത്ത് പ്രദേശത്ത് യാതൊരു
Read More

കെട്ടിടങ്ങളുടെ മുകളിൽ sheet roof structure നിർമ്മിച്ചാൽ അതു മറ്റൊരു ഫ്ളോർ ആയി കണക്കാക്കി അനുമതി വാങ്ങേണ്ടതുണ്ടോ?

കെട്ടിടത്തിന്റെ ഉയരം 10m ൽ അധികരിക്കാത്തതും 3 നില വരെയുള്ളതുമായ single family residential buildings ന് മുകളിൽ പരമാവധി 2.4 m വരെ ഉയരമുള്ളതും 4 വശവും തുറന്നതുമായ (also 74) sheet roof structure നിർമ്മിച്ചാൽ
Read More

ഗ്രൂപ്പ് എ1 ഓക്കുപ്പൻസിയോടു അനുബന്ധിച്ച് accessory building നിർമ്മിക്കാമെന്നും, അതിന് അനുമതി വേണ്ട എന്നും വ്യക്തമാക്കുന്നു. ഇതു പോലെ മറ്റു ഓക്കുപ്പൻസിയിലുള്ള കെട്ടിടങ്ങൾക്കു accessory buildings നിർമ്മിക്കാവുന്ന വ്യവസ്ഥ ചട്ടത്തിലുണ്ടോ?

ഗ്രൂപ്പ് എ1 ഓക്കുപ്പൻസിയോടു അനുബന്ധിച്ച് accessory building നിർമ്മിക്കാമെന്നും, അതിന് അനുമതി വേണ്ട എന്നും വ്യക്തമാക്കുന്നു. ഇതു പോലെ മറ്റു ഓക്കുപ്പൻസിയിലുള്ള കെട്ടിടങ്ങൾക്കു accessory buildings നിർമ്മിക്കാവുന്ന വ്യവസ്ഥ ചട്ടത്തിലില്ല. 429 Views
Read More

ചെറിയ പ്ലോട്ടിലെ നിർമ്മാണങ്ങൾക്കു ചട്ടം 5 (3) പ്രകാരം ചില ചട്ടങ്ങൾ ബാധകമല്ല എന്നു പറഞ്ഞിരിക്കുന്നു. ഇതൊഴികെയുള്ള മറ്റു കെട്ടിട നിർമ്മാണ ചട്ടങ്ങൾ ഇവിടെ ബാധകമല്ലേ? ഉദാഹരണത്തിന് ചട്ടം 35 (2) പ്രകാരം രണ്ടു നിലയ്ക്കു മുകളിലുള്ള നിർമ്മാണങ്ങൾക്കു Fire Escape Stair നൽകണമെന്ന വ്യവസ്ഥയുണ്ട്. ചട്ടം 50 (3) പ്രകാരം നിർമ്മിച്ച 3 നിലയുള്ള Commercial Building ന് ചട്ടം 35 (2) ബാധകമാണോ ?

ചെറിയ പ്ലോട്ടിലെ നിർമ്മാണങ്ങൾക്ക് ചട്ടം 50 (3) പ്രകാരമുളള ഇളവുകൾ ഒഴികെയുള്ള മറ്റു വ്യവസ്ഥകൾ ബാധകമാണ്, ചട്ടം 50 (3) പ്രകാരം നിർമ്മിച്ച 3 നിലയുള്ള വാണിജ്യ കെട്ടിടത്തിന് ചട്ടം 35 (2) ബാധകമാകുന്നതാണ്. 396 Views
Read More

3 സന്റിൽ കുറവ് വിസ്തീർണ്ണമുള്ള ഒരു പ്ലോട്ടിൽ ചട്ട പ്രകാരമുള്ള ഇളവുകൾ ലഭ്യമാക്കിക്കൊണ്ട് ഒരു 3 നില കെട്ടിടം നിർമ്മിച്ചിരിക്കുന്നു. ടി കെട്ടിടത്തിനു മുകളിൽ കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ പൊതു വ്യവസ്ഥകൾക്കു വിധേയമായി വീണ്ടും നിർമ്മാണം നടത്തുവാൻ അനുവദിക്കുമോ? (ഉദാഹരണത്തിന് പുതിയ extension ന് ചട്ടപ്രകാരം ആവശ്യമായ പാർക്കിംഗ് നൽകുന്നു)

ചട്ടം 50 (3) പ്രകാരം ചെറിയ പുരയിടത്തിലെ 3 സെന്റിൽ താഴെ നിർമ്മാണത്തിന് കെട്ടിട നിർമ്മാണ ചട്ടത്തിൽ ധാരാളം ഇളവുകൾ നൽകിയിരിക്കുന്നു. അങ്ങനെ ഇളവ് നേടി നിർമ്മാണ നടത്തിയ ശേഷം നടത്തുന്ന ഇതിന്റെ മുകളിലേയ്ക്കുള്ള extension ചട്ടങ്ങളെല്ലാം പാലിക്കുന്നുവെങ്കിലും
Read More

കുടിലിന്റെ നിർമ്മാണത്തിന് അനുമതി ആവശ്യമാണോ?

KMBR 2019 ചട്ടം 49 പ്രകാരം കുടീലിന് പെർമിറ്റ് ആവശ്യമാണ്. എന്നാൽ, KPBR 2019 പ്രകാരം കുടിലിന് പെർമിറ്റ് ആവശ്യമില്ല. എങ്കിലും നിർമ്മാണ ചട്ടം 49.1 പാലിച്ചിരിക്കേണ്ടതാണ്. 434 Views
Read More

വെഡവലപ്പ്മെന്റ് പെർമിറ്റും, ബിൽഡിംഗ് പെർമിറ്റും തമ്മിലുള്ള വ്യത്യാസമെന്താണ്? എല്ലാ നിർമ്മാണങ്ങൾക്കും ഇവ രണ്ടും വാങ്ങേണ്ടതുണ്ടോ?

ഒരു ഭൂമി പ്ലോട്ടുകളായി തിരിക്കുന്ന (പ്ലോട്ട് സബ് ഡിവിഷൻ) വികസനത്തിനു പുനർവികസനത്തിനു നൽകുന്നതാണ് ഡവലപ്പ്മെന്റ് പെർമിറ്റ്. ഒരു കെട്ടിടം നിർമ്മിക്കുന്നതിനും പുനർ നിർമ്മിക്കുന്നതിനും നൽകുന്നതാണ് ബിൽഡിംഗ് പെർമിറ്റ്. എല്ലാ നിർമ്മാണത്തിനും ഇവ ഒരുമിച്ച് ആവശ്യമാകണമെന്നില്ല. പ്ലോട്ട് സബ് ഡിവിഷൻ
Read More

അംഗീകൃത പ്ലാനിൽ ഉൾപ്പെട്ട നിർമ്മാണ സ്ഥലത്തിന്റെ ഒരു ഭാഗം വിൽക്കുന്നതുമൂലം ആ നിർമ്മാണത്തിനു ലഭിച്ച അനുമതി രദ്ദാക്കുന്ന അവസ്ഥ ഉണ്ടാകുമോ?

ചട്ട 19 (5) പ്രകാരം അംഗീകൃത പ്ലാനിൽ ഉൾപ്പെട്ടു സ്ഥലത്തിന്റെ ഒരു ഭാഗം വിൽക്കുകയോ, കൈമാറ്റം ചെയ്യുകയോ ചെയ്തതിനു ശേഷം സെക്രട്ടറിയെ അറിയിക്കാതിരുന്നാൽ പെർമിറ്റ് അസാധുവാകുന്നതാണ്. 351 Views
Read More

ഒരു വസ്തുവിലെ നിർമ്മാണത്തിന് പെർമിറ്റ് ലഭിച്ച ശേഷം ആ വസ്തു വിൽക്കുന്ന അവസരത്തിൽ അക്കാര്യം സെക്രട്ടറിയ അറിയിക്കേണ്ടതുണ്ടോ? നിർമ്മാണം തുടരാൻ സെക്രട്ടറിയിൽ നിന്നും അനുമതി ലഭ്യമാക്കേണ്ടതുണ്ടോ?

പെർമിറ്റ് ലഭിച്ചശേഷം ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുമ്പ് പുരയിടം വിൽക്കുന്നുവെങ്കിൽ ചട്ടം 19 പ്രകാരം പുരയിടം വാങ്ങുന്ന ആളുടെ പേരും മേൽവിലാസവും സെക്രട്ടറിയെ അറിയിക്കേണ്ടതും പുരയിടം വാങ്ങുന്ന ആൾ പെർമിറ്റ് കൈമാറ്റം ചെയ്തു വാങ്ങേണ്ടതുമാണ്. 376 Views
Read More

പെർമിറ്റ് ലഭിക്കുന്ന സമയത്ത് പ്ലാനിൽ ഒപ്പ് രേഖപ്പെടുത്തിയ ലൈസൻസിക്കു നിർമ്മാണ സമയത്ത് നിർമ്മാണം പെർമിറ്റ് പ്രകാരമാണോ എന്നുള്ളത് പരിശോധിക്കേണ്ടതിന് ഉത്തരവാദിത്തമുണ്ടോ?

ചട്ടം 17 (20) പ്രകാരം ഉത്തരവാദിത്തമുണ്ട്. അനുമതി ലഭിച്ച പർമിറ്റ് പ്രകാരമായിരിക്കണം കെട്ടിട നിർമ്മാണം എന്നത് ഉടമസ്ഥന്റെയും ലൈസൻസിയുടെയും ഉത്തരവാദിത്തമാണ്. ഇതിനായി ലൈസൻസിയുടെ സേവനം ഓക്കുപ്പൻസി സർട്ടിഫീക്കറ്റ് ലഭിക്കുന്നതുവരെ ആവശ്യമാണ്. കൂടാതെ ഓക്കുപ്പൻസി സർട്ടിഫീക്കറ്റ് ലഭിക്കുന്നതിന് മുൻപായി ലൈസൻസിയെ
Read More