ശമ്പളപരിഷ്കരണക്കമ്മിഷൻ 2019 – ചോദ്യാവലി

സംസ്ഥാന ഖജനാവിൽനിന്ന് ശമ്പളം കൈപ്പറ്റുന്ന ജീവനക്കാരുടെ ശമ്പളഘടന, സേവന വ്യവസ്ഥകൾ, സംസ്ഥാന പെൻഷൻകാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച ശിപാർശകൾ സർക്കാരിന് സമർപ്പിക്കുന്നതിനുവേണ്ടി സംസ്ഥാനസർക്കാർ അതതുകാലം ശമ്പളക്കമ്മിഷനുകൾ രൂപവൽക്കരിക്കുന്നു. ഒന്നാം സംസ്ഥാന ശമ്പളക്കമ്മിഷൻ രൂപവൽക്കരിച്ചത് 1957-ലാണ്. അത് തിരു-കൊച്ചി, മദ്രാസ് സംസ്ഥാനത്തിലുൾപ്പെട്ട മലബാർ ജില്ല എന്നിവിടങ്ങളിലെ സേവനങ്ങൾ ഏകീകരിക്കുന്നതിനാണ് ഊന്നൽ നൽകിയിരുന്നത്. പ്രസ്തുത സേവന-വേതന വ്യവസ്ഥകൾ വിശകലനം ചെയ്യുന്നതിനായി നാളിതുവരെ പത്ത് ശമ്പളപരിഷ്കരണക്കമ്മിഷനുകൾ രൂപീകൃതമായിട്ടുണ്ട്. 1974-ൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളവും അലവൻസുകളും പരിഷ്കരിച്ചുവെങ്കിലും, അതിന്റെ കൃത്യനിർവ്വഹണച്ചുമതല ഒരു സ്പെഷ്യൽ ഓഫീസർക്കായിരുന്നു; അല്ലാതെ കമ്മിഷനല്ല. 1992-ൽ കേന്ദ്രനിരക്കുകൾക്കനുസൃതമായി ശമ്പള തുല്യത നടപ്പാക്കുന്നതിനുള്ള പഠനത്തിനായി ഒരു ശമ്പള ഏകീകരണസമിതി (Pay Equalization Committee) രൂപവൽക്കരിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തു.
ശ്രീ.കെ.മോഹൻദാസ്, ഐ എ എസ് (റിട്ടയേർഡ്) ചെയർമാനായും, പ്രൊഫ.എം.കെ.സുകുമാരൻ നായർ, ഓണററി ഡയറക്ടർ, സെന്റർ ഫോർ ബജറ്ററി സ്റ്റഡീസ്, കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല, കേരള ഹൈക്കോടതി അഭിഭാഷകൻ അഡ്വ.അശോക് മാമ്മൻ ചെറിയാൻ തുടങ്ങിയവർ അംഗങ്ങളായും 06.11.2019 ലെ ജി.ഒ(എം.എസ്) നം.414/2019/ഫിൻ ഉത്തരവു പ്രകാരം സംസ്ഥാന സർക്കാർ പതിനൊന്നാം ശമ്പളപരിഷ്കരണക്കമ്മിഷൻ രൂപവൽക്കരിച്ചിട്ടുണ്ട്. പ്രസ്തുത കമ്മിഷനിൽ നിക്ഷിപ്തമായ പരിശോധനാ വിഷയങ്ങൾ താഴെ നൽകിയ ലിങ്കിൽ ലഭ്യമാണ്.

ചോദ്യാവലി ഡൌൺലോഡ് ചെയ്യുക

Add a Comment

Your email address will not be published. Required fields are marked *