പ്രിസം മുഖേന ഓൺലൈൻ ആയി പെൻഷൻ അപേക്ഷ സമർപ്പിക്കുമ്പോൾ അഡ്വാൻസ് അൻക്രിമെന്‍റ് കൂടി കണക്കാക്കി ശരാശരി വേതനം കണക്കാക്കുന്നതിന് അനുമതി

നിലവിൽ ജീവനക്കാർ വ്യത്യസ്ത രീതികളിലാണ് പെൻഷന് കണക്കാക്കാവുന്ന ശരാശരി വേതനം കണക്കാക്കുന്നത് എന്നത് സർക്കാരിന്റെ ശ്രദ്ധയിൽ വന്നിരിക്കുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചതിന്റേയും അക്കൗണ്ടന്റ് ജനറലിന്റെ അഭിപ്രായത്തിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും വിരമിക്കുന്ന ജീവനക്കാർ പെൻഷൻ അപേക്ഷകൾ സമർപ്പിക്കുന്ന സമയത്ത് കെ.എസ്.ആർ ഭാഗം l ചട്ടം 63 ന്
വിധേയമായി സൂപ്പറാന്വേഷൻ തീയതി മുതൽ (അധ്യാപകരെ സംബന്ധിച്ചിടത്തോളം അവരുടെ യഥാർത്ഥ വിരമിക്കൽ തീയതിയ്ക്ക് ശേഷം ദീർഘിപ്പിച്ചു നല്കിയ കാലയളവ് കണക്കാക്കാതെ) 10 മാസം പുറകിലുള്ള ഡ്യൂട്ടി പേ ശരാശരി വേതനമായി കണക്കാക്കാവുന്നതാണെന്നും പെൻഷൻ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ആർജ്ജിച്ചിട്ടില്ലാത്തതും എന്നാൽ ഭാവിയിൽ ലഭിക്കാവുന്നതുമായ സാധാരണ വാർഷിക ഇൻക്രിമന്റ് കൂടി അഡ്വാൻസ് ആയി എടുത്തു കൊണ്ട് ശരാശരി വേതനം കണക്കാക്കാവുന്നതാണെന്നും ഉത്തരവായിരിക്കുന്നു. ഉത്തരവ് ലഭിക്കുന്നതിനായി താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഉത്തരവ് ഡൌൺലോഡ് ചെയ്യുക

Tags:

Add a Comment

Your email address will not be published. Required fields are marked *