2020-21 വാർഷിക പദ്ധതി – ദുരന്ത നിവാരണ പദ്ധതി സംബന്ധിച്ച പ്രത്യേക സെമിനാർ സംഘടിപ്പിക്കുന്നതിനുള്ള നടപടിക്രമം

അടുത്ത സാമ്പത്തിക വർഷത്തെ വികസന പദ്ധതി മുതൽ വാർഷിക പദ്ധതിയുടെ ഭാഗമായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കേണ്ടതും, പ്രസ്തുത പദ്ധതിയിൽ ദുരന്ത പ്രതിരോധത്തിനുള്ള തയ്യാറെടുപ്പുകൾ, ലഘൂകരണ പ്രവൃത്തികൾ എന്നിവ ഉൾപ്പെടുത്തേണ്ടതുമാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2020-21 വർഷത്തേക്കുള്ള വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനൊപ്പം തന്നെ ഗ്രാമ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിൽ ദുരന്ത മാനേജെന്റ് പ്ലാനുകൾ തയ്യാറാക്കുന്നതിനും, ഗ്രാമസഭ/വാർഡ് സഭാ യോഗങ്ങളിൽ ചർച്ചയ്ക്ക് ശേഷം ദുരന്ത നിവാരണ പദ്ധതി ചർച്ച ചെയ്യുന്നതിന് വേണ്ടി ഒരു പ്രത്യേക വികസന സെമിനാർ സംഘടിപ്പിക്കുന്നതിനും ഉത്തരവായിട്ടുണ്ട്. ഈ പ്രത്യേക വികസന സെമിനാർ നടത്തിപ്പ് സംബന്ധിച്ച നടപടിക്രമങ്ങൾ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ദുരന്ത നിവാരണ പദ്ധതി രേഖയുടെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് പ്രത്യേക വികസന സെമിനാറിന്റെ പ്രസ്തുത നടപടിക്രമങ്ങൾ എല്ലാ ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും കർശനമായി പാലിക്കണമെന്ന് ഉത്തരവിൽ പറയുന്നു. നടപടി ക്രമങ്ങൾ ഡൌൺലോഡ് ചെയ്യുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക,

നടപടിക്രമങ്ങൾ ഉത്തരവ്

Add a Comment

Your email address will not be published. Required fields are marked *