സാമൂഹ്യ സുരക്ഷാ പെൻഷൻ പ്രായം തെളിയിക്കുന്നതിനായി നൽകുന്ന രേഖകൾ – സ്പഷ്ടീകരണം

സംസ്ഥാനത്ത് ബഹുഭൂരിപക്ഷം ആളുകളുടേയും പക്കലുണ്ടായിരുന്ന ആധാർ വയസ്സതെളിയിക്കുന്നതിനുള്ള രേഖയാക്കി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, സ്കൂൾ സർട്ടിഫിക്കറ്റ് എന്നീ ആധികാരിക രേഖകൾ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിയ്ക്കുന്നതിന് പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ഉപയോഗിക്കാവുന്നതാണെന്നും മേൽ രേഖകളുടെ അഭാവത്തിൽ മാത്രം, അപേക്ഷകന്‍റെ വയസ്സ് തെളിയിക്കുന്നതിന് മറ്റ് രേഖകളൊന്നും ഇല്ലായെന്ന സ്വയം സാക്ഷ്യപത്രത്തിനുമേൽ ഡോക്ടറുടെ സർട്ടിഫിക്കറ്റ് സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിയ്ക്കുന്നതിന് പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ഉപയോഗിക്കാവുന്നതാണ് എന്ന് സർക്കാർ സ്പഷ്ടീകരണം നൽകി. ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാൽ അത്തരക്കാർ കൈപ്പറ്റിയ തുക തിരികെ ഈടാക്കുന്നതോടൊപ്പം തുടർന്ന് അവർക്ക് സർക്കാരിൽ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ ഉൾപ്പെടെ യാതൊരുവിധ ധനസഹായങ്ങൾക്കും അർഹതയുണ്ടാകില്ലായെന്നും സർക്കാർ ഉത്തരവിട്ടു. സർക്കുലർ ഡൌൺലോഡ് ചെയ്യുന്നതിനായി താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്യുക,

Download Circular

Add a Comment

Your email address will not be published. Required fields are marked *